x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​എ സ​ൽ​മാ​നി​യ ഏ​രി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം


Published: May 20, 2026 11:34 AM IST | Updated: May 20, 2026 11:34 AM IST

സ​ൽ​മാ​നി​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ൽ​മാ​നി​യ ഏ​രി​യ സ​മ്മേ​ള​നം ഗം​ഭീ​ര​മാ​യി ന​ട​ന്നു. കെ​പി​എ ഹാ​ളി​ലെ ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി​മോ​ൻ ബേ​ബി​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യിന്‍റ് സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​ൺ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കെപിഎ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

K-Rail Survey

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി ജി​ബി ജോ​ണും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​റും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് കെപിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​നും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് കെപിഎ ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ലി​നും കൈ​മാ​റി.

 

K-Rail Survey

തു​ട​ർ​ന്ന് 2026-28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. കെപിഎ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി​മോ​ൻ ബേ​ബി​കു​ട്ടി എ​ന്നി​വ​ർ വ​ര​ണാ​ധി​കാ​രി​ക​ളാ​യി​രു​ന്നു.

ഏ​രി​യ ക​മ്മി​റ്റി​യി​ൽ നി​ന്നും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​ക​ളാ​യി സ​ന്തോ​ഷ് കു​മാ​ർ, ജി​ബി ജോ​ൺ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി റെ​ജി​മോ​ൻ ബേ​ബി​കു​ട്ടി പ്ര​ഖ്യാ​പി​ച്ചു.

K-Rail Survey

പു​തി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജ​യ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), അ​ക്ബ​ർ ഷാ (​സെ​ക്ര​ട്ട​റി), ജേ​ക്ക​ബ് ജോ​ൺ (ട്ര​ഷ​റ​ർ), ബൈ​ജു തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജി ഡാ​നി​യ​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി കെപിഎ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

നി​യു​ക്ത ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, മ​നോ​ജ് ജ​മാ​ൽ, അ​നി​ൽ കു​മാ​ർ ഏ​രി​യ കോ​ഓർഡി​നേ​റ്റ​ർ ബി​ജു ആ​ർ. പി​ള്ള, നി​യു​ക്ത സ​ൽ​മാ​നി​യ ഏ​രി​യ എ​ക്സി​ക്യൂ​ട്ടീ​വ് അംഗം അ​ല​ക്സ് തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

K-Rail Survey

ഏ​രി​യ​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യു​ള്ള വി​പു​ല​മാ​യ ക​ർ​മ്മ​പ​രി​പാ​ടി​ക​ളു​മാ​യി പു​തി​യ ക​മ്മി​റ്റി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

K-Rail Survey

നി​യു​ക്ത ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ സ​മാ​പി​ച്ചു.

Tags : New leadership KPA Salmania Area

Recent News

Corehub Up