x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന് പു​തി​യ നേ​തൃ​ത്വം; ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷം 12ന്

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
Published: April 6, 2026 11:37 AM IST | Updated: April 6, 2026 11:38 AM IST

സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്‌​ഷെ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 2026 -2027 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ നി​ന്നും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ നി​ന്നും മേ​ഴ്സി മാ​ത്യു​വി​നെ പ്ര​സി​ഡ​ന്‍റാ​യും ജി​മ്മി തോ​മ​സി​നെ സെ​ക്ര​ട്ട​റി​യാ​യും സി​ബി ക​ക്കു​ഴി​യെ ഖ​ജാ​ൻ​ജി​യാ​യും ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ ച​രി​ത്ര​ത്തി​ൽ വ​നി​താ അ​മ​ര​ക്കാ​രി​യാ​കു​ന്ന പ്ര​ഥ​മ ക​മ്മി​റ്റി​യി​ൽ ബി​ന്ദു ജി​സ്‌​റ്റി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും റൊ​മാ​രി​യോ ജെ​റോ​ൾ​ഡ്‌ ജോ. ​സെ​ക്ര​ട്ട​റി​യും ഹെ​ൻ​ട്രി​ൻ ജോ. ​ട്ര​ഷ​റ​റു​മാ​യി ചു​മ​ത​ല വ​ഹി​ക്കും.

പു​തി​യ ഭ​ര​ണ സ​മി​തി​യി​ൽ സ​ജീ​വ് ദി​വാ​ക​ര​ൻ, ലി​ജി റെ​നി, ലേ​ഖാ സു​രേ​ഷ്, ടി​ജോ ടോ​മി, ജാ​സ്മി​ൻ ചാ​ക്കോ, ദി​വ്യ രാ​ജ് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സേ​വ​നം ചെ​യ്യു​ന്ന​തോ​ടൊ​പ്പം വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.

 

K-Rail Survey

പു​തി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷം വി​പു​ല​മാ​യും സം​ഘ​ടി​പ്പി​ക്കും. റാ​മ്പ് വാ​ക്, ഫെ​സ്റ്റി​വ​ൽ തീം ​സ്കി​റ്റ്സ്, ഡി​ജെ, ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ ഡി​ന്ന​ർ, ശി​ങ്കാ​രി മേ​ളം കൂ​ടാ​തെ ക​ല​യു​ടെ വ​ർ​ണ​വ​സ​ന്തം വി​ട​രു​ന്ന സം​ഗീ​ത - നൃ​ത്ത - ന​ട​ന വി​രു​ന്നും ആ​സ്വ​ദി​ക്കാം.

ഈ ​മാ​സം 12ന് ​ഞാ​യ​റാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ന് സ്റ്റീ​വ​നേ​ജ് ബാ​ൺ​വെ​ൽ അ​പ്പ​ർ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യം വേ​ദി​യാ​വും.

മു​ൻ കാ​ല​ങ്ങ​ളി​ൽ തു​ട​ങ്ങി വ​ച്ചി​ട്ടു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ൾ തു​ട​ർ​ന്ന് കൊ​ണ്ടു​പോ​കു​ന്ന​തി​നും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും സാം​സ്കാ​രി​ക പൈ​തൃ​ക​വും മ​ല​യാ​ള ഭാ​ഷാ പോ​ഷ​ണം, കാ​യി​ക ക്ഷ​മ​ത തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കു മു​ൻ‌​തൂ​ക്കം ന​ൽ​കു​വാ​നും ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ൽ നി​ല​വി​ൽ അ​റു​ന്നൂ​റോ​ളം മെം​ബ​ർ​മാ​ർ ഉ​ണ്ട്. ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

കൂടുതൽ വിവരങ്ങൾക്ക്: മേ​ഴ്സി മാ​ത്യു: 07946 441321, ജി​മ്മി തോ​മ​സ്: 07460 952027, സി​ബി ക​ക്കു​ഴി 07503 884775.

Barnwell upper School, Shephall , Stevenage, Hertfordshire, SG2 9SW.

Tags : Sargam Stevenage Malayalee Association New leadership NRI News

Recent News

Corehub Up