x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റ​ത്തി​ന് ന​വ​നേ​തൃ​ത്വം

ജോ​ർ​ജ് ഓ​ലി​ക്ക​ൽ
Published: March 3, 2026 05:14 PM IST | Updated: March 3, 2026 05:16 PM IST

ഫി​ല​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വേ​നി​യാ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റ​ത്തി​ന്‍റെ 2025ലെ ​ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പമ്പ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ച് 2026ലെ ​ഭ​ര​ണ സ​മി​തി ലെ​നോ സ്ക​റി​യ (ചെ​യ​ർ​മാ​ൻ), ജോ​ബി ജോ​ർ​ജ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), രാ​ജ​ൻ സാ​മു​വ​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​മേ​റ്റു.

മു​ൻ ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു പു​തി​യ ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ​ക്ക് അ​ധി​കാ​രം കൈ​മാ​റി. തു​ട​ർ​ന്ന് മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​റു​ഗീ​സ് പു​തി​യ സെ​ക്ര​ട്ട​റി ജോ​ബി ജോ​ർ​ജി​നും മു​ൻ ട്ര​ഷ​റ​ർ ജോ​ർ​ജ് ഓ​ലി​ക്ക​ൽ രാ​ജ​ൻ സാ​മു​വ​ലി​നും അ​ധി​കാ​രം കൈ​മാ​റു​ക​യു​ണ്ടാ​യി.

2026ലേ​ക്കു​ള്ള ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റം ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലെ​നോ സ്ക​റി​യ കേ​ര​ള​ഫോ​റ​ത്തി​ലെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വു​മാ​ണ്.

കേ​ര​ള​ഫോ​റം ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ, പ​മ്പ മ​ല​യാ​ളി അ​സോ​സ്‌​സി​യേ​ഷ​ൻ ക​മ്മി​റ്റി മെ​മ്പർ, സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡ​ക്സ് ച​ർ​ച്ച്, ഫെ​യ​ർ​ഹി​ൽ​സ്‌​സ് ട്ര​സ്റ്റി, സെ​ക്ര​ട്ട​റി എ​ന്നീ ത​ല​ങ്ങ​ളി​ൽ എ​ല്ലാം സേ​വ​നം അ​നു​ഷ്ടി​ച്ച ലെ​നോ സ്ക​റി​യ ഔ​ദ്യോ​ഗി​ക ത​ല​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന റീ​യ​ൽ എ​സ്‌​സ്റ്റേ​റ്റ് ലോ​ണ്‍ ഓ​ഫീ​സ​റാ​ണ്.

ലെ​നോ സ്ക​റി​യ​യു​ടെ നേ​തൃ​ത്വം കേ​ര​ള​ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ജോ​ബി ജോ​ർ​ജ് മു​ന്പ് പ​തി​റ്റാ​ണ്ടു കാ​ല​മാ​യി ഫി​ലാ​ഡð​ഫി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്ക്കാ​രി​ക, രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ്.

കേ​ര​ള​ഫോ​റം ചെ​യ​ർ​മാ​ൻ, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള ജോ​ബി ജോ​ർ​ജ് ഏ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് യു​എ​സ്എ​യു​ടെ ഡ​യ​റ​ക്ട​ർ, പോ​ലീ​സ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി മെമ്പ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ബി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വം ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റ​ത്തെ ശ​ക്തി​പ്പെ​ടു​ത്തും.

 

K-Rail Survey

ട്ര​ഷ​റ​ർ രാ​ജ​ൻ സാ​മു​വ​ൽ മുമ്പ് പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള വ്യ​ക്തി​ത്വ​മാ​ണ്. 2000 മു​ത​ൽ ഫി​ല​ഡ​ഫി​യാ​യി​ലെ സാം​സ്ക്കാ​രി​ക പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

പ​മ്പ മ​ല​യാ​ളി അസോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്. കേ​ര​ള​ഫോ​റം ചെ​യ​ർ​മാ​ൻ, സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡ​ക്സ് ച​ർ​ച്ച്, ഫെ​യ​ർ​ഹി​ൽ​സ്‌​സ് ട്ര​സ്റ്റി, ഫൊ​ക്കാ​ന ഓ​ഡി​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം പ്ര​വ​ർ​ത്തി​ച്ച് ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ള്ള രാ​ജ​ൻ സാ​മു​വ​ൽ ര​ണ്ടാ​യി​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന് വി​ജ​യം വ​രി​ച്ച അ​ദ്ദേ​ഹം ഗ്യാ​സ് സ്റ്റേ​ഷ​ൻ ബി​സ​ന​സി​ലും സ​ജീ​വ​മാ​ണ്.

എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യി വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ൽ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, അ​ല​ക്സ് തോ​മ​സ്, സു​ധ ക​ർ​ത്ത, അ​ഭി​ലാ​ഷ് ജോ​ണ്‍, ഫീ​ലി​പ്പേ​സ് ചെ​റി​യാ​ൻ, ആ​ഷ അ​ഗ​സ്റ്റ്യ​ൻ, ബി​നു മാ​ത്യു (ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ), തോ​മ​സ് പോ​ൾ (കേ​ര​ള ദി​നാ​ഘോ​ഷ ചെ​യ​ർ​മാ​ൻ), സു​മോ​ദ് നെ​ല്ലി​ക്കാ​ല (പി​ആ​ർ​ഒ), റോ​ണി വ​റു​ഗീ​സ് (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ), ജോ​ർ​ജ് ന​ട​വ​യ​ൽ (അ​വാ​ർ​ഡ് ക​മ്മി​റ്റി), സാ​ജ​ൻ വ​റു​ഗീ​സ് (ഐ​ടി കോ​ഓ​ർ​ഡി​നേ​റ്റ​ർ), അ​നൂ​പ് അ​നു (സോ​ഷ്യ​ൽ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ), ദി​ലീ​പ് ജോ​ർ​ജ് (സ്പോ​ർ​ട്സ്), ജോ​ണ്‍ പ​ണി​ക്ക​ർ (ഓ​ഡി​റ്റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക: ലെ​നോ സ്ക​റി​യ (ചെ​യ​ർ​മാ​ൻ) - 267 370 4081, ജോ​ബി ജോ​ർ​ജ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) - 215 435 1015, രാ​ജ​ൻ സാ​മു​വ​ൽ (ട്ര​ഷ​റ​ർ) - 215 429 2442.

Tags : Tristate Kerala Forum New leadership USA

Recent News

Corehub Up