ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെൽസിയെ തകർത്തു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി നിക്കോ ഒറെയ്ലി, മാർക്ക് ഗുയേഹി, ജെറെമി ഡോക്കു എന്നിവരാണ് ഗോളുകൾ നേടിയത്. ഒറെയ്ലി 51-ാം മിനിറ്റിലും ഗുയേഹി 57-ാം മിനിറ്റിലും ഡോക്കു 68-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 64 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.
Tags : epl football match manchester city beats chelsea