x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ "അ​മേ​രി​ക്ക-250' ആ​ന​ന്ദ​ത്തി​ന്‍റെ ആ​ഘോ​ഷം: സി​സ്റ്റ​ർ ഡോ. ​ജോ​സ്ലി​ൻ എ​ട​ത്തി​ൽ

ജോ​ർ​ജ് ന​ട​വ​യ​ൽ
Published: November 25, 2025 05:10 PM IST | Updated: November 25, 2025 05:10 PM IST

ഫി​ല​ഡ​ൽ​ഫി​യ: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ "അ​മേ​രി​ക്ക-250' ആ​ന​ന്ദ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി​രി​ക്കു​മെ​ന്ന് റ​വ​റ​ന്‍റ് സി​സ്റ്റ​ർ ഡോ. ​ജോ​സ്ലി​ൻ എ​ട​ത്തി​ൽ എ​സ്ഐ​സി പ​റ​ഞ്ഞു. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ലി​ബ്രേ​ഷ​ൻ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സി​സ്റ്റ​ർ ജോ​സ്ലി​ൻ എ​ട​ത്തി​ൽ.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പി​ആ​ർ​ഒ മെ​ർ​ലി​ൻ അ​ഗ​സ്റ്റി​ൻ റോ​സാ​പ്പൂ ന​ൽ​കി സി​സ്റ്റ​ർ ഡോ. ​ജോ​സ്ലി​ൻ എ​ട​ത്തി​ലി​നെ സ്വീ​ക​രി​ച്ചു. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ക​ല'​യു​ടെ (കേ​ര​ള ആ​ർ​ട്‌​സ് ആ​ൻ​ഡ് ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക) സ്ഥാ​പ​ക​നും ഫോ​മാ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ്) മു​ൻ പ്ര​സി​ഡ​ന്‍റും ക​മ്യൂ​ണി​റ്റി നേ​താ​വു​മാ​യ ജോ​ർ​ജ് മാ​ത്യു​വി​നെ സി​പി​എ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലീ​ഡ​റും ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ജോ​സ് ആ​റ്റു​പു​റം വി​ശി​ഷ്‌​ടാ​തി​ഥി​യാ​യി ആ​ദ​രി​ച്ചു.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ലി​ബ്രേ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ന​ട​വ​യ​ൽ, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ചെ​യ​ർ ജോ​സ് തോ​മ​സ്, ആ​ലീ​സ് ജോ​സ്, സ്വ​പ്ന സെ​ബാ​സ്റ്റ്യ​ൻ, ജോ ​തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ക​ലാ​കാ​രി നി​മ്മി റോ​സ് ദാ​സാ​ണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ലി​ബ്രേ​ഷ​ൻ കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി.

ധാ​ർ​മി​ക രോ​ഗി പ​രി​ച​ര​ണം, ഭ​ക്തി, പ​രി​ച​ര​ണ​ത്തി​ലെ ലാ​ളി​ത്യം എ​ന്നി​വ​യി​ൽ മി​ക​വി​ന്‍റെ മാ​തൃ​ക​യാ​യ സി​സ്റ്റ​ർ ഡോ. ​ജോ​സ്ലി​ൻ എ​ട​ത്തി​ൽ, ആ​തു​ര പ​രി​ച​ര​ണ മേ​ഖ​ല​യി​ലെ മി​ക​വി​ലൂ​ടെ ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് സ​മ​ർ​പ്പി​ത​യാ​ണ്.

ടെ​മ്പി​ൾ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ ഫി​സി​ഷ്യ​നും ടെ​മ്പി​ൾ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ലൂ​യി​സ് കാ​റ്റ്സ് സ്കൂ​ൾ ഓ​ഫ് മെ​ഡി​സി​നി​ൽ ക്ലി​നി​ക്ക​ൽ മെ​ഡി​സി​ൻ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും ടെ​മ്പി​ൾ ഹെ​ൽ​ത്തി​ൽ മു​ൻ കോ-​ചീ​ഫ് പേ​ഷ്യ​ന്‍റ് എ​ക്സ്പീ​രി​യ​ൻ​സ് ഓ​ഫീ​സ​റു​മാ​ണ് സി​സ്റ്റ​ർ ഡോ. ​ജോ​സ്ലി​ൻ.

"ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ലി​ബ്രേ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ' ദൗ​ത്യം അ​മേ​രി​ക്ക​ൻ പ്ര​ഭാ​വ​ത്തി​ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ന​ൽ​കി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളെ എ​ടു​ത്തു​കാ​ണി​ക്കു​ക എ​ന്ന​താ​ണ്.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ലി​ബ്രേ​ഷ​ൻ കൗ​ൺ​സി​ൽ വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും വേ​ദി​ക​ളി​ലും അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തി​ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ എ​ടു​ത്തു​കാ​ണി​ക്കും.

2026 ഓ​ഗ​സ്റ്റ് 15ന് "​അ​മേ​രി​ക്ക 250 വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളി​ൽ' വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക മേ​ള​ക​ളും ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക മ​ത്സ​ര​ങ്ങ​ളും രാ​ഷ്ട്രീ​യ നേ​തൃ സം​ഗ​മ​വും ക​ലാ സാ​യാ​ഹ്ന​വും അ​വാ​ർ​ഡ് നി​ശ​യും അ​വ​ത​രി​പ്പി​ക്കും. അ​മേ​രി​ക്ക​യി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും ത​ല​മു​റ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ നേ​ട്ട​ങ്ങ​ൾ ഈ ​പ​രി​പാ​ടി​യി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടും.

രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, ആ​ത്മീ​യ നേ​താ​ക്ക​ൾ, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ, ക​ലാ​കാ​ര​ന്മാ​ർ, എ​ഴു​ത്തു​കാ​ർ, ച​ല​ച്ചി​ത്ര ക​ലാ​കാ​ര​ന്മാ​ർ, കാ​യി​ക​താ​ര​ങ്ങ​ൾ, ശാ​സ്ത്ര​ജ്ഞ​ർ, ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, ന​ഴ്‌​സു​മാ​ർ, അ​ധ്യാ​പ​ക​ർ, ഡോ​ക്ട​ർ​മാ​ർ, ബി​സി​ന​സു​കാ​ർ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ​യും അ​വ​ർ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ.

Tags : Orma International America 250 Sr. Jocelyn Edathil USA

Recent News

Corehub Up