x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 30ാം വാ​ർ​ഷി​ക ഗ്ലോ​ബ​ൽ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 21 മു​ത​ൽ ഡാ​ള​സി​ൽ

ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
Published: August 20, 2026 07:19 AM IST | Updated: August 20, 2026 07:19 AM IST

 

ഡാ​ള​സ് (ടെ​കസ​സ്): പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ  മു​പ്പ​താ​മ​ത് വാ​ർ​ഷി​ക ഗ്ലോ​ബ​ൽ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം 2026 ഓ​ഗ​സ്റ്റ് 21 മു​ത​ൽ 24 വ​രെ അ​മേ​രി​ക്ക​യി​ലെ ടെ​കസ്​സി​ലു​ള്ള ഡാ​ള​സി​ൽ വെ​ച്ച് ന​ട​ക്കും. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന സെ​മി​നാ​റു​ക​ൾ, ച​ർ​ച്ചാ സം​ഗ​മ​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

1995ൽ ​ന്യൂ​ജേ​ഴ്സി​യി​ൽ രൂ​പീ​കൃ​ത​മാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള 40ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ ശാ​ഖ​ക​ളു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യി വ​ള​ർ​ന്നു ക​ഴി​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഇ​ന്ത്യ​യി​ലും ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​ഘ​ട​ന നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

ഇ​ന്ത്യ​യി​ൽ, പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ൽ സം​ഘ​ട​ന ന​ട​പ്പി​ലാ​ക്കു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണ്. കൊ​ല്ലം ജി​ല്ല​യി​ലെ പ​ത്ത​നാ​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ന്ധി​ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ച് 2025 ഒ​ക്ടോ​ബ​ർ 2 ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ 25 നി​ർ​ധ​ന പെ​ൺ​കു​ട്ടി​ക​ളു​ടെ സ​മൂ​ഹ​വി​വാ​ഹം വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ 10 പേ​ർ ഗോ​ത്ര​വ​ർ​ഗ (വ​ന​വാ​സി) വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു. അ​ർ​ഹ​രാ​യ വ​ധൂ​വ​ര​ന്മാ​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വും സ്വ​ർ​ണ്ണ​വും മ​റ്റ് ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി നി​ര​വ​ധി പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മം​ഗ​ല്യ​സം​ഗ​മം ന​ട​ത്തി​യ​ത്.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ 15ാമ​ത് ദ്വി​വ​ത്സ​ര സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലു​ട​നീ​ളം വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​ർ​ധ​ന​രാ​യ 15 കു​ടും​ബ​ങ്ങ​ൾ​ക്കും, അ​ർ​ഹ​രാ​യ 25 ആ​ദി​വാ​സി (വ​ന​വാ​സി) കു​ടും​ബ​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​മാ​യ ഭ​വ​ന​ങ്ങ​ൾ നി​ർ​മ്മി​ച്ച് ന​ൽ​കു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യു​ടെ പ്ലാ​നിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

ലോ​ക​മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക, സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക ഉ​ന്ന​മ​ന​വും സു​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്തി​ന് ശ​ക്ത​മാ​യ നേ​തൃ​ത്വ​മാ​ണ് സം​ഘ​ട​ന ന​ൽ​കു​ന്ന​ത്.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ: ഗോ​പാ​ല​പി​ള്ള (യു.​എ​സ്.​എ), ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ്: ജോ​ൺ മ​ത്താ​യി (യു.​എ.​ഇ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സ് (യു.​എ.​ഇ), ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ: ശ​ശി​കു​മാ​ർ നാ​യ​ർ (ഇ​ന്ത്യ) , ജോ​ൺ​സ​ൻ ത​ല​ച്ചെ​ല്ലൂ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ (യു.​എ​സ്.​എ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മേ​ള​ന​ത്തി​ന്റെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രെ കോ​ർ​ഡി​നേ​റ്റ​റു​മ്മാ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

നൈ​നാ​ൻ മ​ത്താ​യി (ഫി​ലാ​ഡ​ൽ​ഫി​യ), പ്രൊ​ഫ. സാം ​മ​ണ്ണി​ക്ക​രോ​ട്ട് (ന്യൂ​യോ​ർ​ക്ക്), ജോ​ളി പ​ടി​യാ​റ്റി​ൽ (ജ​ർ​മ്മ​നി), ബാ​ബു ത​ള​ങ്ങ​ത്തി​ൽ (ബ​ഹ്റൈ​ൻ), അ​ഡ്വ. എം. ​ജി. ശ്രീ​ജി​ത്ത് (ഇ​ന്ത്യ), അ​നീ​ഷ് ജെ​യിം​സ് (അ​മേ​രി​ക്ക) എ​ന്നി​വ​ർ ഈ ​സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഡാ​ള​സ് ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഇ​ന്‍റർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡ് പു​ന​ലൂ​ർ സോ​മ​രാ​ജ​നും മൊ​ബി ക​രേ​ട​ത്ത് ബാ​ബു​വി​നും.

ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ പ്ര​മു​ഖ​നും പേ​സ് എ​ജ്യു​ക്കേ​ഷ​ൻ ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​നു​മാ​യി​രു​ന്ന ഡോ. ​പി. എ. ​ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ സ്മ​ര​ണാ​ർ​ത്ഥം, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ  ഏ​ർ​പ്പെ​ടു​ത്തി​യ ​ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഗോ​ൾ​ഡ​ൻ ലാ​ന്റേ​ൺ അ​വാ​ർ​ഡ്’  പ്ര​മു​ഖ ഗാ​ന്ധി​യ​നും ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും 2,000ത്തി​ല​ധി​കം നി​രാ​ശ്ര​യ​ർ​ക്ക് അ​ഭ​യ​വും ത​ണ​ലു​മേ​കു​ന്ന ഗാ​ന്ധി​ഭ​വ​ൻ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ സ്ഥാ​പ​ക​നു​മാ​യ പു​ന​ലൂ​ർ സോ​മ​രാ​ജ​ന് സ​മ്മാ​നി​ക്കും.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് എ​ൻ​കോ​ഴ്സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നും സി​ഇഒയു​മാ​യ മൊ​ബി ക​രേ​ട​ത്ത് ബാ​ബു​വി​ന് സ​മ്മാ​നി​ക്കും.

ഈ ​സ​മ്മേ​ള​ന​വേ​ള​യി​ൽ, യു​എ​ഇ, ഇ​ന്ത്യ, കു​വൈ​റ്റ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന, 20,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​ർ​ന്നു​ന​ൽ​കു​ന്ന സ്കൂ​ളു​ക​ളും കോ​ളേ​ജു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പേ​സ് എ​ജ്യു​ക്കേ​ഷ​ൻ ഗ്രൂ​പ്പി​ന്റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഡോ. ​പി. എ. ​ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ പാ​വ​ന​സ്മ​ര​ണ​യ്ക്കു മു​ന്നി​ൽ ണ​അ​ഇ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യും അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ളും വ​രും​ത​ല​മു​റ​ക​ൾ​ക്കും പ്ര​ചോ​ദ​ന​മാ​യി നി​ല​കൊ​ള്ളും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ഏീു​മ​ഹ​മ ജ​ശ​ഹ​ഹ​മ​ശ ഏ​ഹീ​യ​മ​ഹ ഇ​വ​മ​ശൃാ​മി +1 2146843449
ഖീ​വി ങ​മ​വേ​മ​ശ ഏ​ഹീ​യ​മ​ഹ ജൃ​ല​ശെ​റ​ലിേ +971504811206
ഇ​വൃ​ശെേീു​വ​ലൃ ഢ​മൃ​ഴ​വ​ല​ലെ ഏ​ഹീ​യ​മ​ഹ ഏ​ലി​ലൃ​മ​ഹ ട​ല​രൃ​ല​മേൃ്യ +971502812583

Tags :

Recent News

Corehub Up