ലണ്ടൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ആസ്റ്റൺ വില്ലയയ്ക്ക് ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ലില്ലെയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
ഒല്ലി വാട്കിൻസ് ആണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 61-ാം മിനിറ്റിലാണ് വാട്കിൻസ് ഗോൾ കണ്ടെത്തിയത്.
ഈ മാസം 19നാണ് രണ്ടാം പാദ മത്സരം. ബിർമിംഗ്ഹാമിലെ വില്ലാ പാർക്കാണ് മത്സരവേദി.
Tags : uefa europa league football match aston villa beats lille