ഏതൊരു അധ്യാപകനും വായിച്ചിരിക്കേണ്ട കൃതി. കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ കാര്യങ്ങളിൽ അധ്യാപകർ പുലർത്തേണ്ട സൂക്ഷ്മത, കുട്ടികളുടെ സമഗ്രവളർച്ചയിൽ അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ ഇതിലുണ്ട്.
Master The Art of Teaching
Dr.P.K.Roy MSFS
പേജ്: 135; വില: ₹250
വേൾഡ് പീസ്
പബ്ലിക്കേഷൻസ്, ഏറ്റുമാനൂർ
ഫോൺ: 9745830910
ഏതൊരു അധ്യാപകനും വായിച്ചിരിക്കേണ്ട കൃതി. കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ കാര്യങ്ങളിൽ അധ്യാപകർ പുലർത്തേണ്ട സൂക്ഷ്മത, കുട്ടികളുടെ സമഗ്രവളർച്ചയിൽ അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ ഇതിലുണ്ട്. അധ്യാപകർക്ക് ഒരു അമൂല്യ നിധിയെന്നാണ് പുസ്തകത്തെ ശശി തരൂർ അവതാരികയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
Arnose Pathiri (1681-1732)
The Pioneer Indologist and the Forerunner of Kerala Renaissance
Dr.James
Puliurumpil
പേജ്: 204; വില: ₹300
OIRSI, Kottayam
അർണോസ് പാതിരിയുടെ ബൗദ്ധിക ജീവചരിത്രം. ഇൻഡോളജി, കേരള നവോത്ഥാനം എന്നിവയ്ക്കു വഴിതുറന്ന മഹാപ്രതിഭയുടെ സംഭാവനകൾ അടുത്തറിയാൻ സഹായിക്കും. ബൈബിളുമായി കേരള ക്രൈസ്തവരുടെ ബന്ധം ഊട്ടിയുറപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. അർണോസ് പാതിരിയെക്കുറിച്ചുള്ള കൃതികളിൽ വേറിട്ടു നിൽക്കുന്ന വിശിഷ്ടഗ്രന്ഥം.
സഭ സമൂഹം സ്വാതന്ത്ര്യം
ഡോ. ജോസ്
പാറക്കടവിൽ
പേജ്: 162;
വില: ₹200
സിഎസ്എസ്
ബുക്സ്, തിരുവല്ല
ഫോൺ: 8921380556
സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചരിത്രസംഭവങ്ങളെയടക്കം സൂക്ഷ്മമായി വിലയിരുത്തുന്ന ലേഖനങ്ങൾ. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയിൽ ക്രൈസ്തവർ വഹിച്ച പങ്കും ആതുരശുശ്രൂഷയുടെ ചരിത്രവും ഇതിൽ വിവരിക്കുന്നുണ്ട്. ആദർശനിഷ്ഠ ജീവിതം നയിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന ഗ്രന്ഥം.
മുന്തിരിത്തോട്ടത്തിലെ അത്തിമരം
ഫാ. ജോര്ജ്
മാണിക്കത്താന്
പേജ്: 120;
വിയാനി
പ്രിന്റിംഗ്സ്
എറണാകുളം
ഫോൺ: 9446206508
അമ്പതു വര്ഷത്തെ പൗരോഹിത്യ ജീവിതാനുഭവങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുകയാണു ഗ്രന്ഥകാരന്. പൗരോഹിത്യത്തിന്റെ അനുപമ പ്രകാശം പരത്തുന്നവര്ക്കും അടുത്തും അകലെയും നിന്ന് അതിന്റെ ജ്വാല തിരിച്ചറിഞ്ഞവര്ക്കും വായിക്കാനും ധ്യാനിക്കാനുമുള്ളത് ഇതിലുണ്ട്. ആത്മാനുഭവങ്ങള്ക്കപ്പുറമുള്ളൊരു അതുല്യ വായന പ്രതീക്ഷിക്കാം.