ചിത്രദർശനം
Sunday, January 21, 2024 12:16 AM IST
കെ.മുരളീധരൻ
പേജ്: 80; വില: ₹ 130
യെസ് പ്രസ് ബുക്സ്,
പെരുന്പാവൂർ
ഫോൺ: 0484 2591051, 9048588887
വാക്കുകൾക്കൊപ്പം വരകളാലും സന്പന്നമായ ഗ്രന്ഥം. തന്റെ ചിത്രങ്ങളുടെയും കവിതകളുടെയും സമാഹാരമായിട്ടാണ് ചിത്രദർശനഘട്ടം എന്ന കൃതി ഗ്രന്ഥകാരൻ ഒരുക്കിയിരിക്കുന്നത്. കവിതയിലൂടെ ജീവിതത്തെത്തന്നെയാണ് അന്വേഷിക്കുന്നതെന്നു രണ്ടാം പതിപ്പിന്റെ മുഖക്കുറിപ്പിൽ അദ്ദേഹം പറയുന്നുണ്ട്.
മൂന്നാർ വണ്ടി
ബി.അമൽ
പേജ്: 128; വില: ₹ 230
യെസ് പ്രസ് ബുക്സ്,
പെരുന്പാവൂർ
ഫോൺ: 0484 2591051, 9048588887
തെക്കൻ കാഷ്മീർ എന്നറിയപ്പെടുന്ന മൂന്നാറിനെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനകരമായ പുസ്തകം. കാഴ്ചകൾക്കപ്പുറമുള്ള ചരിത്രങ്ങളും ഒരു കഥ പോലെ വായിച്ചുതീർക്കാൻ കഴിയും. യാത്രാവിവരണത്തിനൊപ്പം മൂന്നാറിന്റെ ചരിത്രത്തിലൂടെയും സഞ്ചരിക്കാം.
കൂടൊഴിയുന്പോൾ
മുടക്കാരിൻ
പേജ്: 112; വില: ₹ 180
യെസ് പ്രസ് ബുക്സ്,
പെരുന്പാവൂർ
ഫോൺ: 0484 2591051, 9048588887
ഒരു കാലഘട്ടത്തിന്റെ ജീവിതം വിശകലനം ചെയ്യുന്ന നോവൽ. വ്യക്തിജീവിതത്തിലെ വൈകാരികതകൾ മാത്രമല്ല സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും ഇതിൽ ഇഴ ചേർത്തിരിക്കുന്നു. ലളിതമായ ഭാഷ വായന എളുപ്പമാക്കുന്നു.
എട്ടു വിരലുകൾ
സണ്ണി പൈലി
പനിച്ചേപറന്പിൽ
പേജ്: 284; വില: ₹400
പ്രണത ബുക്സ്, കച്ചേരിപ്പടി
ഫോൺ: 0484 2390060
വർഗീയതയും അതുണ്ടാക്കുന്ന മുറിവുകളും പരിഹാസ വഴികളും ആവിഷ്കരിക്കാനാണ് തന്റെ പ്രഥമ നോവലിലൂടെ ഗ്രന്ഥകാരൻ ശ്രമിച്ചിരിക്കുന്നത്. സാധാരണയിൽനിന്നു വ്യത്യസ്തമായ രീതിയിലാണ് ഈ നോവൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഡൽഹി ജീവിതത്തിനിടയിൽ മനസിൽ പതിഞ്ഞ കഥാപാത്രങ്ങളാണ് നോവലിൽ തെളിയുന്നത്.