അത്താണി
Sunday, October 29, 2023 1:09 AM IST
ചെറുപ്പം മുതൽ ദൈവത്തോടൊപ്പം ചേർന്നു നടക്കാൻ ശ്രമിച്ചിരുന്ന ഒരു വ്യക്തിയുടെ ആത്മകഥയാണ് അത്താണി. ഇതുവായിച്ചു കഴിയുന്പോൾ തന്റെ ജീവിതത്തിൽ ഏറെപ്പേർക്ക് അദ്ദേഹം അത്താണിയായി മാറിയിട്ടുണ്ടെന്നു വായനക്കാരൻ തിരിച്ചറിയും. ആത്മകഥയാണെങ്കിലും ആധ്യാത്മിക ചിന്തകൾകൊണ്ടും ധ്യാനവചസുകൾകൊണ്ടും സന്പന്നമാണ് ഈ പുസ്തകം
അത്താണി
കുറിയാക്കോസ്
മാവേലിക്കര
പേജ്: 152; വില: ₹150
ഐറിൻ ബുക്സ്,
കോഴിക്കോട്
ഫോൺ: 9995574308
ചെറുപ്പം മുതൽ ദൈവത്തോടൊപ്പം ചേർന്നു നടക്കാൻ ശ്രമിച്ചിരുന്ന ഒരു വ്യക്തിയുടെ ആത്മകഥയാണ് അത്താണി. ഇതുവായിച്ചു കഴിയുന്പോൾ തന്റെ ജീവിതത്തിൽ ഏറെപ്പേർക്ക് അദ്ദേഹം അത്താണിയായി മാറിയിട്ടുണ്ടെന്നു വായനക്കാരൻ തിരിച്ചറിയും. ആത്മകഥയാണെങ്കിലും ആധ്യാത്മിക ചിന്തകൾകൊണ്ടും ധ്യാനവചസുകൾകൊണ്ടും സന്പന്നമാണ് ഈ പുസ്തകം.
The Biblical Basis of Consecrated Life
Dr. Micheal
Naickanparampil C.Ss.R.
പേജ്: 140 വില: ₹200
ദീപനാളം
പബ്ലിക്കേഷൻസ്, പാലാ
ഫോൺ: 04822212842
കത്തോലിക്കാ സഭയിലെ സന്യാസ/സമർപ്പിത ജീവിതത്തിന്റെ വേദപുസ്തകപരമായ വേരുകൾ അന്വേഷിക്കുന്ന പഠനഗ്രന്ഥം. സഭയിലെ സന്യാസ ജീവിതത്തിന്റെ ചരിത്രം, സഭാ പ്രബോധനങ്ങൾ, സുവിശേഷപുണ്യങ്ങൾ, സന്യാസജീവിത സവിശേഷതകൾ എന്നിവയും ചർച്ച ചെയ്യുന്നു. സരളമായ ഭാഷയിലെഴുതിയ ഈ പുസ്തകം രണ്ടാം പതിപ്പാണ്.
The Contemporary Family : What Parents and Children Need to Know
എഡിറ്റർ:
ഡോ.തോമസ് കുഴിനാപ്പുറത്ത്
പേജ്: 236; വില: ₹ 280
ബെറ്റർ യുവേഴ്സെൽഫ്
ബുക്സ്, മുംബൈ
ഇ മെയ്ൽ: [email protected]
സമകാലിക കുടുംബങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾക്കൊണ്ട ഇരുപതോളം ഈടുറ്റ ലേഖനങ്ങളുടെ സമാഹാരം. ഇന്നത്തെ പ്രതിസന്ധികളെയും വെല്ലുവിളികളെയും എങ്ങനെ ഫലപ്രദമായി അതിജീവിക്കാമെന്ന അന്വേഷണമാണ് ഇതിലെ ലേഖനങ്ങൾ. സമൂഹത്തിന്റെ വിവിധ തുറകളിൽ ശ്രദ്ധേയരായവരുടേതാണ് ലേഖനങ്ങൾ. ഡോ.തോമസ് കുഴിനാപ്പുറത്താണ് എഡിറ്റർ.