x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ല​ഡ​ൽ​ഫി​യ സ്നേ​ഹ​തീ​ര കൂ​ട്ടാ​യ്മ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു

ഷി​ബു വ​ർ​ഗീ​സ് കൊ​ച്ചു​മ​ഠം
Published: December 1, 2025 04:27 PM IST | Updated: December 1, 2025 04:27 PM IST

ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ പ​ര​സ്പ​ര സൗ​ഹൃ​ദ സം​ഗ​മ കൂ​ട്ടാ​യ്മ​യാ​യ സ്നേ​ഹ​തീ​രം - സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ങ്ങ​ൾ ഫി​ല​ഡ​ൽ​ഫി​യ വ​ർ​ത്തിം​ഗ്ട​ൺ റോ​ഡി​ലു​ള്ള ഷി​ബു മാ​ത്യു - ജെ​സി ദ​മ്പ​തി​ക​ളു​ടെ ഭ​വ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ക​ൺ​വീ​ന​ർ​മാ​ർ, സീ​നി​യേ​ഴ്സ്, വ​നി​താ വി​ഭാ​ഗം അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​റ​ദീ​പം തെ​ളി​യി​ച്ച് സ്നേ​ഹ​തീ​രം സൗ​ഹൃ​ദ വേ​ദി​യു​ടെ കേ​ര​ള​പ്പി​റ​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

 

 

K-Rail Survey

അ​നേ​കം മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ള്ള ഫി​ല​ഡ​ൽ​ഫി​യ​യി​ൽ എ​ന്തി​നാ​ണ് ഈ ​സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യെ​ന്നും എ​ന്താ​ണ് ഇ​തി​ന്‍റെ ഉ​ദ്ദേ​ശ​മെ​ന്നും സം​ഘാ​ട​ക​ൻ വി​വ​രി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ന​ട​ന്ന കു​ടും​ബ പ​രി​ച​യ​പ്പെ​ട​ൽ ച​ട​ങ്ങ് ന​ട​ന്നു.

എ​ല്ലാ​വ​രും അ​വ​ര​വ​രെ വി​ശ​ദ​മാ​യി സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ​മൂ​ഹാ​ഗാ​ന​ങ്ങ​ൽ എ​ന്നി​വ അ​ര​ങ്ങേ​റി. വി​പു​ല​മാ​യ ഡി​ന്ന​റോ​ട് പ​രി​പാ​ടി സ​മാ​പി​ച്ചു.

Tags : philadelphia snehatheeram kerala piravi celebration usa

Recent News

Corehub Up