x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യി​ലെ ഗ്രാ​മീ​ണ വി​ക​സ​ന​ത്തി​നാ​യി ക​ലി​ഫോ​ർ​ണി​യ​യി​ൽ 33 കോ​ടി​യി​ല​ധി​കം രൂ​പ സ​മാ​ഹ​രി​ച്ചു

പി.പി. ചെ​റി​യാ​ൻ
Published: June 25, 2026 01:05 PM IST | Updated: June 25, 2026 01:05 PM IST

കലി​ഫോ​ർ​ണി​യ: ഇ​ന്ത്യ​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ക​ലി​ഫോ​ർ​ണി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നാല് മി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 33 കോ​ടി​യി​ല​ധി​കം രൂ​പ) ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി.

ബെ​ർ​ക്ക്‌​ലി ഹാ​സുമാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന "സ്മാ​ർ​ട്ട് വി​ല്ലേ​ജ് മൂ​വ്‌​മെ​ന്‍റ്' സം​ഘ​ടി​പ്പി​ച്ച ആ​ദ്യ വാ​ർ​ഷി​ക ഗാ​ല​യി​ലാ​ണ് ഈ ​തു​ക സ​മാ​ഹ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ലെ 1,200 ഓ​ളം ഗ്രാ​മ​ങ്ങ​ളി​ലാ​യി 16 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളി​ലേ​ക്ക് സ​മാ​ധാ​ന​പ​ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​നം എ​ത്തി​ക്കാ​ൻ എസ്‌വിഎമ്മിന് ​സാ​ധി​ച്ചി​ട്ടു​ണ്ട്.

ലോ​സ് ആ​ഞ്ച​ല​സി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഡോ. ​കെ.ജെ. ​ശ്രീ​നി​വാ​സ, പ്ര​മു​ഖ വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​നു ഷാ, എസ്‌വിഎം ​സ്ഥാ​പ​ക​ൻ ഡോ. ​അ​നി​ൽ ഷാ ​എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ടൈ​പ്പ്1 പ്ര​മേ​ഹ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി ഐ​ഐ​ടി ഖ​ര​ഗ്പൂ​രു​മാ​യി സ​ഹ​ക​രി​ച്ച് കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള ഗ്ലൂ​ക്കോ​സ് മോ​ണി​റ്റ​റിം​ഗ് ഉ​പ​ക​ര​ണം വി​ക​സി​പ്പി​ക്കും. കൂ​ടാ​തെ 13 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന ഒ​രു സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​റും സ്ഥാ​പി​ക്കും.

ഗു​ജ​റാ​ത്ത്, മേ​ഘാ​ല​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ്രാ​മീ​ണ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി STEM (സ​യ​ൻ​സ്, ടെ​ക്നോ​ള​ജി, എ​ൻ​ജി​നിയ​റിംഗ്, മാ​ത്സ്) ഇ​ന്നൊ​വേ​ഷ​ൻ ലാ​ബു​ക​ൾ വ്യാ​പി​പ്പി​ക്കും.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ കൃ​ഷി, ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ​യ്ക്കും ഈ ​തു​ക വി​നി​യോ​ഗി​ക്കും.

 

Tags : California Rural Development India Rs 33 crore

Recent News

Corehub Up