മായാപ്രപഞ്ചം
തമലം വിജയൻ
പേജ്: 70
വില: ₹ 100
ബുക് കഫേ,
തിരുവനന്തപുരം
ഫോൺ: 8078105415
സാമൂഹ്യതിന്മകളോടും പ്രശ്നങ്ങളോടും അക്ഷരങ്ങളിലൂടെ കലഹിക്കുകയാണ് മായാപ്രപഞ്ചത്തിന്റെ കവിതകൾ. വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച കവിതകളുടെ സമാഹാരം കൂടിയാണ് ഈ പുസ്തകം. അതോടൊപ്പം ഗ്രന്ഥകാരന്റെ ചില കവിതകളെക്കുറിച്ചു പ്രമുഖർ എഴുതിയ ആസ്വാദനവും വായിക്കാം.
അശുദ്ധഭൂതം
ബാബു ജോസ്
പേജ്: 96 വില: ₹ 200
മാതൃഭൂമി ബുക്സ്,
കോഴിക്കോട്
ഫോൺ: 0495-2362000
ബാങ്കിംഗ് മേഖലയിലെ ചതിക്കുഴികൾ പ്രമേയമാക്കിയ നോവൽ. നാട്ടിൽ വ്യാപകമായ
സാന്പത്തിക കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കാനുള്ള ശ്രമം പുസ്തകത്തിൽ കാണാം. ഭാഷയിൽ ഭാവനയുടെ ചന്തത്തിനപ്പുറം നേരിട്ടുള്ള വിവരണത്തിന്റെ ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്.
ബൽത്തങ്ങാടി രൂപതയുടെ ചരിത്രം
എഡിറ്റർ:
ഡോ.കുര്യാക്കോസ്
വെട്ടുവഴി
പേജ്: 308 വില: ₹ 375
ഡയോസീഷൻ കൂരിയ
ബൽത്തങ്ങാടി
ഫോൺ: 9945988946
ബൽത്തങ്ങാടി രൂപതയുടെ രജതജൂബിലി വേളയിൽ പുറത്തിറങ്ങിയ രൂപതയുടെ സന്പൂർണ ചരിത്രം. രൂപത സ്ഥാപനം മുതൽ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, ത്യാഗങ്ങൾ, നേതൃത്വം നൽകിയവർ, നേട്ടങ്ങൾ എന്നിങ്ങനെയെല്ലാം ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. രൂപതയെയും ഉത്തര കന്നടയെയും അടുത്തറിയാൻ സഹായിക്കും.
മുറിവുകൾ പൂക്കുന്പോൾ
പേളി ജോസ്
പേജ്: 92 വില: ₹ 150
ഈലിയ ബുക്സ്, തൃശൂർ
വ്യത്യസ്ത തലങ്ങളിലുള്ള ജീവിതാനുഭവങ്ങളെ തുറന്നെഴുതുകയാണ് ഗ്രന്ഥകാരി. കലാരംഗം, സംഘടനാപ്രവർത്തനം, വ്യക്തിജീവിതം എന്നിങ്ങനെ മൂന്നു ഭാഗമായിട്ടാണ് ഈ കുറിപ്പുകൾ തിരിച്ചിരിക്കുന്നത്. സങ്കടവും സന്തോഷവും തിക്താനുഭവങ്ങളുമെല്ലാം ഇവിടെ അക്ഷരങ്ങളിൽ തെളിയുന്നു.