പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്പോര്‍ട്ടിംഗ് സിപിക്ക് എതിരായ എവേ പോരാട്ടത്തില്‍ സ്റ്റോപ്പേജ് ടൈമിലെ ഗോളിലായിരുന്നു ആഴ്സണല്‍ എഫ്സിയുടെ ജയം.
സ്റ്റോപ്പേജ് ടൈമിന്റെ ആദ്യ മിനിറ്റില്‍ (90+1) കായ് ഹവേര്‍ട്ട്സ് ഗണ്ണേഴ്സിനായി വല കുലുക്കി. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ത്രോബോള്‍ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍. 90+3-ാം മിനിറ്റില്‍ ഗോള്‍ മടക്കാനുള്ള സ്പോര്‍ട്ടിംഗിന്റെ ശ്രമം ഫലം കണ്ടില്ല.
മത്സരത്തില്‍ 55.8 ശതമാനം പന്ത് നിയന്ത്രിച്ചത് ഇംഗ്ലീഷ് ക്ലബ്ബായിരുന്നു. എന്നാല്‍, ഗോള്‍ ഷോട്ടിലും (5-4) ഷോട്ട് അറ്റംപ്റ്റിലും (11-8) പോര്‍ച്ചുഗല്‍ ടീമിനായിരുന്നു മുന്‍തൂക്കം.
റിക്കാര്‍ഡ് ഡൗമാന്
യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് ആഴ്സണലിന്റെ ഇംഗ്ലീഷ് താരം മാക്സ് ഡൗമാന് (16 വര്‍ഷവും 97 ദിനവും) സ്വന്തമാക്കി.
ലാമിന് യമാലിന്റെ (16 വര്‍ഷവും 272 ദിനവും) റിക്കാര്‍ഡ് ഡൗമാന് തിരുത്തി. സ്പോര്‍ട്ടിംഗിന് എതിരായ മത്സരത്തിന്റെ 76-ാം മിനിറ്റില്‍ പകരക്കാരുടെ ബെഞ്ചില്നിന്നായിരുന്നു ഡൗമാന് കളത്തിലെത്തിയത്.
Tags : Havertz stoppage arsenal fc