കലിഫോർണിയ: തുടർച്ചയായ മൂന്നാം ഇന്ത്യൻ വെൽസ് ടെന്നീസ് കിരീടത്തിനായുള്ള കാർലോസ് അൽകാരസിന്റെ പോരാട്ടം അട്ടിമറിയിലൂടെ തകർത്ത് ഡാനിൽ മെദ്വദേവ് ഫൈനലിൽ കടന്നു. ലോക ഒന്നാം നന്പർ താരമായ അൽകാരസിനെ 6-3, 7-6(3) സ്കോറിനാണ്് സെമിഫൈനലിൽ പതിനൊന്നാം റാങ്ക് താരം മെദ്വദേവ് വീഴ്ത്തിയത്.
അലക്സാണ്ടർ സ്വരേവിനെ 6-2, 6-4 സ്കോറിന് പരാജയപ്പെടുത്തിയ യാന്നിക് സിന്നറാണ് ഫൈനലിൽ മെദ്വദേവിന്റെ എതിരാളി.അൽകാരസിന്റെ സീസണിലെ തുടർച്ചയായ 16 വിജയങ്ങൾക്കു കൂടിയാണ് മെദ്വദേവ് അന്ത്യംകുറിച്ചത്.
Tags : Medvedev x Sinner final