ഇന്ത്യൻ സേനയിൽ 37 വർഷം സേവനം അനുഷ്ഠിച്ച ബ്രിഗേഡിയർ ജയിംസ് തന്റെ ജീവിതകഥ പറയുന്നു.
Ranks & Rosaries
Brig. O.A. James (Retd)
പേജ്: 160; വില: ₹235
Notion Press
Phone: 9995129728
ഇന്ത്യൻ സേനയിൽ 37 വർഷം സേവനം അനുഷ്ഠിച്ച ബ്രിഗേഡിയർ ജയിംസ് തന്റെ ജീവിതകഥ പറയുന്നു. സൈന്യസേവനത്തിലെ കഥയോടൊപ്പം തന്നെ ബാധിച്ച അർബുദരോഗത്തെ കീഴ്പ്പെടുത്തിയതിന്റെ കൂടി കഥയാണിത്. അതിസുന്ദരമായ ഇംഗ്ലീഷ്. ഒാജസുള്ള ശൈലി.
Jurisdiction Extension in 1955. Requests and Reports
Dr. Mathew Kochadampallil
പേജ്: 360; വില: ₹ 350
OIRSI, വടവാതൂർ
സെമിനാരി
Phone: 0481-2571807
അഖിലേന്ത്യാ വ്യാപ്തിയുണ്ടായിരുന്ന മാർത്തോമ്മ ക്രിസ്ത്യാനികളുടെ സഭയുടെ അതിർത്തികൾ 1610ൽ ചുരുക്കിയതിനു ശേഷം 1955ലാണ് പന്പാനദിക്കും ഭാരതപ്പുഴയ്ക്കും അപ്പുറത്തേക്കു വികസിക്കുന്നത്. ആ ചരിത്ര സംഭവം സംബന്ധിച്ച മൂലരേഖകളും പഠനങ്ങളും സമാഹരിച്ചിരിക്കുന്ന വിലപ്പെട്ട ചരിത്രഗ്രന്ഥം.
ദൈവാനുഭൂതിയുടെ സുഭാഷിതങ്ങൾ
ഫാ. ജേക്കബ്
പനന്തോട്ടം L.Th.
പേജ്: 168; വില: ₹ 200
അമല പ്രസ്
കാഞ്ഞിരപ്പള്ളി
ക്രിസ്തുദർശനത്തിന്റെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യാൻ ശ്രമിക്കുകയാണ് മിഷനറിയായ ഗ്രന്ഥകാരൻ. മിഷനറിമാരുടെ ദൗത്യം തന്റെ ജീവിതാനുഭവങ്ങളോടു ചേർത്തു നിർവചിക്കുന്പോൾ അതു ദൈവാനുഭൂതിയാണ് പകരുന്നത്. സഭ കടന്നുപോയ കനൽ വഴികളുടെ തീവ്രത ഇതിൽ ദർശിക്കാം.