THE UPSURGE
THE UPSURGE
V.J. Mathews Vanniyamparambil
Page 228, Price: Not mentioned
Amazon UK

ഭാവനയും യാഥാർഥ്യവും ഒന്നിച്ചിരിക്കുന്ന ഇംഗ്ലീഷ് നോവൽ. ബ്രിട്ടീഷ് ഭരണകാലത്തെയും ഫ്യൂഡൽ തകർച്ചയെയും കേരളത്തിന്‍റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്നു. മാത്തുണ്ണി എന്ന കഥാപാത്രം കഠിനാധ്വാനത്തിന്‍റെയും വിജയിക്കാനുള്ള മനുഷ്യന്‍റെ അഭിവാഞ്ഛയെയും ഓർമിപ്പിക്കുന്നു. മനസിനെ ഉണർത്തുന്ന പ്രമേയവും ഭാഷയും.

പരദേശി
പ്രേംദാസ് സ്വാമിദാസ് യഹൂദി
പേ​ജ് 123, വി​ല: 100 രൂപ
ഫോൺ: 9249795476
മലയാളത്തിലെഴുതിയ യഹൂദ നോവൽ. കൊച്ചിയിലെ യഹൂദരുടെ ജീവിതവും ഇസ്രയേൽ പാരന്പര്യങ്ങളുമൊക്കെ ഇതിൽ വർണിക്കപ്പെടുന്നു.

നെല്ലിക്ക
ഡോ. കെ.എസ്. രജിതൻ
പേ​ജ് 80, വി​ല: 70 രൂപ
ക്രിയേറ്റിഫ് പബ്ലിക്കേഷൻസ്, തൃശൂർ
ഫോൺ: 0487-2338882, 8078939209
ഔഷധഗുണസംപുഷ്ടമായ നെല്ലിക്കയെക്കുറിച്ച് ഒരു പുസ്തകം. നെല്ലിക്കയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട്. നെല്ലിക്കയും പോഷകഘടകങ്ങളും, കൃഷി, പ്രഥമശുശ്രൂഷ, വീട്ടിൽ ഉണ്ടാക്കാവുന്ന ഔഷധക്കൂട്ടുകൾ, ആഹാരങ്ങൾ, പാനീയങ്ങൾ, രസായനങ്ങൾ, നാട്ടറിവുകൾ, നെല്ലിക്ക അടങ്ങിയ ആയുർവേദ ഔഷധങ്ങൾ എന്നിവയെക്കുറിച്ച് ലളിതമായി വിശദീകരിച്ചിരിക്കുന്നു. നെല്ലിക്കകൊണ്ടുള്ള ആഹാരങ്ങൾ വായനക്കാരെ ആകർഷിക്കുക തന്നെ ചെയ്യും.

രണ്ടു മന്ത്രങ്ങൾ
ഫരീദ് ജാസ്
പേ​ജ് 46, വി​ല: 50 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
പ്രമേയംകൊണ്ടും സൗന്ദര്യംകൊണ്ടും മികച്ച 10 ചെറുകഥകൾ. ഗൃഹാതുരത്വവും യാത്രാനുഭവവും എഴുത്തിന്‍റെ ലാളിത്യവും ഈ കഥകളുടെ പ്രത്യേകതകളാണ്. പായിപ്ര രാധാകൃഷ്ണന്‍റേതാണ് അവതാരിക.

ഇല്ലിക്കൽക്കല്ല്
കെ.സി. ജോസ് ഗ്രാമനികേതൻ
പേ​ജ് 174, വി​ല: 250 രൂപ
ഗ്രാമനികേതൻ, കോട്ടയം
ഫോൺ: 9446361532
പുരാതന നഗരമായ മുസിരിസിന്‍റെ സ്ഥാനം മീനിച്ചിൽ താലൂക്കിലെ ഇല്ലിക്കൽ കല്ലിലായിരുന്നുവെന്ന് നിരീക്ഷിക്കുന്ന ഗ്രന്ഥം. ഇതുവരെയുള്ള ചരിത്രഗവേഷണങ്ങളെ തിരുത്തിക്കുറിക്കുന്നതാണ് ഈ പുസ്തകത്തിലെ കണ്ടെത്തലുകൾ. ഇപ്പോൾ ടൂറിസ്റ്റുകേന്ദ്രമായ ഇല്ലിക്കൽ കല്ലിനെക്കുറിച്ചുള്ള ഈ പുതിയ നിരീക്ഷണം ചരിത്രകാരന്മാർക്കും സാധാരണ വായനക്കാർക്കും കൗതുകകരമാണ്.

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും
ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കൽ
പേ​ജ് 91, വി​ല: 60 രൂപ
സെന്‍റ് തോമസ് പ്രസ്, പാലാ
ഫോൺ: 04822 212321, 9496613275
അന്ധവിശ്വാസങ്ങൾ യഥാർഥ വിശ്വാസത്തി ന്‍റെ അപചയത്തിനു കാരണമാകുമെന്ന് ഓർമിപ്പിക്കുന്ന ലേഖനങ്ങൾ. ബൈബിൾ പഠനങ്ങളുടെ പിന്തുണയിലും സമകാലിക യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിലുമാണ് എഴുതിയിട്ടുള്ളത്.

സ്കന്ദപുരാണം
ശ്രീ വാസുദേവ മാഹാത്മ്യം
പായിക്കാട്ട് ശ്രീധരൻ നന്പൂതിരിപ്പാട്
പേ​ജ് 120, വി​ല: 130 രൂപ
ക്രിയേറ്റിഫ് പബ്ലിക്കേഷൻസ്, തൃശൂർ
ഫോൺ: 0487-2338882, 8078939209
ആറു ഖണ്ഡങ്ങളുള്ള സ്കന്ദപുരാണം ലളിതമായ മലയാള ഭാഷയിൽ വിശദീകരിക്കുന്നു. സ്വതന്ത്ര പരിഭാഷയെന്നാണ് ലേഖകൻ വ്യക്തമാക്കുന്നത്. ജയ്‌രാജ് കൃഷ്ണന്‍റെ ചിത്രങ്ങൾ വായനക്കാരെ ആകർഷിക്കും. മുത്തുകൾ കോർത്തിണക്കി ആകർഷകമായ മാല നിർമിക്കുന്നതുപോലെ സ്കന്ദപുരാണത്തിന്‍റെ അമൂല്യ ആശയങ്ങൾ അർഥശോഷണമില്ലാതെ അവതരിപ്പിച്ചിരിക്കുന്നുവെന്ന് ഡോ. ഇ.എം. തോമസ് അവതാരികയിൽ.

പിന്നെ ഞാൻ
സ്വപ്നം കാണാൻ തുടങ്ങി
മാത്യു കെ. മാത്യു
പേ​ജ് 70, വി​ല: 70 രൂപ
നാഷണൽ ബുക്സ്റ്റാൾ, തിരുവനന്തപുരം.
തുടക്കം മുതൽ ഒടുക്കംവരെ വ്യത്യസ്തത പുലർത്തുന്ന നോവൽ. സ്വപ്നങ്ങളും യാഥാർഥ്യങ്ങളും സങ്കല്പങ്ങളും ഒക്കെ ഇടകലർത്തി വായനക്കാരനെ പുതിയൊരു വഴിയിലൂടെ കൊണ്ടുപോകുന്നു.