x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"സീ​യോ​ൻ സ​ഞ്ചാ​രി വി​ത്ത് ജോ​സി പു​ല്ലാ​ട്' ശ​നി​യാ​ഴ്ച

ജീ​മോ​ൻ റാ​ന്നി
Published: April 18, 2026 10:22 AM IST | Updated: April 18, 2026 10:22 AM IST

ന്യൂ​യോ​ർ​ക്ക്: "സം​ഗീ​ത​ത്തി​ലൂ​ടെ ആ​രാ​ധ​ന' എ​ന്ന ദ​ർ​ശ​ന​ത്തി​ൽ ന്യൂ​യോ​ർ​ക്ക് ശാ​ലേം മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക മി​ഷ​ൻ ആ​രം​ഭി​ച്ച ആ​ത്മീ​യ സം​ഗീ​ത ​പ​രി​പാ​ടി​യാ​ണ് സീ​യോ​ൻ സ​ഞ്ചാ​രി.

വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച ഈ ​പ്രോ​ഗ്രാം ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലാ​യി അ​ന​വ​ധി വി​ശ്വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വും പ്ര​ത്യാ​ശ​യും പ​ക​ർ​ന്ന ഒ​രു ആ​രാ​ധ​നാ വേ​ദി​യാ​യി മാ​റി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​രു​ടെ പ​ങ്കാ​ളി​ത്തം ഈ ​സം​ഗീ​ത​യാ​ത്ര​യെ കൂ​ടു​ത​ൽ സ​മ്പ​ന്ന​മാ​ക്കി. ഈ ​ആ​ത്മീ​യ സം​ഗീ​ത​പ​ര​മ്പ​ര​യു​ടെ 53- എ​ഡി​ഷ​ൻ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഈ​സ്റ്റേ​ൺ ലോം​ഗ് ഐ​ല​ൻ​ഡി​ലു​ള്ള ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

ആ​ത്മീ​യ സം​ഗീ​ത​സാ​ന്നി​ധ്യം സൃ​ഷ്ടി​ക്കു​ന്ന ഈ ​പ്ര​ത്യേ​ക സ​ന്ധ്യ, വി​ശ്വാ​സി​ക​ൾ​ക്ക് ഒ​രു​മി​ച്ച് ആ​രാ​ധ​നാ​നു​ഭ​വ​ത്തി​ൽ പ​ങ്കു​ചേ​രാ​നു​ള്ള ഒ​രു വി​ല​പ്പെ​ട്ട അ​വ​സ​ര​മാ​യി മാ​റും.

മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ക്രൈ​സ്ത​വ ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യി​ട്ടു​ള്ള പ്ര​ശ​സ്ത ക്രൈ​സ്ത​വ സം​ഗീ​ത​ജ്ഞ​ൻ ​ജോ​സി പു​ല്ലാ​ട് ഈ ​സം​ഗീ​ത​സ​ന്ധ്യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ദ​ശാ​ബ്ദ​ങ്ങ​ളാ​യി ക്രൈ​സ്ത​വ സം​ഗീ​ത​ലോ​ക​ത്തെ സ​മ്പ​ന്ന​മാ​ക്കി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത​സ​പ​ര്യ, ഈ ​പ​രി​പാ​ടി​യെ ആ​ത്മീ​യ​ത​യും സം​ഗീ​ത​മാ​ധു​രി​യും നി​റ​ഞ്ഞ ഒ​രു അ​നു​ഭ​വ​മാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഏ​ബ്ര​ഹാം വ​ർ​ഗീ​സ് - 631 431 1271 തോ​മ​സ് ജേ​ക്ക​ബ് (ഷാ​ജി) - 631 747 7862.

Tags : Seeyon Sanchari Live Music Josey Pullad

Recent News

Corehub Up