ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച യുവ ഓൾറൗണ്ടർ രാമകൃഷ്ണ ഘോഷ് പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി.
ശനിയാഴ്ച ചെപ്പോക്കിൽ നടന്ന മത്സരത്തിനിടെ രാമകൃഷ്ണ ഘോഷിന്റെ വലതുകാൽപ്പാദത്തിന് പൊട്ടലേറ്റെന്നും താരം ടൂര്‍ണമെന്റില്‍ കളിക്കില്ലെന്നും ചെന്നൈ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. മുംബൈ ഇന്ത്യൻസിനെതിരെ ശനിയാഴ്ചയായിരുന്നു രാമകൃഷ്ണ ഘോഷിന്റെ ഐപിഎൽ അരങ്ങേറ്റം.
തന്റെ മൂന്നാം ഓവർ പൂർത്തിയാക്കിയ ശേഷം ഘോഷ് മൈതാനത്ത് നിന്ന് മുടന്തിയാണ് പുറത്തുപോയത്. തുടര്‍ പരിശോധനയിലാണ് കാല്‍പ്പാദത്തിലെ അസ്ഥിക്ക് പൊട്ടല്‍ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് രാമകൃഷ്ണ ഘോഷിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നും സിഎസ്കെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Tags : ipl injury Ramakrishna Ghosh csk