ജീവന്റെ വഴിയേ
Saturday, March 30, 2024 11:08 PM IST
ജീവന്റെ വഴിയേ
ഡോ. ജോസ്
കൊച്ചുപറന്പിൽ
പേജ്: 160 വില: ₹ 150
ദനഹ സർവീസസ്
പബ്ലിക്കേഷൻസ്, മാങ്ങാനം
ഫോൺ: 9447359521
ദീപികയിൽ ജീവന്റെ വഴിയേ എന്ന പേരിൽ പ്രസിദ്ധീകരിച്ച നോന്പുകാല ചിന്തകളുടെ സമാഹാരം. പത്രപംക്തിയിൽ ഉൾപ്പെടുത്താനാകാതെ പോയ ഭാഗങ്ങളും കൂട്ടിച്ചേർത്ത അവതരണം. ഉയിർപ്പിന്റെ വഴിയേയുള്ള തീർഥയാത്രയാണ് നോന്പുകാലമെന്ന ചിന്തയിലേക്കു നയിക്കുന്ന കുറിപ്പുകൾ.
ബൈബിളിലെ പെൺമനസുകൾ
ജെസി മരിയ
പേജ്: 112 വില: ₹140
ജീവൻ ബുക്സ്,
ഭരണങ്ങാനം
ഫോൺ: 8078999125
ബൈബിളിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീകളെ അടുത്തുനിന്നു കാണാൻ ശ്രമിക്കുകയാണ് ഗ്രന്ഥകാരി. വിമർശിക്കുകയോ വിലയിരുത്തുകയോ ചെയ്യുന്നതിനേക്കാൾ വായനക്കാർക്ക് അവരെ അടുത്തറിയാൻ സഹായിക്കുന്ന രീതിയിലാണ് രചന.
ദൈവത്തെയോർത്ത് മനുഷ്യരെപ്രതി
ഷാജൻ സി. മാത്യു
പേജ്: 232 വില: ₹ 300
ജീവൻ ബുക്സ്,
ഭരണങ്ങാനം
ഫോൺ: 8078999125
കേരളത്തിലെ ഏറ്റവും ജനകീയനായിരുന്ന രാഷ്ട്രീയക്കാരനായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ ചില വേറിട്ട സംഭവങ്ങൾ. ലോകം ഉമ്മൻ ചാണ്ടിയെ കണ്ടതാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യമെന്നു ലേഖകൻ പറയുന്നു.