ഹൃദയങ്ങളുടെ ഭാഷ
Sunday, October 22, 2023 1:03 AM IST
ഫോക്ലോർ ചേരുവകളുള്ള ഒരു നോവൽ. നാട്ടറിവുകളെ അധികരിച്ചെഴുതിയ ലഘുനോവൽ പുള്ളുവരുടെ ഉത്ഭവം മുതലുള്ള ഐതിഹ്യവും പുരാവൃത്തവും ജീവിതാവസ്ഥകളും ഹേമ എന്ന പുള്ളുവത്തിയിലൂടെ അനുഭവവേദ്യമാക്കുന്നു. പുള്ളുവ വിശേഷങ്ങൾ കഥാരൂപത്തിൽ അവതരിപ്പിക്കുന്പോഴും അതിനൊരു റിയലിസ്റ്റിക് ഛായ നൽകാൻ ശ്രമിക്കുന്നുണ്ട്.
ഹൃദയങ്ങളുടെ ഭാഷ
രായമംഗലം ജയകൃഷ്ണൻ
പേജ്: 120; വില: ₹190
ബുക്ക് മീഡിയ, പാലാ
ഫോൺ: 9447536240
ഫോക്ലോർ ചേരുവകളുള്ള ഒരു നോവൽ. നാട്ടറിവുകളെ അധികരിച്ചെഴുതിയ ലഘുനോവൽ പുള്ളുവരുടെ ഉത്ഭവം മുതലുള്ള ഐതിഹ്യവും പുരാവൃത്തവും ജീവിതാവസ്ഥകളും ഹേമ എന്ന പുള്ളുവത്തിയിലൂടെ അനുഭവവേദ്യമാക്കുന്നു. പുള്ളുവ വിശേഷങ്ങൾ കഥാരൂപത്തിൽ അവതരിപ്പിക്കുന്പോഴും അതിനൊരു റിയലിസ്റ്റിക് ഛായ നൽകാൻ ശ്രമിക്കുന്നുണ്ട്.
വചനദീപ്തി
ഫാ. ജോസഫ് ആലഞ്ചേരി
പേജ്: 220; വില: ₹230
ദീപനാളം പബ്ലിക്കേഷൻസ്, പാലാ
ഫോൺ: 04822212842
സുവിശേഷം പഠിക്കാനും പ്രസംഗിക്കാനും ധ്യാനിക്കാനും ആഗ്രഹിക്കുന്നവർക്കു സഹായകമാകുന്ന വ്യാഖ്യാനഗ്രന്ഥം. ഇസ്രയേലിന്റെയും യൂദയാദേശത്തിന്റെയും ഭൂമിശാസ്ത്രവും ചരിത്രവും ഈ വ്യാഖ്യാനങ്ങളിൽ കാണാം. സുവിശേഷത്തെ ലളിതമായ പ്രായോഗിക പാഠങ്ങളാൽ ജീവിതത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഗ്രന്ഥത്തിലുടെനീളമുണ്ട്.
പ്രകൃതിക്കൊരു പുനർവായന
മാത്യു എം. കുര്യാക്കോസ്
പേജ്: 180; വില: ₹180
ദീപനാളം പബ്ലിക്കേഷൻസ്, പാലാ
ഫോൺ: 04822212842
നിരന്തരമായ കാനനയാത്രകളിലൂടെ കണ്ടതും കേട്ടതും അറിഞ്ഞതുമായ പ്രകൃതിയെ നമുക്കു പരിചയപ്പെടുത്തുന്ന ഗ്രന്ഥം. പ്രകൃതിബോധം പകരുന്ന കൃതി. അദ്ഭുതകരമായ കാഴ്ചകളും അനുഭവങ്ങളും അതിജീവനത്തിനുള്ള പാഠങ്ങളുമൊക്കെ ഈ പുസ്തകത്തിലുണ്ട്. വായിച്ചുകഴിയുന്പോൾ നിങ്ങളും പ്രകൃതിയെ സ്നേഹിച്ചു തുടങ്ങും.
ഫയർ ബോൺ ബഡ്
ഗ്ലോറി മാത്യു അയ്മനം
പേജ്: 112 വില: ₹150
പ്രഭാത് ബുക്ക് ഹൗസ്
തിരുവനന്തപുരം
ഫോൺ: 9605969425
ജീവിതയാത്രയിൽ കണ്ടുമുട്ടിയവരെയും അവരൊക്കെ നേരിടുന്ന തീക്ഷണമായ അനുഭവങ്ങളെയും ചെറുകഥകളിലൂടെ കോറിയിടുന്ന "തീയിൽ കുരുത്തത്' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ്. പ്രതിസന്ധികളിലൂടെ കടന്നുവന്ന വനിതകളുടെ അതീജീവനത്തിന്റെ കരുത്ത് വെളിവാക്കുന്ന 14 കഥകൾ. പ്രതിസന്ധികളിലും വാടാതെ നിൽക്കാനുള്ള പ്രചോദനമാണ് ഈ കഥകൾ.