Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District News

Kannur

റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ക​ട​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ണ്ണൂ​ർ: പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​ക​ട​ന​ങ്ങൾ​ക്കും റാ​ലി​ക​ൾ​ക്കു​മെ​തി​രേ പോ​ലീ​സ് ക​ർ​ശ​ന​വും ഫ​ല​പ്ര​ദ​വു​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം കെ. ​ബൈ​ജു നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ധാ​ന പൊ​തു​വ​ഴി​ക​ളി​ലും പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര ത്തും ​റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ളും റാ​ലി​ക​ളും പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തെ​യും ദൈ​നം​ദി​ന ജീ​വി​ത​ത്തെ​യും ഗൗ​ര​വ​മാ​യി ബാ​ധി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.

പൊ​തു​വ​ഴി​ക​ൾ ജ​ന​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര ഗ​താ​ഗ​ത​ത്തി​നും അ​ടി​യ​ന്ത​ര സേ​വ​ന വാ​ഹ​ന​ങ്ങ​ളു​ടെ ത​ട​സ​ര​ഹി​ത സ​ഞ്ചാ​ര​ത്തി​നു​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. റോ​ഡു​ക​ൾ ഉ​പ​രോ​ധി​ച്ച് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​വ​കാ​ശ​ങ്ങ​ളി​ലു​ള്ള അ​നാ​വ​ശ്യ ഇ​ട​പെ​ട​ലാ​ണെ​ന്ന് സു​പ്രീം​കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും വി​വി​ധ വി​ധി​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ ഓ​ർ​മി​പ്പി​ച്ചു.

അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നും അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും അ​ത് മ​റ്റു​ള്ള​വ​രു​ടെ അ​വ​കാ​ശ ങ്ങ​ൾ ലം​ഘി​ക്കു​ന്ന രീ​തി​യി​ലാ​ക​രു​തെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ വൈ​കു​ന്നേ​ര ങ്ങ​ളി​ൽ ന​ട​ക്കു​ന്ന റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ക​ട​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ണി​യാ​ങ്ക​ണ്ടി ഉ​പ​ശ്ലോ​ക​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി പ്ര​ക​ട​നം ന​ട​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

District News

തി​രു​ബാ​ല​സ​ഖ്യം പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെ​ള്ള​രി​ക്കു​ണ്ട്: ത​ല​ശേ​രി അ​തി​രൂ​പ​ത തി​രു​ബാ​ല​സ​ഖ്യം പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന്‍റെ ശാ​ഖാ ത​ല ഉ​ദ്ഘാ​ട​നം വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ വി​കാ​രി ഫാ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം നി​ർ​വ​ഹി​ച്ചു.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചെ​ന്നി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​വി​നോ​ദ് ഇ​ട്ടി​യ​പ്പാ​റ, സി​സ്റ്റ​ർ ജോ​ത്സ്ന എ​ഫ്സി​സി, മ​നോ​ജ് മു​ട​വ​നാ​ട്ട്, ഷി​ജോ സ്രാ​യി​ൽ, ജോ​ഷ്ജോ ഒ​ഴു​ക​യി​ൽ, ആ​ഞ്ജ​ലോ പ​റ​തൂ​ക്കി​യേ​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​സ് ഇ​ല​വു​ങ്ക​ൽ, സി​സ്റ്റ​ർ ഷി​ജി തോ​മ​സ്, ബെ​ന്നി ക​രി​വേ​പ്പി​ൽ, ലി​ല്ലി​ക്കു​ട്ടി മൂ​ലേ​ത്തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

കോ​ര്‍ സ്റ്റോ​ണ്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ത​ളി​പ്പ​റ​മ്പ്: നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ സ​മ​ഗ്ര കേ​ന്ദ്ര​മാ​യ കോ​ര്‍ സ്റ്റോ​ണ്‍​സി​ന്‍റെ ത​ളി​പ്പ​റ​മ്പി​ലെ പു​തി​യ ഷോ​റൂ​മി​ന്‍റെ ഗ്രാ​ന്‍​ഡ് ലോ​ഞ്ച് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​കെ. സു​ബൈ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​മു​ഖ ബ്രാ​ന്‍​ഡാ​യ ക​ജാ​രി​യ​യു​ടെ എ​ക്‌​സ്‌​ക്ലൂ​സീ​വ് സ്റ്റു​ഡി​യോ ആ​ന്തൂ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി. ​സ​തീ​ദേ​വി​യും ജാ​ഗ്വ​ര്‍ എ​ക്‌​സ്‌​ക്ലു​സീ​വ് സ്റ്റു​ഡി​യോ ത​ളി​പ്പ​റ​മ്പ് മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. റി​യാ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള സം​സ്ഥാ​ന മു​ന്നാ​ക്ക സ​മു​ദാ​യ ക്ഷേ​മ കോ​ര്‍​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ കെ.​സി. സോ​മ​ന്‍ ന​മ്പ്യാ​ര്‍ ആ​ദ്യ വി​ല്പ​ന ന​ട​ത്തി. ടൈ​ല്‍​സ്, ഗ്രാ​നൈ​റ്റ്, മാ​ര്‍​ബി​ള്‍​സ്, പ്ലം​ബിം​ഗ്, ബാ​ത്ത് വെ​യ​ര്‍ തു​ട​ങ്ങി​യ വി​വി​ധ നി​ര്‍​മാ​ണ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യു​ള്ള ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​വി​ടെ ല​ഭ്യ​മാ​കും. ക​ജാ​രി​യ, ജാ​ഗ്വ​ര്‍ തു​ട​ങ്ങി​യ പ്ര​മു​ഖ ബ്രാ​ന്‍​ഡു​ക​ളു​ടെ എ​ക്‌​സ്‌​ക്ലൂ​സീ​വ് സ്റ്റു​ഡി​യോ​ക​ളും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ത​ളി​പ്പ​റ​മ്പി​ന് പു​റ​മേ കൂ​ത്തു​പ​റ​മ്പ്, ശ്രീ​ക​ണ്ഠ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​ണ്‍​സ്റ്റോ​ണ്‍ ശാ​ഖ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

District News

ധ​ന​രാ​ജ് വ​ധം: അ​വ​സാ​ന​ഘ​ട്ട വി​ചാ​ര​ണ ആ​രം​ഭി​ച്ചുധ​ന​രാ​ജ് വ​ധം: അ​വ​സാ​ന​ഘ​ട്ട വി​ചാ​ര​ണ ആ​രം​ഭി​ച്ചു

ത​ളി​പ്പ​റ​മ്പ്: കു​ന്ന​രു​വി​ലെ സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ സി.​വി.​ധ​ന​രാ​ജ് വ​ധ​ക്കേ​സി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ വീ​ണ്ടും വി​ചാ​ര​ണ ആ​രം​ഭി​ച്ചു. ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ന്‍. പ്ര​ശാ​ന്ത് മു​ന്പാ​കെ​യാ​ണ് നാ​ലു​ദി​വ​സ​ത്തെ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്.

കേ​സ​ന്വേ​ഷ​ണ​ത്തി​ലെ പോ​രാ​യ്മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു​ള്ള പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രു​ടെ ക്രോ​സ് വി​സ്താ​ര​മാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ ന​ട​ക്കു​ന്ന​ത്. ധ​ന​രാ​ജ് കൊ​ല്ല​പ്പെ​ട്ട ദി​വ​സം എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​ന്ന​ത്തെ പ​യ്യ​ന്നൂ​ര്‍ എ​സ്ഐ എ.​വി. ദി​നേ​ശ​നെ​യും പ്ര​തി​ക​ളു​ടെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ന് നേ​തൃ​ത്വം ന​ല്‍​കി​യ അ​ന്ന​ത്തെ ക​ണ്ണൂ​ര്‍ മ​ജി​സ്ട്രേ​ട്ടും ഇ​പ്പോ​ള്‍ എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി ജ​ഡ്ജി​യു​മാ​യ ആ​ന്‍റ​ണി​യെ​യു​മാ​ണ് ഇ​ന്ന​ലെ വി​സ്ത​രി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ഡി​വൈ​എ​സ്പി​മാ​രാ​യ എം.​പി.​ആ​സാ​ദ്, ര​മേ​ശ​ന്‍ എ​ന്നി​വ​രെ ഇ​ന്നു​മു​ത​ലു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ക്രോ​സ് വി​സ്താ​രം ന​ട​ത്തും. 2016 ജൂ​ലൈ 11ന് ​രാ​ത്രി ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ധ​ന​രാ​ജി​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ ഒ​രു സം​ഘം ആ​ര്‍​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. നി​ല​വി​ല്‍ 19 പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്.

District News

ഇ​രി​ട്ടി​യി​ൽ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി വ​ഴി​യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ചു

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി വ​യോ​ധി​ക​നാ​യ വ​ഴി​യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ചു. റോ​ഡ് മു​റി​ച്ചു കി​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ക്കാ​തെ വെ​ട്ടി​ച്ച് മാ​റ്റി​യ​ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. ബ​സി​ന്‍റെ പി​ന്നി​ലെ ഡോ​റി​ൽ കൂ​ടെ ഇ​റ​ങ്ങി​യ തൊ​ഴി​ലാ​ളി​യാ​ണ് കൊ​ള​ക്കാ​ട് ഉ​ന്ന​തി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ വ​യോ​ധി​ക​നെ മ​ർ​ദി​ച്ച​ത്.

ഇ​രി​ട്ടി ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് ബ​സ് ജീ​വ​ന​ക്കാ​ർ ത​ട്ടി​ക്ക​യ​റി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​യോ​ധി​ക​നെ മ​ർ​ദി​ച്ചശേ​ഷം ഡ്രൈ​വ​ർ വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.

അ​ക്ര​മം ന​ട​ത്തി​യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ബ​സ് ജീ​വ​ന​ക്കാ​ര​ൻ വ​യോ​ധി​ക​നെ അ​ക്ര​മി​ക്കു​ന്ന​ത് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​തി​നെത്തുട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വ​യോ​ധി​ക​ന് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി.

District News

കേ​ള​കം–​മ​ഞ്ഞ​ളാം​പു​റം റോ​ഡ് ദു​രി​ത​പാ​ത​യാ​യി; കു​ഴി​ക​ളും ക​ട്ടിം​ഗു​ക​ളും യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി

കേ​ള​കം: കേ​ള​കം മു​ത​ൽ മ​ഞ്ഞ​ളാം​പു​റം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ളും അ​പ​ക​ട​ക​ര​മാ​യ ക​ട്ടിം​ഗു​ക​ളും കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു​താ​ഴ്ന്ന നി​ല​യി​ലാ​യ​തി​നാ​ൽ യാ​ത്ര അ​തീ​വ അ​പ​ക​ട​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

ജ​ല​നി​ധി​യു​ടെ പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി കു​ഴി​ച്ച കു​ഴി​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ മൂ​ടാ​ത്ത​തും ഇ​തു​വ​ഴി മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ഒ​ഴു​കി​യ​തു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. റോ​ഡി​ലൂ​ടെ ദി​വ​സേ​ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, റോ​ഡി​ന്‍റെ അ​രി​കു​ക​ളി​ലെ ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ൾ മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി സൈ​ഡ് ന​ൽ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

എ​തി​ർ​ദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഴി​മാ​റു​ന്ന​തി​നി​ടെ അ​പ​ക​ട​സാ​ധ്യ​ത​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഭീ​തി​യോ​ടെ​യാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​യു​ന്ന​തോ​ടെ അ​പ​ക​ട സാ​ധ്യ​ത വീ​ണ്ടും ഉ​യ​രു​ക​യാ​ണ്.

നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും സം​ര​ക്ഷ​ണ​ഭി​ത്തി​യോ അ​നു​യോ​ജ്യ​മാ​യ ഫി​ല്ലിം​ഗോ ന​ട​ത്തി സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും കു​ഴി​ക​ൾ അ​ട​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

District News

ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ച് മ​ല​യോ​രം

മാ​ട​ത്തി​ൽ-​കീ​ഴ്പ്പ​ള്ളി-​കാ​ക്ക​യ​ങ്ങാ​ട് റോ​ഡ് വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​കു​മോ?

ഇ​രി​ട്ടി: പേ​രാ​വൂ​രി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളി​ൽ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് മാ​ട​ത്തി​ൽ- കീ​ഴ്പ്പ​ള്ളി- കാ​ക്ക​യ​ങ്ങാ​ട് റോ​ഡ്. പാ​യം, ആ​റ​ളം, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ന് മ​ല​യോ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഏ​റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​ന​മാ​ണു​ള്ള​ത് .

കു​ടി​യേ​റ്റ കാ​ല​ഘ​ട്ടം മു​ത​ലു​ള്ള പ​തി​റ്റാ​ണ്ടു​ക​ളോ​ളം പ​ഴ​ക്കം​ചെ​ന്ന റോ​ഡു​ക​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന സ​ഞ്ചാ​ര​മാ​ർ​ഗം കൂ​ടി​യാ​ണ്. മേ​ഖ​ല​യി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ പോ​ലും മെ​ക്കാ​ഡം നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന​പ്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ന്‍റെ വി​ക​സ​നം മാ​ത്രം മ​രീ​ചി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. പ​ത്ത് വ​ർ​ഷ​മാ​യി റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന ശ്ര​മം ഫ​ലം ക​ണ്ടി​ല്ല. ഇ​ന്ധ​ന സെ​സി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കി​ട്ടേ​ണ്ട വി​ഹി​തം ഉ​പ​യോ​ഗി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​മ്പ് ന​വീ​ക​രി​ച്ച​താ​ണ് റോ​ഡ്.

ഇ​രി​ട്ടി-​വീ​രാ​ജ്‌​പേ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ മാ​ട​ത്തി​ൽ ടൗ​ണി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന റോ​ഡ് മാ​ട​ത്തി​ൽ, എ​ടൂ​ർ, കീ​ഴ്പ്പ​ള്ളി , വെ​ളി​മാ​നം ടൗ​ണു​ക​ളും ആ​റ​ളം ആ​ദി​വാ​സി പു​ര​ധി​വാ​സ മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്ന് ആ​റ​ളം ഫാ​മി​നെ​യും ബ​ന്ധി​പ്പി​ച്ച് കാ​ക്ക​യ​ങ്ങാ​ടാ​ണ് എ​ത്തു​ന്ന​ത്.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നി​ര​വ​ധി എ​ൽ​പി, യു​പി വി​ദ്യാ​ല​യ​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ ആ​ശ്ര​യി​ക്കു​ന്ന മ​ല​യോ​ര​ത്തെ ആ​ദ്യ​കാ​ല റോ​ഡു​കൂ​ടി​യാ​ണി​ത്. നി​ര​വ​ധി കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ തി​ങ്ങി പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന് കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

സം​സ്ഥാ​ന സ​ർ​ക്കി​റി​ന്‍റെ പു​തു​ക്കി​യ ബ​ജ​റ്റി​ൽ ഈ ​റോ​ഡ് ഉ​ൾ​പ്പെ​ടു​ന്ന​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് മ​ല​യോ​ര ജ​ന​ത. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം ഇ​രി​ട്ടി താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡെ​ന്ന പ​രി​ഗ​ണ​ന​യി​ൽ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കി​യി​രു​ന്ന​ത് മാ​ട​ത്തി​ൽ-​കീ​ഴ്പ്പ​ള്ളി റോ​ഡി​നാ​യി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യി വ​ർ​ഷ​ങ്ങ​ളി​ൽ അ​വ​ഗ​ണ​ന നേ​രി​ടു​ക​യാ​യി​രു​ന്നു. പു​തു​ക്കി​യ ബ​ജ​റ്റ് എ​ന്ന നി​ല​യി​ൽ വ​ലി​യ  പ്ര​തീ​ക്ഷ​യി​ല്ലെ​ന്നാ​ണ് മ​ന്ത്രി​യോ​ട് അ​ടു​ത്ത വ്യ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.
പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള മൂ​ന്ന് പ്ര​ധാ​ന റോ​ഡു​ക​ളാ​ണ് അ​ടി​യ​ന്ത​ര​മാ​യി വ​ക​സി​പ്പി​ക്കേ​ണ്ട​ത്. ഇ​തി​ൽ ഇ​രി​ട്ടി -പേ​രാ​വൂ​ർ റോ​ഡും ഇ​രി​ട്ടി- ഉ​ളി​ക്ക​ൽ-​മാ​ട്ട​റ റോ​ഡും വീ​തി കൂ​ട്ടി വി​ക​സി​പ്പി​ക്കേ​ണ്ടി കാ​ലം അ​തി​ക്ര​മി​ച്ചു. പേ​രാ​വൂ​ർ -ഇ​രി​ട്ടി റോ​ഡി​ന് അ​ഞ്ചു​കോ​ടി രൂ​പ ചി​ല​വി​ൽ ഉ​പ​രി​ത​ല ന​വീ​ക​ര​ണം ന​ട​ത്തി​യെ​ന്ന​ത് അ​ല്പം ആ​ശ്വാ​സ​മാ​ണ്.

മ​ന​ന്ത​വാ​ടി​യി​ലേ​ക്കും കൊ​ട്ടി​യൂ​രി​ലേ​ക്കു​മു​ള്ള പ്ര​ധാ​ന പാ​ത​യെ​ന്ന നി​ല​യി​ലു​ള്ള വി​ക​സ​നം ഈ ​റോ​ഡി​ന് ഇ​നി​യും അ​ക​ലെ​യാ​ണ്. കാ​ലാ​കാ​ലം അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി ത​ക​ർ​ന്ന ഭാ​ഗം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ന്‍റെ രൂ​പം ത​ന്നെ ആ​കെ മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​രി​ട്ടി- ഉ​ളി​ക്ക​ൽ - മ​ട്ട​റ  റോ​ഡി​ന്‍റെ അ​വ​സ്ഥ​യും ഇ​തു​ത​ന്നെ​യാ​ണ്. 

District News

ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം

അ​ട​ക്ക​ാത്തോ​ട്: അ​ട​ക്ക​ാത്തോ​ട് മേ​ലെ​സി​റ്റി​യി​ൽ മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി. മു​ട്ടു​മാ​റ്റി സ്വ​ദേ​ശി ക​ല്ലോ​ലി​ക്ക​ൽ വി​ജ​യ​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്.
സം​ഭ​വ​മ​റി​ഞ്ഞ് പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഏ​റെ നേ​രം നീ​ണ്ട അ​നു​ന​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വി​ജ​യ​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചു.

തു​ട​ർ​ന്ന് യു​വാ​വി​നെ പൊ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ ഏ​ൽ​പി​ച്ചു. ഇ​യാ​ൾ മാ​ന​സി​ക അ​സ്വ​സ്ഥ​ത​ക​ൾ നേ​രി​ടു​ന്ന വ്യ​ക്തി​യാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

District News

‘ഓ​ണ​ത്തി​ന് ഒ​രു കൊ​ട്ട​പ്പൂ​വ്'; ചെ​ണ്ടു​മ​ല്ലി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യാ​യ ‘ഓ​ണ​ത്തി​ന് ഒ​രു കൊ​ട്ട​പ്പൂ​വ്'​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​ണ്ടു​മ​ല്ലി തൈ​ക​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 16 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 2.5 ല​ക്ഷം തൈ​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 52 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 260 വ​നി​ത ഗ്രൂ​പ്പു​ക​ളെ​യാ​ണ് ഈ ​വ​ർ​ഷം പൂ ​കൃ​ഷി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ത്. പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ എ. ​പ്ര​ദീ​പ​ൻ, പി. ​ര​വീ​ന്ദ്ര​ൻ, ബോ​ബി എ​ണ്ണ​ച്ചേ​രി​ൽ, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സീ​മ സ​ഹ​ദേ​വ​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഇ​രി​ട്ടി ല​യ​ണ്‍ റോ​യ​ല്‍​സ് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റു

ഇ​രി​ട്ടി: ഇ​രി​ട്ടി ല​യ​ണ്‍ റോ​യ​ല്‍​സ് ക്ല​ബ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ പ്ര​ഫ.​വ​ർ​ഗീ​സ് വൈ​ദ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. ഹ​സ്സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സ്ട്രി​ക്ട് കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളാ​യ കെ. ​സു​രേ​ഷ് ബാ​ബു, ഡോ.​ജി. ശി​വ​രാ​മ​കൃ​ഷ്ണ​ന്‍, ടി.​പി. ര​വീ​ന്ദ്ര​ന്‍, തോ​മ​സ് സി. ​ജോ​ണ്‍, ഗൈ​ഡിം​ഗ് ല​യ​ണ്‍ അ​ഡ്വ.​പി.​കെ. ആ​ന്‍റ​ണി, വി.​എ​സ്.​ജ​യ​ന്‍, സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ളോ​റ, ജി​മ്മി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു . കു​ന്നം​കു​ളം പ്ര​സ് ക്ല​ബ് ഏ​ര്‍​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന​ത​ല മാ​ധ്യ​മ പു​ര​സ്‌​കാ​ര ജേ​താ​വ് ഉ​ന്മേ​ഷ് പാ​യ​ത്തെ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ പാ​ര്‍​വ​ണേ​ന്തു പ്ര​കാ​ശ​ന്‍, ശ്രീ​ന​ന്ദ് എ​ന്നി​വ​ര്‍​ക്ക് പു​ര​സ്‌​കാ​രം ന​ല്‍​കി. ന​ന്മ ലൈ​ബ്ര​റി​ക്കു പു​സ്ത​ക​ങ്ങ​ളും കൈ​മാ​റി.

ഭാ​ര​വാ​ഹി​ക​ള്‍: വി.​എ​സ്.​ജ​യ​ന്‍- പ്ര​സി​ഡ​ന്‍റ്, പി.​സി. അ​നി​ല്‍​കു​മാ​ര്‍, അ​നൂ​പ് അ​ളോ​റ-​സെ​ക്ര​ട്ട​റി, ജോ​യ് പ​ടി​യൂ​ര്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി​നോ​ജ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി , ബി​പി​ന്‍ വി​ജ​യ​ന്‍- ട്ര​ഷ​റ​ർ.

District News

ത​ളി​പ്പ​റ​ന്പി​ൽ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു ല​ക്ഷ​ങ്ങ​ളു​ടെ നാ​ശന​ഷ്ടം

ത​ളി​പ്പ​റ​മ്പ്: കാ​ര്യ​ന്പ​ലം ആ​ടി​ക്കും​പാ​റ​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. സെ​ന്‍​ട്രാ സെ​ന്‍റ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​റ​ക്കു​മ​തി ചെ​യ്ത ഫ​ർ​ണി​ച്ച​റു​ക​ൾ, ബാ​ഗു​ക​ൾ എ​ന്നി​വ സൂ​ക്ഷി​ച്ച ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ത​ളി​പ്പ​റ​ന്പ് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ. നി​തീ​ഷ്, അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​ഹ​രി​നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ര​ണ്ടു യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.
സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പി.​വി.​ഗി​രീ​ഷ്, ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​ജി.​വി​നോ​ദ് കു​മാ​ര്‍, വൈ​ശാ​ഖ് പ്ര​കാ​ശ​ന്‍, പി.​വി​പി​ന്‍, കെ.​ധ​നേ​ഷ്, എ. ​സി​നീ​ഷ്, കെ.​വി.​മ​ഹേ​ഷ്, എം.​എ​സ്.​വൈ​ഷ്ണ​വ്, അ​ക്ഷ​യ് ബാ​ല​കൃ​ഷ്ണ​ന്‍, അ​ക്ഷ​യ് പ്ര​കാ​ശ​ന്‍, കെ.​കെ.​അ​ക്ഷ​യ്, കെ.​വി.​ഹ​രി​കു​മാ​ര്‍, വി​ഷ്ണു.​പി ര​മേ​ഷ്, വി.​അ​മ​ല്‍, ഹോം​ഗാ​ര്‍​ഡ്മാ​രാ​യ പു​രു​ഷോ​ത്ത​മ​ന്‍, കെ.​ല​ക്ഷ്മ​ണ​ന്‍ എ​ന്നി​വ​രും തീ​യ​ണ​യ്ക്കു​ന്ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ, യൂ​ത്ത് ലീ​ഗി​ന്‍റെ വൈ​റ്റ് ഗാ​ർ​ഡു​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി. ല​ത്തീ​ഫ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഗോ​ഡൗ​ൺ കെ​ട്ടി​ടം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഉ​ട​ൻ വ്യാ​പാ​രി നേ​താ​വ് കെ.​എ​സ്. റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ്യാ​പാ​രി​ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

District News

കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത സോ​ളാ​ർ വേ​ലി ‌നാ​ട്ടു​കാ​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി

ചെ​റു​പു​ഴ: കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തും കാ​ടു​ക​ൾ വ​ള​ർ​ന്നും ത​ക​ർ​ന്ന സോ​ളാ​ർ വേ​ലി​ക​ൾ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, എ​ട്ട് വാ​ർ​ഡു​ക​ളി​ൽ​പ്പെ​ട്ട മീ​ന്തു​ള്ളി അ​മ്പി​ളി​പ്പാ​ലം ഭാ​ഗ​ത്തെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ സോ​ളാ​ർ വേ​ലി​യാ​ണ് നാ​ട്ടു​കാ​രു​ടേ​യും പ​ഞ്ചാ​യ​ത്തം​ഗം വി​ജി കെ.​ജോ​ൺ, ഫോ​റ​സ്റ്റ് ബീ​റ്റ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താത്കാലി​ക​മാ​യി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​ത്.

ക​ർ​ണാ​ട​ക ഫോ​റ​സ്റ്റി​ൽ നി​ന്നു​മാ​ണ് സോ​ളാ​ർ വേ​ലി​യും ക​ട​ന്ന് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന​ത്‌. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നു.

എ​ന​ർ​ജൈ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ധ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യി​രു​ന്നു. സോ​ളാ​ർ വേ​ലി​യി​ൽ മൂ​ടി​ക്കി​ട​ന്ന കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി​യും എ​ന​ർ​ജൈ​സ​റി​ന് പ​ക​രം താ​ത്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കി​യു​മാ​ണ് സോ​ളാ​ർ വേ​ലി താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ എ​ന​ർ​ജൈ​സ​ർ സ്വ​ന്തം നി​ല​യി​ൽ വാ​ങ്ങു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ.

പ​ഞ്ചാ​യ​ത്തം​ഗം വി​ജി കെ.​ജോ​ൺ, ത​ങ്ക​ച്ച​ൻ ക​ണി​യാം​പ​റ​മ്പി​ൽ, തോ​മ​സു​കു​ട്ടി ത​വ​ര​ക്കാ​ട്ട്, സ​ന​ൽ പ​ടി​യാ​നി​ക്ക​ൽ, ജോ​സ് ആ​ന​കു​ത്തി​യി​ൽ, എ​ൻ.​വി. കൃ​ഷ്ണ​ൻ, കെ.​എ​സ്. മാ​ത്യു, കു​ഞ്ഞി​കൃ​ഷ്ണ​ൻ, ടോ​മി പു​ത്ത​ൻ​പു​ര, അ​ജ​യ​ൻ മ​ണ്ണു​ത​റ​പ്പേ​ൽ, ഫോ​റ​സ്റ്റ് ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​ജേ​ഷ്, സൗ​മ്യ, ര​ജ​നീ​ഷ്, ശ്രീ​കു​മാ​ർ, സാ​ജ​ൻ, സാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

അ​ശാ​സ്ത്രീ​യ​മാ​യ പൈ​പ്പി​ട​ൽ: ഹി​ൽ ഹൈ​വേ​യി​ൽ വീ​ണ്ടും അ​പ​ക​ടം

ചെ​മ്പേ​രി: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹി​ൽ ഹൈ​വേ​യി​ൽ പൈ​പ്പി​ടു​ന്ന​തി​നാ​യി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച ശേ​ഷം ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ടാ​റിം​ഗ് ന​ട​ത്തി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​തെ മെ​റ്റ​ൽ മാ​ത്രം വി​രി​ച്ച നി​ല​യി​ൽ ഉ​പേ​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു.

ഇ​ന്ന് പ​യ്യാ​വൂ​ർ സ്റ്റാ​ച്യു ജം​ഗ്ഷ​നി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ റോ​ഡി​ൽ ഇ​ള​കി​ക്കി​ട​ന്ന മെ​റ്റ​ലി​ൽ തെ​ന്നി വീ​ണു. തി​ര​ക്കേ​റി​യ സ​മ​യ​മാ​യി​രു​ന്നെ​ങ്കി​ലും എ​തി​ർ​ദി​ശ​യി​ൽ വാ​ഹ​ന​ങ്ങ​ൾ വ​രാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.
മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും വി​ശ്വ​സി​പ്പി​ച്ച ശേ​ഷ​മാ​ണ് പൈ​പ്പി​ട​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ, പി​ന്നീ​ട് അ​ല്പം മെ​റ്റ​ൽ മാ​ത്രം വി​രി​ച്ച് ക​രാ​റു​കാ​ര​ൻ പി​ന്മാ​റി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ചെ​മ്പേ​രി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ക​ണ്ണൂ​ർ ജി​ല്ലാ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ, ത​ളി​പ്പ​റ​മ്പ് ആ​ർ​ഡി​ഒ, ത​ളി​പ്പ​റ​മ്പ് ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ർ​ക്ക് തെ​ളി​വു​ക​ൾ സ​ഹി​തം ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ സ​മാ​ന അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. സ്വ​ത​വേ വീ​തി കു​റ​ഞ്ഞ ചെ​മ്പേ​രി ടൗ​ൺ ഭാ​ഗ​ത്ത് പൈ​പ്പി​ട​ലി​നാ​യി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തോ​ടെ യാ​ത്രാ​ദു​രി​ത​വും ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ളും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഹി​ൽ ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന ഈ ​ഭാ​ഗ​ത്ത് നി​ല​വി​ൽ ഏ​ക​ദേ​ശം ഏ​ഴ് അ​ടി​യി​ൽ താ​ഴെ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ റോ​ഡ് വീ​തി​യു​ള്ള​ത്.

മ​ണ്ണി​ട്ട് മൂ​ടി മെ​റ്റ​ൽ നി​റ​ച്ച ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തും, റോ​ഡ​രി​കി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് തു​ട​രു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കു​ടി​യാ​ന്മ​ല പോ​ലീ​സി​ന്‍റെ​യും ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ‘നോ ​പാ​ർ​ക്കിം​ഗ്' ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​തി​യാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​ള​കി​ക്കി​ട​ക്കു​ന്ന മെ​റ്റ​ൽ ക​ഷ​ണ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ തെ​റി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യും സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ടാ​റിം​ഗ് ന​ട​ത്തി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും ജ​ന​കീ​യ സ​മി​തി​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് ഒ​രു​ങ്ങു​ക​യാ​ണ്.

 

 

District News

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ മോ​ഷ്ടാ​വ് പി​ടി​യി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും ഓ​ഫീ​സി​ലും മോ​ഷ​ണം ന​ട​ത്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വി​നെ ഉ​ട​മ​യും പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​രും കൈ​യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ക​ണ്ണൂ​ർ താ​ണ​യി​ലെ റോ​യ​ൽ ഓ​ക് ബി​ൽ​ഡിം​ഗി​ലെ ജി-​ക​ൺ​സെ​പ്റ്റ് എ​ന്ന ഗ്ലാ​സ് ഫാ​ബ്രി​ക്കേ​ഷ​ൻ സ്ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ മ​ഹാ​രാ​ഷ്ട്ര താ​നെ അ​മ​ർ​നാ​ഥ് പ​ത് വാ​ഡി മ​ഹാ​ത്മ പു​ലൈ ന​ഗ​ർ സ്വ​ദേ​ശി സാ​ലിം സി​ക്ക​ന്ത​ർ ഷേ​ഖാ​ണ് (60) പി​ടി​യി​ലാ​യ​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ എ​സ്ഐ ടി.​എം. വി​പി​നും സം​ഘ​വും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 61,000 രൂ​പ ക​വ​ർ​ന്ന ശേ​ഷം തൊ​ട്ട​ടു​ത്ത ഓ​ഫീ​സി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പേ​രി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ക​വ​ർ​ച്ച കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു

പ​യ്യ​ന്നൂ​ര്‍: ക​ണ്ണി​ന് കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കാ​നാ​യി സെ​ന്‍റ​റി​ലെ ചി​ത്ര​കാ​ര​ന്‍ മ​നോ​ജ് മാ​ത്രാ​ട​ന്‍റെ ഭാ​ര്യ കെ. ​ദീ​പി​ക​യു​ടെ ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടു​കാ​ര്‍ രൂ​പീ​ക​രി​ച്ച ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ചി​കി​ത്സ​യ്ക്കാ​യി ഇ​തി​നോ​ട​കം ത​ന്നെ വ​ലി​യൊ​രു തു​ക ചെ​ല​വാ​യി​ട്ടു​ണ്ട്. തു​ട​ര്‍ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വു വ​രു​ന്ന വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന് താ​ങ്ങാ​നാ​വി​ല്ല എ​ന്നു​റ​പ്പാ​യ​പ്പോ​ഴാ​ണ് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി. ​സു​രേ​ഷ് ചെ​യ​ര്‍​മാ​നാ​യും എം.​വി. രാ​മ​കൃ​ഷ്ണ​ന്‍ ക​ണ്‍​വീ​ന​റാ​യും ദീ​പി​ക ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.

ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്ക് ക​ട​ന്ന​പ്പ​ള്ളി ബ്രാ​ഞ്ചി​ല്‍ തു​ട​ങ്ങി​യി​ട്ടു​ള്ള ദീ​പി​ക ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​യു​ടെ പേ​രി​ലു​ള്ള A/C No: 357401000008007, IFSC: IOBA0003574, UPI ID: PPQR01.LADCTR@iob എ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന​ക​ള്‍ അ​യ​യ്ക്ക​ാം.

 

District News

എ​രു​വാ​ട്ടി​യി​ലെ ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ ജ​ന​രോ​ഷം

ച​പ്പാ​ര​പ്പ​ട​വ്: എ​രു​വാ​ട്ടി​യി​ൽ അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ ക്വാ​റി ആ​രം​ഭി​ക്കു​വാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മു​ന്നൂ​ർ​കു​ളം സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ൽനി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ചി​നേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ ധ​ർ​ണ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ നോ​ബി​ൾ പൈ​ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് ഉ​ഴു​ന്നു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ഉ​നൈ​സ്, മു​കു​ന്ദ​ൻ, ഡോ. ​അ​ഫി​ൽ മൈ​ലാ​ടൂ​ർ, ക്ലീ​റ്റ​സ് ജോ​സ്, രാ​ജേ​ഷ് മാ​ത്യു, സാ​നി​ച്ച​ൻ മാ​ത്യു, ഷ​മീം, നോ​വി​ച്ച​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ചെ​മ്പേ​രി റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി

ചെ​മ്പേ​രി: റോ​ട്ട​റി ക്ല​ബ് ചെ​മ്പേ​രി​യു​ടെ 2026 -27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ചെ​മ്പേ​രി മെ​ഡോ​സ് പാ​ർ​ക്കി​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഇ​ല​ക്ട് ദീ​പ​ക് കു​മാ​ർ കോ​റോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്ട്രി​ക്ട് അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ജ​യ​ച​ന്ദ്ര​ൻ പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജോ​യി​ച്ച​ൻ പു​ളി​ക്ക​ൽ, ജോ​ജു പൗ​വ​ത്ത്, സ​ജി ത​യ്യി​ൽ എ​ന്നി​വ​ർ പു​തി​യ അം​ഗ​ങ്ങ​ളാ​യി ചേ​ർ​ന്നു. ചെ​മ്പേ​രി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​ജി ക​ടു​വ​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ജി ആ​ർ മാ​ർ​ട്ടി​ൻ കോ​ട്ട​യി​ൽ, സെ​ക്ര​ട്ട​റി ഷൈ​ജു കു​ടി​യി​രു​പ്പി​ൽ, സി​ബി പു​ന്ന​ക്കു​ഴി​യി​ൽ, സു​നി​ൽ പീ​റ്റ​ർ ക​ണ്ട​ത്തി​ൽ, ബോ​ബി​ൻ അ​പ്പോ​ളോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ഫ‌. വാ​സു​ദേ​വ​ൻ നാ​യ​ർ -പ്ര​സി​ഡ​ന്‍റ്, ബെ​ന്നി മ​ടു​ക്ക​ക്കു​ഴി​യി​ൽ - സെ​ക്ര​ട്ട​റി, ഷാ​ജു വ​ട​ക്കേ​ൽ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

ച​രി​ത്ര​ത്തി​ലേ​ക്ക് ഡ​ബി​ള്‍ ബെ​ല്ല​ടി​ച്ച് പ്രി​യ​ദ​ര്‍​ശി​നി

കാ​സ​ര്‍​ഗോ​ഡ്: കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ വ​നി​ത​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എം​എ​ല്‍​എ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ദ്യ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

കാ​സ​ര്‍​ഗോ​ഡ് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷാ​ഹി​ന സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ടി​ഒ കെ. ​പ്രി​യേ​ഷ്കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, മു​ന്‍​മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി, രാ​ഷ​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. ഫൈ​സ​ല്‍, വി.​കെ. ര​വീ​ന്ദ്ര​ന്‍, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, മാ​ഹി​ന്‍ കേ​ളോ​ട്ട്, മി​നി ച​ന്ദ്ര​ന്‍, ടി.​വി. ഉ​മേ​ശ​ന്‍, എ​ഡി​ഇ എ.​വി. അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ്പ​ള ബ​സ്‌സ്റ്റാ​ന്‍​ഡി​ല്‍ എ.​കെ.​എം. അ​ഷ​റ​ഫ് എം​എ​ല്‍​എ ആ​ദ്യ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഉ​ദു​മ ടൗ​ണി​ല്‍ കെ. ​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ ആ​ദ്യ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൗ​സി​യ അ​ബ്ദു​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു സു​ത​ന്‍, കെ​എ​സ്ആ​ര്‍​ടി​സി ജ​ന​റ​ല്‍ ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​ര്‍ എം.​കെ. സ​ജി​ത്കു​മാ​ര്‍, രാ​ഷ്‌​ട്രീ​യ​ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ.​ബി.​എം. ഷെ​രീ​ഫ്, പ്ര​ഭാ​ക​ര​ന്‍ തെ​ക്കേ​ക്ക​ര, ഹ​ക്കീം കു​ന്നി​ല്‍, സി. ​രാ​ജ​ന്‍ പെ​രി​യ, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, കെ. ​വി​ഭ​ക്ത​വ​ത്സ​ല​ന്‍, ശ്രീ​ധ​ര​ന്‍ വ​യ​ലി​ല്‍, എം.​എ​ച്ച്. മു​ഹ​മ്മ​ദ്കു​ഞ്ഞി, സി​ദ്ദി​ഖ് പ​ള്ളി​പ്പു​ഴ, പി.​വി. ഉ​ദ​യ​കു​മാ​ര്‍, ധ​ന്യ സു​രേ​ഷ്, ഗീ​ത കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ഡി​പ്പോ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം.​പി. ജാ​ഫ​ര്‍ ആ​ദ്യ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​വി. ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗോ​പാ​ല​കൃ​ഷ്ണ ക​മ്മ​ത്ത്, സ​ത്യ​നാ​ഥ​ന്‍, ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍, പി.​കെ. ര​ഘു​നാ​ഥ്, ല​ക്ഷ്മ​ണ​ന്‍, അ​ബ്ദു​ള്ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​സി. ഡി​പ്പോ എ​ന്‍​ജി​നി​യ​ര്‍ എ. ​ദാ​മോ​ദ​ര​ര​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ലി​ല്‍ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ആ​ദ്യ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, കെ​എ​സ്ആ​ര്‍​ടി​സി ജ​ന​റ​ല്‍ കോ​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​പി. ഉ​ത്ത​മ​ന്‍, ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​വി. പു​രു​ഷോ​ത്ത​മ​ന്‍, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടോ​മി പ്ലാ​ച്ചേ​രി, പി. ​ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

വീ​ടിനു നേരേ ക​ല്ലേറ്; വ​ഴി​യ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചുത​ക​ര്‍​ത്തു

ക​രി​ന്ത​ളം:​ വീ​ട്ടി​ലേ​ക്ക് ക​ല്ലെ​റി​യു​ക​യും വീ​ടി​നു സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ര്‍​ത്ത​താ​യും പ​രാ​തി.
കാ​ട്ടി​പ്പൊ​യി​ല്‍ മേ​ലാ​ഞ്ചേ​രി​യി​ലെ എം.​പി.​ ഷാ​ജി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് അ​ജ്ഞാ​ത​ര്‍ ക​ല്ലെ​റി​യു​ക​യും റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ക്കു​ക​യും ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.15നും 10.45​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് ഷാ​ജി നീ​ലേ​ശ്വ​രം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കാ​ട്ടി​പ്പൊ​യി​ല്‍ പ​ള്ള​ത്ത് ഫ​ര്‍​ണി​ച്ച​ര്‍ വ​ര്‍​ക്ക് ഷോ​പ്പ് ന​ട​ത്തു​ക​യാ​ണ് ഷാ​ജി.

ആ​രു​മാ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ഇ​ല്ലെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള യാ​തൊ​രു സൂ​ച​ന​യു​മി​ല്ല. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നീ​ലേ​ശ്വ​രം എ​സ്ഐ ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ത​ന്നെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​യ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി ഈ​സ്റ്റ് എ​ളേ​രി​യു​ടെ സീ​നി​യേ​ഴ്സ്

പാ​ലാ​വ​യ​ൽ: സീ​നി​യേ​ഴ്സ് സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ സം​സ്ഥാ​ന സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി ഈ​സ്റ്റ് എ​ളേ​രി​യി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ. 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പാ​ലാ​വ​യ​ൽ സ്വ​ദേ​രി​യും മ​ഴ​വി​ൽ സ്റ്റു​ഡി​യോ ഉ​ട​മ​യു​മാ​യ റോ​യി പാ​മ്പ​ക്ക​ൽ ഹൈ​ജം​പ്, ജാ​വ​ലി​ൻ ത്രോ ​എ​ന്നി​വ​യ​ൽ സ്വ​ർ​ണ​വും ഷോ​ട്ട്പു​ട്ടി​ൽ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.

70 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച പാ​ലാ​വ​യ​ൽ മ​ലാം​ക​ട​വ് സ്വ​ദേ​ശി​യും റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ആ​ന്‍റ​ണി കാ​രി​ക്ക​ക്കു​ന്നേ​ൽ ഹൈ​ജം​പ്, ട്രി​പ്പി​ൾ​ജം​പ് എ​ന്നി​വ​യി​ൽ സ്വ​ർ​ണ​വും ഡി​സ്ക​സ് ത്രോ​യി​ൽ വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി.
70 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​റ്റാ​രി​ക്കാ​ൽ സ്വ​ദേ​ശി​യും റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​നു​മാ​യ പി.​എം. ഏ​ബ്ര​ഹാം പു​ളി​ക്ക​പ്പ​ട​വി​ൽ ഷോ​ട്ട്പു​ട്ട്, ജാ​വ​ലി​ൻ​ത്രോ എ​ന്നി​വ​യി​ൽ സ്വ​ർ​ണ​വും ഡി​സ്ക​സ് ത്രോ​യി​ൽ വെ​ങ്ക​ല​വും നേ​ടി.
ഇ​വ​രു​ടെ പ്ര​ക​ട​ന​മി​ക​വി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 238 പോ​യി​ന്‍റ് നേ​ടി​യ കാ​സ​ർ​ഗോ​ഡ് ജേ​താ​ക്ക​ളാ​യി.

District News

കെ. ​പു​ഷ്പാ​ക​ര​ൻ നാ​യ​ർ അ​നു​സ്മ​രണം

പ​ന​ത്ത​ടി: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും അ​ഭി​ഭ​ക്ത പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ. ​പു​ഷ്പാ​ക​ര​ൻ നാ​യ​രു​ടെ 16-ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

കോ​ളി​ച്ചാ​ലി​ൽ ന​ട​ന്ന പ​രി​പാ​ടി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ളാ​ൽ ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ, എ​ച്ച്. വി​ഘ്നേ​ശ്വ​ര ഭ​ട്ട്, ടി.​കെ. നാ​രാ​യ​ണ​ൻ, സു​പ്രി​യ അ​ജി​ത്ത്, കെ.​ജെ. ജ​യിം​സ്, ജോ​ണി തോ​ലം​പു​ഴ, സ​ജി പ്ലാ​ച്ചേ​രി, എ.​കെ. ദി​വാ​ക​ര​ൻ, എം.​കെ. മാ​ധ​വ​ൻ നാ​യ​ർ, എ​സ്. മ​ധു​സൂ​ദ​ന​ൻ, കെ.​പി. അ​ന​ന്ത​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് പു​തി​യ ബാ​സ്‌​ക​റ്റ്ബോ​ൾ കോ​ർ​ട്ട്

പ​ന​ത്ത​ടി: ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച ബാ​സ്‌​ക​റ്റ്ബോ​ൾ കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ബാ​സ്‌​ക​റ്റ്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ് നി​ർ​വ​ഹി​ച്ചു.

കാ​യി​ക​രം​ഗ​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും മി​ക​ച്ച പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​യി നി​ർ​മി​ച്ച ഈ ​കോ​ർ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​യി​ക​പ്രേ​മി​ക​ൾ​ക്കും പു​തി​യ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ക​ള​ത്തി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ര​വി​ച​ന്ദ്ര, സി​എ​ഫ്ഐ​സി സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ബി​ബി​ൻ വെ​ള്ളാ​രം​ക​ല്ലി​ൽ, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ഫാ. ​അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ​യും രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും ബാ​സ്‌​ക​റ്റ്ബോ​ൾ ടീ​മു​ക​ൾ ത​മ്മി​ൽ സൗ​ഹൃ​ദ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ വി​ജ​യി​ക​ളാ​യി. ട്രോ​ഫി​യും മെ​ഡ​ലു​ക​ളും ചു​ള്ളി​ക്ക​ര ഡോ​ൺ ബോ​സ്കോ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​സ​ണ്ണി​യും അ​ടോ​ട്ടു​ക​യ​വും സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ജി​ന്‍റോ​യും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.
പു​തി​യ ബാ​സ്‌​ക​റ്റ്ബോ​ൾ കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ളി​ന്‍റെ കാ​യി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക മു​ന്നേ​റ്റ​ത്തി​ന് ഇ​ത് കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്നും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

District News

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും: മ​ന്ത്രി ഷാ​ജി

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല നേ​രി​ടു​ന്ന ക​ടു​ത്ത ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​ഹാ​രം കാ​ണു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി കെ.​എം.​ ഷാ​ജി. മൂ​വ്‌​മെ​ന്‍റ് ഫോ​ര്‍ ബെ​റ്റ​ര്‍ കേ​ര​ള സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ള്‍ മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഹോ​സ്പി​റ്റ​ല്‍ ബ്ലോ​ക്കും സ്റ്റാ​ഫ്/​സ്റ്റു​ഡന്‍റ്​സ് ഹോ​സ്റ്റ​ലു​ക​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക, അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഭാ​ര​വ​ഹി​കൾ പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ച്ച​ത്. ഭാ​ര​വാ​ഹി​ക​ളാ​യ സാം ​ജോ​സ്, ഖാ​ലി​ദ് കൊ​ള​യ​ല്‍, അ​ബു​ള്ള ബം​ഗ​ന, സു​ധീ​ഷ് ആ​റാ​ട്ടു​ക​ട​വ് എ​ന്നി​വ​രാ​ണ് നി​വേ​ദ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

District News

കാട്ടാനശല്യം രൂക്ഷം: വ​നം​വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രേ ജ​ന​രോ​ഷം ശ​ക്തം

വ​ട​ക്കാ​ഞ്ചേ​രി: അ​ക​മ​ല​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​മ്പോ​ഴും വ​നം​വ​കു​പ്പ് കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യ്ക്കെ​തി​രേ ജ​ന​രോ​ഷം ശ​ക്ത​മാ​കു​ന്നു. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തും നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ രാ​വും പ​ക​ലും അ​മി​ത​മാ​യി ജോ​ലിചെ​യ്യി​പ്പി​ക്കു​ന്ന​തു​മാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ക മാ​ത്ര​മാ​ണ് ഏ​ക​മാ​ർ​ഗ​മെ​ങ്കി​ലും ഇ​വ പ​രി​പാ​ലി​ക്കാ​ൻ നി​ല​വി​ൽ യാ​തൊ​രു സം​വി​ധാ​ന​വു​മി​ല്ല. 62 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള മ​ച്ചാ​ട് വ​ന​മേ​ഖ​ല​യി​ൽ കു​തി​രാ​ൻതു​ര​ങ്കം വ​ന്ന​തോ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ വാ​ഴാ​നി, മ​ച്ചാ​ട് വ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​യി.

പ​ല​യി​ട​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ൾ മ​ര​ങ്ങ​ൾ ച​വി​ട്ടി​മ​റി​ച്ച് സോ​ളാ​ർ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്താ​ണ് ജ​ന​വാ​സമേ​ഖ​ല​ക​ളി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ക​യും പ​ക​ൽസ​മ​യ​ത്ത് ത​ക​ർ​ന്ന ഫെ​ൻ​സിം​ഗ് പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്യേ​ണ്ടിവ​രു​ന്ന​ത് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ മ​റ്റു ജോ​ലി​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ട്.
കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ രൂ​പീ​ക​രി​ച്ച റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ലേ​ക്ക് നി​ല​വി​ലു​ള്ള സ്റ്റാ​ഫു​ക​ളെ ത​ന്നെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ക​മ​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ​ത് ഈ ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ആ​ക്കം​കൂ​ട്ടി​യി​ട്ടു​ണ്ട്.

അ​ക​മ​ല, മു​ള്ളൂ​ർ​ക്ക​ര, പാ​ഞ്ഞാ​ൾ, ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം വ​ർ​ധി​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​യി. അ​ക​മ​ല സ്റ്റേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ​പ്പോ​ൾ വ​ട​ക്കാ​ഞ്ചേ​രി ചെ​പ്പി​ല​ക്കോ​ട് റോ​ഡ് മു​ത​ൽ തോ​ന്നൂ​ർ​ക്ക​ര വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ വാ​ഴാ​നി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നോ​ടും തോ​ന്നൂ​ർ​ക്ക​ര മു​ത​ലു​ള്ള ഭാ​ഗം എ​ള​നാ​ട് സ്റ്റേ​ഷ​നോ​ടും കൂ​ട്ടി​ച്ചേ​ർ​ത്തെ​ങ്കി​ലും പു​തി​യ ത​സ്തി​ക​ക​ളൊ​ന്നും​അ​നു​വ​ദി​ച്ചി​ല്ല.

നി​ല​വി​ൽ അ​ക​മ​ല, മു​ള്ളൂ​ർ​ക്ക​ര, തോ​ന്നൂ​ർ​ക്ക​ര മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ വാ​ഴാ​നി​യി​ലെ ഒ​രു എ​സ്എ​ഫ്ഒ, ര​ണ്ട് ബി​എ​ഫ്ഒ​മാ​രെ​യും എ​ള​നാ​ട്ടി​ലെ ര​ണ്ട് ബി​എ​ഫ്ഒ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​ക്കി​യ താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം ഇ​രു സ്റ്റേ​ഷ​നു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​ൻ സോ​ളാ​ർ ഫെ​ൻ​സിം​ഗി​ന്‍റെ പ​രി​പാ​ല​നം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​ത് പ്ര​തി​സ​ന്ധി ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ്.

ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ജീ​വ​ന് വി​ല ക​ൽ​പ്പി​ക്കാ​ത്ത വ​നം​വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ പു​തി​യ വ​നം​മ​ന്ത്രി​യെ​ങ്കി​ലും അ​ടി​യ​ന്തര​മാ​യി​ക​ണ്ട് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

District News

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 12 വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന ഓ​ഡി​റ്റിം​ഗി​നു തു​ട​ക്കം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: 12 വ​ര്‍​ഷ​മാ​യി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മു​ട​ങ്ങി​ക്കി​ട​ന്ന ഓ​ഡി​റ്റിം​ഗി​നു തു​ട​ക്ക​മാ​യി. സം​സ​ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പി​ന്‍റെ പ​ത്തം​ഗ​സം​ഘ​മാ​ണ് ഓ​ഡി​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. ആ​ശു​പ​ത്രി​ക​ണ​ക്കു​ക​ള്‍ ശ​രി​യാ​ക്കി രേ​ഖ​ക​ള്‍ വ​കു​പ്പി​നു കൈ​മാ​റാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വൈ​കി​യ​താ​ണ് ഓ​ഡി​റ്റിം​ഗ് ന​ട​ക്കാ​തി​രു​ന്ന​തി​നു കാ​ര​ണം. ഒ​രു സാ​മ്പ​ത്തി​ക​വ​ര്‍​ഷം നൂ​റു​കോ​ടി​യി​ല്‍ കൂ​ടു​ത​ല്‍ രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ഓ​രോ​വ​ര്‍​ഷ​വും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ന​ല്‍​ക​ണ​മെ​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. 2013 മു​ത​ല്‍ 1400 കോ​ടി രൂ​പ​യു​ടെ ക​ണ​ക്കു​ക​ളാ​ണ് ഇ​വി​ടെ ശ​രി​യാ​ക്കാ​നു​ള്ള​ത്.

ആ​ശു​പ​ത്രി വി​ക​സ​ന ഫ​ണ്ടി​ല്‍ ഒ​രു കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് ലോ​ക്ക​ല്‍ ഫ​ണ്ട് ഓ​ഡി​റ്റിം​ഗി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.

അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​പ്പോ​ള്‍ അ​ഞ്ചു​വ​ര്‍​ഷ​ത്തെ ദൈ​നം​ദി​ന ക​ണ​ക്കു​ക​ള്‍​മാ​ത്ര​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഓ​ഡി​റ്റിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​ത്. നി​ര​വ​ധി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്ന് ഉ​യ​ര്‍​ന്നെ​ങ്കി​ലും പി​ന്നി​ട് അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യി ന​ട​ന്നി​രു​ന്നി​ല്ല. കേ​സ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന നി​ല​പാ​ടാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് കൈ​ക്കൊ​ണ്ട​ത്.

District News

വെ​ള്ള​റ​ക്കാ​ട് - തി​പ്പ​ല​ശേ​രി റോ​ഡ്: കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രേ കേ​സ്; പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി

എ​രു​മ​പ്പെ​ട്ടി: വെ​ള്ള​റ​ക്കാ​ട് - തി​പ്പ​ല​ശേ​രി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​രാ​തി​പ​റ​യാ​നെ​ത്തി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പ​രാ​തി​ന​ൽ​കി കേ​സെ​ടു​പ്പി​ച്ച ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് നാ​ല​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​മു​മ്പ് എം​എ​ൽ​എ​യും എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ര​ണ്ടു​ത​വ​ണ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ നി​ർ​മാ​ണം ന​ട​ക്കാ​തി​രി​ക്കു​ക​യും കു​ഴി​ക​ളി​ൽ​ചാ​ടി ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കു​പ​റ്റു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​വു​ക​യും​ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടി​ലെ യു​വാ​ക്ക​ൾ പ​രാ​തി​പ​റ​യാ​ൻ പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ​ത്. പ്ര​സി​ഡ​ന്‍റി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ഇ​വ​ർ ഭ​ര​ണ​സ​മി​തി​യോ​ഗ ഹാ​ളി​ലേ​ക്ക് എ​ത്തി​യ​ത്.

പ്ര​സി​ഡ​ന്‍റു​മാ​യി സം​സാ​രി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ ചി​ല സി​പി​എം മെ​മ്പ​ർ​മാ​ർ മ​നഃ​പ്പൂ​ർ​വം വാ​ക്കേ​റ്റം ഉ​ണ്ടാ​ക്കി സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് മെ​മ്പ​ർ​മാ​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​മാ​ധാ​ന​പ​ര​മാ​യാ​ണ് ഇ​വ​ർ തി​രി​ച്ചു​പോ​യ​ത്. എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം സി​പി​എം ഏ​രി​യ, ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​വാ​ക്ക​ൾ​ക്കെ​തി​രേ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. യു​വാ​ക്ക​ൾ യോ​ഗ​ത്തി​ൽ അ​ക്ര​മം​ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് താ​ൻ പ​രാ​തി​ന​ൽ​കി​യ​തെ​ന്നും സെ​ക്ര​ട്ട​റി പോ​ലീ​സി​ൽ അ​റി​യി​ച്ച​താ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

പ​ത്തു​വ​ർ​ഷ​മാ​യി എം​എ​ൽ​എ​യും എം​പി​യും പ​ഞ്ചാ​യ​ത്തും വാ​ഗ്ദാ​നം ന​ൽ​കി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു. വെ​ള്ള​റ​ക്കാ​ട് സെ​ന്‍റ​റി​ൽ ന​ട​ന്ന പൊ​തു​യോ​ഗം കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ പി.​എ​ൻ. വി​ഷ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു പ​ന്നി​ത്ത​ടം അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എ​ച്ച്. നൗ​ഷാ​ദ്, അ​ക്ബ​ർ അ​ലി, ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​ന്‍റോ പോ​ൾ, സ​ലാം വ​ലി​യ​ക​ത്ത്, പ്ര​കാ​ശ​ൻ പേ​ങ്ങാ​ട്ടു​പാ​റ, ര​ഞ്ജു താ​രു, ഷൈ​നി ത​മ്പി, വി.​എം. ഇ​ബ്രാ​ഹിം, എ​ൻ.​വി. ആ​ന്‍റ​ണി എ​ന്നി​വ​രും സം​സാ​രി​ച്ചു.

District News

അ​ച്യു​ത​വാ​ര്യ​ർ, അ​യ്യ​പ്പ​ൻ സ്മാ​ര​ക പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​ർ പ്ര​സ് ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ ടി.​വി. അ​ച്യു​ത​വാ​ര്യ​ർ, പി.​വി. അ​യ്യ​പ്പ​ൻ സ്മാ​ര​ക അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു. ദേ​ശാ​ഭി​മാ​നി സീ​നി​യ​ർ സ​ബ് എ​ഡി​റ്റ​ർ സ​യ​ൻ​സ​ണ്‍, മാ​തൃ​ഭൂ​മി ന്യൂ​സ് അ​സി​സ്റ്റ​ന്‍റ് ന്യൂ​സ് എ​ഡി​റ്റ​ർ ഇ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് അ​ച്യു​ത​വാ​ര്യ​ർ പു​ര​സ്കാ​ര​വും, അ​മൃ​ത ടി​വി കാ​മ​റാ​മാ​നാ​യി​രു​ന്ന പി.​വി. അ​യ്യ​പ്പ​ന്‍റെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ വീ​ഡി​യോ​ഗ്രാ​ഫി പു​ര​സ്കാ​രം മീ​ഡി​യ​വ​ണ്‍ സീ​നി​യ​ർ കാ​മ​റ പേ​ഴ്സ​ണ്‍ സ​ഞ്ജു പൊ​റ്റ​മ്മ​ലി​നും സ​മ്മാ​നി​ച്ചു. തൃ​ശൂ​ർ പ്ര​സ് ക്ല​ബ്ബി​ന്‍റെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി.​എ. കൃ​ഷ്ണ​ൻ ര​ചി​ച്ച "വൃ​ത്താ​ന്ത​വൃ​ത്തം' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ആ​ഭ്യ​ന്ത​ര​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​ബി. ബാ​ബു, സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ബാ​ല​ൻ, ട്ര​ഷ​റ​ർ ടി.​എ​സ്. നീ​ലാം​ബ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

District News

പു​ഴ​പ്പാ​ലം നി​ർ​മാ​ണം: അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ

വ​ട​ക്കാ​ഞ്ചേ​രി: പു​ഴ​പ്പാ​ലം നി​ർ​മാ​ണം അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ. പ​ഴ​യ പാ​ലം പൊ​ളി​ച്ചു​നീ​ക്കു​ക​യും പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യു ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​മാ​റി​യ​ത്.

ക​ട​ക​ളു​ടെ സ​മീ​പം​വ​രെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം​ചെ​യ്ത​തോ​ടെ ഏ​തു നി​മി​ഷ​വും ക​ട​ക​ൾ നി​ലം​പൊ​ത്തു​ന്ന അ​വ​സ്ഥ​യാ​ണ്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​മാ​ണെ​ങ്കി​ൽ ഒ​ച്ചി​ന്‍റെ വേ​ഗ​ത​യി​ലാ​ണ് നീ​ങ്ങു​ന്ന​ത്. മ​ഴ മാ​റി​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ല്ലെ​ങ്കി​ലും കാ​ല​വ​ർ​ഷം ശ​ക്ത​മാ​യാ​ൽ ഏ​തു​നി​മി​ഷ​വും സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ൾ പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ഴു​മോ​യെ​ന്ന ആ​ശ​ങ്ക​യും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ണ്ട്. എ​ത്ര​യും​പെ​ട്ട​ന്ന് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് വി​ഷ​യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

District News

പ്രൊ​ലൈ​ഫ് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക സം​ഗ​മം നടത്തി

തൃ​ശൂ​ർ: അ​തി​രൂ​പ​ത ജോ​ൺ​പോ​ൾ ലൈ​ഫ് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​രൂ​പ​ത​യി​ൽ​പ്പെ​ട്ട കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന സ്ഥാ​പ​നാ​ധി​കാ​രി​ക​ളു​ടെ​യും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സം​ഗ​മം കി​ഴ​ക്കേ​കോ​ട്ട ഫാ​മി​ലി അ​പ്പ​സ്തൊ​ലേ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ന്നു. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും തൃ​ശൂ​ർ അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​യ ജ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് സീ​നി​യ​ർ സൂ​പ്ര​ണ്ട് സി​നോ സേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 

ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, ഇ.​സി. ജോ​ർ​ജ്, ശോ​ഭ ജോ​ൺ​സ​ൺ, എം.​എ. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ലൈ​ഫ് സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ പ്രി​ൻ​സ് ക​രേ​ക്കാ​ട്ട്, ഷീ​ബാ ബാ​ബു, സ​ണ്ണി, ജോ​ജു ജോ​സ്, ആ​ൽ​വി​ൻ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

വ​ഞ്ചി​ക്ക​ട​വ് ഇ​നി മ​ധു​വ​നം: പ​ദ്ധ​തി​ക്കു തു​ട​ക്കം

ചാ​വ​ക്കാ​ട്: കു​ട്ടി​ക​ളു​ടെ പാ​ർ​ക്കാ​യി മാ​റി​യ കൂ​ട്ടു​ങ്ങ​ൽ വ​ഞ്ചി​ക്ക​ട​വ് ഇ​നി മ​ധു​വ​നം. നാ​ട്ടു​ഫ​ല​വൃ​ക്ഷ​ങ്ങ​ളെ വ​രും​ത​ല​മു​റ​യ്ക്കാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ആ​വി​ഷ്ക​രി​ച്ച 'മ​ധു​വ​നം' പ​ദ്ധ​തി ജി​ല്ലാ അ​സി.​ക​ള​ക്ട​ർ എ.​സി. പ്രീ​തി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

വ​ർ​ഗീ​സ് ത​ര​ക​ൻ ച​ട​ങ്ങി​ൽ വി​ശി​ഷ്ട സാ​ന്നി​ധ്യ​മാ​യി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ എ.​എ​ച്ച്. അ​ക്ബ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
വൈ​സ്ചെ​യ​ർ​പേ​ഴ്‌​സ​ൺ ബി​ൻ​സി സ​ന്തോ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ​യ​തീ​ന്ദ്ര​ദാ​സ്, ലി​ഷാ മ​ത്രം​കോ​ട്ട്, കെ.​എ​ച്ച്. സ​ലാം, മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ പ്ര​ശാ​ന്ത്, സെ​ക്ര​ട്ടി പി.​പി. റി​ഷ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

മാ​ള​യി​ൽനി​ന്നു​ള്ള രാ​ത്രിബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണം; മ​ന്ത്രി​ക്കു പ​രാ​തി

മാ​ള: കെഎ​സ്ആ​ർടിസി ഡി​പ്പോ​യി​ൽ നി​ന്ന് രാ​ത്രി ആ​യ​തി​നു​ശേ​ഷ​മു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. രാ​ത്രി ഒ​മ്പ​ത് വ​രെ​യെ​ങ്കി​ലും പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലേ​ക്ക് സ്ഥി​രം സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് മാ​ള സോ​ഷ്യ​ൽ ഫോ​റം സെ​ന്‍റർ ഫോ​ർ സോ​ഷ്യ​ൽ ചെ​യ്ഞ്ച​സ് പ്ര​സി​ഡ​ന്‍റ്് ഷാ​ൻ്റി ജോ​സ​ഫ് ത​ട്ട​ക​ത്ത് യു​വ​ജ​ന​ക്ഷേ​മം- കാ​യി​കം - ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി ഒ. ​ജെ. ജ​നീ​ഷി​ന് പ​രാ​തി ന​ൽ​കി​യ​ത്.

ആ​ലു​വ, അ​ങ്ക​മാ​ലി, തൃ​ശൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, പു​ത്ത​ൻ​വേ​ലി​ക്ക​ര തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വൈ​കീ​ട്ട് 6.30ന് ​ശേ​ഷം സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, സ്ത്രീ​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ യാ​ത്രാ ദു​രി​തം നേ​രി​ടു​ന്ന​താ​യി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വൈ​കി​ട്ട് 6.30 മു​ത​ൽ രാ​ത്രി ഒൻപതുവ​രെ​യെ​ങ്കി​ലും അ​ര​മ​ണി​ക്കൂ​ർ അ​ല്ലെ​ങ്കി​ൽ ഒ​രു മ​ണി​ക്കൂ​ർ ഇ​ട​വേ​ള​ക​ളി​ൽ സ്ഥി​രം കെഎ​സ്​ആ​ർടിസി സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ബ​സ് സ​ർ​വീ​സു​ക​ൾ പു​നരാ​രം​ഭി​ക്കും: മ​ന്ത്രി

മാ​ള: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്ന് നി​ര്‍​ത്ത​ലാ​ക്കി​യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യം വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് മ​ന്ത്രി ഒ.​ജെ.​ ജ​നീ​ഷ്. മാ​ള കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന പ്രി​യ​ദ​ര്‍​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ക്കു​മ്പോ​ള്‍ അ​തി​നെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ സ​ര്‍​ക്കാ​രി​ന് തെ​റ്റു​പ​റ്റി​യെ​ന്നാ​ണ് ആ​രോ​പി​ക്കു​ന്ന​ത്. അ​ങ്ങി​നെ​യെ​ങ്കി​ല്‍ അ​ത്ത​രം തെ​റ്റു​ക​ള്‍ ഇ​നി​യും ആ​വ​ര്‍​ത്തി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

District News

ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്നും സ്ത്രീ ​സൗ​ജ​ന്യ യാത്ര ആരംഭിച്ചു

മാള

മാള: ​കെഎ​സ്ആ​ര്‍ടി​സി​യി​ൽ പ്രി​യ​ദ​ര്‍​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യു​ടെ ഫ്‌​ളാ​ഗ്ഓ​ഫ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍​വ​ഹി​ച്ചു. കാ​ര്‍​മ​ല്‍ കോ​ള​ജ്, സൊ​ക്കോ​ര്‍​സോ സിജിഎ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​നി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ആ​ദ്യ ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്തു. മ​ന്ത്രി​യ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ദ്യ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു.

പൊ​യ്യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഔ​സേ​പ്പ​ച്ച​ന്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സു​ഭാ​ഷി​ണി രാ​ജീ​വ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മാ​രാ​യ സു​നി​ത സ​ജീ​വ​ന്‍, സി​ല്‍​വി സേ​വ്യ​ര്‍, റോ​സി​ലി ഫ്രാ​ന്‍​സി​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​ജ​ന്‍ കൊ​ടി​യ​ന്‍, കാ​വ്യ ര​ഞ്ജി​ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ സെ​ലി​ന്‍ ജ​യിം​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജോ​ഷി കാ​ഞ്ഞൂ​ത്ത​റ, പ​ഞ്ചാ​യ​ത്തം​ഗം സു​ജാ​ത വി​ജ​യ​ന്‍, കെഎ​സ്ആ​ര്‍ടിസി ഡിടിഒ ​കെ.​ജെ.​ സു​നി​ല്‍, സൂ​പ്ര​ണ്ട് നി​ക്‌​സി ജ​യിം​സ്, ക​ണ്‍​ട്രോ​ളി​ംഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്. രാ​ഖേ​ഷ്, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ​ന്‍.​എ​സ്.​വി​ജ​യ​ന്‍, സെ​യ്തു മു​ഹ​മ്മ​ദ്, പീ​റ്റ​ര്‍ പാ​റേ​ക്കാ​ട്ട്, ഇ.​കെ.​അ​നി​ല​ന്‍, ആ​ല്‍​ബി​ന്‍ പ്ലാ​ക്ക​ല്‍, മ​ര്‍​ച്ച​ന്‍റ്്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​ടി.​പാ​പ്പ​ച്ച​ന്‍, ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട

ഇ​രി​ങ്ങാ​ല​ക്കു​ട: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് യു​ഡി​എ​ഫ് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ മു​ഴു​വ​ന്‍ വാ​ഗ്ദാ​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​വു​ള്ള സ​ര്‍​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. പ്രി​യ​ദ​ര്‍​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യു​ടെ ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ദി​ര ഗ്യാ​ര​ണ്ടി​യി​ലെ പ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കി ക​ഴി​ഞ്ഞു. തു​ട​ര്‍​ന്ന​ങ്ങോ​ട്ടും പ​ല വി​സ്മ​യ​ങ്ങ​ളും കേ​ര​ളം കാ​ണു​മെ​ന്നും ഉ​ണ്ണി​യാ​ട​ന്‍ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പ്ര​വീ​ണ്‍​സ് ഞാ​റ്റു​വെ​ട്ടി, ബി​ന്ദു വി​ന​യ​ന്‍, റോ​ണി പോ​ള്‍ മാ​വേ​ലി, മി​നി ജോ​സ് ചാ​ക്കോ​ള, മാ​ഗി വി​ന്‍​സെ​ന്‍റ്, കെ​എ​സ്ആ​ര്‍​ടി​സി ഡി​ടി​ഒ കെ.​ജെ. സു​നി​ല്‍, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് കെ.​എ​ല്‍. യേ​ശു​ദാ​സ്, വി​ക​സ​ന​സ​മി​തി ക​ണ്‍​വീ​ന​ര്‍ സേ​തു​മാ​ധ​വ​ന്‍ പ​റ​യം​വ​ള​പ്പി​ല്‍, വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ബി​ജു ആ​ന്‍റണി, കെ.​കെ. പ്രേ​മ​ന്‍, പി.​പി. അ​നി​ല്‍​കു​മാ​ര്‍, കെ.​എ​ന്‍. ഷാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചാലക്കുടി
ചാ​ല​ക്കു​ടി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ ടി​ക്ക​റ്റ് പ​ദ്ധ​തി​യു​ടെ ഉദ്ഘാ​ട​നം ബ​സ് സ്റ്റാ​ൻഡി​ൽവച്ച് സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​നി​ർവ​ഹി​ച്ചു. മു​നിസിപ്പൽ ചെ​യ​ർപേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​എ​സ്ആ​ർടിസി ജ​ന​റ​ൽ ക​ൺ​ടോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. ഷാ​ജു, മു​നിസിപ്പൽ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​ജെ. ജോ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ൺ പെ​ല്ലി​ശേ​രി തു​ട​ങ്ങി​യ വ​ർ ​പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ കെ ​എ​സ്ആ​ർടിസി റി​സം സെ​ല്ലി​ന്‍റെ സോ​വ​നീ​ർ പ്ര​കാ​ശ​ന​വും എംഎ​ൽഎ ​നി​ർ​വഹി​ച്ചു. ഡി​പ്പോ എ​ൻ​ജി​നി​യ​ർ വി.​പി. റ​ഷീ​ദ് ന​ന്ദി പ​റ​ഞ്ഞു. ചാ​ല​ക്കു​ടി പ​ട്ട​ണം ചു​റ്റി​യു​ള്ള ബ​സ് സ​ർ​വീ​സി​ൽ വ​നി​ത​ക​ള​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

District News

കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ൽവി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ടം ഭ​ക്തി​സാ​ന്ദ്രം

മാ​ള: കു​ഴി​ക്കാ​ട്ടു​ശേ​രി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ടം ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​ഘോ​ഷി​ച്ചു. വി​ശു​ദ്ധ​യു​ടെ സ്വ​ർ​ഗ​പ്ര​വേ​ശ​ന​ത്തി​ന്‍റെ 100ാം വാ​ർ​ഷി​ക​ത്തി​ൽ ന​ട​ന്ന തി​രു​നാ​ളി​ന്‍റെ എ​ട്ടാ​മി​ട​ത്തി​ന്‍റെ തി​രു​ക​ർ​മ​ങ്ങ​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ മു​ഖ്യ കാ​ർ​മി​ക​നാ​യി​രു​ന്നു.
തി​രു​ക​ർ​മ​ങ്ങ​ളെ തു​ട​ർ​ന്ന് വി​ശു​ദ്ധ​യു​ടെ തി​രു​ശേ​ഷി​പ്പും വ​ഹി​ച്ചു കൊ​ണ്ട് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ന്നു. നാ​ടി​നന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വി​ശ്വാ​സി​ക​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​ങ്കു ചേ​ർ​ന്ന് തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ഊ​ട്ടു​നേ​ർ​ച്ച​യി​ൽ വി​ശ്വാ​സി​ക​ൾ പ​ങ്കു​കാ​രാ​യി.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​ൺ ക​വ​ല​ക്കാ​ട്ട്, പ്ര​മോ​ട്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​രി​ക്കാ​ട്ട്, ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ആ​നി കു​ര്യാ​ക്കോ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റ​റും ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സി​സ്റ്റ​ർ എ​ൽ​സി സേ​വ്യ​ർ, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ സി​സ്റ്റ​ർ വി​ന​യ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജീ​ഷ് ച​ക്കാ​ല​മ​റ്റ​ത്ത് പ​ള്ള​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രും അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

District News

വി​ശ്വാ​സ​പ​രി​ശീ​ല​ക​ര്‍ ജീ​വി​തം​കൊ​ണ്ട് സം​സാ​രി​ക്കു​ന്ന​വ​രാ​ക​ണം: മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ൽ

തൃ​ശൂ​ര്‍: വി​ശ്വാ​സ​പ​രി​ശീ​ല​ക​ര്‍ ജീ​വി​തം​കൊ​ണ്ട് സം​സാ​രി​ക്കു​ന്ന​വ​രാ​ക​ണം, അ​റി​വ് തി​രി​ച്ച​റി​വി​ന്‍റെ ക​ള​രി​യാ​ക്കാ​നു​ള്ള മേ​ഖ​ല​യാ​ണ് മ​ത​ബോ​ധ​നം. ജീ​വി​ത​സാ​ക്ഷ്യം​കൂ​ടാ​തെ​യു​ള്ള മ​ത​ബോ​ധ​നം അ​ധ​ര​വ്യാ​യാ​മ​മാ​ണെ​ന്നും ഇ​ട​വ​ക​യെ വി​ശ്വാ​സ​ത്തി​ല്‍ പ​ടു​ത്തു​യ​ര്‍​ത്താ​നു​ള്ള വി​കാ​രി​യു​ടെ കൂ​ട്ടു​പ​ങ്കാ​ളി​ക​ളാ​ണ് മ​താ​ധ്യാ​പ​ക​രെ​ന്നും സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ വി​ദ്യാ​ജ്യോ​തി വി​ശ്വാ​സ​പ​രി​ശീ​ല​ന യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ട​ക​ര സ​ഹൃ​ദ​യ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച രൂ​പ​ത​യി​ലെ 141 ഇ​ട​വ​ക​ക​ളി​ലെ​യും മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രു​ടെ സം​ഗ​മം - ടെ​ഡ് ഫെ​സ്റ്റ് 2026 (ടീ​ച്ചേ​ഴ്‌​സ് എം​പ​വ​റിം​ഗ് ഡേ) ​ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കു​ഞ്ഞു​ങ്ങ​ള്‍ നോ​ക്കി​ക്കാ​ണു​ന്ന ക​ണ്ണാ​ടി​യാ​ണ് മ​താ​ധ്യാ​പ​ക​ര്‍, വ്യാ​ഖ്യാ​നം​കൂ​ടാ​തെ കു​ട്ടി​ക​ള്‍​ക്കു മ​ന​സി​ലാ​ക്കാ​നു​ള്ള ജീ​വി​ത​ശൈ​ലി മ​താ​ധ്യാ​പ​ക​ര്‍​ക്ക് ഉ​ണ്ടാ​ക​ണ​മെ​ന്നും മാ​ർ ത​ട്ടി​ൽ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശ്വാ​സ​പ​രി​ശീ​ല​ന​രം​ഗ​ത്തെ സ​മ​കാ​ലി​ക വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും വി​ശ്വാ​സ​ജീ​വി​ത​ത്തെ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യി ന​യി​ക്കാ​നും അ​ധ്യാ​പ​ക​ര്‍ പ്രാ​പ്ത​രാ​ക​ണ​മെ​ന്ന് മാ​ര്‍ ക​ണ്ണൂ​ക്കാ​ട​ന്‍ പ​റ​ഞ്ഞു.

രൂ​പ​ത​യു​ടെ പു​തി​യ വെ​ബ്‌​സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്നു​ന​ട​ന്ന ദി​വ്യ​ബ​ലി​ക്കു മാ​ര്‍ ത​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. കോ​ട്ട​പ്പു​റം രൂ​പ​താ വൈ​ദി​ക​നും മോ​ട്ടി​വേ​ഷ​ന്‍ സ്പീ​ക്ക​റു​മാ​യ ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി ക്ലാ​സു​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്കി. വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട്ട്, പ്ര​ശ​സ്ത ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ഫി​ന്‍റോ ഫ്രാ​ന്‍​സി​സ്, അ​ഭി​ഭാ​ഷ​ക​യും അ​ഞ്ചു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ അ​ഡ്വ. റീ​നു വി​മ​ല്‍, മ​രി​യ അ​ല്‍​ഫോ​സ റെ​ജു തു​ട​ങ്ങി​യ​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഗ​മ​ത്തി​ന്‍റെ സു​വ​നീ​ര്‍ സ​ഹൃ​ദ​യ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റോ ചു​ങ്ക​ത്ത് പ്ര​കാ​ശ​ന ചെ​യ്തു. മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍ എ​ന്നി​വ​ര്‍ സ​ന്ദേ​ശം ന​ല്‍​കി.

ബെ​സ്റ്റ് മ​ത​ബോ​ധ​ന യൂ​ണി​റ്റു​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് ദാ​ന​വും എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യ മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു. മൂ​വാ​യി​ര​ത്തി​ല​ധി​കം അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്തു. രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ല്‍, ഫൊ​റോ​ന വി​കാ​രി​മാ​ര്‍, ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍​മാ​ര്‍, മ​ത​ബോ​ധ​ന ആ​നി​മേ​റ്റേ​ഴ്‌​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

മ​ന്ത്രി​യു​മാ​യി സം​വ​ദി​ച്ച് മാ​ള കാ​ർ​മ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ

മാള: ​സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ - കാ​യി​ക വ​കു​പ്പ് മ​ന്ത്രി​യു​മാ​യി സം​വ​ദി​ച്ച് മാ​ള കാ​ർ​മ​ൽ കോ​ളജ് വി​ദ്യാ​ർ​ഥി​ക​ൾ. സ്ത്രീ​ക​ൾ​ക്കാ​യി കെഎ​സ്ആ​ർടിസി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​പ്പാ​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു സം​വാ​ദം. പ​രി​പാ​ടി ന​ട​ന്ന മാ​ള കെ ​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ലെ വേ​ദി ആ​വേ​ശ​പൂ​ർ​ണ​മാ​യ വി​ദ്യാ​ർ​ഥി​നി പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി.

യാ​ത്രാ​ചെ​ല​വി​ന്‍റെ ഭാ​രം കു​റ​യു​ന്ന​തി​ലൂ​ടെ കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷ​യും സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും വ​ർ​ധി​ക്കു​മെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​വും പ്ര​ചോ​ദ​നാ​ത്മ​ക​വു​മാ​യ മ​റു​പ​ടി​ക​ൾ ന​ൽ​കി​യ മ​ന്ത്രി സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ലേ​യ്ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​ണ് പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ഠ​ന​ത്തി​നും തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​തി​നും പ​ദ്ധ​തി​യി​ലൂ​ടെ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കാ​ൻ പ്രി​യ​ദ​ർ​ശി​നി പ​രി​പാ​ടി പ്രേ​ര​ണ​യാ​കു​മെ​ന്നും സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​നി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ർ​മ​ൽ കോ​ളജ് അ​ധ്യാ​പ​ക​രാ​യ പി.​കെ. രാ​ജേ​ശ്വ​രി, വി. ​നി​ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റോ​ളം വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

District News

വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ച് ബി​ജെ​പി

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യ​യാ​ത്ര എ​ന്ന വാ​ഗ്ദാ​നം ന​ട​പ്പാ​ക്കാ​തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്ത്രീ​ക​ളെ വ​ഞ്ചി​ച്ചെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​കെ. അ​നീ​ഷ്കു​മാ​ർ. സൗ​ജ​ന്യ​യാ​ത്ര ന​ട​പ്പാ​ക്കി​യ ദി​നം വ​ഞ്ച​നാ​ദി​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ബി​ജെ​പി സി​റ്റി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശീ​ത​ൾ രാ​ജ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​കെ.​ആ​ർ. ഹ​രി, സു​ജ​യ് സേ​ന​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ധീ​ഷ് മേ​നോ​ത്തു​പ​റ​ന്പി​ൽ, പൂ​ർ​ണി​മ സു​രേ​ഷ്, സൗ​മ്യ സ​ലേ​ഷ്, മ​ഹി​ളാ‌​മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി അ​നി​ൽ​കു​മാ​ർ, മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജാ​ൻ​സി, കെ.​ജി. നി​ജി , സ​ബീ​ഷ് മ​രു​ത​യൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ ര​ഘു​നാ​ഥ് സി. ​മേ​നോ​ൻ, വി​ൻ​ഷി അ​രു​ൺ, പ​ദ്മി​നി ഷാ​ജി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ബി​ൻ ഐ​നി​ക്കു​ന്ന​ത്ത്, മ​ഹി​ളാ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സീ​ന ശ​ശി, ഉ​ദ​യ വേ​ണു​ഗോ​പാ​ൽ, ജ്യോ​തി​ല​ക്ഷ്മി എ​ന്നി​വ​ർ മാ​ർ​ച്ചി​നു നേ​തൃ​ത്വം​ന​ൽ​കി.

District News

സൗ​ജ​ന്യ​യാ​ത്ര​യി​ൽ ആ​ഹ്ലാ​ദ​ത്തോ​ടെ...

സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച​തു വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​നെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കും. വ​നി​ത​ക​ൾ​ക്കു കി​ട്ടി​യ പ​രി​ഗ​ണ​ന​യാ​യി ക​രു​തു​ന്നു. ഇ​തു​പോ​ലെ​യു​ള്ള ജ​ന​പ്രി​യ​പ​ദ്ധ​തി​ക​ൾ തു​ട​ർ​ന്നാ​ൽ അ​ഞ്ചു​കൊ​ല്ലം ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും ഭ​ര​ണം ല​ഭി​ക്കു​മെ​ന്നു​റ​പ്പ്. സ്ഥി​രം കെ​എ​സ്ആ​ർ​ടി​സി​യി​ൽ യാ​ത്ര​ചെ​യ്യു​ന്ന​യാ​ളാ​ണ് ഞാ​ൻ. സൗ​ജ​ന്യ​മാ​യി യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് ആ​ശ്വാ​സ​മാ​ണ്.

-ഷീ​ല ബെ​ന്നി, പ​റ​വൂ​ർ

സൗ​ജ​ന്യ​യാ​ത്ര ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷം. പ​ക്ഷെ എ​ല്ലാ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും സൗ​ജ​ന്യ​യാ​ത്ര എ​ന്നു​പ​റ​ഞ്ഞി​ട്ട് ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ​മാ​ത്രം യാ​ത്ര അ​നു​വ​ദി​ച്ച​തി​ൽ വി​ഷ​മ​മു​ണ്ട്. നി​ല​ന്പൂ​രി​ൽ​നി​ന്നു തൃ​ശൂ​ർ​വ​രെ മാ​സ​ത്തി​ൽ ര​ണ്ടു​ത​വ​ണ​യെ​ങ്കി​ലും യാ​ത്ര ചെ​യ്യു​ന്ന​യാ​ളാ​ണ് ഞാ​ൻ. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി വേ​ഗ​ത്തി​ൽ എ​ത്താ​മ​ല്ലോ എ​ന്നു ക​രു​തി​യി​രു​ന്നു. വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്പോ​ൾ വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ നി​രാ​ശ​യും വി​മ​ർ​ശ​ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു.

-ബെ​സ്‌​ലി​ൻ, മ​ല​പ്പു​റം

സൗ​ജ​ന്യ​യാ​ത്ര ല​ഭി​ച്ച​ത് അം​ഗീ​ക​രി​ക്കു​ന്നു. പ​ക്ഷേ, കെ​എ​സ്ആ​ർ​ടി​സി​യു​ടെ സാ​ന്പ​ത്തി​ക​ബാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ൽ എ​ത്ര​നാ​ളേ​ക്ക് ഈ ​സൗ​ജ​ന്യം നീ​ളു​മെ​ന്ന​തി​ൽ സം​ശ​യ​മു​ണ്ട്. സ്ത്രീ​ക​ൾ​ക്കു പ​രി​ഗ​ണ​ന ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. എ​ല്ലാ ബ​സു​ക​ളി​ലും സൗ​ജ​ന്യം ല​ഭി​ച്ചാ​ൽ​മാ​ത്ര​മേ സൗ​ജ​ന്യ​യാ​ത്ര കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​കൂ. ഇ​തു പ​കു​തി​ക്കു​വ​ച്ച് നി​ർ​ത്താ​തെ തു​ട​ർ​ന്നു പോ​കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്ക​ണം

-വ​സു​ന്ധ​ര, പാ​ല​ക്കാ​ട്

സൗ​ജ​ന്യ​യാ​ത്ര ഉ​പ​കാ​ര​മാ​യി. എ​നി​ക്കു മൂ​ന്നു പെ​ണ്‍​മ​ക്ക​ളാ​ണ്. ഞാ​ന​ട​ക്കം നാ​ലു​പേ​ർ യാ​ത്ര​ചെ​യ്യു​ന്പോ​ൾ യാ​ത്രാ​ച്ചെ​ല​വി​ന​ത്തി​ൽ ന​ല്ലൊ​രു തു​ക ലാ​ഭ​മാ​കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ​കൂ​ടി സൗ​ജ​ന്യ​യാ​ത്ര പ്ര​തീ​ക്ഷി​ക്കു​ന്നു. സൗ​ജ​ന്യ​യാ​ത്ര പു​രു​ഷ​ൻ​മാ​ർ​ക്കു​കൂ​ടി ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ട്. സ്ത്രീ​യും പു​രു​ഷ​നും തു​ല്യ​രാ​ണ് എ​ന്നു ക​രു​തു​ന്ന സ​മൂ​ഹ​ത്തി​ൽ പു​രു​ഷ​ൻ​മാ​രെ മാ​റ്റി​നി​ർ​ത്തു​ന്ന​തു ശ​രി​യ​ല്ല.

-ഷി​ജി ഷാ​ജി, തൃ​ശൂ​ർ

തൃ​ശൂ​രി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു പ​തി​വാ​യി യാ​ത്ര​ചെ​യ്യാ​റു​ണ്ട്. പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്ര ലാ​ഭ​ക​ര​മാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ലെ ജോ​ലി​യും ശ​ന്പ​ള​വു​മു​ള്ള സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യം ന​ൽ​കി കെ​എ​സ്ആ​ർ​ടി​സി വീ​ണ്ടും ന​ഷ്ട​ത്തി​ലാ​ക്കേ​ണ്ട കാ​ര്യ​മു​ണ്ടോ എ​ന്ന സം​ശ​യ​വു​മു​ണ്ട്. എ​ങ്കി​ലും വ​നി​ത​ക​ൾ​ക്കു​ള്ള ആ​ദ​ര​മാ​ണ് ഈ ​യാ​ത്ര​യെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ സ്ഥി​തി​ക്ക് ആ​ദ​രം സ്വീ​ക​രി​ക്കു​ന്നു.

-റി​യ ജോ​ഷി, കൊ​ച്ചി

District News

ടി​ക്ക​റ്റി​ല്ലാ ചി​രി​യു​മാ​യി പ്രി​യ​ദ​ർ​ശി​നി; റൗ​ണ്ട​ടി​ച്ച് മ​ന്ത്രി​യും

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ഇ​ൻ​ഡി​ക്കേ​റ്റ​ർ തെ​ളി​യി​ച്ച് ആ​ന​വ​ണ്ടി എ​ത്തി​യ​പ്പോ​ൾ പ​തി​വ് പു​രു​ഷ യാ​ത്ര​ക്കാ​രെ​ല്ലാം ഒ​ന്നു സൈ​ഡാ​യി. പി​ന്നാ​ലെ, ബ​സി​ന്‍റെ വാ​തി​ലി​ലൂ​ടെ സ്ത്രീ​ക​ളു​ടെ തി​ര​ക്കോ​ടു​തി​ര​ക്ക്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ന്ദി​ര ഗാ​ര​ന്‍റി പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ വ​നി​താ ബ​സ് യാ​ത്രാ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ടെ തൃ​ശൂ​ർ ഡി​പ്പോ ഇ​ന്ന​ലെ ശ​രി​ക്കും ഒ​രു ഉ​ത്സ​വ​പ്പ​റ​മ്പാ​യി മാ​റി. മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ച്ച​ക്കൊ​ടി വീ​ശി. ജി​ല്ല​യി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​പ്ര​യാ​ണ​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.
കെ​എ​സ്ആ​ർ​ടി​സി നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​ക​ൾ​ക്കി​ട​യി​ലും സ്ത്രീ​ശ​ക്തീ​ക​ര​ണ​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന സ​ർ​ക്കാ​രി​ന്‍റെ ഉ​റ​ച്ച തീ​രു​മാ​ന​മാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സം നേ​ടി​യും ജോ​ലി​ചെ​യ്തും ഓ​രോ കു​ടും​ബ​ത്തെ​യും താ​ങ്ങി​നി​ർ​ത്തു​ന്ന സ്ത്രീ​ശ​ക്തി​ക്ക് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ ക്കാ​ർ ന​ൽ​കു​ന്ന വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ളം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന പ​ദ്ധ​തി​ക്കു തൃ​ശൂ​രി​ൽ വ​ൻ​സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. ഉ​ദ്ഘാ​ട​ന​ത്തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ന്പു​ത​ന്നെ ജോ​ലി​ക്കു​പോ​കു​ന്ന സ്ത്രീ​തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ക്കാ​രും ഡി​പ്പോ​യി​ൽ കാ​ത്തു​നി​ന്നി​രു​ന്നു.

ച​ട​ങ്ങി​ൽ രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, കെ​പി​സി​സി സെ​ക്ര​ട്ട​റി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ടി.​എ. ഉ​ബൈ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​ർ​ക്കു ല​ഡു വി​ത​ര​ണം ചെ​യ്താ​ണ് സ​ന്തോ​ഷം പ​ങ്കി​ട്ട​ത്.

സീ​റ്റി​ല്ലാ​തെ മ​ന്ത്രി; ടി​ക്ക​റ്റ് ചാ​ർ​ജ് ന​ൽ​കി എം​എ​ൽ​എ

നീ​ണ്ട 40 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സാ​ധാ​ര​ണ യാ​ത്ര​ക്കാ​ര​നാ​യി ക​യ​റി. കോ​ള​ജ് കാ​ല​ത്താ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കൂ​ടു​ത​ലും യാ​ത്ര ചെ​യ്തി​ട്ടു​ള്ള​തെ​ന്നും എം​എ​ൽ​എ ആ​യ​ശേ​ഷ​വും ബ​സ് യാ​ത്ര ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പി​ന്നീ​ട് തി​ര​ക്കു​ക​ൾ​കാ​ര​ണം സ​മ​യം കി​ട്ടാ​തെ പോ​യ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വീ​ണ്ടു​മൊ​രു കെ​എ​സ്ആ​ർ​ടി​സി യാ​ത്ര വ​ലി​യ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യാ​ത്ര​ക്കാ​ർ നി​റ​ഞ്ഞ പാ​ല​ക്കാ​ട് - തൃ​ശൂ​ര്‍ ടൗ​ണ്‍ ടു ​ടൗ​ണ്‍ ബ​സി​ല്‍ തേ​ക്കി​ന്‍​കാ​ട് മൈ​താ​നം​വ​രെ നി​ന്നു​കൊ​ണ്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ​യും കൂ​ട്ട​രു​ടെ​യും യാ​ത്ര. മ​ന്ത്രി​ക്കൊ​പ്പം യാ​ത്ര​ചെ​യ്ത 30 പു​രു​ഷ​ന്മാ​രു​ടെ ടി​ക്ക​റ്റ് തു​ക രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ വ​നി​താ ക​ണ്ട​ക്ട​ർ എ.​എ​സ്, ശൈ​ല​യ്ക്കു ന​ൽ​കി. വ​നി​താ യാ​ത്ര​ക്കാ​ർ​ക്കെ​ല്ലാം പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള സീ​റോ ടി​ക്ക​റ്റു​ക​ൾ ക​ണ്ട​ക്ട​ർ വി​ത​ര​ണം ചെ​യ്തു.

ല​ഹ​രി​ക്കെ​തി​രേ ഗോ​ള​ടി​ച്ച് മ​ട​ക്കം

ബ​സ് യാ​ത്ര​യ്ക്കു​ശേ​ഷം തൃ​ശൂ​ർ തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ എ​ത്തി​യ മ​ന്ത്രി ര​മേ​ശ് ചെ‌​ന്നി​ത്ത​ല കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​ത്യേ​ക കാ​മ്പ​യി​നി​ലും പ​ങ്കാ​ളി​യാ​യി. ല​ഹ​രി​ക്കെ​തി​രേ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ച്ച പോ​സ്റ്റി​ലേ​ക്കു ഗോ​ൾ​കി​ക്ക് അ​ടി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

District News

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര വി​ക​സ​നം വെ​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​നം ന​ട​പ്പാ​ക്കും: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യി ദ​ർ​ശ​നം ന​ട​ത്താ​ൻ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വെ​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്നു ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ന​വീ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഗു​രു​വാ​യൂ​ർ, ശ​ബ​രി​മ​ല, കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ങ്ങ​ളെ മി​ക​ച്ച തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റും.
ഗു​രു​വാ​യൂ​രി​ൽ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​വി​ധ വ​കു​പ്പു​മേ​ധാ​വി​ക​ളു​മാ​യി ന​ട​ത്തി​യ അ​വ​ലോ​ക​ന​യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക്ഷേ​ത്ര​വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും. പി​ന്നീ​ട് വ​രി കോം​പ്ല​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും.

ക്ഷേ​ത്ര​ത്തി​നു ചു​റ്റു​മു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ​ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കും. ഒ​ന്പ​തു​മാ​സ​ത്തി​നു​ള്ളി​ൽ ക്ഷേ​ത്ര​വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഇ​ക്കാ​ര്യ​ത്തി​ൽ ത​ട​സ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ച​ർ​ച്ച​ചെ​യ്ത് പ​രി​ഹ​രി​ക്കും.

മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക്ഷേ​ത്ര​വി​ക​സ​നം ന​ട​പ്പി​ലാ​ക്കി ഭ​ക്ത​ർ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നാ​ണ് യോ​ഗ​ത്തി​ലെ ധാ​ര​ണ. അ​ന്യാ​ധീ​ന​പ്പെ​ട്ട ക്ഷേ​ത്ര​ഭൂ​മി തി​രി​ച്ചു​പി​ടി​ക്കും. ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ഒ​രു തു​ണ്ടു​ഭൂ​മി​പോ​ലും ന​ഷ്ട​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല.

നി​ല​വി​ലെ ആ​ശു​പ​ത്രി​ക്കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ കെ​ട്ടി​ടം നി​ർ​മി​ക്കും. വേ​ങ്ങാ​ട് ഗോ​ശാ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും. ആ​ന​ക്കോ​ട്ട​യി​ലെ പു​ന്ന​ത്തൂ​ർ കോ​വി​ല​കം ച​രി​ത്ര​സ്മാ​ര​ക​മാ​ക്കും. ആ​ന​ക​ളു​ടെ ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തും. ആ​ന​ക​ളു​ടെ പാ​ദ​രോ​ഗ ചി​കി​ത്സ​യ്ക്കു വി​ദ​ഗ്ധ​രു​ടെ സേ​വ​നം തേ​ടു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ്, റ​വ​ന്യൂ ദേ​വ​സ്വം സെ​ക്ര​ട്ട​റി എം.​ജി. രാ​ജ​മാ​ണി​ക്യം, ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, സി. ​മ​നോ​ജ്, മ​നോ​ജ് ബി. ​നാ​യ​ർ, എം.​യു. ഷി​നി​ജ, അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, റ​വ​ന്യൂ, ദേ​വ​സ്വം ഉ​ദ്യാ​ഗ​സ്ഥ​ർ, ദേ​വ​സ്വ​ത്തി​ലെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്ന​ലെ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു മൂ​ന്നു മ​ന്ത്രി​മാ​ർ

ഗു​രു​വാ​യൂ​ർ: മ​ല​യാ​ള​മാ​സം ഒ​ന്നാം​തീ​യ​തി​യാ​യ ഇ​ന്ന​ലെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്താ​ൻ മൂ​ന്നു മ​ന്ത്രി​മാ​രെ​ത്തി.​ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, ആ​രോ​ഗ്യ-​ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ, വ​നി​ത-​ശി​ശു​ക്ഷേ​മ മ​ന്ത്രി ബി​ന്ദു കൃ​ഷ്‌​ണ എ​ന്നി​വ​രാ​ണ് ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്.

ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റേ​വ​ർ​ഷ​ങ്ങ​ളാ​യി എ​ല്ലാ മ​ല​യാ​ള​മാ​സം ഒ​ന്നാം​തീ​യ​തി​യും ഗു​രു​വാ​യൂ​രി​ൽ എ​ത്താ​റു​ണ്ട്. രാ​വി​ലെ ശീ​വേ​ലി​സ​മ​യ​ത്താ​ണ് ചെ​ന്നി​ത്ത​ല ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കെ. ​മു​ര​ളീ​ധ​ര​നും ബി​ന്ദു കൃ​ഷ്‌​ണ​യും ഉ​ഷഃ‌​പൂ​ജ​സ​മ​യ​ത്തും ദ​ർ​ശ​നം ന​ട​ത്തി.

District News

പാ​ല​യ്ക്ക​ൽ - ക​ണി​മം​ഗ​ലം റോ​ഡ് പ​ണി തു​ട​ങ്ങി

ചേ​ർ​പ്പ്: കൂ​ർ​ക്ക​ഞ്ചേ​രി മു​ത​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ വ​രെ​യു​ള്ള കെ​എ​സ്ടി​പി റോ​ഡ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട പാ​ല​യ്ക്ക​ൽ മാ​ർ​ക്ക​റ്റ്- ക​ണി​മം​ഗ​ലം ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ തു​ട​ങ്ങി. മൂ​ന്നു വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന നി​ർ​മാ​ണ​മാ​ണ് ഇ​ന്ന​ലെ പു​ന​രാ​രം​ഭി​ച്ച​ത്.

റോ​ഡ് നി​ർ​മാ​ണം നി​ല​ച്ച​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തു ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​രു​ന്നു. മ​ഴ​യി​ൽ റോ​ഡി​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞ് ദു​രി​തം ഇ​ര​ട്ടി​യാ​വു​ക​യും ചെ​യ്തു. പ​ല​ത​വ​ണ മ​ണ്ണി​ട്ടു കു​ഴി​ക​ൾ മൂ​ടി​യെ​ങ്കി​ലും ഒ​ന്നും ഫ​ല​വ​ത്താ​യി​രു​ന്നി​ല്ല. നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നാ​യി​രു​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കു കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യി​രു​ന്ന പ​തി​വു​മ​റു​പ​ടി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​വി​ണി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സി​ലി ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ടി​പി​യു​ടെ കു​റ്റി​പ്പു​റം ഓ​ഫീ​സി​ൽ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗീ​ത ഗോ​പി എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത സം​യു​ക്ത​യോ​ഗ​ത്തി​ലാ​ണ് റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങാ​ൻ തീ​രു​മാ​ന​മാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ പാ​ല​യ്ക്ക​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ​നി​ന്ന് റോ​ഡി​ന്‍റെ പ​ണി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്. ബ​സു​ക​ൾ പൂ​ച്ചി​ന്നി​പ്പാ​ടം, ആ​ന​ക്ക​ല്ല്, ഒ​ല്ലൂ​ർ വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​ന്ന​ലെ​യും ഈ ​ഭാ​ഗ​ത്ത് ഏ​റെ​നേ​രം കു​രു​ക്കി​ൽ​പ്പെ​ട്ടു.

District News

മുണ്ടൂർ യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ശി​ല്പ​ശാ​ല

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യൂ​സിം​ഗ് എ​ഐ ഫോ​ർ ഫ​ണ്ട് റെ​യ്സിം​ഗ് ആ​ൻ​ഡ് ഇ​ൻ​വ​സ്റ്റ​ർ പി​ച്ച് പ്രി​പ്പ​റേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ശി​ല്പ​ശാ​ല അ​ലും​മ്നി​യും ചോ​യ്സ് ഇ​ക്വി​റ്റി ബ്രോ​ക്കിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ​റു​മാ​യ ജി​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഡോ.​ജെ. ര​മ്യ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി​നി എ​സ്. ജ​യ​ല​ക്ഷ്മി ന​ന്ദി​യും പ​റ​ഞ്ഞു.

District News

ക​ലി​തു​ള്ളി തെ​രു​വു​നാ​യ്ക്ക​ൾ: പി​ടി​കൂ​ടാ​ൻ ആ​ളി​ല്ല

ഒ​റ്റ​പ്പാ​ലം: തെ​രു​വു​നാ​യ്ക്ക​ൾ നാ​ടാ​കെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​മ്പോ​ഴും പി​ടി​കൂ​ടാ​ൻ ആ​ളി​ല്ലാ​ത്ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യാ​വു​ന്നു. നാ​യ​്പി​ടു​ത്ത​ക്കാ​രു​ടെ ക്ഷാ​മം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ബി​സി പ​ദ്ധ​തി​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ആ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു സാ​ധി​ക്കാ​തെവ​രു​ന്ന​ത് നാ​യ​്പി​ടി​ത്ത​ക്കാ​രു​ടെ കു​റ​വു​മൂ​ല​മാ​ണ്. നാ​യ​ക​ളെ പി​ടി​കൂ​ടി ഷെ​ൽ​ട്ട​റി​ലേ​ക്കു മാ​റ്റു​ന്ന​തി​നും വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നും വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നു​മെ​ല്ലാം പ​രി​ശീ​ല​നം ല​ഭി​ച്ച നാ​യ്​പി​ടി​ത്ത​ക്കാ​രു​ടെ കു​റ​വ് പ്ര​ശ്ന​മാ​കു​ന്നു​ണ്ട്. ഒ​രു​വാ​ർ​ഡി​ൽ ഒ​രാ​ൾ എ​ന്ന നി​ല​യ്ക്കെ​ങ്കി​ലും നാ​യ​്പി​ടു​ത്ത​ക്കാ​രു​ടെ ആ​വ​ശ്യ​മു​ണ്ട്.

അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ​്ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു നി​ല​വി​ൽ ഒ​രു നാ​യ​യ്ക്ക് 1500 രൂ​പ​യും, വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നു 500 രൂ​പ​യു​മാ​ണ് പ്ര​തി​ഫ​ലം. ഈ ​പ്ര​തി​ഫ​ല​ത്തി​ന് നി​ല​വി​ൽ ആ​ളെ​കി​ട്ടാ​ൻ പ്ര​യാ​സ​മാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യി പ്ര​തി​ഫ​ലം​കൂ​ട്ടി ന​ൽ​കു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണം.
നി​ല​വി​ൽ പാ​ല​ക്കാ​ട്ടു​നി​ന്നാ​ണ് നാ​യ​്പി​ടി​ത്ത​ക്കാ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു നാ​യ​ക​ളെ പി​ടി​ക്കാ​ൻ പോ​കു​ന്ന​ത്.


വെ​ല്ലു​വി​ളി​ക​ൾ നി​ര​വ​ധി

നാ​യ​്പി​ടി​ത്ത​ക്കാ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ നി​ര​വ​ധി​യാ​ണ്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്കു വ​ണ്ടി വാ​ട​ക​യും, ഭ​ക്ഷ​ണ​വും, താ​മ​സ​വു​മൊ​ക്കെ​യാ​വു​മ്പോ​ൾ 1500 രൂ​പ പ്ര​തി​ഫ​ലം അ​പ​ര്യാ​പ്ത​മാ​ണ്.
ഈ 1500 ​രൂ​പ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ​ത​ന്നെ ഫ​യ​ലു​ക​ൾ ശ​രി​യാ​ക്ക​ണം.
ത​ദ്ദേ​ശ- മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ളു​ടെ ചു​വ​പ്പു​നാ​ട​ക​ളൊ​ക്കെ അ​ഴി​ച്ച് പ​ണം അ​ക്കൗ​ണ്ടി​ൽ എ​ത്തു​മ്പോ​ഴേ​ക്കും ദി​വ​സ​ങ്ങ​ൾ ക​ഴി​യും.

നാ​യ​യെ പി​ടി​ച്ചാ​ൽ ഉ​ട​നെ പ​ണം കൊ​ടു​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ​ലി​യ പ്ര​തി​സ​ന്ധി ത​ന്നെ​യാ​ണ്. സ്കൂ​ളു​ക​ൾ, ടൗ​ണു​ക​ൾ മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ഉ​ൾ​പ്പ​ടെ നാ​യ​ക​ളെ പി​ടി​കൂ​ടി ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ നാ​യ​്പി​ടു​ത്ത​ക്കാ​രെ കി​ട്ടാ​ത്ത​തു​മൂ​ലം ല​ക്ഷ്യം അ​വ​താ​ള​ത്തി​ലാ​ണ്. പേ​പി​ടി​ച്ച നാ​യ​ക​ളു​ടെ ക​ടി​യേ​റ്റ മ​റ്റു തെ​രു​വു​നാ​യ്ക്ക​ൾ​ക്കു പ്ര​ദേ​ശ​മാ​കെ വാ​ക്സി​നേ​ഷ​ൻ ന​ൽ​കേ​ണ്ടി വ​രും. ഈ ​സ​മ​യ​ത്തും നാ​യ്​പി​ടി​ത്ത​ക്കാ​രു​ടെ സേ​വ​നം അ​നി​വാ​ര്യ​മാ​ണ്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്ര​കാ​രി​ക​ളാ​യ പ​ട്ടി​ക​ളെ പി​ടി​ക്കു​ന്ന​തി​നു പ​രി​ശീ​ല​നം ല​ഭി​ച്ച ക്യാ​ച്ച​ർ​മാ​രെ ത​യാ​റാ​ക്കു​ന്ന​തു ഉ​ത്ത​മമാ​യി​രി​ക്കു​മെ​ന്നും പൊ​തു​ജ​നം പ​റ​യു​ന്നു.

District News

ഒ​റ്റ​പ്പാ​ലം റോ​ഡി​ലെ കു​ഴി​ക​ള​ട​യ്ക്കാ​ൻ തു​ട​ങ്ങി

ഒ​റ്റ​പ്പാ​ലം: തോ​ട്ട​ക്ക​ര​യി​ൽ റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ഒ​റ്റ​പ്പാ​ലം - ചെ​ർ​പ്പു​ള​ശേ​രി റോ​ഡി​ൽ തോ​ട്ട​ക്ക​ര ഭാ​ഗ​ത്ത് റോ​ഡി​ൽ മു​ഴു​വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ചാ​ലു​കീ​റി​യ​തു​മൂ​ലം വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​രു​ന്നു.
ഈ ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തി​നെ​തു​ട​ർ​ന്ന് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും​മ​റ്റും വെ​ള്ളം​ക​യ​റു​ന്ന സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ടി​രു​ന്നു.

District News

റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വേ​ണം: എ​കെ​ആ​ർ​ആ​ർ​ഡി​എ

പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ വേ​ത​ന പാ​ക്കേ​ജു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ കേ​ര​ള ബ​ജ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഈ ​വി​ഭാ​ഗ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.
സം​സ്ഥാ​ന നേ​തൃ​ത്വ പ​ഠ​ന​ക്യാ​മ്പ് സ്വാ​ഗ​ത​സം​ഘം സ്പെ​ഷ​ൽ ക​ൺ​വെ​ൻ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ൻ എം​എ​ൽ​എ അ​ഡ്വ. ജോ​ണി​നെ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ.​എം. അ​ബ്ദു​ൾ സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ. ​ശ്രീ​ജ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ര​ഘു​നാ​ഥ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​മൊ​യ്തു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ന​ടു​പ്പ​തി ഊ​രി​ലെ യാ​ത്രാ​ക്ലേ​ശ​ത്തി​നു പ​രി​ഹാ​ര​മാ​യി ഇ​ല​ക്ട്രി​ക്‌ വാ​ൻ ന​ൽ​കി

പാ​ല​ക്കാ​ട്: വാ​ള​യാ​ർ ന​ടു​പ്പ​തി ഊ​രി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​നു പ​രി​ഹാ​ര​മാ​യി ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ൻ ഇ​ല​ക്ട്രി​ക് ബ​ഗ്ഗി വാ​ൻ സ​മ്മാ​നി​ച്ചു. ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ടു​പ്പ​തി​യി​ൽ രൂ​പീ​ക​രി​ച്ച സ​ഞ്ജീ​വ​നി സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ര​ജ​തി​ക്ക് സി​നി​മാ​ന​ട​ൻ ദി​ലീ​പാ​ണ് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ സി​നി​മാ നി​ർ​മാ​താ​വ് സു​രേ​ഷ്കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വ​ന​മേ​ഖ​ല​യോ​ടു​ചേ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഇ​വി​ടെ പ​തി​വാ​ണ്. ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും വ​ന്യ​മൃ​ഗ​ഭീ​ഷ​ണി​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ ഏ​റെ ദു​ഷ്ക​ര​മാ​ക്കി​യി​രു​ന്നു.

ഒ​ലീ​വി​യ സി​എം​ഡി കെ.​ടി. കൃ​ഷ്ണ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഇ​ഒ അ​ജി​ത് കു​മാ​ർ വ​ർ​മ്മ, ന​ടു​പ്പ​തി രാ​മ​കൃ​ഷ്ണ​ൻ മൂ​പ്പ​ൻ, ചി​ന്ന​ൻ ചെ​റി​യാ​ൻ മൂ​പ്പ​ൻ, പു​തു​ശേ​രി കാ​ർ​ഷി​ക ഓ​ഫീ​സ​ർ സു​ഭാ​ഷ്, ഒ​ലീ​വി​യ ഡ​യ​റ​ക്ട​ർ ജെ​ർ​ലി​റ്റ്, ഒ​ലീ​വി​യ അ​ഡ്വൈ​സ​ർ ടി.​എ​ച്ച്. രാ​മ​കൃ​ഷ്ണ​ൻ, ചീ​ഫ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഗൗ​തം രാ​മ​കൃ​ഷ്ണ​ൻ, സ​ഞ്ജീ​വ​നി അം​ഗ​ങ്ങ​ളാ​യ ബി​ന്ദു, രാ​ജി, എ​സ്. നീ​തു, എം. ​ഐ​ശ്വ​ര്യ പ​ങ്കെ​ടു​ത്തു.

District News

വ​ട​ക്ക​ഞ്ചേ​രി​യി​ലെ വ​ഴി​യോ​ര പ്ര​ശ്നം

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ സ​മ​രം

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി.
സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി വി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​ര​തീ​ഷ്, ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ടൗ​ണി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ​ദി​വ​സം ക​ച്ച​വ​ട​ക്കാ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

അ​ഞ്ചു​ദി​വ​സ​ത്തി​ന​കം ടൗ​ൺ​റോ​ഡി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മു​ഴു​വ​ൻ സാ​ധ​ന സാ​മ​ഗ്രി​ക​ളും സ്വ​ന്തം​ചെ​ല​വി​ൽ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നും നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ക​ച്ച​വ​ട സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​ത്തപ​ക്ഷം നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു.
അ​തി​നു​വ​രു​ന്ന ചെ​ല​വ് ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്നും ഈ​ടാ​ക്കും.

റോ​ള​ക്സ് ഓ​ഡി​റ്റോ​റി​യം മു​ത​ൽ ത​ങ്കം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റോ​ഡി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

ക​ച്ച​വ​ട​ക്കാ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​മാ​യ ടൗ​ണി​ൽ​ത​ന്നെ കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ൽ പ​ഴ​യ ഡെ​യ്‌​ലി മാ​ർ​ക്ക​റ്റി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​വും ലൈ​സ​ൻ​സും അ​നു​വ​ദി​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​തി​നാ​യി നോ​ട്ടീ​സ് ല​ഭി​ച്ച് അ​ഞ്ചു​ദി​വ​സ​ത്തി​ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി വി​വ​രം ന​ൽ​ക​ണ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യാ​ണെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ക​യ​ല്ല പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ത​ന്നെ കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ന് അ​ഭി​മു​ഖ​മാ​യി പൊ​ന്നും​വി​ല​യു​ള്ള സ്ഥ​ല​ത്തേ​ക്കാ​ണ് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ മാ​റ്റു​ന്ന​ത്. നേ​ര​ത്തെ ദി​വ​സ​ച്ച​ന്ത ന​ട​ന്നി​രു​ന്ന സ്ഥ​ല​മാ​ണ​ത്. എ​ന്നാ​ൽ സ​ത്യാ​വ​സ്ഥ മ​റ​ച്ചു​വ​ച്ച് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ച് അ​വ​രെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്നു എ​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി ടൗ​ണി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നും ല​ക്ഷ​ങ്ങ​ളേ​റെ ചെ​ല​വ​ഴി​ച്ചാ​ണ് ബ​സാ​ർ​റോ​ഡ് എ​ന്ന വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടൗ​ണി​ൽ ഫു​ട്പാ​ത്തും ഹാ​ൻ​ഡ് റെ​യി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​തു യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ട​വി​ധം പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. 2024 ന​വം​ബ​ർ 22ന് ​ചേ​ർ​ന്ന ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ലും 2022 സെ​പ്റ്റം​ബ​റിൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​രധി​വ​സി​പ്പി​ക്കാ​ൻ എ​ല്ലാ രാ​ഷ്ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും മ​റ്റു വി​വി​ധ വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഈ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ സി​പി​എ​മ്മാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ചി​രു​ന്ന​ത്. അ​ന്ന​ത്തെ തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​ന്നു തീ​രു​മാ​ന​മെ​ടു​ത്ത​വ​ർ​ത​ന്നെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം മാ​റി​യ​പ്പോ​ൾ തീ​രു​മാ​ന​ത്തി​നെ​തി​രേ സ​മ​ര​ത്തി​നു​വ​രു​ന്ന​ത് മ​ന​സി​ലാ​കു​ന്നി​ല്ല. തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കും. പു​തി​യ സ്ഥ​ല​ത്തേ​ക്ക് ക​ച്ച​വ​ടം മാ​റ്റാ​ൻ ടൗ​ണി​ലെ 38 പേ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.18 ന് ​ചേ​രു​ന്ന പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് വ​ഴി​യോ​ര​ത്തെ ന​ട​പ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കേ​ണ്ട​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് പ​റ​ഞ്ഞു.

District News

നാ​ടാ​കെ ഫു​ട്ബോ​ൾ ബോ​ർ​ഡു​ക​ൾ, അ​ഴി​ച്ചു​മാ​റ്റ​ണ​മെ​ന്നു പോ​ലീ​സ്

ഒ​റ്റ​പ്പാ​ലം: നാ​ടാ​കെ ഫു​ട്ബോ​ൾ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ, നീ​ക്കം​ചെ​യ്യ​ണ​മെ​ന്നു പോ​ലീ​സ്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് ഉ​ത്ത​ര​വി​റ​ക്കി.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ർ​ഷ​കാ​ല​ത്തു ബോ​ർ​ഡു​ക​ൾ മ​റി​ഞ്ഞു​വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി. ര​ണ്ടു​ദി​വ​സ​ത്തി​ന​കം ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യ​ണം. അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പൊ​തു ഇ​ട​ങ്ങ​ളി​ൽ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും മ​റ്റു പ​ര​സ്യ​ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​വി​ധി മു​ൻ​നി​ർ​ത്തി​യാ​ണ് പോ​ലീ​സ് ന​ട​പ​ടി.

ഒ​റ്റ​പ്പാ​ലം പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും ഫു​ട്ബാ​ൾ ആ​രാ​ധ​ക​രു​ടെ ബോ​ർ​ഡു​ക​ൾ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ൽ​പോ​ലും കൂ​റ്റ​ൻ ബോ​ർ​ഡു​ക​ൾ ഇ​ഷ്ട ടീ​മു​ക​ൾ​ക്കു​വേ​ണ്ടി ആ​രാ​ധ​ക​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ബോ​ർ​ഡു​ക​ൾ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​റി​ഞ്ഞു​വീ​ഴാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു. ഇ​തു​വ​ഴി അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്നു പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

District News

പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ കെ​എ​സ്ആ​ര്‍​ടി​സി യാ​ത്രാ​പ​ദ്ധ​തി​ക്കു തു​ട​ക്കം

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ "പ്രി​യ​ദ​ര്‍​ശി​നി' സൗ​ജ​ന്യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് യാ​ത്രാ​പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. പാ​ല​ക്കാ​ടു​നി​ന്നും ഗു​രു​വാ​യൂ​രി​ലേ​ക്കു​പോ​കു​ന്ന ടൗ​ണ്‍ ടു ​ടൗ​ണ്‍ ബ​സി​ല്‍ പ​ട്ടാ​മ്പി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രി ശാ​ന്തി പാ​ട്ട​ത്തി​ലി​ന് ആ​ദ്യ ടി​ക്ക​റ്റ് ന​ല്‍​കി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു.

പാ​ല​ക്കാ​ട് 117 സ​ര്‍​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​ല്‍ ടൗ​ണ്‍ ബ​സു​ക​ള്‍ മു​ത​ല്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഓ​ര്‍​ഡി​ന​റി ബ​സു​ക​ളും ഉ​ള്‍​പ്പെ​ടും. പ്രാ​യ​ഭേ​ദ​മെ​ന്യേ എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ള്‍​ക്കും ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളി​ല്‍ സൗ​ജ​ന്യ​യാ​ത്ര ല​ഭ്യ​മാ​കും. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്. മ​ഹേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഡി​പ്പോ എ​ൻ​ജി​നീ​യ​ര്‍ റെ​ജി മോ​ന്‍, ഡി​ടി​ഒ ജോ​ഷി ജോ​ണ്‍, ടി. ​സ​ന്തോ​ഷ് കു​മാ​ര്‍, ടി.​വി. ര​മേ​ശ് കു​മാ​ര്‍ പ​ങ്കെ​ടു​ത്തു.

District News

വ​ന്യ​മൃ​ഗ​ശ​ല്യം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

പാ​ല​ക്കാ​ട്: വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളെ മാ​തൃ​ക​യാ​ക്കി ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി​യോ​ടാ​വ​ശ്യ​പ്പെ​ട്ടു.

പ​ഴ​യ സ​ർ​ക്കാ​ർ പ​രീ​ക്ഷി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട തൂ​ക്കു​വൈ​ദ്യു​തി​വേ​ലി​യു​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി മ​നു​ഷ്യ​ന്‍റെ ജീ​വ​നെ​ടു​ക്കു​ന്ന​തി​ൽ​നി​ന്നും കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​മാ​ണെ​ന്നു ബോ​ധ്യ​മാ​യ സ്ഥി​തി​ക്ക് അ​നി​മ​ൽ ക​ള്ളിം​ഗ് ഉ​ൾ​പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ ചെ​യ്യു​ന്ന ശാ​സ്ത്രീ​യ​മാ​ർ​ഗ​ങ്ങ​ൾ ന​മ്മു​ടെ നാ​ട്ടി​ലും സ്വീ​ക​രി​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​ക​ണം.

ഇ​തി​നാ​വ​ശ്യ​മാ​യ പ​ഠ​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണം. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ശാ​രീ​രി​ക വൈ​ക​ല്യം സം​ഭ​വി​ച്ച് കി​ട​പ്പു​രോ​ഗി​ക​ളാ​യി​ത്തീ​ർ​ന്ന​വ​ർ​ക്കും വ​ന്യ​ജീ​വി ആ​ക്ര​മ​ണം​മൂ​ലം കൃ​ഷി ന​ശി​ച്ച​വ​ർ​ക്കും വ​നം​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ല​ക്കാ​ട് രൂ​പ​ത​യി​ൽ ന​ട​ക്കു​ന്ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍ മൈ​ലം​വേ​ലി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജു മു​രി​ങ്ങ​ക്കു​ടി, രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി കെ.​എ​ഫ്. ആ​ന്‍റ​ണി, ട്ര​ഷ​റ​ർ ജോ​സ് മു​ക്ക​ട, അ​ഡ്വ. ബെ​ന്നി ജോ​ബ്, അ​ല​ക്സ് മ​ല​ന്പു​ഴ, ആ​ൻ​സി ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​ല​വ​ക്കോ​ട് ഫൊ​റാ​ന ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ. ബെ​ന്നി ജോ​ബ്- പ്ര​സി​ഡ​ന്‍റ്, ടോ​മി ഫ്രാ​ൻ​സി​സ്- സെ​ക്ര​ട്ട​റി, സ​ജി പാ​റേ​മ്മ​ക്ക​ൽ, വ​ർ​ഗീ​സ് പ​ള്ളി​താ​ന​ത്ത്, ആ​ൻ​സി ജെ​യിം​സ്- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, മി​ജോ​യ് തെ​ക്കേ​ക്ക​ര, കൊ​ച്ചു​ത്രേ​സ്യ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, മാ​ത്യു എം.​ജെ. മ​ണ്ഡ​പ​ത്തി​ക്കു​ന്നേ​ൽ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

യു​വ​ത​ല​മു​റ വി​ശ്വാ​സ​ത്തി​ൽ വ​ള​ര​ണം: മാ​ർ മ​ന​ത്തോ​ട​ത്ത്

വ​ട​ക്ക​ഞ്ചേ​രി: യു​വ​ത​ല​മു​റ വി​ശ്വാ​സ​ത്തി​ലും സ്നേ​ഹ​ത്തി​ലും കൂ​ട്ടാ​യ്മ​യി​ലും വ​ള​ര​ണ​മെ​ന്നും സ​മൂ​ഹ​ത്തി​നു ന​ന്മ ചെ​യ്തു​ജീ​വി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ അ​വ​രെ പ്രാ​പ്ത​രാ​ക്ക​ണ​മെ​ന്നും ബി​ഷ​പ് എ​മരി​റ്റസ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്. ക​ണ​ക്ക​ൻ​തു​രു​ത്തി രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ തി​രു​നാ​ളി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

വി​കാ​രി ഫാ. ​ഡേ​വി​സ് ച​ക്കും​പീ​ടി​ക, ഫാ. ​ജ​സ്റ്റി​ൻ വ​ട്ട​മ​റ്റം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്ക​ലും വേ​ദ​പാ​ഠം കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഊ​ട്ടു​നേ​ർ​ച്ച​യും ന​ട​ന്നു. വി​കാ​രി ഫാ. ​ഡേ​വി​സ് ച​ക്കും​പീ​ടി​ക, കൈ​കാ​ര​ന്മാ​രാ​യ സ​ന്തോ​ഷ് വെ​ള്ള​മ​റ്റ​ത്തി​ൽ, ആ​ന്‍റോ വ​ല്ല​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സ​സ​മൂ​ഹം ബി​ഷ​പി​നെ സ്വീ​ക​രി​ച്ചു.

District News

നാ​യ ആക്രമിച്ചു; സ്‌​കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വാ​വി​നു പ​രി​ക്ക്

അ​ല​ന​ല്ലൂ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി തു​ട രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം നാ​യ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ടു​മ​റി​ഞ്ഞ് യു​വാ​വി​നു പ​രി​ക്കേ​റ്റു.

അ​ല​ന​ല്ലൂ​ർ ച​ന്ത​പ്പ​ടി​യി​ലാ​ണ് സം​ഭ​വം. വ്യാ​പാ​രി​യാ​യ യൂ​സ​ഫ് ചോ​ല​യി​ലി​നാ​ണു പ​രി​ക്കേ​റ്റ​ത്. കൈ​യി​ൽ മു​റി​വേ​ൽ​ക്കു​ക​യും വാ​ഹ​ന​ത്തി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദിവസംഎ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ ആ​റു​പേ​ർ​ക്കു നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.

District News

ഐ​ഐ​ടി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രേ ആ​ക്ര​മ​ണം: തെ​ളി​വെ​ടു​പ്പു ന​ട​ത്തും

പാ​ല​ക്കാ​ട്: ഐ​ഐ​ടി കാ​ന്പ​സി​ൽ പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യു​മാ​യു​ള്ള തെ​ളി​വെ​ടു​പ്പ് ഉ​ട​ൻ ന​ട​ത്തു​മെ​ന്നു ക​സ​ബ പോ​ലീ​സ് അ​റി​യി​ച്ചു. കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി സു​മ​ൻ (21) ആ​ണ് പ്ര​തി. കാ​ന്പ​സി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി എ​ത്തി​യ ഇ​യാ​ൾ കു​റ്റ​കൃ​ത്യ​ത്തി​നു​ശേ​ഷം കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​യാ​ളെ തി​രി​ച്ചെ​ത്തി​ച്ച​ത്. ഫെ​ബ്രു​വ​രി 23 നാ​യി​രു​ന്നു സം​ഭ​വം. സേ​ലം സ്വ​ദേ​ശി​നി​യാ​യ നാ​ലാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി അ​ശ്വി​നി (23) ആ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ത​ല​യ്ക്ക് അ​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​യാ​ക്കി​യി​രു​ന്നു.

ചി​കി​ത്സ​ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പെ​ണ്‍​കു​ട്ടി കാ​ന്പ​സി​ൽ തി​രി​ച്ചെ​ത്തി​യ​ത്. പ്ര​തി​യെ പെ​ണ്‍​കു​ട്ടി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കാ​ന്പ​സി​ലും ക​ഞ്ചി​ക്കോ​ട്ടെ താ​മ​സ​സ്ഥ​ല​ത്തും പ്ര​തി​യെ​എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്താ​നാ​ണ് പോ​ലീ​സ് നീ​ക്കം.

District News

കാ​ട്ടാ​ന​ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണും: മ​ന്ത്രി ഷം​സു​ദീ​ൻ

മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ൽ തി​രു​വി​ഴാം​കു​ന്ന് അ​മ്പ​ല​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​ന്ത​ര​മാ​യു​ള്ള കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു.
യു​ഡി​എ​ഫ് കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്ത് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​തു കൂ​ടാ​തെ വി​വി​ധ റോ​ഡു​ക​ൾ, മൈ​താ​നം തു​ട​ങ്ങി ഒ​ട്ടേ​റെ ആ​വ​ശ്യ​ങ്ങ​ൾ നാ​ട്ടു​കാ​ർ അ​വ​ത​രി​പ്പി​ച്ചു. ഇ​തി​നെ​ല്ലാം ഘ​ട്ടം​ഘ​ട്ട​മാ​യി പ​രി​ഹാ​രം കാ​ണു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​റ​ശ്ശേ​രി ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റ​ഷീ​ദ് ആ​ലാ​യ​ൻ, പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ ബി​ന്ദു ച​ന്ദ്ര​ൻ, ക​ല്ല​ടി അ​ബൂ​ബ​ക്ക​ർ, അ​സീ​സ് ഭീ​മ​നാ​ട്, ഉ​മ്മ​ർ മ​ന​ച്ചി​ത്തൊ​ടി, പി. ​മു​ര​ളീ​ധ​ര​ൻ, ഹു​സൈ​ൻ കോ​ള​ശ്ശേ​രി, സ​ക്കീ​ർ ത​യ്യി​ൽ, ഷീ​ജ ര​മേ​ഷ്, ടി. ​കെ. ഇ​പ്പു, റ​ഷീ​ദ് മു​ത്ത​നി​ൽ, ഒ. ​ചേ​ക്കു, റ​ഫീ​ഖ് കൊ​ങ്ങ​ത്ത്, പ​ടു​വി​ൽ മാ​നു, ര​ഞ്ജി​ത്ത് പോ​റ്റൂ​ർ, കെ.​ജി. ബാ​ബു, മ​ണി​ക​ണ്ഠ​ൻ വ​ട​ശേ​രി, ഷി​ജാ​ദ് അ​മ്പ​ല​പ്പാ​റ, മു​നീ​ർ താ​ളി​യി​ൽ, കെ.​കെ. നൗ​ഷാ​ദ്, ആ​മി​ന​ക്കു​ട്ടി, സൈ​നു​ദ്ദീ​ൻ താ​ളി​യി​ൽ, എ​ൻ.​പി. ഹ​മീ​ദ്, കൂ​മ​ഞ്ചീ​രി ബ​ഷീ​ർ, ഷാ​നി​ർ മ​ണ​ല​ടി, കെ.​ടി. അ​ബ്ദു​ല്ല, കു​ഞ്ഞ​യ​മ്മു ആ​നി​ക്കാ​ട​ൻ, ദീ​പ ഷി​ന്‍റോ, കെ.​ടി. സു​ൽ​ഫ​ത്ത്, സി​നി നി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വ​നി​ത​ക​ള്‍​ക്ക് ഇ​നി പു​തു​യു​ഗ​യാ​ത്ര

കോ​​ട്ട​​യം: കെ​​എ​​സ്ആ​​ര്‍​ടി​​സി ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളി​​ല്‍ സ്ത്രീ​​ക​​ള്‍​ക്ക് സൗ​​ജ​​ന്യ​​യാ​​ത്ര അ​​നു​​വ​​ദി​​ക്കു​​ന്ന പ്രി​​യ​​ദ​​ര്‍​ശി​​നി പ​​ദ്ധ​​തി​​ക്ക് ജി​​ല്ല​​യി​​ല്‍ തു​​ട​​ക്കം. യാ​​ത്ര​​യി​​ല്‍ പ​​ങ്കു​​ചേ​​ര്‍​ന്നും മ​​ധു​​രം വി​​ത​​ര​​ണം ചെ​​യ്തും പ​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ലും വ​​നി​​ത​​ക​​ള്‍ ആ​​ദ്യ​​ദി​​നം ആ​​ഘോ​​ഷ​​മാ​​ക്കി. റി​​ബ​​ണു​​ക​​ളും ബ​​ലൂ​​ണും കെ​​ട്ടി അ​​ല​​ങ്ക​​രി​​ച്ചാ​​ണ് പ്രി​​യ​​ദ​​ര്‍​ശി​​നി ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സി​​നാ​​യി എ​​ത്തി​​യ​​ത്.

ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡി​​ല്‍ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. കു​​മ​​ക​​രം വ​​ഴി ചേ​​ര്‍​ത്ത​​ല​​യ്ക്കു സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന ഓ​​ര്‍​ഡി​​ന​​റി ബ​​സി​​ലെ യാ​​ത്ര​​ക്കാ​​രി​​ക്ക് അ​​ദ്ദേ​​ഹം സീ​​റോ ടി​​ക്ക​​റ്റ് കൈ​​മാ​​റി.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ജി​​ല്ലാ ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് ഓ​​ഫീ​​സ​​ര്‍ എ​​സ്. ര​​മേ​​ശ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. കോ​​ട്ട​​യം ഡി​​പ്പോ​​യി​​ല്‍ 22 ഓ​​ര്‍​ഡി​​ന​​റി സ​​ര്‍​വീ​​സു​​ക​​ളി​​ലാ​​ണ് സ്ത്രീ​​ക​​ള്‍​ക്ക് സൗ​​ജ​​ന്യ​​യാ​​ത്രാ സൗ​​ക​​ര്യം ല​​ഭ്യ​​മാ​​വു​​ക.
ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം​​ത​​ല ഉ​​ദ്ഘാ​​ട​​നം ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് നി​​ര്‍​വ​​ഹി​​ച്ചു. ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ത​​ങ്ക​​മ്മ വ​​ര്‍​ഗീ​​സി​​ന് ആ​​ദ്യ​​യാ​​ത്ര​​യ്ക്കു​​ള്ള സീ​​റോ ടി​​ക്ക​​റ്റ് മ​​ന്ത്രി കൈ​​മാ​​റി. ത​​ദ്ദേ​​ശ സ്ഥാ​​പ​​ന അ​​ധ്യ​​ക്ഷ​​ന്‍​മാ​​ര്‍, അം​​ഗ​​ങ്ങ​​ള്‍, രാ​​ഷ്ട്രീ​​യ പാ​​ര്‍​ട്ടി പ്ര​​തി​​നി​​ധി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

പു​​തു​​പ്പ​​ള്ളി ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ​​യും ഏ​​റ്റു​​മാ​​നൂ​​ര്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ​​യും പൊ​​ന്‍​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി എം​​എ​​ല്‍​എ​​യും പ്രി​​യ​​ദ​​ര്‍​ശി​​നി ബ​​സി​​ന്‍റെ യാ​​ത്ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ച​​ങ്ങാ​​ശേ​​രി പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ വി​​നു ജോ​​ബ് എം​​എ​​ല്‍​എ​​യും എ​​രു​​മേ​​ലി​​യി​​ലും മു​​ണ്ട​​ക്ക​​യ​​ത്തും എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍ എം​​എ​​ല്‍​എ​​യും വൈ​​ക്കം കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ കെ. ​​ബി​​നി​​മോ​​ന്‍ എം​​എ​​ല്‍​എ​​യും ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു.

പ്രതിഷേധവുമായിമ​​ഹി​​ളാ മോ​​ര്‍​ച്ച

കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ന്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ലും സ്ത്രീ​​ക​​ള്‍​ക്ക് സൗ​​ജ​​ന്യ യാ​​ത്ര അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ട്ട​​യ​​ത്ത് മ​​ഹി​​ളാ മോ​​ര്‍​ച്ച പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ പ്ര​​തി​​ഷേ​​ധം. കോ​​ട്ട​​യം ഡി​​പ്പോ​​യി​​ല്‍​നി​​ന്നു സ​​ര്‍​വീ​​സ് ആ​​രം​​ഭി​​ക്കാ​​നി​​രു​​ന്ന ബ​​സ് ത​​ട​​ഞ്ഞാ​​യി​​രു​​ന്നു പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ സ​​മ​​രം ന​​ട​​ത്തി​​യ​​ത്. പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മ​​ഹി​​ളാ മോ​​ര്‍​ച്ച പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ബ​​സി​​നു​​ള്ളി​​ല്‍ ക​​യ​​റി മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക്കു​​ക​​യും യാ​​ത്ര ത​​ട​​സ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ന​​ട​​ത്തി​​യ സ​​മ​​രം ത​​ങ്ങ​​ളെ ബു​​ദ്ധി​​മു​​ട്ടി​​ലാ​​ക്കു​​ന്നെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി ബ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന യാ​​ത്ര​​ക്കാ​​ര്‍ സ​​മ​​ര​​ക്കാ​​ര്‍​ക്കെ​​തി​​രേ രം​​ഗ​​ത്തു​​വ​​ന്നു. യാ​​ത്ര​​ക്കാ​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​വും എ​​തി​​ര്‍​പ്പും ഉ​​യ​​ര്‍​ന്ന​​തി​​നെ തു​​ട​​ര്‍​ന്ന് മ​​ഹി​​ളാ മോ​​ര്‍​ച്ച പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ബ​​സി​​നു​​ള്ളി​​ലെ സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു പി​​ന്മാ​​റു​​ക​​യാ​​യി​​രു​​ന്നു.

സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം വെ​​സ്റ്റ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കോ​​ട്ട​​യം കെ​​എ​​സ്ആ​​ര്‍​ടി​​സി സ്റ്റാ​​ന്‍​ഡി​​ല്‍ ന​​ട​​ത്തി​​യ സ​​മ​​രം മ​​ഹി​​ളാ​​മോ​​ര്‍​ച്ച സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി മ​​ഞ്ജു സു​​രേ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ട്ട​​യം വെ​​സ്റ്റ് ജി​​ല്ലാ അ​​ധ്യ​​ക്ഷ ഉ​​ഷാ സു​​രേ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

District News

വൈ​​ദ്യു​​തി വി​​ത​​ര​​ണ​​ത്തി​​ലെ പ്ര​​ശ്ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ ഊ​​ര്‍​ജി​​ത ന​​ട​​പ​​ടി: മ​​ന്ത്രി സ​​ണ്ണി ജോ​​സ​​ഫ്

കോ​​ട്ട​​യം: കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ല്‍ വൈ​​ദ്യു​​തി വി​​ത​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നേ​​രി​​ടു​​ന്ന പ്ര​​ശ്ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് ഊ​​ര്‍​ജി​​ത ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് മ​​ന്ത്രി സ​​ണ്ണി ജോ​​സ​​ഫ്. ര​​ണ്ടു ജി​​ല്ല​​ക​​ളി​​ലെ​​യും വൈ​​ദ്യു​​തി മേ​​ഖ​​ല​​യി​​ലെ വി​​ക​​സ​​ന​​പ​​ദ്ധ​​തി​​ക​​ളും വെ​​ല്ലു​​വി​​ളി​​ക​​ളും അ​​വ​​ലോ​​ക​​നം ചെ​​യ്യു​​ന്ന​​തി​​ന് പ​​ള്ളം ഡാം ​​സേ​​ഫ്റ്റി ഹാ​​ളി​​ല്‍ ചേ​​ര്‍​ന്ന എം​​എ​​ല്‍​എ​​മാ​​രു​​ടെ​​യും കെ​​എ​​സ്ഇ​​ബി ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും യോ​​ഗ​​ത്തി​​ലാ​​ണ് മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

എം​​എ​​ല്‍​എ​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള നി​​യോ​​ജ​​ക മ​​ണ്ഡ​​ലം സ​​മി​​തി​​ക​​ള്‍ സ​​ജീ​​വ​​മാ​​ക്ക​​ണം. ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ത​​ല​​ത്തി​​ലും സ​​മി​​തി​​ക​​ള്‍ രൂ​​പീ​​ക​​രി​​ക്ക​​ണം. കെ​​എ​​സ്ഇ​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ മു​​ന്‍​കൈ എ​​ടു​​ത്ത് മൂ​​ന്നു മാ​​സ​​ത്തി​​ല്‍ ഒ​​രി​​ക്ക​​ല്‍ ഈ ​​സ​​മി​​തി​​ക​​ളു​​ടെ യോ​​ഗം ന​​ട​​ത്ത​​ണം. മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ള്‍ ച​​ര്‍​ച്ച ചെ​​യ്ത് പ​​രി​​ഹാ​​ര​​ത്തി​​ന് ശ്ര​​മി​​ക്ക​​ണം. കു​​ട്ട​​നാ​​ട് നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ സ​​വി​​ശേ​​ഷ​​സാ​​ഹ​​ച​​ര്യം ച​​ര്‍​ച്ച ചെ​​യ്യാ​​ന്‍ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് പ്ര​​ത്യേ​​ക യോ​​ഗം ചേ​​രു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.
വൈ​​ദ്യു​​തി വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ടു​​മ്പോ​​ള്‍ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പ​​രി​​ഹാ​​രം കാ​​ണാ​​ന്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ശ്ര​​ദ്ധി​​ക്ക​​ണം. വൈ​​ദ്യു​​തി മു​​ട​​ങ്ങു​​ന്ന​​തി​​ന്‍റെ കാ​​ര​​ണം ജ​​ന​​ങ്ങ​​ളെ അ​​റി​​യി​​ക്ക​​ണം. ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ​​സ്ഥാ​​പ​​ന ത​​ല​​ത്തി​​ലു​​ള്ള ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ​​യും ഉ​​ള്‍​പ്പെ​​ടു​​ത്തി വാ​​ട്‌​​സ്ആ​​പ്പ് ഗ്രൂ​​പ്പു​​ക​​ള്‍ സ​​ജീ​​വ​​മാ​​ക്ക​​ണം. പ​​രാ​​തി​​ക​​ള്‍ അ​​റി​​യി​​ക്കു​​ന്ന​​തി​​ന് ഫോ​​ണി​​ലും നേ​​രി​​ട്ടും ബ​​ന്ധ​​പ്പെ​​ടു​​ന്ന​​വ​​രോ​​ട് സൗ​​ഹാ​​ര്‍​ദ​​പ​​ര​​മാ​​യി പെ​​രു​​മാ​​റാ​​ന്‍ ശ്ര​​ദ്ധി​​ക്ക​​ണം.

ഫീ​​ല്‍​ഡ് സ്റ്റാ​​ഫി​​ന്‍റെ കു​​റ​​വ് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് പ്രാ​​ദേ​​ശി​​ക ത​​ല​​ത്തി​​ല്‍ ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും. ട​​ച്ചിം​​ഗ് വെ​​ട്ടു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​രാ​​തി​​ക​​ളും പ​​രി​​ഹ​​രി​​ക്കും. പു​​തു​​പ്പ​​ള​​ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ല്‍ പു​​തു​​പ്പ​​ള്ളി​​ക്കും മ​​ണ​​ര്‍​കാ​​ടി​​നും ഇ​​ട​​യി​​ല്‍ പു​​തി​​യ സ​​ബ് സ്റ്റേ​​ഷ​​ന്‍ നി​​ര്‍​മി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ വേ​​ഗ​​ത്തി​​ലാ​​ക്കാ​​ന്‍ മ​​ന്ത്രി നി​​ര്‍​ദേ​​ശം ന​​ല്‍​കി.
പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ള്‍ നി​​റ​​ഞ്ഞ കു​​മ​​ര​​കം, അ​​യ്മ​​നം, തി​​രു​​വാ​​ര്‍​പ്പ് മേ​​ഖ​​ല​​ക​​ളി​​ലും ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ കു​​ട്ട​​നാ​​ട്, ഹ​​രി​​പ്പാ​​ട് മേ​​ഖ​​ല​​ക​​ളി​​ലും വൈ​​ദ്യു​​തി മു​​ട​​ക്കം പ​​തി​​വാ​​കു​​ന്ന​​തി​​നാ​​ല്‍ സ​​ബ് സ്റ്റേ​​ഷ​​നു​​ക​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സാ​​ങ്കേ​​തി​​ക​​ത​​ട​​സ​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ച്ച് വേ​​ഗ​​ത്തി​​ലാ​​ക്ക​​ണ​​മെ​​ന്ന് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് കെ​​എ​​സ്ഇ​​ബി​​ക്ക് പ​​ണം ന​​ല്‍​കി​​യി​​ട്ടു​​ള്ള പ​​ദ്ധ​​തി​​ക​​ള്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി പൂ​​ര്‍​ത്തീ​​ക​​രി​​ക്കും.

എം​​എ​​ല്‍​എ​​മാ​​രാ​​യ ചാ​​ണ്ടി ഉ​​മ്മ​​ന്‍, നാ​​ട്ട​​കം സു​​രേ​​ഷ്, പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി, റെ​​ജി ചെ​​റി​​യാ​​ന്‍, കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ എം.​​പി. സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍, ആ​​ല​​പ്പു​​ഴ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ. ​​മ​​ഹേ​​ന്ദ്ര​​ന്‍, നി​​യ​​മ​​സ​​ഭാ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ര്‍ ഷാ​​നി​​മോ​​ള്‍ ഉ​​സ്മാ​​ന്‍റെ പ്ര​​തി​​നി​​ധി കെ. ​​ഉ​​മേ​​ശ​​ന്‍, കെ​​എ​​സ്ഇ​​ബി സൗ​​ത്ത് സോ​​ണ്‍ ചീ​​ഫ് എ​​ന്‍​ജി​​നി​​യ​​ര്‍ ആ​​ര്‍.​​ആ​​ര്‍. ബി​​ജു, സെ​​ന്‍​ട്ര​​ല്‍ സോ​​ണ്‍ ചീ​​ഫ് എ​​ന്‍​ജി​​നി​​യ​​ര്‍ കെ. ​​ദി​​നേ​​ഷ്, കെ​​എ​​സ്ഇ​​ബി​​യി​​ലെ മ​​റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

District News

പാ​ലാ ന​ഗ​ര​സ​ഭ ഭ​ര​ണ​മു​ന്ന​ണി​യി​ൽ സ​മ​വാ​യ​മാ​യി

പാ​ലാ: ന​ഗ​ര​സ​ഭ​യി​ലെ ഉ​ള്‍​പാ​ര്‍​ട്ടി പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച് സ്വ​ത​ന്ത്ര മു​ന്ന​ണി രം​ഗ​ത്തു​വ​ന്ന​തോ​ടെ പാ​ര്‍​ട്ടി നി​ല​പാ​ടി​നൊ​പ്പം നി​ല്‍​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് നേ​താ​ക്ക​ളു​ടെ നി​ര്‍​ദേ​ശം. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം മു​ന്നോ​ട്ടു​വ​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വ​ത​ന്ത്ര​മു​ന്ന​ണി അം​ഗീ​ക​രി​ച്ച​താ​യാ​ണ് സൂ​ച​ന.
കൊ​ട്ടാ​ര​മ​റ്റം ബ​സ് ടെ​ര്‍​മി​ന​ലി​ല്‍ സ്ഥാ​പി​ച്ച ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ന് നി​യ​മ​വി​ധേ​യ​മാ​യി അം​ഗീ​കാ​രം ന​ല്‍​കു​ക, കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ ന​ല്‍​കി​യ മോ​ഷ​ണ പ​രാ​തി പി​ന്‍​വ​ലി​ക്കു​ക, മാ​യാ രാ​ഹു​ല്‍ രാ​ജി​വ​യ്ക്കു​മ്പോ​ള്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ക, ഭ​ര​ണ മേ​ല്‍​നോ​ട്ട​ത്തി​നാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക എ​ന്നീ നാ​ല് നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ കൂ​ടി അ​ഭി​പ്രാ​യം കേ​ട്ട​ശേ​ഷം പാ​ര്‍​ട്ടി നേ​തൃ​ത്വം സ്വ​ത​ന്ത്ര മു​ന്ന​ണി​ക്ക് മു​ന്നി​ല്‍​വ​ച്ച​ത്.

യു​ഡി​എ​ഫി​ല്‍ ഘ​ട​ക ക​ക്ഷി​ക​ളാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കെ​ഡി​പി എ​ന്നി​വ​ര്‍​ക്ക് മു​ന്നി​ലും കോ​ണ്‍​ഗ്ര​സ് ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​വ​ത​രി​പ്പി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​പാ​ധി​ര​ഹി​ത​മാ​യി അം​ഗീ​ക​രി​ക്കാ​ന്‍ സ്വ​ത​ന്ത്ര മു​ന്ന​ണി​യും ഇ​ത​ര ഘ​ട​ക​ക​ക്ഷി​ക​ളും ത​യാ​റാ​കു​ക​യും ചെ​യ്തു.

കോ​ണ്‍​ഗ്ര​സി​ലെ ബി​ജു മാ​ത്യൂ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഉ​യ​ര്‍​ത്തി​യ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും ഇ​തോ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​താ​യാ​ണ് ച​ര്‍​ച്ച​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പു​ന്ന​ത്താ​നം, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്‍. സു​രേ​ഷ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​തീ​ശ് ചൊ​ള്ളാ​നി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ്‌​കു​ട്ടി നെ​ച്ചി​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​ചാ​ര​ണം രാ​ഷ്‌​ട്രീ​യ പ്രേ​രി​ത​മെ​ന്ന് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ
പാ​ലാ: ന​ഗ​ര​സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​തൃ​ത്വ​വു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ രാ​ഷ്‌​ട്രീ​യ പ്രേ​രി​ത​വും ജ​ന​ങ്ങ​ളി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ത​മ്മി​ല്‍ ത​ല്ലി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​തു​മാ​ണെ​ന്നും ഇ​ത് തി​ക​ച്ചും വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ ടോ​ണി തൈ​പ്പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

Latest News

Corehub Up