x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ദ്‌വ​ദേ​വ് ഔ​ട്ട്


Published: May 27, 2026 12:58 AM IST | Updated: May 27, 2026 12:58 AM IST

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ മൂ​ന്നാം​ദി​നം വ​മ്പ​ന്‍ അ​ട്ടി​മ​റി. പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ആ​റാം സീ​ഡാ​യ റ​ഷ്യ​യു​ടെ ഡാ​നി​ല്‍ മെ​ദ‌്‌വ​ദേ​വ് ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്ത്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ വൈ​ല്‍​ഡ് കാ​ര്‍​ഡ് എ​ന്‍​ട്രി​യാ​യ ആ​ദം വാ​ള്‍​ട്ട​ണ്‍ അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ മെ​ദ്‌വ​ദേ​വി​നെ അ​ട്ടി​മ​റി​ച്ചു.

സ്‌​കോ​ര്‍: 6-2, 1-6, 6-1, 1-6, 6-4. ക്രൊ​യേ​ഷ്യ​ന്‍ താ​രം മാ​രി​ന്‍ സി​ലി​ച്ച്, 20ാം സീ​ഡ് ബ്രി​ട്ട​ന്‍റെ കാ​മ​റൂ​ണ്‍ നോ​റി എ​ന്നി​വ​രും ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. ഫ്ര​ഞ്ച് വൈ​ല്‍​ഡ് കാ​ര്‍​ഡ് താ​രം മോ​യി​സ് കൗ​മേ​യാ​ണ് സി​ലി​ച്ചി​നെ പു​റ​ത്താ​ക്കി​യ​ത്. സ്‌​കോ​ര്‍: 7-6 (7-4), 6-2, 6-1.

സ​ബ​ലെ​ങ്ക മു​ന്നോ​ട്ട്

വ​നി​താ സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക ര​ണ്ടാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു. സ്‌​പെ​യി​നി​ന്‍റെ ജെ​സീ​ക്ക ബൗ​സാ​സ് മ​നീ​റോ​യെ​യാ​ണ് (6-4, 6-2) സ​ബ​ലെ​ങ്ക തോ​ല്‍​പ്പി​ച്ച​ത്. ഗ്രീ​സി​ന്‍റെ മ​രി​യ സ​ക്കാ​രി, അ​മേ​രി​ക്ക​യു​ടെ അ​ന്‍ ലി, ​ഇ​വ ജോ​വി​ക്, അ​മാ​ന്‍​ഡ അ​നി​സി​മോ​വ, ലാ​ത്വി​യ​യു​ടെ ജെ​ലീ​ന ഒ​സ്റ്റാ​പെ​ങ്കോ തു​ട​ങ്ങി​യ​വ​രും ര​ണ്ടാം റൗ​ണ്ടി​ലെത്തി.

അ​തേ​സ​മ​യം, റ​ഷ്യ​യു​ടെ എ​ക​റ്റെ​റി​ന അ​ല​ക്‌​സാ​ഡ്രോ​വ, കാ​ന​ഡ​യു​ടെ ലെ​യ്‌​ല ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​ര്‍ ആ​ദ്യ​റൗ​ണ്ടി​ല്‍ പു​റ​ത്താ​യി.

Tags : Medvedev aryna sabalenka

Recent News

Corehub Up