അൽഫോൻസാമ്മ അഗ്നിസ്നാനത്തിന്‍റെ വിശുദ്ധ സാക്ഷ്യം
അൽഫോൻസാമ്മ
അഗ്നിസ്നാനത്തിന്‍റെ വിശുദ്ധ സാക്ഷ്യം

ചാക്കോ സി. പൊരിയത്ത്
പേ​ജ് 192, വി​ല: 100 രൂപ
മീഡിയ ഹൗസ്, ന്യൂഡൽഹി.
ഫോൺ: 9555642600, 7599485900
ഏറെ ശ്രദ്ധേയമായ കൃതിയുടെ ഏഴാം പതിപ്പ്. ലളിതമായ ആഖ്യാനം വിശുദ്ധയുടെ ലളിത ജീവിതത്തെ വരച്ചുകാട്ടാൻ കഴിഞ്ഞിരിക്കു ന്നു. ആധികാരിക വിവരങ്ങളുടെ അടിസ്ഥാന ത്തിലാണ് രചന. വിലപ്പെട്ട ചിത്രങ്ങൾ അനുബന്ധമായി നല്കിയിരിക്കുന്നു.

പൗളീനോസ് പാതിരിയും
അങ്കമാലി പടിയോലയും

ഡോ. ആന്‍റണി പാട്ടപ്പറന്പിൽ
പേ​ജ് 200, വി​ല: 150 രൂപ
അയിൻ പബ്ലിക്കേഷൻസ്, കാർമൽഗിരി, ആലുവ.
ഫോൺ: 0484-2603705
1776 ൽ കേരളത്തിലെത്തിയ പൗളീനോസ് പാതിരി എന്ന മിഷനറിയുടെ ജീവിതത്തിലെ ചരിത്രസംഭവങ്ങളെയും വിവാദവിഷയങ്ങളെയും അവലോകനം ചെയ്യുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ നിജസ്ഥിതി അന്വേഷിക്കാനുള്ള ശ്രമമാണ് പ്രധാനമായും ഇതിലുള്ളത്. അദ്ദേഹത്തന്‍റെ ഗ്രന്ഥങ്ങളെയും കൈയെഴുത്തു പ്രതികളെയും പഠനവിധേയമാക്കുന്നു.

HISTORY OF DHARMARAM COLLEGE
A Living Legacy
Of Integral Formation 1957-2017
Francis Thonippara CMI
Editors: Thomas Vithayathil CMI, Thomas Kalayil CMI, Jose Chennattussery CMI, Sebastian Edathikavil CMI,
Joseph Kureethara CMI
Page: 595, Price: 900
Dharmaram Publication, Bengaluru
Phone: 080 41116137, 91 9538909803
ബംഗളുരു ധർമാരാം കോളജിന്‍റെ ചരിത്രം അതിന്‍റെ ഭാഗമായിരുന്നിട്ടുള്ളവർതന്നെ സമാഹരിക്കുകയും എഴുതിയിരിക്കുകയും ചെയ്യുന്നു. 12 ഭാഗങ്ങളിലായി ചരിത്രവും വർത്തമാനവും ഭാവിയെക്കുറിച്ചുള്ള സങ്കല്പങ്ങളും വിവരിച്ചിരിക്കുന്നു. മുന്തിയ കടലാസും അച്ചടിയും. ചരിത്രത്തിന്‍റെ ഭാഗമായ ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ചരിത്രം മാത്രമല്ല, രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാ സഭയുടെ വിലപ്പെട്ട സംഭാവനകളും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു.

അടുതല കവിതകൾ
അടുതല ജയപ്രകാശ്
പേ​ജ് 311, വി​ല: 350 രൂപ
ഉപമാനം ബുക്സ്, കാരംകോട്, കൊല്ലം.
121 കവിതകളുടെ സമാഹാരം. ജീവിതത്തെ സൂക്ഷിച്ചുനോക്കുന്ന ചിന്തകളുടെ ആവിഷ്കാരം. ലളിതമായ ഭാഷയിലൂടെ സങ്കീർണമായ യാഥാർഥ്യങ്ങളെ വിശദീകരിക്കാൻ സാധിച്ചിട്ടുണ്ട്. ഡോ. ഡി ബഞ്ചമിന്‍റേതാണ് അവതാരിക.

CATHOLIC CONTRIBUTION
To the Indian History, Society and Culture 19th and 20th centuries

Editors: Francis Thonippara, CMI,
Sunny Maniakkunnel OCD
Page: 360, Price: 350
Dharmaram Publication, Bengaluru
Phone: 080 41116137, 91 9538909803
ധർമാരാം വിദ്യാ ക്ഷേത്രം പൊന്തിഫിക്കൽ കമ്മിറ്റി ഫോർ ഹിസ്റ്ററി സയൻസുമായി ചേർന്നു നടത്തിയ ദേശീയ ശില്പശാലയിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണിത്. ചരിത്രത്തിനും സംസ്കാരത്തിനും കത്തോലിക്കാ സഭ നല്കിയ സംഭാവനകളെ അടുത്തറിയാൻ സഹായകം.

ASCEND TO HOLINESS
Editors: Francis Thonippara, CMI,
Joy Philip Kakkanattu, CMI
Geo Pallikunnel, CMI
Page: 404, Price: 400
Dharmaram Publication, Bengaluru
Phone: 080 41116137, 91 9538909803
വിദ്യാഭ്യാസ ഗവേഷണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചെത്തിപ്പുഴ റവ. ഡോ. തോമസ് കാലായിലിന്‍റെ ജീവിതത്തെ അടുത്തറിഞ്ഞവർ എഴുതിയ ലേഖനങ്ങൾ. സാൻജോ ഭവനിൽ വിശ്രമജീവിതം നയിക്കുന്ന തോമസച്ചന്‍റെ വിലപ്പെട്ട സംഭാവനകൾ ചരിത്രമായിരിക്കുന്നു.

DALIT MOVEMENTS IN MALABAR
Dr. Mathew Aerthayil
Page: 125, Price: 160
Media House Delhi
&Samskriti Pariyaram
Media House Phone: 09555642600, 07599485900
രാജ്യത്തെ പട്ടികജാതി-പട്ടിക വർഗക്കാരുടെ ജീവിതാവസ്ഥകളും പ്രത്യേകിച്ച് മലബാറിലെ സ്ഥിതിവിശേഷവും വ്യക്തമാക്കുന്ന ലേഖനങ്ങൾ. ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും പുസ്തകത്തെ വേറിട്ടതാക്കുന്നു. ചൂഷണത്തെയും അതിനെ ചെറുക്കാൻ ശ്രമിച്ചിട്ടുള്ള സംഘടനകളെയും ഇതിൽ കാണാം. ഈ വിഷയത്തിലെ ആധികാരിക പഠനങ്ങളിൽ ശ്രദ്ധേയമായ ഒന്ന്.

ലിറ്റർജി സ്നേഹത്തിന്‍റെ ആഘോഷം
ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ
പേ​ജ് 148, വി​ല: 125 രൂപ
സെന്‍റ് പോൾസ് എറണാകുളം
ഇ-സ്റ്റോർ: http/stpaulbookcentrekochi.com
സീറോ മലബാർ സഭയുടെ ആരാധന ക്രമവുമായി ബന്ധപ്പെട്ട 20 ലേഖനങ്ങൾ. പഠിതാക്കൾക്കു മാത്രമല്ല, ഓരോ സഭാംഗത്തിനും പ്രയോജനപ്രദമാകുന്ന പുസ്തകം. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസയും മാർ തോമസ് ഇലവനാലിന്‍റെ അവതാരികയും.