x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ വം​ശ​ജ​നെ നാ​ടു​ക​ട​ത്ത​രു​തെ​ന്ന് യു​എ​സ് കോ​ട​തി​ക​ൾ


Published: November 5, 2025 10:08 AM IST | Updated: November 5, 2025 10:19 AM IST

ഫി​ലാ​ഡ​ൽ​ഫി​യ: കൊ​ല​ക്കു​റ്റ​ത്തി​നു നാ​ല് പ​തി​റ്റാ​ണ്ട് കാ​ലം ത​ട​വി​ൽ ക​ഴി​ഞ്ഞ ഇ​ന്ത്യ​ൻ വം​ശ​ജ​നെ നാ​ടു​ക​ട​ത്താ​നു​ള്ള നീ​ക്കം യു​എ​സി​ലെ ര​ണ്ട് കോ​ട​തി​ക​ൾ ഇ​ട​പെ​ട്ടു ത​ട​ഞ്ഞു. ശി​ശു​വാ​യി​രി​ക്കേ യു​എ​സി​ലേ​ക്കു നി​യ​മ​പ​ര​മാ​യി കു​ടി​യേ​റി​യ സു​ബ്ര​ഹ്മ​ണ്യ വേ​ദം (64) ആ​ണ് മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി നേ​രി​ടാ​നൊ​രു​ങ്ങു​ന്ന​ത്.

ചെ​യ്യാ​ത്ത കൊ​ല​ക്കു​റ്റ​ത്തി​ന് നാ​ലു പ​തി​റ്റാ​ണ്ട് ജ​യി​ലി​ൽ ചെ​ല​വ​ഴി​ച്ച​തി​നാ​ൽ ഇ​യാ​ളെ നാ​ടു​ക​ട​ത്ത​രു​തെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ ഇ​ക്കൊ​ല്ലം വേ​ദം കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം മൂ​ന്നി​നു ജ​യി​ലി​ൽ​നി​ന്നു മോ​ചി​ത​നാ​യ ഇ​യാ​ളെ ഇ​മി​ഗ്രേ​ഷ​ൻ ക​സ്റ്റ​ഡി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. കൊ​ല​ക്കേ​സി​ൽ​നി​ന്നു​ള്ള മോ​ച​നം മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ ന​ട​പ​ടി​യി​ൽ ഇ​ള​വ് ന​ൽ​കാ​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്ന് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വ​ക്താ​വ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് 43 വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​ഞ്ഞ ഒ​രാ​ളോ​ട് ചെ​യ്യു​ന്ന മ​റ്റൊ​രു ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത തെ​റ്റാ​കും നാ​ടു​ക​ട​ത്ത​ലെ​ന്നും ഇ​ത് ബോ​ർ​ഡ് ഓ​ഫ് ഇ​മി​ഗ്രേ​ഷ​ൻ അ​പ്പീ​ൽ​സ് തി​രി​ച്ച​റി​യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും സു​ബ്ര​ഹ്മ​ണ്യ വേ​ദ​ത്തി​ന്‍റെ സ​ഹോ​ദ​രി സ​ര​സ്വ​തി പ്ര​തി​ക​രി​ച്ചു.

Tags : US court Indian-origin man Subramanyam

Recent News

Corehub Up