x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ല​ങ്ക​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് വി​ജ​യം, ഓ​സ്‌​ട്രേ​ലി​യ​യു​ടെ സൂ​പ്പ​ർ എ​ട്ട് പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ൽ


Published: February 16, 2026 11:32 PM IST | Updated: February 17, 2026 12:11 AM IST

പല്ലെക്കലെ: മു​ൻ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യു​ടെ സൂ​പ്പ​ർ എ​ട്ട് സ്വ​പ്ന​ങ്ങ​ൾ​ക്ക് ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ച്ച് ശ്രീ​ല​ങ്ക​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് വി​ജ​യം. പ​തും നി​സ​ങ്ക​യു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ച്വ​റി​യു​ടെ ക​രു​ത്തി​ലാ​ണ് ഓ​സീ​സ് ഉ​യ​ർ​ത്തി​യ 182 റ​ൺ​സ് ല​ക്ഷ്യം വെ​റും 18 ഓ​വ​റി​ൽ ല​ങ്ക മ​റി​ക​ട​ന്ന​ത്. ഈ ​തോ​ൽ​വി​യോ​ടെ ഗ്രൂ​പ്പ് ബി​യി​ൽ ഓ​സ്‌​ട്രേ​ലി​യ​യു​ടെ നി​ല കൂപ്പുകുത്തി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വെ​റും ര​ണ്ട് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ഓ​സീ​സി​ന് ഇ​നി മു​ന്നോ​ട്ടു​ള്ള യാ​ത്ര മ​റ്റ് ടീ​മു​ക​ളു​ടെ പ്ര​ക​ട​ന​ത്തെ​ക്കൂ​ടി ആ​ശ്ര​യി​ച്ചി​രി​ക്കും.

ശ്രീ​ല​ങ്ക​യോ​ടേ​റ്റ തോ​ൽ​വി ഓ​സ്‌​ട്രേ​ലി​യ​യെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ശ്രീ​ല​ങ്ക മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​റ് പോ​യി​ന്‍റോ‌‌‌​ടെ സൂ​പ്പ​ർ എ​ട്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

നാ​ളെ ന​ട​ക്കു​ന്ന അ​യ​ർ​ല​ൻ​ഡ് - സിം​ബാ​ബ്‌​വെ മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വെ വി​ജ​യി​ച്ചാ​ൽ, ഒ​രു മ​ത്സ​രം ബാ​ക്കി നി​ൽ​ക്കെ ത​ന്നെ ഓ​സ്‌​ട്രേ​ലി​യ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​കും. സിം​ബാ​ബ്‌​വെ തോ​റ്റാ​ൽ മാ​ത്ര​മേ ഓ​സീ​സി​ന് നേ​രി​യ സാ​ധ്യ​ത​യെ​ങ്കി​ലും അ​വ​ശേ​ഷി​ക്കൂ.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്‌​ട്രേ​ലി​യ​ക്ക് വേ​ണ്ടി ട്രാ​വി​സ് ഹെ​ഡും (56) മി​ച്ച​ൽ മാ​ർ​ഷും (54) മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും മ​ധ്യ​നി​ര ത​ക​ർ​ന്ന​ത് തി​രി​ച്ച​ടി​യാ​യി. 104-0 എ​ന്ന നി​ല​യി​ൽ നി​ന്നും 181-ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യ ഓ​സീ​സി​നെ​തി​രെ പ​തും നി​സ​ങ്ക​യു​ടെ (102*) ബാ​റ്റിം​ഗ് വി​രു​ന്നാ​ണ് ക​ണ്ട​ത്. കു​ശാ​ൽ മെ​ൻ​ഡി​സ് (51) കൂ​ടി തി​ള​ങ്ങി​യ​തോ​ടെ ഓ​സീ​സ് ബൗ​ള​ർ​മാ​ർ നി​ഷ്പ്ര​ഭ​രാ​യി.

 

 

Tags : Sril Lanka ICC T20 World Cup

Recent News

Corehub Up