മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിനെ സമനിലയിൽ തളച്ച് റയൽ ഒവ്യേഡോ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
കിക്കെ ഗാർസിയ ആണ് എസ്പാന്യോളിന് വേണ്ടി ഗോൾ നേടിയത്. ആൽബെർട്ടൊ റെയ്നയാണ് റയൽ ഒവ്യേഡോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ എസ്പാന്യോളിന് 37 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് എസ്പാന്യോൾ. 18 പോയിന്റുള്ള റയൽ ഒവ്യേഡോ അവസാന സ്ഥാനത്താണ്.
Tags : laliga football match espanyol real oviedo goals