തിരുവനന്തപുരം: ടി 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഞ്ജുവിന്റെ മികച്ച പ്രകടനത്തിൽ മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.
ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്നലെ ഇന്ത്യൻ ടീമിനെയും സഞ്ജുവിനെയും അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു. ലോകകപ്പ് വിജയത്തിൽ സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണ്.
ടൂർണമെന്റിലുടനീളം സ്ഥിരത പുലർത്തിയ സഞ്ജുവിന് ടീമിന്റെ നട്ടെല്ലായി മാറാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags : t20 world cup pinarayi vijayan sanju samson