x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി സ​ന്യാ​സി​നി ആ​ത്മീ​യ സം​ഗ​മം: ച​രി​ത്ര​മു​ഹൂ​ർ​ത്തം സ​മ്മാ​നി​ച്ച് ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: April 30, 2026 05:23 PM IST | Updated: April 30, 2026 05:23 PM IST

ഷി​ക്കാ​ഗോ: ബെ​ൻ​സ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ഏപ്രിൽ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ന്ന​ത് കേ​വ​ലം ഒ​രു ഒ​ത്തു​ചേ​ര​ലാ​യി​രു​ന്നി​ല്ല; മ​റി​ച്ച് അ​മേ​രി​ക്ക​യി​ലെ സ​ഭാ​ച​രി​ത്ര​ത്തി​ൽ സ്വ​ർ​ണ​ലി​പി​ക​ളാ​ൽ എ​ഴു​ത​പ്പെ​ടേ​ണ്ട ഒ​രു മ​ഹാ​സം​ഭ​വ​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​ട​നീ​ളം ശു​ശ്രൂ​ഷ ചെ​യ്യു​ന്ന മ​ല​യാ​ളി സ​ന്യാ​സി​നി​ക​ളു​ടെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ ഈ ​അ​നു​ഗ്ര​ഹീ​ത സം​ഗ​മ​ത്തി​ന് ബെ​ൻ​സ​ൻ​വി​ല്ലി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ഫൊ​റോ​ന ഇ​ട​വ​ക ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു.

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ​യും മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ​യും ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​വു​ന്ന​തി​ൽ വ​ച്ച് ഏ​റ്റ​വും ഹൃ​ദ്യ​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി സം​ഗ​മം മാ​റി.

പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടും എ​മി​ര​റ്റ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തും അ​മേ​രി​ക്ക​യി​ലെ ബൈ​സന്‍റെെൻ ക​ത്തോ​ലി​ക്കാ രൂ​പ​ത​യി​ലെ മാ​ർ റോ​ബ​ർ​ട്ട് പി. ​പി​പ്റ്റും ചേ​ർ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ര​വ​ധി വൈ​ദി​ക​രും 28-ല​ധി​കം സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള 225 സ​ന്യാ​സി​നി​ക​ളും ഈ ​ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന സെ​മി​നാ​റി​ന് ഇ​ല്ലി​നോ​യി​യി​ലെ സ്പ്രിം​ഗ്ഫീ​ൽ​ഡ് രൂ​പ​ത​യി​ലെ മാ​ർ. തോ​മ​സ് പാ​പ്പ​റോ​ക്കി പി​താ​വ് നേ​തൃ​ത്വം ന​ൽ​കി.

വൈ​കു​ന്നേ​രം ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മാ​ർ റോ​ബ​ർ​ട്ട് പി​പ്റ്റ ശി​ഷ്യ​ത്വ​ത്തെ​ക്കു​റി​ച്ച് ആ​ത്മീ​യ​മാ​യ സ​ന്ദേ​ശം ന​ൽ​കി. മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തും മ​റ്റ് വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം സ​ന്യാ​സി​നി​ക​ളെ ആ​ദ​രി​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ന്നു. മു​ത്തു​ക്കു​ട​ക​ളു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ നീ​ങ്ങി​യ ഈ ​ഘോ​ഷ​യാ​ത്ര, അ​വ​ർ​ക്ക് വേ​ദി​യി​ലേ​ക്ക് സ്‌​നേ​ഹാ​ദ​ര​വു​ക​ളോ​ടെ​യു​ള്ള സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് സൗ​ഹൃ​ദ വി​രു​ന്നും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. പ​ര​മ്പ​രാ​ഗ​ത നി​ല​വി​ള​ക്ക് കൊ​ളു​ത്തി മാ​ർ റോ​ബ​ർ​ട്ട് പി​പ്റ്റി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ, ഡൊ​മി​നി​ക്ക​ൻ സി​സ്റ്റ​ർ അ​മെ​ലി​യ ഹോ​ല​ർ, സി​സ്റ്റ​ർ ആ​നി സെ​റീ​ൻ സിഎംസി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഷിക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റ​ൽ​മാ​രാ​യ റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, റ​വ.ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം, റ​വ.ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി​ൽ, ചാ​ൻ​സ​ല​ർ റ​വ.ഫാ. ​ജോ​ൺ​സ​ൺ കോ​വൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ, ബെ​ൻ​സ​ൻ​വി​ൽ വി​കാ​രി റ​വ.ഫാ. ​ഏ​ബ്ര​ഹാം ക​ള​രി​ക്ക​ൽ, മോ​ർ​ട്ട​ൺ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ അ​സി​സ്റ്റന്‍റ് വി​കാ​രി റ​വ.ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ, സി​സ്റ്റ​ർ ലി​സ ഏ​ഞ്ച​ലി​ക്ക​ൽ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സം​ഗ​മ​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ റ​വ.ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ ​ടോ​ണി പു​ള്ള​പ്പ​ള്ളി​ൽ ന​ന്ദി പ്ര​സം​ഗം ന​ട​ത്തി. എ​ല​ൻ ഒ​റ്റ​ത്തെ​ക്ക​ൽ ച​ട​ങ്ങു​ക​ളു​ടെ അ​വ​താ​ര​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഷി​ക്കാ​ഗോ ക​ത്തീ​ഡ്ര​ൽ, സെ​ന്‍റ് മേ​രീ​സ്, സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​ക​ളി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് നി​യാ ചെ​ല്ല​ക്ക​ണ്ട​ത്തി​ൽ, ഡെ​ന്നി പു​ല്ലാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന ന​ന്ദി​ അ​ർ​പ്പ​ണ വി​ശു​ദ്ധ കു​ർ​ബാ​നയ്ക്ക് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ, സി​സ്റ്റ​ർ അ​മേ​ലി​യ ഹോ​ല​ർ എ​ന്നി​വ​ർ ന​യി​ച്ച സെ​മി​നാ​റു​ക​ൾ ന​ട​ന്നു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തിന് ര​ജ​ത ജൂ​ബി​ലി ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, റ​വ.ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ, സി​സ്റ്റ​ർ അ​മേ​ലി​യ ഹോ​ല​ർ, റ​വ.ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം, റ​വ.ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, റ​വ.ഫാ. ​ഏ​ബ്ര​ഹാം ക​ള​രി​ക്ക​ൽ, സി​സ്റ്റ​ർ ലി​സ ഏ​ഞ്ച​ലി​ക്ക​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സം​ഗ​മം സ​മാ​പ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ പ​ങ്കെ​ടു​ത്ത ഓ​രോ സ​ന്യാ​സി​നി​യു​ടെ​യും ഉ​ള്ളി​ൽ നി​റ​ഞ്ഞ​ത് സ്നേ​ഹ​ത്തി​ന്‍റെ​യും കൃ​ത​ജ്ഞ​ത​യു​ടെ​യും മ​നോ​ഹ​ര​മാ​യ ഓ​ർമ​ക​ളാ​യി​രു​ന്നു. "ക​ർ​ത്താ​വി​നെ സ്തു​തി​ക്കു​വി​ൻ; അ​വ​ൻ ന​ല്ല​വ​ൻ; അ​വ​ന്‍റെ കാ​രു​ണ്യം എ​ന്നേ​ക്കും നി​ല​നി​ൽ​ക്കു​ന്നു' എ​ന്ന വ​ച​നം സ്മ​രി​ച്ചു​കൊ​ണ്ട്, ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ഈ ​വ​ലി​യ അ​നു​ഗ്ര​ഹ​ത്തി​ന് അ​വ​ർ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

മ​ല​യാ​ളി സി​സ്റ്റേ​ഴ്സ് കോ​യ്നോ​ണി​യ 2026: ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ന് ന​ന്ദി

അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും 28 സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ത്തി​യ സി​സ്റ്റ​ർ​മാ​ർ, ഈ ​ച​രി​ത്ര മു​ഹൂ​ർ​ത്തം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ന് ഹൃ​ദ​യ​പൂ​ർ​വം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, എ​മി​ര​റ്റ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങ​ടി​യ​ത്ത്, വി​കാ​രി ജ​ന​റ​ൽ​മാ​ർ, ചാ​ൻ​സ​ല​ർ റ​വ.ഫാ. ​ജോ​ൺ​സ​ൺ സേ​വ്യ​ർ, റ​വ.ഫാ. ​ഏ​ബ്ര​ഹാം ക​ള​രി​ക്ക​ൽ എ​ന്നി​വ​രോ​ടും രൂ​പ​താ കു​രി​യ​യി​ലെ എ​ല്ലാ വൈ​ദി​ക​രോ​ടു​മു​ള്ള ത​ങ്ങ​ളു​ടെ ആ​ഴ​മാ​യ ക​ട​പ്പാ​ട് അ​വ​ർ അ​റി​യി​ച്ചു.

പ്ര​ത്യേ​കി​ച്ച്, മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടിനോ​ടും, റ​വ.ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, റ​വ.ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം, റ​വ.ഫാ. ​ഏ​ബ്ര​ഹാം ക​ള​രി​ക്ക​ൽ എ​ന്നി​വ​രും ന​ൽ​കി​യ നി​ര​ന്ത​ര​മാ​യ മാ​ർ​ഗനി​ർ​ദ്ദേ​ശ​ങ്ങ​ളെ അ​വ​ർ ന​ന്ദി​യോ​ടെ സ്മ​രി​ച്ചു.

ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും വോ​ള​ന്‍റി​യ​ർ​മാ​രു​ടെ​യും നി​സ്തു​ല സേ​വ​ന​വും ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ബെ​ൻ​സ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ഫൊ​റോ​ന പ​ള്ളി, മോ​ർ​ട്ട​ൺ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി, ബെ​ൽ​വു​ഡ് മാ​ർ തോ​മാ ശ്ലീ​ഹാ ക​ത്തീ​ഡ്ര​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ ന​ൽ​കി​യ സ്വീ​ക​ര​ണ​വും അ​ശ്രാ​ന്ത പ​രി​ശ്ര​മ​വും സ​ന്യാ​സി​നി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്നു.

ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ടോ​ണി പു​ല്ലാ​പ്പ​ള്ളി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ, ലി​റ്റ​ർ​ജി, ഗാ​യ​ക​സം​ഘം, ഭ​ക്ഷ​ണം, താ​മ​സം തു​ട​ങ്ങി വി​വി​ധ ക​മ്മി​റ്റി​ക​ളി​ലാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സ​മ​ർ​പ്പ​ണ​ത്തെ അ​വ​ർ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

മ​റ​ക്കാ​നാ​വാ​ത്ത ഷി​ക്കാ​ഗോ കാ​ഴ്ച​ക​ൾ സം​ഗ​മ​ത്തി​ന്‍റെ സ​വി​ശേ​ഷ​മാ​യ ആ​ക​ർ​ഷ​ണ​മാ​യി. സി​സ്റ്റ​ർ​മാ​ർ​ക്കാ​യി ഒ​രു​ക്കി​യ ഷി​ക്കാ​ഗോ ഡൗ​ൺ​ടൗ​ൺ ബ​സ് ടൂ​ർ ആ​യി​രു​ന്നു ഇ​തി​ലെ സ​വി​ശേ​ഷ​ത.

ന​ഗ​ര​ത്തി​ന്‍റെ ച​ടു​ല​ത​യും സൗ​ന്ദ​ര്യ​വും അ​നു​ഭ​വി​ച്ച​റി​ഞ്ഞ ആ ​യാ​ത്ര അ​വ​ർ​ക്ക് പ​ര​സ്പ​രം സ്നേ​ഹം പ​ങ്കു​വയ്​ക്കാ​നും ബ​ന്ധ​ങ്ങ​ൾ പു​തു​ക്കാ​നു​മു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​യി.

പു​തി​യൊ​രു ച​രി​ത്ര അ​ധ്യാ​യം കു​റി​ച്ചു ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ സ​മാ​പി​ച്ച ഈ ​ര​ണ്ടു ദി​വ​സ​ത്തെ ഒ​ത്തു​ചേ​ര​ൽ കേ​വ​ലം ഒ​രു ച​ട​ങ്ങാ​യി​രു​ന്നി​ല്ല; മ​റി​ച്ച് ത​ങ്ങ​ളു​ടെ ദൈ​വ​വി​ളി ഒ​രു കു​ടും​ബ​മാ​യി ആ​ഘോ​ഷി​ച്ച അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു.

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും വി​ശ്വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​വും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ മ​ല​യാ​ളി സി​സ്റ്റേ​ഴ്സ് കോ​യ്നോ​ണി​യ 2026, ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ൽ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഒ​രു പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്.

Tags : sisters meet chicago usa

Recent News

Corehub Up