ചരിത്ര അധ്യാപകന്റെ വിലയിരുത്തലാണ് ഈ പുസ്തകം. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇന്ത്യൻ ജനത കടന്നുപോയിട്ടുള്ള തീക്ഷ്ണമായ വിവിധ അനുഭവങ്ങളെ അവലോകനം ചെയ്യുകയാണിവിടെ
ഇന്ത്യൻ സ്വാതന്ത്ര്യസമരം
പ്രഫ.വി.പി. ജോൺസ്
പേജ്: 182; വില: ₹ 270
ഈലിയ ബുക്സ്, തൃശൂർ
ഫോൺ: 9349966302
ഇന്ത്യൻ സ്വാതന്ത്ര്യ സമരം സംബന്ധിച്ചു വന്നിട്ടുള്ള വിവിധ വീക്ഷണങ്ങളെക്കുറിച്ചുള്ള ഒരു ചരിത്ര അധ്യാപകന്റെ വിലയിരുത്തലാണ് ഈ പുസ്തകം. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇന്ത്യൻ ജനത കടന്നുപോയിട്ടുള്ള തീക്ഷ്ണമായ വിവിധ അനുഭവങ്ങളെ അവലോകനം ചെയ്യുകയാണിവിടെ.
പരിശുദ്ധ കുർബാന ബൈബിൾ അടിസ്ഥാനങ്ങൾ
ജി. കടൂപ്പാറയിൽ/തോമസ് മുളപ്പഞ്ചേരിൽ
പേജ്: 104; വില: ₹ 120
ലൈഫ് ഡേ ബുക്സ്, കോട്ടയം
ഫോൺ: 8078805649
പരിശുദ്ധ കുർബാനയുടെ ബൈബിൾ അടിസ്ഥാനങ്ങളെക്കുറിച്ചു പ്രഗല്ഭരായ ബൈബിൾ പണ്ഡിതർ എഴുതിയ ലേഖനങ്ങൾ. ജി.കടൂപ്പാറയിലും തോമസ് മുളപ്പഞ്ചേരിലും എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ അഞ്ച് അധ്യായങ്ങളാണുള്ളത്. നമ്മുടെ ജീവിതത്തിന്റെ ഭാഗമായി എങ്ങനെ പരിശുദ്ധ കുർബാന മാറുന്നുവെന്ന് ഈ പുസ്തകം കാണിച്ചുതരുന്നു.