പാരീസ്: യൂറോപ്പില്‍നിന്ന് ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യത സ്വന്തമാക്കുന്ന രണ്ടാമത് ടീമായ കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സ്.
രണ്ടു തവണ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, ഗ്രൂപ്പ് ഡിയിലെ അഞ്ചാം റൗണ്ടില്‍ 4-0ന് യുക്രെയ്നെ തകര്‍ത്താണ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. യൂറോപ്പില്‍നിന്ന് ഇംഗ്ലണ്ടാണ് ആദ്യമായി 2026 ലോകകപ്പ് യോഗ്യത നേടിയ ടീം. എംബപ്പെ (55 പെനാല്‍റ്റി, 83) ഇരട്ടഗോള്‍ സ്വന്തമാക്കി. മിഷേല്‍ ഒലിസ് (76), ഹ്യൂഗോ എകിറ്റികെ (88) എന്നിവരും ഫ്രാന്‍സിനായി ലക്ഷ്യംകണ്ടു.
എംബപ്പെ @ 400
കരിയറില്‍ 400 ഗോള്‍ എന്ന നാഴികക്കല്ലില്‍ എംബപ്പെ. രാജ്യത്തിനും ക്ലബ്ബിനുമായി 537 മത്സരങ്ങളില്‍നിന്നാണ് 26കാരനായ എംബപ്പെയുടെ 400 ഗോള്‍. 152 അസിസ്റ്റും എംബപ്പെയുടെ പേരിലുണ്ട്. ബ്രസീല്‍ ഇതിഹാസം പെലെയ്ക്കുശേഷം (23-ാം വയസ്) 400 കരിയര്‍ ഗോളില്‍ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരവുമായി എംബപ്പെ.
ഇംഗ്ലണ്ട് 2-0 സെര്‍ബിയ
ഗ്രൂപ്പ് കെയില്‍ ഇംഗ്ലണ്ട് തുടര്‍ച്ചയായ ഏഴാം മത്സരത്തിലും ജയം നേടി. ഹോം മത്സരത്തില്‍ ഇംഗ്ലണ്ട് 2-0ന് സെര്‍ബിയയെ കീഴടക്കി. ബുകായോ സാക്ക (28), എബെറെച്ചി എസെ (90) എന്നിവർ ഇംഗ്ലണ്ടിനായി ഗോള്‍ നേടി.
Tags : France qualifies World cup foodball 2026 World Cup foodball kiliaan mbappe