Christianity and the Societies of North East India
തോമസ് കൊച്ചുതറ
പേജ്: 500; വില: Pound19, Euro19
www.europebooks.co.uk
വടക്കുകിഴക്കെ ഇന്ത്യൻ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറം, മണിപ്പുർ, ത്രിപുര എന്നീ നാടുകളിലെ ഗോത്രജനതകളെക്കുറിച്ചും അവരുടെ ഇടയിൽ ക്രിസ്തുമതം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള പഠനഗ്രന്ഥം. ഈ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ഒരു വിജ്ഞാന കോശം തന്നെയാണിത്. സുവിശേഷസന്ദേശത്തിന്റെ വിമോചകമാനം സുവ്യക്തമാക്കുകയും ചെയ്യുന്നു.
അവർക്കു ജീവനുണ്ടാകാൻ
ഫാ. ജയിംസ് പുലിയുറുന്പിൽ
പേജ്: 116; വില: ₹300
സെന്റ് തോമസ് ബുക്ക് സ്റ്റാൾ പാലാ
ഫോൺ: 04822-215321
പാലാ മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിലിന്റെ മെത്രാഭിഷേക സുവർണജൂബിലിയുടെ ഭാഗമായി രൂപത പുറത്തിറക്കിയ അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥം.
ദീർഘകാലം മെത്രാൻ പദവി വഹിച്ച അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും ദർശനവുമൊക്കെ അടുത്തറിയാൻ സഹായിക്കും. അപൂർവ ചിത്രങ്ങളും ഉന്നതനിലവാരമുള്ള അച്ചടിയും ഗ്രന്ഥത്തെ ആകർഷകമാക്കുന്നു.
The celebration of the Maruta of Our Lord Jesus in the Syro-Malabar Holy Qurbana
ഡോ. ജോസഫ് ജോർജ് മണക്കളം
പേജ്: 668; വില: ₹600
Oriental Institute of Religious Studies,
Vadavathoor
ഈശോമിശിഹായെ കർത്താവ് എന്ന് സഭാരംഭ കാലം മുതല്ക്കേ വിശ്വാസികൾ അഭിസംബോധന ചെയ്യുന്നുണ്ട്. വിശുദ്ധ കുർബാനയിൽ ഈശോയുടെ കർതൃത്വം അനുസ്മരിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കുന്ന ഗ്രന്ഥം. പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രജ്ഞരായ മാർ തെയദോർ (മോപ്സുവെസ്തിയ), മാർ നർസായി (നിസിബിസ്) എന്നിവരുടെ രചനകളെ ആധാരമാക്കിയാണ് ഗ്രന്ഥകാരന്റെ പഠനം. പൗരസ്ത്യസഭയുടെ ആരാധനക്രമ വിജ്ഞാനീയത്തിനു വലിയ മുതൽക്കൂട്ടാണ് ഈ ഗ്രന്ഥം.
നവമാലിക കൊച്ചുത്രേസ്യയുടെ ആത്മകഥ
വിവ: ഫാ. ഹെർമൻ ഒസിഡി
പേജ്: 368; വില: ₹280
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്
തിരുവനന്തപുരം
ഫോൺ: 0471-2327253
ക്രൈസ്തവലോകത്തെ വളരെ ആഴത്തിൽ സ്പർശിച്ചിട്ടുള്ള ഗ്രന്ഥങ്ങളിലൊന്നാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മകഥയായ നവമാലിക. ചെറുപുഷ്പസഭ പഞ്ചാബ്-രാജസ്ഥാൻ മിഷൻ സുവർണജൂബിലി പതിപ്പ്. ചെറുപുഷ്പ സഭയുടെ സ്ഥാപനത്തിനുതന്നെ പ്രേരണാഘടകമായ നവമാലിക പ്രത്യേകപതിപ്പ് കൊച്ചുത്രേസ്യയുടെ ആത്മീയദർശനത്തിലേക്കു വായനക്കാരെ വഴിനടത്തുന്നു. ഒരു ക്ലാസിക് മിസ്റ്റിക് കൃതിയുടെ കാവ്യാത്മക വിവർത്തനം.