x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന മോ​ഷ​ണക്കേ​സി​ലെ പ്ര​തി 22 വ​ർ​ഷ​ത്തിനുശേഷം യു​പി​യി​ൽ പി​ടി​യി​ൽ


Published: June 16, 2026 02:48 AM IST | Updated: June 16, 2026 02:48 AM IST

അ​റ​സ്റ്റു ചെ​യ്ത​ത് ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് പോലീസ്

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ലെ​യും ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഒ​ട്ടേ​റെ വാ​ഹ​ന​മോ​ഷ​ണ ക്കേസി​ലെ പ്ര​തി​യെ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് യു​പി​യി​ൽ​നി​ന്ന് അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ഹ​രിയാ​ന പ​ല്‍​വാ​ല്‍ ഘോ​ഡി വി​ല്ലേ​ജി​ലെ ബ​ല്‍​ദേ​വ് സിം​ഗി​നെ(60) യാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​ലി​ഗ​ഡ് ജി​ല്ല​യി​ലെ യ​മു​ന ന​ദി​ക്ക​രി​കി​ലു​ള്ള ട​പ്പ​ല്‍ എ​ന്ന താ​മ​സ സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് സൂ​പ്ര​ണ്ട് വി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ജൂ​ൺ 14 ന് ​ഹ​രി​യാ​ന പോ​ലീ​സ് ക്രൈം ​സ്‌​ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് യൂ​ണി​റ്റി​ലെ എ​സ്ഐ മ​ധു​സൂ​ദ​ന​ന്‍, എ​എ​സ്ഐ​മാ​രാ​യ ബി​ജു, രാ​ജേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലി​സ് സം​ഘം പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് യൂ​ണി​റ്റി​ല്‍ ഒ​രു എ​ല്‍​പി വാ​റ​ണ്ട് ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് വാ​റ​ണ്ടു​ക​ള്‍ ഇ​യാള്‍​ക്കെ​തി​രേ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ 22 വ​ര്‍​ഷ​മാ​യി നി​യ​മ​ത്തി​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങാ​തെ പോ​ലീ​സി​നെ​യും കോ​ട​തി​യെ​യും ക​ബ​ളി​പ്പി​ച്ചു​കൊ​ണ്ട് ഹ​രി​യാ​ന, ഡ​ല്‍​ഹി, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​തി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : vehicle theft Nattuvishesham District News

Recent News

Corehub Up