x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ണ്ട​നി​ൽ തീ​പി​ടി​ത്തം: ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം


Published: February 28, 2026 03:54 PM IST | Updated: February 28, 2026 03:54 PM IST

ല​ണ്ട​ൻ: ക്രോ​യ്‌​ഡ​ണി​ലു​ള്ള വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ട​യ സ്വ​ദേ​ശി ഗാ​ന്തി അ​ഭി​ഷേ​ക് (28), തെ​ലു​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് സ്വ​ദേ​ശി കാ​മി​നേ​നി സാ​യ് ശ്രീ​ക​ർ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ മൂ​ന്ന് പേ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഗാ​ന്തി അ​ഭി​ഷേ​ക് സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ മ​റ്റ് ര​ണ്ട് പേ​രെ​യും ക്രോ​യ്‌​ഡ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ കാ​മി​നേ​നി മ​രി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഇ​രു​വ​രു​ടെ​യും കു​ടും​ബം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : House Fire London Two Indian students Kamineni Sai Sreekar Gandi Abhishek

Recent News

Corehub Up