x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന വ​കു​പ്പ്: രാ​ജ്യ​ത്തി​നു​ള്ള കേ​ര​ള​ത്തി​ന്‍റെ സം​ഭാ​വ​ന​യെ​ന്ന് മാ​ർ റെ​മി​ൻ​ജി​യോ​സ് ഇ​ഞ്ചി​നാ​നി​യി​ൽ


Published: June 17, 2026 12:14 PM IST | Updated: June 17, 2026 12:14 PM IST

മ​നാ​മ: കേ​ര​ള സ​ർ​ക്കാ​ർ പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച വ​യോ​ജ​ന വ​കു​പ്പ് രാ​ജ്യ​ത്തി​നു​ള്ള കേ​ര​ള​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണെ​ന്ന് ബി​ഷ​പ് റെ​മി​ജി​യോ​സ് ഇ​ഞ്ചി​നാ​നി​യി​ൽ.

ബ​ഹ്റി​ൻ എ​കെ​സി​സി​യു​ടെ "വാ​ർ​ധി​ക്കൃം ബാ​ധ്യ​ത​യോ? സാ​ധ്യ​ത​യോ?' എ​ന്ന ച​ർ​ച്ചാ​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ധു​നി​ക മ​നു​ഷ്യ സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യു​ടെ​യും പു​രോ​ഗ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ശി​ല​യാ​ക​ണം വ​യോ​ജ​ന വ​കു​പ്പെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. 3000 രൂ​പ വാ​ർ​ധ​ക്യ പെ​ൻ​ഷ​നും അ​പേ​ക്ഷ​ക​ളി​ൽ സ​ഹാ​യം ചെ​യ്യു​ന്ന ഒ​രു വ​കു​പ്പാ​യി മാ​റാ​തെ, ഇ​തൊ​രു മാ​തൃ​കാ വ​കു​പ്പാ​യി മാ​റ്റ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ബി​ഷ​പ് അ​ഭ്യ​ർ​ഥി​ച്ചു.

മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണം വി​ശു​ദ്ധ ദൗ​ത്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു പ്ര​വ​ർ​ത്തി​ച്ചാ​ൽ വൃ​ദ്ധ​ജ​ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​ടി​യ​ന്ത​ര​വും ഗൗ​ര​വ​മേ​റി​യ​തു​മാ​യ അ​നേ​കം വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ ബ​ഹ്റി​ൻ എ​കെ​സി​സി പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് ആ​ലു​ക്ക പ​റ​ഞ്ഞു.

സ്വ​ത​ന്ത്ര​മാ​യ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളെ സ്വ​ന്ത​മാ​ക്കാ​ൻ മ​ക്ക​ളെ പ്രേ​രി​പ്പി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ച​ർ​ച്ച​വേ​ദി നി​യ​ന്ത്രി​ച്ച ബ​ഹ്റി​ൻ എ​കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​വ​ൻ ചാ​ക്കോ പ​റ​ഞ്ഞു.

അ​റി​വു​ക​ൾ ഹൃ​ദ​യ​ത്തെ പാ​ക​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യി​ല്ലെ​ങ്കി​ൽ അ​റി​വ് വ​ർ​ധി​ച്ചാ​ലും മ​നു​ഷ്യ​ൻ ചു​രു​ങ്ങി​പ്പോ​കു​ന്ന​ത് അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് അ​ക്ഷ​ര​ക്കൂ​ട്ട് ക​ൺ​വീ​ന​ർ ജോ​ജി കു​ര്യ​ൻ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ർ​ക്കാ​രും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് (എ​കെ​സി​സി) പോ​ലെ​യു​ള്ള സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​യു​ള്ള സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യി പ​രി​ശ്ര​മി​ച്ച് സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​വും ധാ​ർ​മി​ക​വു​മാ​യ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തി​യാ​ൽ ഒ​രു പ​രി​ധി വ​രെ ഭാ​വി​യി​ൽ വൃ​ദ്ധ​ജ​ന​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ജി​ബി അ​ല​ക്സ് പ​റ​ഞ്ഞു.

കൃ​ത്രി​മ ബു​ദ്ധി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ മ​നു​ഷ്യ മ​ഹ​ത്വ​ത്തെ (വ​യോ​ജ​ന​ങ്ങ​ളെ) സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യെ പ്ര​ശം​സി​ക്കു​ന്ന​താ​യി ജെ​നി​റ്റ് ഷി​നോ​യ് പ​റ​ഞ്ഞു.

ബ​ഹ്റി​ൻ എ​കെ​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ജ​സ്റ്റി​ൻ ജോ​ർ​ജ്, ബ​ഹ്റി​ൻ എ​കെ​സി​സി ല​ഹ​രി വി​രു​ദ്ധ സേ​ന ക​ൺ​വീ​ന​ർ ജെ​ൻ​സ​ൺ ദേ​വ​സി, മോ​ൻ​സി മാ​ത്യു, ന​ർ​മ്മ​ക്കൂ​ട്ട് ക​ൺ​വീ​ന​ർ റോ​ബി​ൻ കെ. ​സെ​ബാ​സ്റ്റ്യ​ൻ, ഷി​നോ​യി പു​ളി​ക്ക​ൻ, ലി​വി​ൻ ജി​ബി, മേ​യ്മോ​ൾ ചാ​ൾ​സ്, ജോ​ളി ജോ​ജി, ഗ്രീ​ൻ ക്ല​ബ് ക​ൺ​വീ​ന​ർ റി​ജു മൂ​ഞ്ഞേ​ലി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സു​നി​ൽ തോ​മ​സ് റാ​ന്നി, വി.​എം.​ജോ​സ​ഫ്, ജ​യ്സ​ൺ, നോ​വ​ലി​സ്റ്റ് സോ​ണി, പ്രീ​ജി, ഐ​സ​ക്, ലാ​ലു മ​ണി​മ​ല​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജീ​വ​ൻ ചാ​ക്കോ സ്വാ​ഗ​ത​വും ജി​ബി അ​ല​ക്സ് ന​ന്ദി പ​റ​ഞ്ഞു. ച​ർ​ച്ച​ക​ളി​ൽ ഉ​രു​ത്തി​രി​ഞ്ഞ മ​ഹ​ത്താ​യ ആ​ശ​യ​ങ്ങ​ൾ കേ​ര​ള​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Senior Citizen Department Kerala Mar Reminzios Enginani

Recent News

Corehub Up