മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ വലൻസിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഐക്കർ ലൂക്ക് സിയേറയും മിഗുവേൽ ലോറെന്റെയും ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്. സിയേറ 74-ാം മിനിറ്റിലും ലോറെന്റെ 82-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിന് 63 പോയിന്റായി. ഇതോടെ അത്ലറ്റിക്കോ ലീഗ് ടേബിളിൽ നാലാമതെത്തി.
Tags : laliga football match athletico madrid beats valencia