ചെന്നൈ: ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തമിഴ്നാട് ബാസ്കറ്റ്ബോള്‍ അസോസിയേഷന് നടത്തുന്ന 75-ാമത് പുരുഷ-വനിതാ സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്നു തുടക്കം.
11 വരെയാണ് ചാന്പ്യൻഷിപ്പ്. പുരുഷ വിഭാഗത്തിൽ തമിഴ്നാടും വനിതാ വിഭാഗത്തിൽ റെയിൽവേസുമാണ് നിലവിലെ ചാന്പ്യന്മാർ. നിലവിലെ ഫൈനലിസ്റ്റുകളാണ് കേരള വനിതകൾ.
കേന്ദ്രഭരണ പ്രദേശങ്ങളില്നിന്നുള്ളതുൾപ്പെടെ 34 പുരുഷ ടീമും 13 വനിതാ ടീമും ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.
കേരള പുരുഷ ടീമിനെ സെജിൻ മാത്യുവും വനിതാ ടീമിനെ അനീഷ ക്ലീറ്റസുമാണ് നയിക്കുന്നത്.
Tags : Basketball Senior National Basketball Federation of India