ക്രിസ്തുമതവും എക്യുമെനിസവും, ക്രൈസ്തവ-ഹൈന്ദവ സംവാദം, ശാസ്ത്രവും മതവും തത്ത്വശാസ്ത്രവും, ബോധതലവും പരിസ്ഥിതിയും ലോകക്ഷേമവും മുതലായ വിവിധ വിഷയങ്ങളെപ്പറ്റി ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള നിരവധി പണ്ഡിതൻമാർ എഴുതിയ അറുപതിലേറെ പ്രൗഢലേഖനങ്ങൾ.
Being and Becoming
Festschrift in honour of Prof. Dr Mathew Chandrankunnel CMI
Prof. KCR Raja (Editor)
പേജ്: 484; വില: ₹1995
ഹെറിറ്റേജ് പബ്ലിഷേഴ്സ്, ന്യൂഡൽഹി
നിരവധി വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള ഡോ. ചന്ദ്രൻകുന്നേലിനു സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നു സമർപ്പിക്കുന്ന അഭിനന്ദന വാല്യം. ക്രിസ്തുമതവും എക്യുമെനിസവും, ക്രൈസ്തവ-ഹൈന്ദവ സംവാദം, ശാസ്ത്രവും മതവും തത്ത്വശാസ്ത്രവും, ബോധതലവും പരിസ്ഥിതിയും ലോകക്ഷേമവും മുതലായ വിവിധ വിഷയങ്ങളെപ്പറ്റി ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള നിരവധി പണ്ഡിതൻമാർ എഴുതിയ അറുപതിലേറെ പ്രൗഢലേഖനങ്ങൾ. എ4 സൈസിൽ ബൈൻഡ് ചെയ്ത അമൂല്യഗ്രന്ഥം.
കരുതൽ
ബിഷപ് ഡോ. അലക്സ് വടക്കുംതല
പേജ്: 208; വില: ₹300
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 9343494919
സമകാലിക ജീവിതപരിസരത്തുനിന്ന് ആധ്യാത്മികമായ ഉൾക്കാഴ്ചയോടെ ലോകയാഥാർഥ്യത്തെ നോക്കിക്കാണുന്ന 33 ലേഖനങ്ങൾ. പ്രത്യാശയുടെ പുസ്തകമെന്ന് അവതാരകൻ ഡോ.സെബാസ്റ്റ്യൻ പോൾ. ഭാവാത്മകമായി ജീവിതവിജയം നേടാൻ സഹായിക്കുന്ന ഈ കൃതി ഒറ്റയിരിപ്പിനു വായിച്ചു തീർക്കാനുള്ളതല്ല, മനനം ചെയ്തു മനസിലാക്കാനും പ്രായോഗികമാക്കാനുമുള്ളതാണ്.