x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിം​ബാ​ബ്‌‌​വെ​യ്ക്ക് ടോ​സ്, ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്; സ​ഞ്ജു ടീ​മി​ൽ


Published: February 26, 2026 06:50 PM IST | Updated: February 26, 2026 06:52 PM IST

ചെ​ന്നൈ: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ സിം​ബാ​ബ്‌​വെ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ച്ചു. ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

സ​ഞ്ജു സാം​സ​ണും അ​ക്ഷ​ർ പ​ട്ടേ​ലും അ​ന്തി​മ ഇ​ല​വ​നി​ൽ തി​രി​ച്ചെ​ത്തി. വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, റി​ങ്കു സിം​ഗ് എ​ന്നി​വ​രു​ടെ സ്ഥാ​ന​ത്തേ​ക്കാ​ണ് ഇ​രു​വ​രും എ​ത്തു​ന്ന​ത്. സ​ഞ്ജു വി​ക്ക​റ്റ് കീ​പ്പ​റാ​കു​മെ​ന്നും ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് പ്ര​ഖ്യാ​പി​ച്ചു.

ഒ​രു മാ​റ്റ​വു​മാ​യാ​ണ് സിം​ബാ​ബ്‌​വെ​യും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. സ്പി​ന്ന​ർ ഗ്രെ​യിം ക്രീ​മ​റി​ന് പ​ക​രം ടി​നോ​ടെ​ൻ​ഡ മ​പോ​സ ടീ​മി​ലെ​ത്തി.

സെ​മി​ഫൈ​ന​ൽ സ്ഥാ​ന​ത്തി​നാ​യി ഇ​രു​ടീ​മി​നും ജ​യം അ​നി​വാ​ര്യ​മാ​ണ്. ഇ​രു​ടീ​മും സൂ​പ്പ​ർ എ​ട്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു. ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ടും സിം​ബാ​ബ്​വെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നോ​ടു​മാ​ണ് തോ​റ്റ​ത്.

Tags : t-20 world cup cricket sanju samson

Recent News

Corehub Up