ലണ്ടൻ: 2026 ഹൺഡ്രഡ് വനിതാ ക്രിക്കറ്റ് ലേലത്തിൽ ഇന്ത്യയുടെ ദീപ്തി ശർമയും റിച്ച ഘോഷും നേട്ടമുണ്ടാക്കി.
ദീപ്തി ശർമ സൺറൈസേഴ്സ് ലീഡ്സിലും റിച്ച ഘോഷ് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിലുമാണ് ചേർന്നത്. റിച്ച ഘോഷിനെ 50,000 പൗണ്ടിന് (61 ലക്ഷം രൂപ) മാഞ്ചസ്റ്റർ ലേലത്തിൽ സ്വന്തമാക്കി.
27,500 പൗണ്ട് (34 ലക്ഷം) രൂപയ്ക്കാണ് ദീപ്തിയെ ലീഡ്സ് ടീം ലേലംകൊണ്ടത്. ഹൺഡ്രഡിൽ ലേലത്തിലൂടെ ഒരു ടീം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം ദീപ്തിക്കു സ്വന്തം.
ഇന്ത്യയുടെ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവരെ നേരത്തേ തന്നെ ഫ്രാഞ്ചൈസികൾ കരാറിലൂടെ സ്വന്തമാക്കിയിരുന്നു.
Tags : Deepti Sharma Richa Ghosh Hundred Women's Cricket Auction