കാഞ്ഞിരപ്പള്ളി: നാൽപ്പത്തേഴാമത് സീനിയർ നാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഇരട്ട കിരീടം.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ നടന്ന സീനിയർ നാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിത വിഭാഗങ്ങളിൽ ഡൽഹിയെ പരാജയപ്പെടുത്തിയാണ് കേരളം സ്വർണം നേടിയത്.
ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനത്തിൽ കേരള ത്രോബോൾ അസോസിയേഷൻ പ്രസിഡന്റ് ഷിജോ കെ. തോമസ് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ആന്റോ ആന്റണി എംപി സമ്മാനദാനം നിർവഹിച്ചു.
Tags : National Throwball Championship Kerala wins