x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മു​ഹ​റ​ഖ് ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ


Published: June 2, 2026 11:45 AM IST | Updated: June 2, 2026 11:45 AM IST

മു​ഹ​റ​ഖ്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മു​ഹ​റ​ഖ് ഏ​രി​യ സ​മ്മേ​ള​നം ടു​ബ്ലി​യി​ലെ കെ​പി​എ ഹാ​ളി​ലു​ള്ള ഒ.​എ​ൻ.​വി. കു​റു​പ്പ് ന​ഗ​റി​ൽ ന​ട​ന്നു.

ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​ധി​ൻ ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ച സ​മ്മേ​ള​നം ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷ​ഹീ​ൻ മ​ഞ്ഞ​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​നീ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു സം​ഘ​ട​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

K-Rail Survey

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് ഇ​ബ്രാ​ഹി​മും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ഏ​രി​യ ട്ര​ഷ​റ​ർ അ​ജി അ​നി​രു​ദ്ധ​ൻ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​നും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് കെ​പി​എ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​റി​നും കൈ​മാ​റി.

തു​ട​ർ​ന്ന് 2026-28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് കെ​പി​എ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷ​ഹീ​ൻ മ​ഞ്ഞ​പ്പാ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

 

K-Rail Survey

പു​തി​യ പ്ര​സി​ഡ​ന്‍റാ​യി മു​നീ​ർ, സെ​ക്ര​ട്ട​റി​യാ​യി ഷ​ഫീ​ഖ് ഇ​ബ്രാ​ഹിം, ട്ര​ഷ​റ​റാ​യി അ​ജി അ​നി​രു​ദ്ധ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ജൂ​ബ് ഭ​ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി നി​ധി​ൻ ജോ​ർ​ജ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

K-Rail Survey

തു​ട​ർ​ന്ന് കെ​പി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ ഏ​രി​യ എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ​മാ​രാ​യ നി​ഹാ​സ് ന​സീ​ർ, ബോ​ബി​മോ​ൻ എ​ന്നി​വ​ർ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags : KPA Muharraq Area New leadership

Recent News

Corehub Up