x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​​ക യൂ​​ത്ത് ടേ​​ബി​​ള്‍ ടെ​​ന്നീ​​സി​​ല്‍ ഇ​​ന്ത്യ ഫൈ​​ന​​ലി​​ല്‍


Published: November 26, 2025 12:52 AM IST | Updated: November 26, 2025 12:52 AM IST

ബു​​ക്കാ​​റ​​സ്റ്റ് (റൊ​​മാ​​നി​​യ): ച​​രി​​ത്രം കു​​റി​​ച്ച് ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​ര പ​​യ്യ​​ന്മാ​​ര്‍ ലോ​​ക യൂ​​ത്ത് ടേ​​ബി​​ള്‍ ടെ​​ന്നീ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഫൈ​​ന​​ലി​​ല്‍.

ഐ​​ടി​​ടി​​എ​​ഫ് ലോ​​ക യൂ​​ത്ത് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ഫൈ​​ന​​ലി​​ല്‍ ഇ​​ന്ത്യ ഇ​​ടം​​പി​​ടി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ഇ​​ന്ത്യ​​യു​​ടെ അ​​ണ്ട​​ര്‍ 19 ആ​​ണ്‍​കു​​ട്ടി​​ക​​ള്‍ സെ​​മി ഫൈ​​ന​​ലി​​ലെ ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ല്‍ ചൈ​​നീ​​സ് താ​​യ്‌പേ​​യ്‌യെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: 3-2.

അ​​ങ്കു​​ര്‍ ഭ​​ട്ടാ​​ചാ​​ര്യ, പി.​​ബി. അ​​ഭി​​ന​​ന്ദ്, പ്രി​​യ​​ഞ്ജു​​ജ് ഭ​​ട്ടാ​​ചാ​​രി എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന​​താ​​ണ് ഇ​​ന്ത്യ​​ന്‍ ടീം. ​​ഫൈ​​ന​​ലി​​ല്‍ ജ​​പ്പാ​​നാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. സെ​​മി​​യി​​ലെ ആ​​ദ്യ ഗെ​​യി​​മി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി പ്രി​​യ​​ഞ്ജു​​ജ് ഭ​​ട്ടാ​​ചാ​​രി ഇ​​ന്ത്യ​​ക്കു ലീ​​ഡ് ന​​ല്‍​കി. എ​​ന്നാ​​ല്‍, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ അ​​ഭി​​ന​​ന്ദ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

മൂ​​ന്നാം ഗെ​​യി​​മി​​ല്‍ അ​​ങ്കു​​ര്‍ ഭ​​ട്ടാ​​ചാ​​ര്യ ജ​​യം നേ​​ടി​​യ​​തോ​​ടെ ഇ​​ന്ത്യ 2-1നു ​​മു​​ന്നി​​ല്‍. എ​​ന്നാ​​ല്‍, നാ​​ലാം ഗെ​​യി​​മി​​ല്‍ പ്രി​​യ​​ഞ്ജു​​ജ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സ്‌​​കോ​​ര്‍ 2-2. നി​​ര്‍​ണാ​​യ​​ക​​മാ​​യ അ​​ഞ്ചാം ഗെ​​യ​​മി​​ല്‍ അ​​ഭി​​ന​​ന്ദ് ജ​​യം നേ​​ടി​​യ​​തോ​​ടെ ഇ​​ന്ത്യ ഫൈ​​ന​​ലി​​ല്‍.


ഇ​​ന്ത്യ​​യു​​ടെ അ​​ണ്ട​​ര്‍ 15 പെ​​ണ്‍​കു​​ട്ടി​​ക​​ള്‍ വെ​​ങ്ക​​ല​​വു​​മാ​​യി പോ​​രാ​​ട്ടം അ​​വ​​സാ​​നി​​പ്പി​​ച്ചു. സെ​​മി​​യി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് 3-0ന് ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണി​​ത്.

Tags : World Youth Table Tennis Championship Tennis Championship

Recent News

Corehub Up