Education
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു.
ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്സ് വിജയിച്ചു. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.
Kerala
പത്തനംതിട്ട: 88കാരിയുടെ എക്സ്റേ ഉപയോഗിച്ച് കോന്നി സർക്കാർ മെഡിക്കൽ കോളജിൽ പതിനാറുകാരിക്കു ചികിത്സയെന്ന് പരാതി. കഴിഞ്ഞ 14നാണ് സംഭവം.
കൂടൽ സ്വദേശിനിയായ പതിനാറുകാരി ശ്വാസംമുട്ടലുമായി ബന്ധപ്പെട്ടാണ് കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടി എത്തിയത്. ഒപിയിൽ ഡോ. ദീപ്തിയെ കാണുകയും ചെസ്റ്റിന്റെ എക്സ്റേ എടുക്കാൻ നിർദേശിക്കുകയും ചെയ്തു.
എക്സ്റേ എടുത്തശേഷം വീണ്ടും ഡോക്ടറെ കണ്ടു. എക്സ്റേ പരിശോധിച്ച ഡോക്ടർ കുട്ടിക്കു നട്ടെല്ലിനു വളവുണ്ടെന്നു പറഞ്ഞു. നട്ടെല്ല് തൊട്ടു പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. മൂന്നു ദിവസത്തേക്കുള്ള മരുന്നിനും കുറിച്ചുകൊടുത്തു.
മരുന്നു കഴിച്ചിട്ടും അസുഖം ഒട്ടും ദേദമാകാതെ വന്നപ്പോൾ 17ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വന്നപ്പോഴാണ് യാഥാർഥ്യം അറിഞ്ഞത്. ജനറൽ ആശുപത്രിയിലെ ഡോക്ടർ മെഡിക്കൽ കോളജിൽനിന്നുള്ള എക്സ്റേ പരിശോധിച്ചപ്പോൾ ഞെട്ടി. ദേവകിയമ്മ (88) എന്നയാളുടെ എക്സ്റേയാണ് കുട്ടിയുടെ കൈവശമുള്ളതെന്നും എക്സ്റേ മാറിപ്പോയിരിക്കാമെന്ന സംശയവും ഡോക്ടർ പ്രകടിപ്പിച്ചു.
പെൺകുട്ടിയുടെ എക്സ്റേ എവിടെപ്പോയെന്നോ അതുപയോഗിച്ച് മറ്റാരെയെങ്കിലും പരിശോധിച്ചോ എന്നും വ്യക്തമല്ല. പെൺകുട്ടി കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനും ജില്ലാ പൊലിസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
എക്സ്റേ ഫിലിമിൽ രോഗിയുടെ പേരും പ്രായവും രേഖപ്പെടുത്തിയിരുന്നെങ്കിലും ഇതു പരിശോധിക്കാതെയാണ് ചികിത്സ നൽകിയതെന്നാണു പരാതി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് റേഡിയോളജിസ്റ്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ബാലാവകാശ കമ്മീഷൻ കേസെടുത്തു
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ 16കാരിക്ക് വയോധികയുടെ എക്സ്റേ ഉപയോഗിച്ചു ചികിത്സ നടത്തിയെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു.
ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫാണ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആശുപത്രി സൂപ്രണ്ട്, പൊലിസ് എന്നിവരിൽനിന്ന് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷനുകൾ ഓൺലൈനായി നൽകണം.
കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in 04712324396, 2560327.
Kerala
തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.
മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റിവെച്ച ശേഷമാണ് ഇപ്പോൾ അന്തിമ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മൂന്നിന് മുൻപ് തന്നെ സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു.
ഡിഗ്രി ഉൾപ്പെടെയുള്ള പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെ ഫലം വൈകിയത് പരീക്ഷയെഴുതിയ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ തുടർപഠനത്തെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. സെൻസസ് ഡ്യൂട്ടിയെ തുടർന്ന് മൂല്യനിർണയത്തിന് ആവശ്യത്തിന് അധ്യാപകരെ ലഭ്യമാകാത്തതാണ് ഫല പ്രഖ്യാപനം വൈകിയത്.
Education
തിരുവനന്തപുരം: 2026 മാർച്ച് മാസത്തിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ പുനർമൂല്യനിർണയം സുക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ (ഹയർസെക്കൻഡറി വിഭാഗം) പോർട്ടലിൽ (hseportal. kerala. gov.in) ലഭ്യമാണ്.
University News
സർവകലാശാല ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്സ്, ആനന്ദതീർഥ കാമ്പസിൽ നടത്ത്യ രണ്ടാം സെമസ്റ്റർ എഫ്വൈഐഎംപി ഫിസിക്കൽ സയൻസ് ബിരുദം (മേയ് 2025), സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ് - മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എഫ്വൈഐഎംപി ക്ലിനിക്കൽ സൈക്കോളജി ബിരുദം (മേയ് 2025) , സർവകലാശാല ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടത്തപ്പെട്ട രണ്ടാം സെമസ്റ്റർ എഫ്വൈഐഎംപി കംപ്യൂട്ടേഷണൽ സയൻസ് ബിരുദം (മേയ്2025), ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടത്തപ്പെട്ട ഒന്നാം സെമസ്റ്റർ എഫ്വൈഐഎംപി ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദം (നവംബർ 2024) എന്നീ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാലയിൽ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് കോഴ്സ് തുടങ്ങി
കണ്ണൂർ സർവകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (IQAC), കാലിക്കറ്റ് സർവകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ (EMMRC) എന്നിവ സംയുക്തമായി തയാറാക്കിയ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (MOOC) ആരംഭിച്ചു. താവക്കര കാമ്പസിൽ രജിസട്രാർ പ്രഫ. ഡോ. ജോബി കെ. ജോസ് പാഠ്യപദ്ധതിക്ക് തുടക്കം കുറിച്ചു. എംഒഒസി കോഴ്സുകൾ കാലഘട്ടത്തിന്റെ വിദ്യാഭ്യാസ രീതിയാണ്. സമൂഹത്തിലെ എല്ലാ മേഖലകളിൽ ഉള്ളവർക്കും പഠനത്തിൽ പങ്കാളികൾ ആകാൻ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ വഴിയൊരുക്കും എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ നാക് കോ -ഓർഡിനേറ്റർ പ്രഫ. ഡോ. എ. സാബു അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല ജ്യോഗ്രഫി വകുപ്പിലെ അസിസ്റ്റന്റ് പ്രഫസർ പി. ബാലകൃഷ്ണൻ ആണ് കോഴ്സ് കോ -ഓർഡിനേറ്റർ.
സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ഇൻ ജ്യോഗ്രഫി (പ്രാക്ടിക്കൽ)' എന്ന വിഷയത്തിലാണ് ഈ കോഴ്സ് ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള 'സ്വയം' (SWAYAM) പ്ലാറ്റ്ഫോം വഴിയാണ് കോഴ്സ് ലഭ്യമാക്കുന്നത്. യുജിസിക്ക് കീഴിലുള്ള കൺസോർഷ്യം ഫോർ എഡ്യൂക്കേഷണൽ കമ്യൂണിക്കേഷന്റെ (CEC) സഹകരണത്തോടെയാണ് കോഴ്സ് നടപ്പിലാക്കുന്നത്. പ്രധാനമായും ബിരുദതല (Undergraduate) വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഈ ഓൺലൈൻ പഠനപദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
വിദ്യാർഥികളിൽ സ്ഥിതിവിവരക്കണക്കുകളുമായി ബന്ധപ്പെട്ട വിശകലന പാടവം (Analytical Skills) വളർത്തിയെടുക്കുക എന്നതാണ് കോഴ്സിന്റെപ്രധാന ലക്ഷ്യം. ഭൂമിശാസ്ത്രപരമായ ഡാറ്റാ വിശകലനത്തിന് (Geo-spatial analysis) ആവശ്യമായ പ്രായോഗിക അറിവ് ഈ പാഠ്യപദ്ധതി നൽകുന്നു. വിവരങ്ങളുടെ വർഗീകരണം, പട്ടികപ്പെടുത്തൽ എന്നിവയെല്ലാം വിദ്യാർഥികൾക്ക് ഇതിലൂടെ എളുപ്പത്തിൽ പഠിക്കാൻ സാധിക്കും. ക്വാണ്ടിറ്റേറ്റീവ് ഡാറ്റ കൃത്യമായി ശേഖരിക്കാനും സംഘടിപ്പിക്കാനും വിലയിരുത്താനും വിദ്യാർഥികളെ കോഴ്സിന്റെ സിലബസ് പ്രാപ്തരാക്കും.
2026 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സെമസ്റ്റർ കാലയളവിലാണ് ക്ലാസുകൾ നടക്കുന്നത്. പാഠ്യപദ്ധതിയിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർക്ക് 2026 ഓഗസ്റ്റ് 31 വരെ സ്വയം (SWAYAM) പ്ലാറ്റ്ഫോമിൽ (www.swayam.gov.in) പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. വിവിധ അക്കാദമിക് ക്രെഡിറ്റുകൾ നേടാൻ ആഗ്രഹിക്കുന്ന ബിരുദ വിദ്യാർഥികൾക്ക് ഇതൊരു മികച്ച അവസരമാണ്. ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ വിദ്യാർഥികൾക്ക് തങ്ങളുടെ പഠനത്തിൽ അക്കാദമിക് ക്രെഡിറ്റുകൾ കൂട്ടിച്ചേർക്കാൻ സാധിക്കും. ബിരുദ വിദ്യാർഥികൾക്ക് പുറമെ ഈ വിഷയത്തിൽ താത്പര്യമുള്ള മറ്റ് ആർക്കും കോഴ്സിൽ ചേരാവുന്നതാണ്.
കണ്ണൂർ സർവകലാശാല ജ്യോഗ്രഫി അസോസിയേറ്റിവ് പ്രഫസർ ഡോ. ടി.കെ. പ്രസാദ്, ഇഎംഐആർസി പ്രൊഡ്യൂസർ നടുത്തോഡി സജീത്, ടെക്നീഷൻ എ. ഷമ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രേഡ് കാർഡുകൾ പുതുക്കി ലഭിക്കാൻ അപേക്ഷിക്കാം
കണ്ണൂർ: കേരള ഹൈക്കോടതിയുടെ 16.06.2020 തിയതിയിലെ വിധിയുടെ പശ്ചാത്തലത്തിൽ ഗ്രേഡ് കാർഡുകൾ പുതുക്കി ലഭിക്കേണ്ട 2008 പ്രവേശനം ബിരുദ വിദ്യാർഥികൾ, അതിനുള്ള അപേക്ഷ, അസൽ ഗ്രേഡ് കാർഡുകളും സർട്ടിഫിക്കറ്റുകളും സഹിതം പരീക്ഷാ വിഭാഗത്തിൽ സമർപ്പിക്കേണ്ട താണ്.
തത്സമയ പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിലെ രസതന്ത്ര പഠനവകുപ്പിൽ കണ്ണൂർ സർവകലാ ശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്സിൽ എസ്സി ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 13 ന് രാവിലെ 10.30 ന് വകുപ്പ് തലവൻ മുന്പാകെ ഹാജരാകണം. ഫോൺ: 9496372088, 04972806402.
പരീക്ഷാ വിജ്ഞാപനം
2026 ഓഗസ്റ്റ് 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പിജിഡിസിപി (റെഗുലർ/സപ്ലിമെന്ററി ) മേയ് 2026 പരീക്ഷകൾക്ക് ജൂലൈ 22 മുതൽ 27 വരെ പിഴയില്ലാതെയും ജൂലൈ 29 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
നാലാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎ അഫ്സൽ - ഉൽ - ഉലമ (സിസിഎസ്എസ് യുജി) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
നാലാം വർഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് (2018 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ (സിസിഎസ്എസ് - 2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഫിസിക്സ് (സിസിഎസ്എസ് - 2021 പ്രവേശനം) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ പാർട്ട് ടൈം ബിടെക് (2009 സ്കീം - 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ പരീക്ഷയുടെയും ഏഴാം സെമസ്റ്റർ ബിടെക് (2014 സ്കീം) (2014, 2015 പ്രവേശനം) നവംബർ 2021, (2017 പ്രവേശനം) നവംബർ 2022, (2018 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
ഒൻപതാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2019 - 2021 പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് (ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്) നവംബർ 2025 (2024 പ്രവേശനം) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബിഎംഎംസി (സിബിസിഎസ്എസ് -യുജി - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം ഓൺലൈൻ യുജി - പിജി പ്രവേശനം: എട്ട് മുതൽ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യുക്കേഷൻ ( സിഡിഒഇ) 2026 ഓഗസ്റ്റ് സെഷനിലെ ഓണ്ലൈന് ബിരുദ - ബിരുദാനന്തര പ്രോഗ്രാം പ്രവേശനം ജൂലൈ എട്ടിന് ആരംഭിക്കും. ബിഎ ഹിസ്റ്ററി (ഹോണേഴ്സ്), ബിഎ സോഷ്യോളജി (ഹോണേഴ്സ്) എന്നീ ബിരുദ പ്രോഗ്രാമുകളിലേക്കും എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ ഹിസ്റ്ററി, എംഎ എക്കണോമിക്സ്, എംഎ സോഷ്യോളജി, എംഎ അറബിക്ക് ആൻഡ് ലിറ്ററേച്ചർ, എംകോം (ഫിനാൻസ്) എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. പ്രായപരിധിയില്ല. വിശദമായ വിജ്ഞാപനം സിഡിഒഇ വെബ്സൈറ്റിൽ ലഭ്യമാകും https://cdoe.uoc.ac.in/.
അഫ്സൽ - ഉൽ - ഉലമ (പ്രിലിമിനറി) പ്രവേശനം 2026; രണ്ടാം അലോട്ട്മെന്റ് പ്രസിദീകരിച്ചു
കാലിക്കട്ട് സർവകലാശാല 2026 - 27 അധ്യയന വർഷത്തെ അഫ്സൽ - ഉൽ - ഉലമ (പ്രിലിമിനറി) കോഴ്സ് (പ്ലസ്ടു ഹ്യൂമാനിറ്റീസ് തത്തുല്യം) പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ എട്ടിന് വൈകീട്ട് നാലിനുള്ളിൽ മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ്: എസ്സി / എസ്ടി / ഒഇസി / മറ്റ് തത്തുല്യ സംവരണ വിഭാഗക്കാർ - 155 രൂപ. മറ്റുള്ളവർ - 610 രൂപ. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. കമ്മ്യൂണിറ്റി, സ്പോർട്സ്, പിഎച്ച് ക്വാട്ട വിദ്യാർഥികളുടെ പ്രവേശനം ജൂലൈ എട്ടുവരെ കോളജുകൾ നടത്തുന്നതാണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ജൂലൈ 18 മുതൽ പ്രവേശനം അവസാനിക്കുന്നതുവരെ അവസരമുണ്ടാകും. ക്ലാസുകൾ ജൂലൈ എട്ടിന് ആരംഭിക്കും. ഫോൺ: 0494 2407016, 2407017, 2660600.
സംവരണ സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ എംഎസ്സി കമ്പ്യൂട്ടർ സയൻസ് ( 2026 പ്രവേശനം) പ്രോഗ്രാമിന് എസ്സി / എസ്ടി വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ട എസ്സി / എസ്ടി വിഭാഗക്കാരിൽ താത്പര്യമുള്ളവർ ജൂലൈ എട്ടിന് മതിയായ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.
അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഓൺലൈൻ എംബിഎ പ്രോഗ്രാമിന്റെ വീഡിയോ റെക്കോർഡിങ്ങിന് വിദഗ്ധ അധ്യാപകരുടെ പാനൽ തയാറാക്കുന്നതിനായി സർവകലാശാലാ പഠനവകുപ്പികളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം ( https://cdoe.uoc.ac.in/ ) വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ഗൂഗിൾ ഫോം കോളേജ് പ്രിൻസിപ്പൽ / വകുപ്പ് മേധാവിയുടെ ശിപാർശയോടുകൂടി ജൂലൈ 20-നകം സമർപ്പിക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ: 0494 2407494.
ഫീൽഡ് വർക്കും പ്രാക്ടിക്കൽ പരീക്ഷയും
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി സൈക്കോളജി ( 2022 പ്രവേശനം) ഏപ്രിൽ 2026 ഫീൽഡ് വർക്കും പ്രാക്ടിക്കൽ പരീക്ഷയും ജൂലൈ ഒന്പത്, 13 തീയതികളിൽ നടക്കും. കേന്ദ്രം യഥാക്രമം: സേക്രഡ് ഹാർട്ട് കോളേജ് ചാലക്കുടി, എംഇഎസ് കല്ലടി കോളജ് മണ്ണാർക്കാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
University News
രണ്ടാം സെമസ്റ്റര് ത്രിവത്സര എല്എല്ബി (2017 അഡ്മിഷന് രണ്ടാം സെമസ്റ്റര്, 2016 അഡ്മിഷന് അവസാന മേഴ്സി ചാന്സ്) സെപ്റ്റംബര് 2025ന്റെ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 15 വരെ പരീക്ഷാ കണ്ട്രോളറുടെ കാര്യാലയത്തില് അപേക്ഷ സമര്പ്പിക്കാം.
പത്താം സെമസ്റ്റര് പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ, ബിബിഎ, ബികോം എല്എല്ബി (ഓണേഴ്സ്) (2020 അഡ്മിഷന് റെഗുലര് തോറ്റവര്ക്കായുള്ള സ്പെഷല് സപ്ലിമെന്ററി) മാര്ച്ച് 2026 ന്റെ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 17 വരെ ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം.
പ്രാക്ടിക്കല്
ആറാം സെമസ്റ്റര് ബഎഫ്ടി, ബിഎസ് സി അപ്പാരല് ആന്റ് ഫാഷന് ഡിസൈന് (സിബിസിഎസ്) (2023 അഡ്മിഷന് തോറ്റവര്ക്കായുള്ള സപെഷല് റീഅപ്പിയറന്സ്) മേയ് 2026 ന്റെ ്രാക്ടിക്കല് പരീക്ഷകള് ആറു മുതല് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
സീറ്റൊഴിവ്: എംഎ ഇംഗ്ലീഷ്, മലയാളം; എംഎസ്സി എന്വയോണ്മെന്റ് സയന്സ്
എംജി സര്വകലാശാലാ ക്യാമ്പസിലെ സ്കൂള് ഓഫ് ലെറ്റേഴ്സ് പഠനവകുപ്പില് എംഎ ഇംഗ്ലീഷ്, എംഎ മലയാളം പ്രോഗ്രാമുകളിലേക്ക് പട്ടികജാതി വിഭാഗത്തില് രണ്ടു ഒഴിവും പട്ടികവര്ഗ വിഭാഗത്തില് ഒരു ഒഴിവുമുണ്ട്. അര്ഹരായ വിദ്യാര്ഥികള് അസല് യോഗ്യത രേഖകളുമായി ഏഴിന് ഉച്ചകഴിഞ്ഞു ഒന്നിനു മുന്പായി സ്കൂള് ഓഫ് ലെറ്റേഴ്സ് ഓഫീസില് നേരിട്ട് ഹാജരാകണം. ലഭിക്കുന്ന അപേക്ഷകളില് നിന്ന് മെറിറ്റ് മാനദണ്ഡം അനുസരിച്ചാകും പ്രവേശനം. അഡ്മിഷന് ലഭിക്കുന്നവര് കോഷന് ഡിപ്പോസിറ്റ്, ഐഡി കാര്ഡ് തുകയായ 2085 രൂപ അടയ്ക്കണം. വിശദ വിവരങ്ങള്ക്ക് [email protected], -9048001985.
എംജി യൂണിവേഴ്സിറ്റി ക്യാമ്പസിലെ സ്കൂള് ഓഫ് എന്വയോണ്മെന്റല് സയന്സസില് എംഎസ്സി എന്വയോണ്മെന്റ് സയന്സ് ആന്ഡ് ഡിസാസ്റ്റര് മാനേജ്മെന്റ് കോഴ്സിന് പട്ടികവര്ഗ വിഭാഗത്തിന് ഒരു സീറ്റും പട്ടികജാതി വിഭാഗത്തിന് രണ്ടു സീറ്റും, എംഎസ്സി എന്വയോണ്മെന്റ് സയന്സ് ആന്ഡ് മാനേജ്മെന്റ് കോഴ്സിന് പട്ടികവര്ഗ വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്. പട്ടികവര്ഗ വിഭാഗത്തിന്റെ അഭാവത്തില് പട്ടികജാതി വിഭാഗത്തെ പരിഗണിക്കും. യോഗ്യരായവര് ജാതി, യോഗ്യത തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകളുമായി ആറിന് ഉച്ചകഴിഞ്ഞു രണ്ടിനു മുന്പായി ഓഫീസില് എത്തണം. ഇമെയില്- [email protected], - 0481 2733369,902070798
Kerala
കൊച്ചി: സംസ്ഥാനത്തെ എൻജിനീയറിംഗ്, ഫാർമസി (കീം) പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in വഴി വിദ്യാർഥികൾക്ക് റാങ്ക് പരിശോധിക്കാം. അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്കും, കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും, തൃശൂർ സ്വദേശി കെ.ആർ. വിസ്മയ മൂന്നാം റാങ്കും സ്വന്തമാക്കി.
വലിയ തയാറെടുപ്പുകളോടുകൂടിയാണ് കീം പരീക്ഷ നടത്തിയതെന്നും പരാതികൾക്ക് ഇടനൽകാതെ സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാൻ സാധിച്ചതായും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഒന്നാം റാങ്ക് നേടിയ റോഷൻ രാജുവിനെയും രണ്ടാം റാങ്ക് നേടിയ ധ്യാനിനെയും മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
എൻജിനീയറിംഗിൽ പരീക്ഷ എഴുതിയ 96,750 പേരിൽ 79,717 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. സിബിഎസ്ഇ മാർക്കുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങൾ കാരണമാണ് ഫലപ്രഖ്യാപനം ഏതാനും ദിവസങ്ങൾ നീണ്ടുപോയതെന്ന് മന്ത്രി വ്യക്തമാക്കി.
Kerala
കൊച്ചി: കീം പ്രവേശന പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. എറണാകുളം പത്തടിപ്പാലം ഗവണ്മെന്റ് റസ്റ്റ് ഹൗസില് ഉച്ചയ്ക്ക് ഒന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ് ഫലപ്രഖ്യാപനം നടത്തും.
നേരത്തേ 22ന് ഫലം പ്രഖ്യാപിക്കാന് തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനര്മൂല്യനിര്ണയത്തെത്തുടര്ന്ന് മാര്ക്ക് ചേര്ക്കാന് കൂടുതല് സമയം തേടി വിദ്യാര്ഥികളും രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം മാറ്റിയത്.
Education
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല 2026 അധ്യയന വർഷത്തെ ബിടെക്, ബിഡെസ്, ബിഎച്ച്എംസിടി ഫലങ്ങൾ പ്രഖ്യാപിച്ചു. 60.1 ശതമാനം വിദ്യാർഥികൾ വിജയിച്ചു. സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണിതെന്നു മന്ത്രി റോജി എം. ജോണ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ബിഎച്ച്എംസിടി, ബിഡെസ് ബാച്ചുകൾക്ക് യഥാക്രമം 76.1, 84.72 വിജയശതമാനമാണുള്ളത്. 127 എൻജിനിയറിംഗ് കോളജുകളിലെ 40 എൻജിനിയറിംഗ് ബ്രാഞ്ചുകളിലായി 30,810 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 18,515 വിദ്യാർഥികൾ വിജയിച്ചു.
പരീക്ഷയെഴുതിയ 11,937 പെണ്കുട്ടികളിൽ 9203 പേർ വിജയിച്ചു. വിജയ ശതമാനം 77.1 . 18,873 ആണ്കുട്ടികൾ പരീക്ഷ എഴുതിയതിൽ 9322 പേർ വിജയിച്ചു. വിജയ ശതമാനം 49.4. ഒൻപതിനു മുകളിൽ സിജിപിഎ ഉള്ള വിദ്യാർഥികളുടെ എണ്ണം 1376 ആണ്. എട്ടിനു മുകളിൽ സിജിപിഎ ലഭിച്ചത് 6309 വിദ്യാർഥികൾക്കുമാണ്.
നാലാം സെമസ്റ്റർ വരെ 8.5 മുകളിൽ ഗ്രേഡ് നേടുകയും തുടർന്ന് നാല് അധിക വിഷയങ്ങൾ പഠിച്ച് അധികമായി 20 ക്രെഡിറ്റുകൾ നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്കുള്ള ബിടെക് ഓണേഴ്സ് ബിരുദത്തിന് ഈ വർഷം 965 വിദ്യാർഥികൾ അർഹരായി. 2207 വിദ്യാർഥികൾ ബിടെക് മൈനർ ബിരുദത്തിന് അർഹരായി. ഓണേഴ്സും മൈനറും ഒരുമിച്ചു നേടിയത് 310 വിദ്യാർഥികളാണ്.
വിജയശതമാനത്തിൽ ഒന്നാമത് കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം ആണ്. 86.2 ആണ് കോളജിന്റെ വിജയശതമാനം. പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമണ് 85.9 ശതമാനവുമായി രണ്ടാം സ്ഥാനത്തും മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് 85.8 ശതമാനവുമായി മൂന്നാം സ്ഥാനത്തും എത്തി.
Education
തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ ഈ വർഷത്തെ ബിടെക്, ബി ആർക്, ബിഡെസ്, ബിഎഎച്ച് എംസിടി ബിരുദ പ്രോഗ്രാമുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും.
സെക്രട്ടേറിയറ്റ് പിആർ ചേന്പറിൽ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ് ആണ് ഫലം പ്രഖ്യാപിക്കുന്നത്.
സർവകലാശാല സംഘടിപ്പിക്കുന്ന ജില്ലാതല ടെക്നിക്കൽ എഡ്യൂക്കേഷൻ കോണ്ക്ലെവ് ‘സോർ 2026’ ന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും.
Kerala
കോട്ടയം: ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ മികച്ച നേട്ടവുമായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ. അഖിലേന്ത്യാ തലത്തിൽ ആദ്യ 1000 റാങ്കിനുള്ളിലെത്തിയ ആറു പേരാണ് ബ്രില്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടയത്. റോഷൻ രാജു ദേശീയ തലത്തിൽ 134-ാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും നേടി. ഇ.എൻ.കെ. വൈഷ്ണവ് (543), അമിത് ആന്റണി (856), ജേക്കബ് സോബി മഠത്തിൽ (882), നിരഞ്ജൻ ജെ. പിള്ള (883), ഡേവിസ് എസ്. ജോൺ (890) എന്നിവരും ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
റോഷൻ രാജു എറണാകുളം അങ്കമാലി അമലാപുരം കാച്ചാപ്പിള്ളി വീട്ടിൽ കെഎസ്എഫ്ഇയിൽ മാനേജരായ കെ.കെ. രാജുവിന്റെയും അധ്യപികയായ കെ.വി. ജാസ്മിന്റെയും മകനാണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തൊടൊപ്പമാണ് റോഷൻ ബ്രില്യന്റിൽ പരിശീലനം നടത്തിയത്. ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 699-ാം റാങ്ക് നേടിയിരുന്നു.
ഇ.എൻ. കെ. വൈഷ്ണവ് തൃശൂർ ജില്ലയിലെ നാട്ടിക ഇയ്യാനി ഞായക്കാട്ടു വീട്ടിൽ വിദേശമലയാളിയായ കൃതീഷിന്റെയും സന്ധ്യയുടെയും മകനാണ്. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനം നടത്തി. ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 454-ാം റാങ്ക് നേടിയിരുന്നു.
അമിത് ആന്റണി എറണാകുളം ഇടപ്പള്ളി വലിയപറന്പിൽ വീട്ടിൽ എൻജിനീയറായ ജോസഫ് സെബാസ്റ്റ്യന്റെയും ഡോ. ബെറ്റ്സിയുടെയും മകനാണ്. കളമശേരി രാജഗിരി പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനം നടത്തി. ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 263-ാം റാങ്ക് നേടിയിരുന്നു.
ജേക്കബ് സോബി മഠത്തിൽ എറണാകുളം കാക്കനാട് സ്വദേശി മഠത്തിൽ വീട്ടിൽ ബിസിനസുകാരനായ സോബി സി. മഠത്തിലിന്റെയും ലിനിയയുടെയും മകനാണ്. മാന്നാനം കെഇ സ്കൂളിലാണ് പ്ലസ് ടു പഠനം നടത്തിയത്. ജെഇഇ മെയിൻ പരീക്ഷയിൽഅഖിലേന്ത്യാതലത്തിൽ 1172-ാംറാങ്ക് നേടിയിരുന്നു.
നിരഞ്ജൻ ജെ. പിള്ള കോട്ടയം തെള്ളകം സ്വദേശിയാണ്. ഐടിസി ലിമിറ്റഡിൽ ഏരിയമാനേജർ ബി. ജിനുവിന്റെയും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ടെക്നിക്കൽ ഓഫീസറായ മഞ്ജു ഗോപിനാഥിന്റെയും മകനാണ്. മാന്നാനം കെഇ സ്കൂളിലാണ് പ്ലസ് ടു പഠനം നടത്തിയത്. ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 110-ാംറാങ്ക് നേടിയിരുന്നു. ഡേവിസ് എസ്. ജോണ് കൊല്ലം അഞ്ചൽ കാഞ്ഞിരം വില്ലയിൽ സൗദിയിൽ എൻജിനീയറായ സഞ്ജു ടി. ജോണിന്റെയും ബെറ്റി അലക്സാണ്ടറിന്റെയും മകനാണ്. പ്ലസ് ടു പഠനത്തിനൊപ്പം ബ്രില്യന്റിൽ ഓണ്ലൈനായി പരിശീലനം നടത്തി. ജെഇഇ മെയിൻ പരീക്ഷയിൽ വിദേശത്ത് പരീക്ഷ എഴുതിയവരുടെ വിഭാഗത്തിൽ ആദ്യ സ്ഥാനം കരസ്ഥമാക്കിയിരുന്നു.
അഖിലേന്ത്യാതലത്തിൽ 5000 റാങ്കിനുള്ളിലെത്തിയ 78 പേരും 10000 റാങ്കിനുള്ളിലെത്തിയ 170 വിദ്യാർഥികളും ബ്രല്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടിയവരാണ്. ഈ വർഷത്തെ ഐഐടി പ്രവേശനത്തിൽ യോഗ്യത നേടിയവരിൽ 850 വിദ്യാർഥികളും ബ്രില്യന്റ് സ്റ്റഡി സെന്റിൽ പരിശീലനം നേടിയവരാണ്.അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് തങ്ങളുടെ നേട്ടങ്ങൾക്കു പിന്നിലെന്ന് ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർമാർ അറിയിച്ചു.
University News
സെപ്റ്റംബര് 2024-ല് നടത്തിയ എംബിഎ ഒന്നാം സെമസ്റ്റര് (ഫുള്ടൈം/ പാര്ട്ട് ടൈം 2019 പ്രവേശനം) ഒറ്റത്തവണ പരീക്ഷയുടെ പുനര്മൂല്യനിര്ണയഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര് ബിഎ/ അഫ്സല് ഉല് ഉലമ/ ബിഎസ് സി. നവംബര് 2025 പരീക്ഷകളുടെ പുനര്മൂല്യനിര്ണയഫലം പ്രസിദ്ധീകരിച്ചു.
സ്പെഷ്ല് പരീക്ഷ
എംഇഎസ് കല്ലടി കോളജ്, മലബാര് ക്രിസ്ത്യന് കോളജ് കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ടാം സെമസ്റ്റര് ബിവോക് സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രില് 2026 സ്പെഷ്ല് പരീക്ഷ ജൂണ് രണ്ടിന് നടക്കും.
ടാഗോര് നികേതനില് കോഫി ഷോപ്പ്
കാലിക്കട്ട്സര്വകലാശാല ടാഗോര് നികേതന് കെട്ടിടത്തില് ഒരു വര്ഷത്തേക്ക് കോഫി ഷോപ്പ് നടത്തുന്നതിന് നിശ്ചിത ഫോറത്തില് സീല് വെച്ച ക്വട്ടേഷനുകള് ക്ഷണിച്ചു. അപേക്ഷാഫീസ് 145 രൂപ യൂണിവേഴ്സിറ്റി ഫണ്ടില് അടച്ച് രശീതി ഭരണകാര്യാലയത്തിലെ ആസൂത്രണ വികസനവിഭാഗത്തില് (പിഎല്ഡി.) നല്കിയാല് ജൂണ് 11 വരെ നിശ്ചിത ഫോറം ലഭിക്കും.
അപേക്ഷകള് പ്രത്യേക സീല്വച്ച കവറിന്റെ പുറത്ത് ' ടാഗോര് നികേതനിലെ കോഫി ഷോപ്പ് നടത്തുന്നതിനുള്ള അപേക്ഷ ' എന്ന് രേഖപ്പെടുത്തി രജിസ്ട്രാറുടെ പേരില് 995 രൂപ നിരതദ്രവ്യം അടച്ചതിനുള്ള ഡിമാന്ഡ് ഡ്രാഫ്റ്റിനോടൊപ്പം 11ന് വൈകുന്നേരം 4ന് മുമ്പായി സര്വകലാശാലാ ആസൂത്രണവികസനവിഭാഗം ഓഫീസില് ലഭിച്ചിരിക്കണം. വിശദ വിവരങ്ങള് പ്രവൃത്തിദിവസങ്ങളില് പിഎല്ഡി. വിഭാഗത്തില് നിന്നറിയാം.
ബിഎഡ് പ്രവേശനം: ജൂണ് 10 വരെ അപേക്ഷിക്കാം
കാലിക്കട്ട് സര്വകലാശാലയുടെ 2026-27 അധ്യയനവര്ഷത്തേക്കുള്ള ബിഎഡ്, ബിഎഡ് സ്പെഷല് എഡ്യുക്കേഷന് (ഹിയറിംഗ് ഇംപയേര്ഡ് ആൻഡ് ഇന്റലക്ച്വല് ഡിസബിലിറ്റി) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്ലൈന് അപേക്ഷ സമര്പ്പിക്കാനുള്ള സമയം ജൂണ് 10-ന് വൈകീട്ട് അഞ്ച് വരേക്ക് നീട്ടി. (http://admission.uoc.ac.in). ഫോണ് : 0494 2407016, 2660600
അധ്യാപക ഒഴിവ്
തൃശൂര് പേരാമംഗലത്ത് പ്രവര്ത്തിക്കുന്ന കാലിക്കട്ട് സര്വകലാശാലാ സെന്റര് ഫോര് കമ്പ്യൂട്ടര് സയന്സ് ആൻഡ് ഇന്ഫര്മേഷന് ടെക്നോളജിയില് ബിസിഎ. പ്രോഗ്രാമിലേക്ക് മണിക്കൂര്വേതനാടിസ്ഥാനത്തില് ഇംഗ്ലീഷ് വിഷയത്തില് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര് ജൂണ് ആറിന് മുമ്പ് വിശദമായ ബയോഡാറ്റയും യോഗ്യതാ രേഖകളും സഹിതം [email protected] എന്ന മെയിലില് അപേക്ഷിക്കണം. ഫോണ്: 0487 2202563.
Kerala
തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ 25,259 വിദ്യാർഥികളിൽ 18,311 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 72.49 ശതമാനം. വിജയിച്ചവരിൽ 8595 പെണ്കുട്ടികളും 9716 ആണ്കുട്ടികളും ഉൾപ്പെടുന്നു.
വയനാട് ജില്ലയ്ക്കാണ് ഏറ്റവും കൂടുതൽ വിജയശതമാനം (87.30 ശതമാനം). ഏറ്റവും കുറവ് കാസർഗോഡിനും (60.63 ശതമാനം ). ഏഴു സർക്കാർ സ്കൂളുകളും ആറു എയ്ഡഡ് സ്കൂളുകളും നൂറു ശതമാനം വിജയം നേടി.
പട്ടിക ജാതി വിഭാഗത്തിൽ 2348 പേർ പരീക്ഷ എഴുതിയതിൽ 1484 വിദ്യാർഥികളും പട്ടികവർഗ വിഭാഗത്തിൽ 204 പേർ പരീക്ഷ എഴുതിയതിൽ 129 പേരും ഉപരിപഠനത്തിന് അർഹരായി. സംസ്ഥാനത്തെ നാലു ബധിര മൂക സ്കൂളുകളും നൂറു ശതമാനം വിജയം നേടി.
Kerala
തിരുവനന്തപുരം: ഫെബ്രുവരിയിൽ നടത്തിയ സ്കൂൾ അധ്യാപക യോഗ്യതാ പരീക്ഷയുടെ (കെ ടെറ്റ്, ഡിസംബർ 2025) ഫലം പ്രസിദ്ധീകരിച്ചു. കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.
www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം. വിരമിക്കാൻ രണ്ടുവർഷത്തിലധികം ബാക്കിയുള്ള അധ്യാപകർ കെ ടെറ്റ് യോഗ്യത നിർബന്ധമായും നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷമുള്ള ആദ്യ പരീക്ഷയുടെ ഫലമാണു പുറത്തു വന്നത്.
സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് കർശനമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. അതേസമയം ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള പരീക്ഷ ജൂൺ 27, 28 തീയതികളിൽ നടത്തും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം 15 ന് നടത്തും. ചൊവ്വാഴ്ച ചേർന്ന ക്യുഐപി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ മന്ത്രിസഭ നിലവിൽ വന്നിട്ടില്ലെങ്കിലും നേരത്തേ നിശ്ചയിച്ചതു പ്രകാരം വെള്ളിയാഴ്ച തന്നെ ഫല പ്രഖ്യാപനം നടത്തും.
ബുധനാഴ്ച പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകുകയും തുടർന്ന് ഫല പ്രഖ്യാപന തീയതി പ്രഖ്യാപിക്കുകയും ചെയ്യും. ക്യുഐപി യോഗത്തിൽ അധ്യാപക സംഘടനകളെല്ലാം മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.
പുതിയ മന്ത്രിസഭ വന്നതിനു ശേഷം ഫലപ്രഖ്യാപനം നടത്തുന്നതിലേക്കു പോയാൽ പ്ലസ് വണ് പ്രവേശനത്തെയുൾപ്പെടെ ബാധിക്കുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫല പ്രഖ്യാപനം വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചത്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ബിജെപിയുടെ മുന്നേറ്റമാണ് തന്റെ പരാജയത്തിന് കാരണമെന്ന് സിപിഎം സ്ഥാനാർഥിയായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ. പാർട്ടി വോട്ട് ഉൾപ്പെടെ ബിജെപിക്ക് ലഭിച്ചു. ഈ പോക്കാണ് പോകുന്നതെങ്കിൽ സംസ്ഥാനത്ത് ബിജെപി കൂടുതൽ മുന്നേറ്റം നടത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് സ്ഥാനാർഥികളും മണ്ഡലത്തിൽ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി കുറച്ചുകൂടി കടന്നു പ്രവർത്തിച്ചു എന്നുവേണം കരുതാൻ. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ഒമ്പതിനായിരത്തോളം വോട്ടുകൾ അവർ അധികം നേടിയിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.
കടുത്ത പോരാട്ടത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ. ജയന്ത് 1483 വോട്ടുകൾക്കാണ് തോട്ടത്തിൽ രവീന്ദ്രനെ വീഴ്ത്തിയതെങ്കിലും ബിജെപിയുടെ കുതിപ്പാണ് തന്റെ പരാജയത്തിന് കാരണമെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറയുന്നു.
2021ൽ എംടി രമേശ് 30952 വോട്ടുകൾ നേടിയ സ്ഥാനത്ത് ഇക്കുറി നവ്യ ഹരിദാസ് 39899 വോട്ടുകളാണ് നേടിയത്. ഇതിൽ വലിയൊരു പങ്കും പാർട്ടി വോട്ടുകളാണെന്നും തോട്ടത്തിൽ രവീന്ദ്രൻ തുറന്നു പറയുന്നു. മാത്രമല്ല കാര്യങ്ങൾ ഇത്തരത്തിലാണ് പോകുന്നതെങ്കിൽ ബിജെപിയുടെ സ്വാധീനം വർധിക്കുമെന്നാണ് തോട്ടത്തിൽ രവീന്ദ്രന്റെ വിലയിരുത്തൽ.
Kerala
ബംഗളൂരു: 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കർണാടകയിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജനങ്ങൾ കോൺഗ്രസ് ഭരണം തുടരാൻ ആഗ്രഹിക്കുന്നുവെന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പിലെ ഫലമെന്ന് ശിവകുമാർ അവകാശപ്പെട്ടു. ബാഗൾക്കോട്ട്, ദേവനാഗെര സൗത്ത് മണ്ഡലങ്ങളിൽ മികച്ച വിജയമാണ് കോൺഗ്രസ് നേടിയതെന്നും ശിവകുമാർ പറഞ്ഞു.
"സംസ്ഥാന സർക്കാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾ അത് അംഗീകരിച്ചു. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സർക്കാർ എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും.'-ശിവകുമാർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ കോൺഗ്രസ് ഒറ്റക്കെട്ടാണ്. രണ്ട് മണ്ഡലങ്ങളിലും വിജയത്തിനായി എല്ലാവരും പ്രവർത്തിച്ചുവെന്നും ശിവകുമാർ പറഞ്ഞു. ബാഗൽക്കോട്ടിൽ 22332 വോട്ടിനും ദേവനാഗരെയിൽ 5708 വോട്ടിനും ആണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ബേപ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 14 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന് 3956 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്.
ഒരു ഘട്ടത്തിൽ റിയാസിന്റെ ഭൂരിപക്ഷം 8000 കടന്നിരുന്നു. റിയാസ് വിജയിച്ചാൽ തലമൊട്ടയടിച്ച് കാതിൽ കമ്മലിട്ട് നടക്കുമെന്ന് എതിർ സ്ഥാനാർഥി പി.വി.അൻവർ പറഞ്ഞിരുന്നു. ഇനി തങ്ങളുടെ ശക്തികേന്ദ്രത്തിലാണ് വോട്ട് എണ്ണാനുള്ളതെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞുവീശുകയാണ്. നിലവിൽ യുഡിഎഫ് 102 സീറ്റിലും എൽഡിഎഫ് 36 സീറ്റിലും എൻഡിഎ രണ്ടു സീറ്റിലും ലീഡു ചെയ്യുകയാണ്.
Kerala
കൊച്ചി: കുന്നത്തുനാട് മണ്ഡലത്തില് ട്വന്റി 20 പാര്ട്ടിയുടെ ചിഹ്നമായ ചക്ക മുറിച്ച് യുഡിഎഫ് പ്രവര്ത്തകരുടെ ആഘോഷം. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്ഥികള് ലീഡ് ഉയര്ത്തിയതോടെ ട്വന്റി 20 സ്ഥാനാര്ഥികളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്.
മാത്രമല്ല കേരളത്തിലെ ഒരു സീറ്റിലും ട്വന്റി 20ക്ക് മുന്നിലെത്താനായിട്ടില്ല. ഇതോടെയാണ് ട്വന്റി 20 ആധിപത്യം പുലര്ത്തുന്ന കുന്നത്തുനാട് കോണ്ഗ്രസ് സ്ഥാനാര്ഥിയായ വി.പി. സജീന്ദ്രന്റെ നേതൃത്വത്തില് ചക്ക മുറിച്ച് കോണ്ഗ്രസ് പ്രവര്ത്തകര് ആഘോഷിച്ചത്. ചക്ക എറിഞ്ഞുടച്ച് റീത്ത് വച്ചും പ്രവര്ത്തകര് ആഘോഷിക്കുന്നുണ്ട്.
കുന്നത്തുനാട്ടില് വി.പി. സജീന്ദ്രന് 15812 വോട്ടുകള്ക്കാണ് ലീഡ് ചെയ്യുന്നത്. സിറ്റിംഗ് എംഎല്എയായ പി.വി. ശ്രീനിജന് ആണ് എൽഡിഎഫ് സ്ഥാനാർഥി. ബാബു ദിവാകരനാണ് എന്ഡിഎ സ്ഥാനാര്ഥി. അതേസമയം ട്വന്റി 20 കളത്തിലിറക്കിയ താര സ്ഥാനാര്ഥികളായ അഞ്ജലി നായര്, അഖില് മാരാര്, പ്രോമി കുര്യാക്കോസ് എന്നിവരും പരാജയപ്പെട്ടു.
Kerala
കൊച്ചി: പെരുമ്പാവൂരില് ചരിത്ര ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാര്ഥി മനോജ് മൂത്തേടന്. 22001 വോട്ടുകള്ക്കാണ് മനോജ് മൂത്തേടന് ലീഡ് ചെയ്യുന്നത്. തനിക്ക് ലഭിച്ച വലിയ ഭൂരിപക്ഷം ഭയപ്പെടുത്തുകയാണെന്നും ഇനി മുഴുവന് സമയവും പെരുമ്പാവൂരിലെ ജനങ്ങള്ക്ക് വേണ്ടി പ്രവര്ത്തിക്കുമെന്നും മനോജ് മൂത്തേടന് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിജയം ഉറപ്പിച്ചു. ഏഴു റൗണ്ട് പൂര്ത്തിയായപ്പോള് തന്നെ ലീഡ് കൂടി. പെരുമ്പാവൂരില് ഏറ്റവും വലിയ ചരിത്ര ഭൂരിപക്ഷത്തിലേക്കാണ് പോകുന്നത്. ജനങ്ങള് മുഴുവന് ഹൃദയത്തില് ഏറ്റുവാങ്ങിയാണ് സ്വീകരിച്ചത്. ഞാന് ജനിച്ചു വളര്ന്ന മണ്ണില് തെരഞ്ഞെടുപ്പില് മത്സരിക്കാന് അവസരമുണ്ടായപ്പോള് വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി പറയുകയാണ്.
എനിക്ക് സീറ്റ് നല്കിയ പാര്ട്ടിയോടും ഹൃദയത്തില് ഏറ്റുവാങ്ങിയ എല്ലാവരോടും ദൈവത്തോടും നന്ദി പറയുകയാണ്. എല്ദോസ് കുന്നപ്പിള്ളിയെ മാറ്റി നിര്ത്തിയപ്പോള് ആദ്യത്തെ ഒരു ദിവസത്തെ ആശങ്ക മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല് പിന്നീട് എല്ലാവരും ഒറ്റ കെട്ടായി ഇറങ്ങി.
ആദ്യ ദിവസത്തെ റോഡ് ഷോയോട് കൂടി കളം നമുക്ക് അനുകൂലമായി മാറി. എല്ലായിടത്തും വലിയ സ്വീകാര്യതയുണ്ടായി. അതുകൊണ്ടാണ് ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചത്. വലിയ അംഗീകാരമാണത്. ഇത് എന്നെ ഭയപ്പെടുത്തുകയാണ്. കാരണം ഇത്രയും സ്വീകാര്യത ജനങ്ങള് നല്കിയപ്പോള് മുഴുവന് സമയവും പെരുമ്പാവൂരിന് വേണ്ടി നില്ക്കണം എന്ന തീരുമാനത്തിലേക്ക് വരികയാണ്.
മുഴുവന് സമയവും ഇനി പെരുമ്പാവൂരില് ജനങ്ങളുടെ ആവശ്യങ്ങള്ക്കും വികസനത്തിനും വേണ്ടി നില്ക്കാന് തീരുമാനിച്ച് ഇന്നു മുതല് ഇറങ്ങുകയാണ് എന്ന് മനോജ് മൂത്തേടന് പറഞ്ഞു. അതേസമയം, സ്ഥാനാര്ഥി നിര്ണയവുമായി ബന്ധപ്പെട്ട് എല്ദോസ് കുന്നപ്പിള്ളിയുടെ പരിഭവം തെരഞ്ഞെടുപ്പില് തിരിച്ചടിയായില്ല എന്നാണ് വ്യക്തമാകുന്നത്. ബേസില് പോള് ആണ് പെരുമ്പാവൂരില് എല്ഡിഎഫ് സ്ഥാനാര്ഥി. ജിബി പാത്തിക്കലാണ് എന്ഡിഎ സ്ഥാനാര്ഥി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാലാം റൗണ്ടിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് സുനാമി. നിലവിൽ യുഡിഎഫ് 96 സീറ്റിലും എൽഡിഎഫ് 41 സീറ്റിലും എൻഡിഎ രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്. മുഖ്യമന്ത്രി ഉൾപ്പടെ 12 മന്ത്രിമാർ ഇപ്പോഴും പിന്നിൽ നിൽക്കുകയാണ്.
യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള് മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, വി. ശിവന്കുട്ടി, വീണാ ജോർജ്, ഗണേഷ് കുമാർ, ആർ. ബിന്ദു, പി. രാജീവ്, അബ്ദുറഹിമാൻ, കടന്നപള്ളി രാമചന്ദ്രൻ, എം.ബി.രാജേഷ്, ജെ. ചിഞ്ചുറാണി, എ. കെ.ശശീന്ദ്രൻ എന്നിവരെല്ലാം പരാജയ ഭീഷണി നേരിടുകയാണ്.
പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മികച്ച ലീഡുമായി മുന്നേറുകയാണ്. എന്നാല് ധര്മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം റൗണ്ടിലും പിന്നിലാണ്. അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ 1090 വോട്ടിന് യുഡിഎഫ് സ്ഥാനാര്ഥി വി.പി. അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്.
Kerala
കൊച്ചി: എറണാകുളം തൂത്തുവാരി യുഡിഎഫ്. ജില്ലയില് 14 മണ്ഡലങ്ങളിലും ലീഡ് ഉയര്ത്തിയിരിക്കുകയാണ് യുഡിഎഫ്. വി.ഡി. സതീശന് നേരത്തെ പ്രഖ്യാപിച്ചതു പോലെ തന്നെ കംപ്ലീറ്റ് സ്വീപ് എന്ന നിലയിലേക്കാണ് എറണാകുളം കടന്നിരിക്കുന്നത്. ആദ്യ ഘട്ടത്തില് എല്ഡിഎഫ് സ്ഥാനാര്ഥികള് ലീഡ് ഉയര്ത്തിയെങ്കിലും യുഡിഎഫ് വന് ഭൂരിപക്ഷത്തോടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
പറവൂരില് ലീഡ് നില മാറി മറിയുകയാണ്. വോട്ടെണ്ണല് ആരംഭിച്ച ആദ്യ ഘട്ടത്തില് വി.ഡി. സതീശന് ലീഡ് ഉയര്ത്തിയെങ്കിലും പിന്നീട് ഇ.ടി. ടൈസണ് മാസ്റ്റര് മുന്നില് എത്തി. എന്നാല് നിലവില് വി.ഡി. സതീശന് ലീഡ് ഉയര്ത്തിയിരിക്കുകയാണ്. 5312 ആണ് ലീഡ് നില. വത്സല പ്രസന്നകുമാര് ആണ് എന്ഡിഎ സ്ഥാനാര്ഥി.
മൂവാറ്റുപുഴയില് 26,000 വോട്ടുകള്ക്കാണ് മാത്യു കുഴല്നാടന് ലീഡ് ചെയ്യുന്നത്. എന്. അരുണ് ആണ് എല്ഡിഎഫ് സ്ഥാനാര്ഥി. ട്വന്റി 20യുടെ സണ്ണി കടുത്താഴെയാണ് എന്ഡിഎ സ്ഥാനാര്ഥി.
വൈപ്പിന് മണ്ഡലത്തില് മാത്രമായിരുന്നു എല്ഡിഎഫ് ലീഡ് ഉയര്ത്തിയത്. എന്നാല് അഡ്വ. എം.ബി. ഷൈനിയെ പിന്നിലാക്കി നിലവില് ടോണി ചമ്മിണി ലീഡ് ഉയര്ത്തി. 2649 ആണ് ലീഡ് നില. ട്വന്റി 20യുടെ അനിത തോമസ് ആണ് എന്ഡിഎ സ്ഥാനാര്ഥി.
കളമശേരിയില് പി. രാജീവ് ആദ്യം ലീഡ് ഉയര്ത്തിയെങ്കിലും പിന്നീട് ലീഡ് നില കുറയുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്ഥി വി.ഇ. അബ്ദുല് ഗഫൂര് ലീഡ് ഉയര്ത്തിയിരിക്കുന്നത്. 2497 വോട്ടുകള്ക്കാണ് അബ്ദുല് ഗഫൂര് ലീഡ് ചെയ്യുന്നത്. എം.പി. ബിനു ആണ് എന്ഡിഎ സ്ഥാനാര്ഥി.
പെരുമ്പാവൂരില് മനോജ് മൂത്തേടന് 11443 വോട്ടുകള്ക്കാണ് ലീഡ് ഉയര്ത്തിയിരിക്കുന്നത്. സ്ഥാനാര്ഥി നിര്ണയവുമായി ബന്ധപ്പെട്ട് എല്ദോസ് കുന്നപ്പിള്ളിയുടെ പരിഭവം തെരഞ്ഞെടുപ്പില് തിരിച്ചടിയായില്ല എന്നാണ് വ്യക്തമാകുന്നത്. ബേസില് പോള് ആണ് എല്ഡിഎഫ് സ്ഥാനാര്ഥി. ജിബി പാത്തിക്കലാണ് എംന്ഡിഎ സ്ഥാനാര്ഥി.
അങ്കമാലിയില് യുഡിഎഫ് സ്ഥാനാര്ഥി റോജി എം ജോണ് ആണ് ലീഡ് ഉയര്ത്തിയിരിക്കുന്നത്. 7662 വോട്ടുകളാണ് ലീഡ് നില. സാജു പോള് ആണ് എല്ഡിഎഫ് സ്ഥാനാര്ഥി. പ്രോമി കുര്യാക്കോസ് ആണ് എന്ഡിഎ സ്ഥാനാര്ഥി.
കൊച്ചിയില് മുഹമ്മദ് ഷിയാസ് ആണ് ലീഡ് ചെയ്യുന്നത്. 1885 വോട്ടുകള്ക്കാണ് ലീഡ് ചെയ്യുന്നത്. സിറ്റിംഗ് എംഎല്എയായിരുന്ന കെ.ജെ. മാക്സി പിന്നിലാണ്. സേവ്യര് ജൂലപ്പന് ആണ് എന്ഡിഎ സ്ഥാനാര്ഥി.
കുന്നതതുനാട്ടില് വി.പി. സജീന്ദ്രന് 6823 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. സിറ്റിംഗ് എംഎല്എയായ എല്ഡിഎഫിന്റെ പി.വി. സജീന്ദ്രന് പിന്നിലാണ്. ബാബു ദിവാകരന് ആണ് എന്ഡിഎ സ്ഥാനാര്ഥി.
കോതമംഗലത്ത് ഷിബു തെക്കുംപുറം 5945 വോട്ടുകള്ക്കാണ് ലീഡ് ചെയ്യുന്നത്. ഷിബുവിന്റെ അതേ പേരില് രണ്ടു വിതമ സ്ഥാനാര്ഥികള് ഉണ്ടായിരുന്നെങ്കിലും ഷിബു തെക്കുംപുറം ലീഡ് ഉയര്ത്തുകയാണ്. ആന്റണി ജോണ് ആണ് എല്ഡിഎഫ് സ്ഥാനാര്ഥി. അജി നാരായണ് ആണ് എന്ഡിഎ സ്ഥാനാര്ഥി.
ആലുവയില് എ.എം. ആരിഫിനെ കടത്തി വെട്ടി അന്വര് സാദത്ത് 4370 വോട്ടുകള്ക്ക് മുന്നിലാണ്. എം.എ. ബ്രഹ്മരാജ് ആണ് എന്ഡിഎ സ്ഥാനാര്ഥി.
തൃപ്പൂണിത്തുറയില് ദീപക് ജോയ് 6312 വോട്ടുകള്ക്ക് മുന്നിലാണ്. എല്ഡിഎഫിന്റെ കെ.എന്. ഉണ്ണികൃഷ്ണനെ കടത്തിവെട്ടിയാണ് ദീപക് ജോയ് മുന്നില് എത്തിയിരിക്കുന്നത്. ട്വന്റി 20യുടെ അഞ്ജലി നായര് ആണ് എന്ഡിഎ സ്ഥാനാര്ഥി.
തൃക്കാക്കരയില് 15174 വോട്ടുകള്ക്ക് ഉമ തോമസ് ലീഡ് ചെയ്യുകയാണ്. അഡ്വ. പുഷ്പ ദാസ് ആണ് എല്ഡിഎഫ് സ്ഥാനാര്ഥി. ട്വന്റി 20യുടെ അഖില് മാരാര് ആണ് എന്ഡിഎ സ്ഥാനാര്ഥി.
പിറവത്ത് ലീഡ് ഉയര്ത്തുകയാണ് അനൂപ് ജേക്കബ്. 16354 വട്ടുകള്ക്കാണ് അനൂപ് ജേക്കബ് ലീഡ് ഉയര്ത്തിയിരിക്കുന്നത്. സാബു കെ. ജേക്കബ് ആണ് എല്ഡിഎഫ് സ്ഥാര്ഥി. ജിബി എബ്രഹാം ആണ് എന്ഡിഎ സ്ഥാനാര്ഥി.
എറണാകുളത്ത് ടി.ജെ. വിനോദ് 21630 വോട്ടുകള്ക്ക് മുന്നിലാണ്. സാബു ജോര്ജ് ആണ് എല്ഡിഎഫ് സ്ഥാനാര്ഥി. പി.ആര്. ശിവശങ്കര് ആണ് എന്ഡിഎ സ്ഥാനാര്ഥി.
Kerala
കൊച്ചി: കോതമംഗലത്ത് ലഭിക്കുന്ന വിജയം ഐക്യ ജനാധിപത്യ മുന്നണിക്കും കോതമംഗലത്തെ ജനങ്ങള്ക്കും സമര്പ്പിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്ഥി ഷിബു തെക്കുംപുറം. 3701 വോട്ടുകള്ക്കാണ് ഷിബു തെക്കുംപുറം ലീഡ് ചെയ്യുന്നത്.
ജനങ്ങളെ ചേര്ത്തു നിര്ത്തിയ വലിയ പ്രവര്ത്തനങ്ങള്, എല്ലാ കാര്യങ്ങളിലും ഇടപെട്ട് മുന്നോട്ടു പോകാന് കഴിഞ്ഞ വലിയ നേട്ടമാണ് തെരഞ്ഞെടുപ്പിലെ ഫലം. ഈ വിജയം ഐക്യ ജനാധിപത്യ മുന്നണിക്കും കോതമംഗലത്തെ ജനങ്ങള്ക്കും സമര്പ്പിക്കുന്നു. ചരിത്ര ഭൂരിപക്ഷം കോതമംഗലത്തു നിന്നും കിട്ടും. യുഡിഎഫിന്റെ വലിയൊരു മുന്നേറ്റമാണ് കേരളത്തില് ഉടനീളം കാണാന് കഴിയുന്നത്.
100 സീറ്റുകള്ക്ക് മുന്നില് യുഡിഎഫ് മുന്നിലെത്തും. ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചാണ് ഓരോ പഞ്ചായത്തും എണ്ണുമ്പോള് ലീഡ് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്ഷക്കാലം ഐക്യജനാധിപത്യ മുന്നണി കോതമംഗലത്ത് നടത്തിയ പ്രവര്ത്തനങ്ങളാണ് ഉജ്ജ്വല വിജയത്തിലേക്ക് എത്തിച്ചിരിക്കുന്നത് എന്ന് ഷിബു തെക്കുംപുറം മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, ഷിബുവിന്റെ അതേ പേരില് രണ്ടു വിതമ സ്ഥാനാര്ഥികള് ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില് തന്നെ അദ്ദേഹം ലീഡ് ഉയര്ത്തുകയായിരുന്നു. ആന്റണി ജോണ് ആണ് കോതമംഗലത്ത് എല്ഡിഎഫ് സ്ഥാനാര്ഥി. അജി നാരായണ് ആണ് എന്ഡിഎ സ്ഥാനാര്ഥി.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടണ്ണൽ രണ്ടാം റൗണ്ട് പിന്നിട്ടപ്പോൾ കോട്ടയം ജില്ലയിൽ യുഡിഎഫ് മുന്നേറ്റം. വൈക്കത്ത് എൽഡിഎഫ് മുന്നേറുകയാണ്. പി.പ്രദീപ് 286 വോട്ടിന് ലീഡ് ചെയ്യുകയാണ്.
പി. പ്രദീപ് 4,132 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോന് 3,846, എൻഡിഎ സ്ഥാനാർഥി കെ. അജിത് 1,725 വോട്ടുകള് നേടി. കോട്ടയം മണ്ഡലത്തില് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂര് രാധാകൃഷ്ണന് 2,538 വോട്ടിന് ലീഡ് ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി മണ്ഡലത്തില് എൽഡിഎഫിലെ ഡോ. എന്. ജയരാജ് 192 വോട്ടിന് ലീഡ് ചെയ്യുന്നു. കടുത്തുരുത്തിയില് യുഡിഎഫിലെ മോൻസ് ജോസഫ് 3,708 വോട്ടിന് ലീഡ് ചെയ്യുന്നു. ചങ്ങനാശേരിയിൽ എൽഡിഎഫ് ആയിരം വോട്ടിന് ലീഡുനേടി.
പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർഥി 129 വോട്ടിനും പാലായിൽ യുഡിഎഫ് സ്ഥാനാർഥി 1770 വോട്ടിനും ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥി നാട്ടകം സുരേഷ് 9483 വോട്ടിനും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 14626 വോട്ടിനും ലീഡു ചെയ്യുകയാണ്.
Kerala
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറ്റ പ്രയോഗം നേരിട്ട ജി. സുധാകരൻ്റെ സ്വാധീനം ആലപ്പുഴയിലെ ഇടതു കോട്ടയിൽ വിള്ളൽ വീഴ്ത്തുന്നു. അത് സംസ്ഥാനത്ത് ആകെ വ്യാപിക്കുന്നു. വയലാർ പുന്നപ്ര സമര ചരിത്രത്തിന്റെ ചുവന്ന അദ്ധ്യായങ്ങൾ ചേർന്ന ആലപ്പുഴയുടെ മനസ്സ് വലതിനൊപ്പം. അതേ വികാരം സംസ്ഥാനത്താകെ വ്യാപിക്കുന്ന ചിത്രം ഭൂരിപക്ഷ നിലയിൽ ഇതുവരെ പ്രതിഫലിക്കുന്നു.
രമേശ് ചെന്നിത്തലയും ജി.സുധാകരനും തുടങ്ങി ജില്ലയിലാകെ വലതുപക്ഷ കാറ്റ് ആഞ്ഞു വീശുന്നു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനും ഇടതുപക്ഷവും എന്നോടൊപ്പം എന്ന് പറഞ്ഞ ജി സുധാകരൻ്റെ വാക്കുകൾ അക്ഷരം പ്രതി ശരിവെക്കുന്നതാണ് ഇതുവരെ വന്നഫലം.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മൂവാറ്റുപുഴയില് മാത്യു കുഴല്നാടന് വ്യക്തമായ ലീഡ്. 6000ന് മുകളില് വോട്ടുകള്ക്കാണ് മാത്യു കുഴല്നാടന് ലീഡ് ചെയ്യുന്നത്. ഇതോടെ പ്രവര്ത്തകര് കുഴലപ്പം വിതരണം ആരംഭിച്ചു.
മൂവാറ്റുപുഴയില് മികച്ച വിജയം നേടുമെന്നും യുഡിഎഫിന് അനുകൂലമായ സൂചനകളാണ് തുടക്കം മുതല് തന്നെ ലഭിക്കുന്നതെന്നും മാത്യു കുഴല്നാടന് പറഞ്ഞു. അതേസമയം 2021ല് 6161 വോട്ടിനാണ് സിപിഐയുടെ എല്ദോ എബ്രഹാമിനെ മാത്യു കുഴല്നാടന് തോല്പ്പിച്ചത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ 14 മന്ത്രിമാരാണ് നിലവിൽ പിന്നിൽ നിൽക്കുന്നത്. ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്.
97 സീറ്റുകളിൽ യുഡിഎഫും 38 സീറ്റുകളിൽ എൽഡിഎഫും 4 സീറ്റുകളിൽ ബിജെപിയും ലീഡ് നേടിയിട്ടുണ്ട്. പിണറായി വിജയൻ അടക്കം 14 എൽഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ പിന്നിലായത്. ഇടുക്കിയില് റോഷി അഗസ്റ്റിനും ഏറ്റുമാനൂരില് വിഎന് വാസവനും പിന്നിലാണ്.
ഇരിങ്ങാലക്കുടയില് ആര്. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്, കളമശേരിയില് പി രാജീവ്, മാനന്തവാടിയില് ഒ ആര് കേളു, നേമത്ത് ശിവന്കുട്ടി, ആറന്മുളയില് വീണ ജോര്ജ്, താനൂരില് അബ്ദുള് റഹ്മാന്,ചേർത്തലയിൽ പി പ്രസാദ്, ധർമ്മടത്ത് പിണറായി വിജയൻ എന്നിവര് പിന്നിലാണ്.
കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളില് യുഡിഎഫ് ലീഡുയര്ത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലുള്ളത്. എല്ഡിഎഫ് കണ്വീനര് ടി.പി രാമകൃഷ്ണന് മത്സരിക്കുന്ന പേരാമ്പ്രയില് ഫാത്തിമ തഹിലിയ മുന്നിലാണ്.
Kerala
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ പൂര്ണ നിയന്ത്രണം ചൂണ്ടുവിരലില് ഒതുക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ഡോ. രത്തന് യു. കേല്ക്കര്. തിരുവനന്തപുരം പിഎംജിയിലെ തെരഞ്ഞെടുപ്പു കമ്മീഷന് കമ്മീഷന് ഓഫീസിലിരുന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിയന്ത്രണം.
പുലര്ച്ചെ സ്ട്രോംഗ് റൂമുകളുടെ തുറക്കല് അടക്കമുള്ള ജില്ലകളിലെ എല്ലാ വിവരങ്ങളും കണ്ട്രോള് റൂമുകളിലെ നിരീക്ഷണ കാമറകളിലൂടെ അറിയാനാകും. ജില്ലാ കളക്ടര്മാരുമായി ആവശ്യമായ ഘട്ടങ്ങളിലെല്ലാം സിഇഒ ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സംശയങ്ങള്ക്കും ഇടയ്ക്കിടെ അദ്ദേഹം മറുപടി നല്കുന്നുണ്ട്.
സുരക്ഷയുടെ ചുമതലയുള്ള സംസ്ഥാനത്തെ പോലീസ് നോഡല് ഓഫീസറുമായും കേന്ദ്ര സേനകളുടെ കോ -ഓര്ഡിനേറ്ററുമായും ക്രമസമാധാനം സംബന്ധിച്ച കാര്യങ്ങളും ചര്ച്ച ചെയ്യുന്നു. ഓഫീസില് ഇരുന്നാകും ഇന്നത്തെ വോട്ടെണ്ണല് നിയന്ത്രണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ഡോ.രത്തന് യു. കേല്ക്കര് ദീപികയോടു പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ കണ്ട്രോള് റൂമില് ഓരോ വോട്ടെണ്ണല് കേന്ദ്രത്തിലേയും വിവരങ്ങള് ദൃശ്യങ്ങള് സഹിതം ലഭ്യമാണ്. ഒട്ടേറെ ഉദ്യോഗസ്ഥരേയും സാങ്കേതിക വിദഗ്ധരേയുമാണ് കണ്ട്രോള് റൂമുകളുടെ ചുമതലയിലുള്ളത്.
Kerala
കൊച്ചി: കൊച്ചി മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസ് ലീഡ് ചെയ്യുന്നു. 2000 വോട്ടുകൾക്കാണ് ഷിയാസ് ലീഡ് ചെയ്യുന്നത്.
കൊച്ചി എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. കെ.ജെ. മാക്സിയാണ് മുന്നിലുള്ളത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 134 മണ്ഡലങ്ങളിലെ ലീഡ് വരുന്പോൾ ഇരു മുന്നണികളും 65 സീറ്റുകൾ വീതം നേടിയിട്ടുണ്ട്. എൻഡിഎയ്ക്ക് നാല് സീറ്റുകളിൽ ലീഡ് ഉണ്ട്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. നിലവിൽ യുഡിഎഫ് 64 സീറ്റിലും എൽഡിഎഫ് 50 സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും ലീഡു ചെയ്യുകയാണ്.
സി.പി.ജോൺ തിരുവനന്തപുരം മണ്ഡലത്തിൽ 11 വോട്ടുകൾക്കും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ 12 വോട്ടുകൾക്ക് മുന്നിലാണ്. പാലായിൽ മാണി സി. കാപ്പനും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും ലീഡ് ചെയ്യുകയാണ്.
Kerala
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ചടുലനീക്കങ്ങളുമായി കോൺഗ്രസ്. ഫലം അനുകൂലമെങ്കില് ഹൈക്കമാന്ഡ് നിരീക്ഷകര് നാളെ തന്നെ കേരളത്തിലെത്തും.
നിയുക്ത എംഎല്എമാരുടെ പിന്തുണ തേടുന്നതടക്കം നടപടികള് വേഗത്തില് പൂര്ത്തിയാക്കാനാണ് നീക്കം. സച്ചിന് പൈലറ്റ്, ഇമ്രാന് പ്രതാപ് ഗഡി എംപി, കര്ണാടക മന്ത്രി കെ.ജെ.ജോര്ജ്, കനയ്യ കുമാര് എന്നിവരടങ്ങുന്ന നിരീക്ഷക സംഘമാണ് എത്തുക.
കേരളത്തിലെ ഫലം എഐസിസിക്കും ഏറെ നിര്ണായകമാണ്. ചൊവ്വാഴ്ച വോട്ടെണ്ണുന്ന സംസ്ഥാനങ്ങളില് ഹൈക്കമാന്ഡ് നേതൃത്വം പൂര്ണ വിജയ പ്രതീക്ഷ വച്ചു പുലര്ത്തുന്നത് കേരളത്തില് മാത്രമാണ്.
85നും 90 നുമിടയില് സീറ്റുകളാണ് എഐസിസിയുടെ പ്രതീക്ഷ. ഫലം അനുകൂലമെങ്കില് സര്ക്കാര് രൂപീകരണം വൈകേണ്ടതില്ലെന്നാണ് കണക്കുകൂട്ടൽ. നിയുക്ത എംഎല്എമാരുടെ മനസറിഞ്ഞ ശേഷം ഇവർ തീരുമാനം ഹൈക്കമാന്ഡിനെ അറിയിക്കും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിലും താഴെത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകളിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ്. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെ, വിജയവാർത്തകൾ ആഘോഷമാക്കാൻ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കെപിസിസി ആസ്ഥാനത്ത് വലിയ പന്തൽ ഒരുങ്ങിക്കഴിഞ്ഞു.
എൺപതിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഫലം പുറത്തുവരുമ്പോൾ പ്രവർത്തകർ കൂട്ടമായി എത്താൻ സാധ്യതയുള്ളതിനാൽ ഇന്ദിരാ ഭവനിലും പരിസരത്തും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ പ്രമുഖ യുഡിഎഫ് നേതാക്കൾ കെപിസിസി ആസ്ഥാനത്ത് എത്തിച്ചേരും.
സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായത് പ്രവർത്തകർക്കിടയിൽ വലിയ ആവേശം പകർന്നിട്ടുണ്ട്. എന്നാൽ ഔദ്യോഗിക ഫലം വരുന്നത് വരെ ജാഗ്രത പാലിക്കണമെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൃത്യമായ നിരീക്ഷണം വേണമെന്നും നേതൃത്വം നിർദേശിച്ചിട്ടുണ്ട്. രാവിലെ എട്ടോടെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരും.
National
ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. റിക്കാർഡ് വിജയശതമാനമാണ് കേരളത്തിലെ സ്കൂളുകൾ സ്വന്തമാക്കിയത്. പത്താം ക്ലാസിൽ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.97 ശതമാനം വിജയം നേടി.
ദേശീയതലത്തിൽ പത്താം ക്ലാസിൽ 99.18, പന്ത്രണ്ടാം ക്ലാസിൽ 99.13 ശതമാനം വിദ്യാർഥികൾ വിജയിച്ചു. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസാണ് ഫലം പ്രഖ്യാപിച്ചത്. കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ cisce.org വഴിയും results.cisce.org വഴിയും ഫലങ്ങൾ പരിശോധിക്കാം.
കേരളത്തിൽ 166 സ്കൂളുകളിൽ നിന്ന് 7,861 വിദ്യാർഥികളാണ് ഐസിഎസ്ഇ പരീക്ഷ എഴുതിയത്. 85 സ്കൂളുകളിൽനിന്ന് 3,058 വിദ്യാർഥികളാണ് ഐഎസ്സി പരീക്ഷ എഴുതിയത്.
Kerala
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) പരീക്ഷാ ഫലങ്ങളുടെ പ്രഖ്യാപന തീയതികൾ നിശ്ചയിച്ചു. എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15 നും ഹയർസെക്കൻഡറി ഫലപ്രഖ്യാപനം മേയ് 22നും പ്ലസ് വൺ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 10നും നടക്കും.
മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനാൽ പുതിയ സർക്കാരിൽ ചുമതലയേൽക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുക. മൂല്യനിർണയ ക്യാമ്പുകൾ പൂർത്തിയായിയായി വരുകയാണ്.
ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള അവസാനഘട്ട നടപടികൾ പുരോഗമിക്കുകയാണ്. വിദ്യാർഥികൾക്ക് results.kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും. പരീക്ഷാഫലം വന്നാലുടന് സര്ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് മൂല്യനിർണയം വൈകിയാണ് ആരംഭിച്ചത്. ഫലപ്രഖ്യാപനം കഴിഞ്ഞാല് ഉടന് തന്നെ പുനര് മൂല്യനിര്ണയത്തിനുള്ള അപേക്ഷ സ്വീകരിക്കും. അതിന്റെ ഫലം മേയ് അവസാനവാരം പ്രഖ്യാപിക്കും.
മേയ് അവസാന വാരത്തോടെ ഉപരിപഠനത്തിനായുള്ള അഡ്മിഷൻ നടപടികൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
National
അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചന പ്രകാരം ബിജെപി വൻ മുന്നേറ്റം നടത്തുകയാണ്. അഹമ്മദാബാദ്, വൽസാദ്, വാപി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബിജെപി വ്യക്തമായ ലീഡ് നേടി.
15 മുനിസിപ്പൽ കോർപ്പറേഷനുകൾ, 84 മുനിസിപ്പാലിറ്റികൾ, 200 ലധികം ജില്ലാ-താലൂക്ക് പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് നടക്കുന്നത്. കഴിഞ്ഞ 26 നായിരുന്നു വോട്ടെടുപ്പ്. ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടിയും തമ്മിലുള്ള ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടന്നത്.
700 ലധികം സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുനിസിപ്പൽ കോർപ്പറേഷനുകളിൽ 48.55 ശതമാനവും, മുനിസിപ്പാലിറ്റികളിൽ 58 ശതമാനവും, ജില്ലാ-താലൂക്ക് പഞ്ചായത്തുകളിൽ 61 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.
University News
2025 ഒക്ടോബർ മാസം നടന്ന നാലാം സെമസ്റ്റർ (ത്രിവത്സര എൽഎൽബി (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2019 മുതൽ 2022 അഡ്മിഷൻ, മേഴ്സി ചാൻസ് 2011 മുതൽ 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി മേയ് രണ്ടുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഒക്ടോബർ മാസം നടന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2026 മെയ് 2 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
മൂന്നും നാലും സെമസ്റ്റർ ബി.കോം (SDE), ഒക്ടോബർ 2025 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇജെVII) 2026 ഏപ്രിൽ 24 മുതൽ 28 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
എംഎ അപേക്ഷ ക്ഷണിച്ചു
ഡിപ്പാർട്ടമെന്റ് ഓഫ് ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ രണ്ട് വർഷ എംഎ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഡിപ്പാർട്ട്മെന്റിൽ രണ്ട് എംഎ പ്രോഗാമുകളാണ് നിലവിലുള്ളത്. എംഎ ഇസ്ലാമിക് ഹിസ്റ്ററി, എംഎ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസും. അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തിയതി: 30. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in
University News
2025 ഒക്ടോബർ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഫ്എ (സ്കൾപ്ച്ചർ & പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2
025 ഒക്ടോബർ - നവംബർ മാസങ്ങളിൽ മാസങ്ങളിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ ബിബിഎ വിദൂരവിദ്യാഭ്യാസം ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി മേയ് ഒന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഒക്ടോബർ മാസം നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ (വിദൂര വിദ്യാഭാസ വിഭാഗം- 2023 അഡ്മിഷൻ - റെഗുലർ, 2021 & 2022 അഡ്മിഷൻ - സപ്ലിമെന്ററി, 2017
മുതൽ 2020 അഡ്മിഷൻ - മേഴ്സിചാൻസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2025 ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത മൂന്നും നാലും സെമസ്റ്റർ എം എ പൊളിറ്റിക്കൽ സയൻസ്
(എസ് ഡി ഇ - 2023 അഡ്മിഷൻ റഗുലർ, 2022 & 2021 അഡ്മിഷൻ സപ്ലിമെന്ററി, 2017-2020 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി മേയ് ഒന്നു വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2025 ജൂണിൽ നടത്തിയ എം കോം മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി മേയ് 04 വരെ ഓഫ് ലൈനായി അപേക്ഷിക്കാം.
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗ് കാര്യവട്ടത്തെ ഏഴാം സെമസ്റ്റർ ബി.ടെക് 2020 സ്കീം (റെഗുലർ 2022 അഡ്മിഷൻ സപ്ലിമെന്ററി - 2020 അഡ്മിഷൻ & 2021 അഡ്മിഷൻ) നവംബർ2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി അപേക്ഷിക്കേണ്ട അവസാന തീയതി 30. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി ഓഗസ്റ്റ് 2025 ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും, ഹാൾ ടിക്കറ്റുമായി റീവാല്യൂവേഷൻ വിഭാഗത്തിൽ (EJ X) 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
University News
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ അഞ്ചാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എംപിഇഎസ് -2023 അഡ്മിഷൻ - റഗുലർ ) നവംബർ 2025 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കായി മേയ് രണ്ടിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
22.04.2026 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റഗുലർ, സപ്ലിമെൻറ്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
22.04.2026 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ, സപ്ലിമെൻറ്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് പ്രിൻറ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് ഹാൾ ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 10 ന് ഹാജരാകണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
പരീക്ഷ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ പിജി ( സിബിസിഎസ്എസ്- റഗുലർ,സപ്ലിമെന്ററി) മേയ് 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
06.05.2026 ന് ആരംഭിക്കുന്ന മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ എൽ എൽ ബി (റഗുലർ, സപ്ലിമെന്ററി ) മേയ് 2026 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
തീയതി നീട്ടി
എട്ട് , നാല് സെമസ്റ്റർ ബിഎ എൽഎൽബി മേയ് 2026 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള തീയതി 25.04.2026 വരെ നീട്ടി
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ സോഷ്യോളജി വിഷയത്തിൽ പിഎച്ച്ഡിക്കായി ദീപ മോഹൻ സമർപ്പിച്ച പ്രബന്ധത്തിന്റെ ഓപ്പൺ ഡിഫൻസ് 30 രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്ന് ദിവസം മുന്പു മുതൽ കണ്ണൂർ സർവകലാശാല ഡോ. ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാകും.
കണ്ണൂർ സർവകലാശാലയിൽ കോമേഴ്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.കെ.വിഷ്ണു പി.എച്ച്.ഡി. ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്റെ ഓപ്പൺ ഡിഫൻസ് 27 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂട നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു.പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്ന് ദിവസം മുന്പു മുതൽ ശ്രീനാരായണ കോളേജ്, കണ്ണൂർ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
Kerala
കോട്ടയം: നാലാഴ്ചയോളം രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രചാരണങ്ങൾക്കൊടുവിൽ കേരള ജനത വിധിയെഴുതി. സമഗ്ര വോട്ടര്പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്) ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ രാത്രി എട്ടു വരെയുള്ള കണക്കനുസരിച്ച് 78.1 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
അന്തിമ കണക്കുകൾ വരുമ്പോൾ പോളിംഗ് ശതമാനം ഇനിയും കൂടിയേക്കാം. ആറു വരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നു. പലയിടത്തും പോളിംഗ് അവസാനിക്കാത്തതിനാല് നിരക്ക് ഉയരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
എസ്ഐആറിനു ശേഷം ആകെ വോട്ടര്മാരുടെ എണ്ണത്തില് കുറവു വന്നിട്ടും പോളിംഗ് ശതമാനത്തില് വര്ധനവുണ്ടായത് അനുകൂലമാണെന്ന വിലയിരുത്തലിലാണ് മുന്നണികൾ. മേയ് നാലിനാണ് വോട്ടെണ്ണൽ.
Leader Page
കർണാടകയിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ സർവേ കാണാനിടയായി. ഇന്ത്യയിൽ ഒരു ജോലിയും ചെയ്യാത്ത പതിനെട്ടിനും 29 വയസിനുമിടയിലുള്ള പുരുഷന്മാരുടെ എണ്ണം 26 കോടിയാണത്രേ! കൃത്യമായ ശമ്പളത്തിന് ജോലി ചെയ്യുന്നവർ വെറും ഏഴു ശതമാനം മാത്രം. 40 ശതമാനത്തോളം പേർ ഒരു ജോലിയും ചെയ്യാതിരിക്കുന്നവരാണ്. ജോലി തെരഞ്ഞെടുക്കുന്നതിൽപോലും രസകരമായ ചില കാര്യങ്ങളിവിടെയുണ്ട്.
ഇന്ത്യക്കാർ ആദ്യമേതന്നെ സ്ത്രീകൾക്കുവേണ്ടിയുള്ളത്, പുരുഷനുവേണ്ടിയുള്ളത് എന്ന് ജോലിയെ തരംതിരിച്ചിട്ടുണ്ട്. അടുത്തനോട്ടം ജോലിയുടെ അന്തസാണ്. ബുദ്ധി ഉപയോഗിച്ചുള്ള ജോലിയാണോ ശാരീരികാധ്വാനമുള്ള ജോലിയാണോ എന്നു നോക്കുന്ന മറ്റൊരു വിഭാഗവും ഇവിടെയുണ്ട്. കുറഞ്ഞ സമയംകൊണ്ടു തീരുന്ന ജോലി അന്വേഷിക്കുന്നവരും ധാരാളം.
കേരളത്തിലാകട്ടെ ജോലി നേടുക എന്നതും ജോലി ചെയ്യുക എന്നതും വല്ലാത്ത പ്രതിസന്ധിയിലെത്തി നില്ക്കുകയാണ്. ഉദാഹരണത്തിന്, എന്റെ വീടിനടുത്ത് ഒരു കുടുംബം എട്ടോ പത്തോ പേർക്കു മാത്രമിരിക്കാൻ കഴിയുന്ന ചെറിയൊരു ഹോട്ടൽ നടത്തുന്നുണ്ട്. എന്നും രാവിലെ നടക്കാൻ പോകുന്ന ഞാൻ അവിടന്നു ചായ കുടിച്ച് നാട്ടുവർത്തമാനവും കേട്ടാണു മടങ്ങുക. മൂന്നു പേരാണ് ആ ഹോട്ടലിൽ ആകെ ജോലി ചെയ്യുന്നത് എന്ന് അതിന്റെ ഉടമസ്ഥൻ പറഞ്ഞു.
ചായയുണ്ടാക്കാൻ ആയിരം രൂപ ശമ്പളത്തിൽ തമിഴ്നാട്ടുകാരനായ ഒരാൾ. കുറച്ചു സാങ്കേതികത്വം വേണ്ടിവരുമെന്നതിനാൽ പൊറോട്ടയുണ്ടാക്കുന്ന, ബംഗാളിൽനിന്നു വന്ന രണ്ടാമന് 1,500 രൂപ. മൂന്നാമൻ മറ്റെല്ലാ പാചകത്തിനും മേൽനോട്ടം വഹിക്കുന്ന ബംഗാളുകാരൻ. അയാൾക്കു മൂവായിരം രൂപ ദിവസേന ശമ്പളം നല്കുന്നു. ചുരുക്കത്തിൽ, ഒന്നാമൻ മാസം മുപ്പതിനായിരവും രണ്ടാമൻ നാല്പത്തി അയ്യായിരവും മൂന്നാമൻ തൊണ്ണൂറായിരവും മാസത്തിൽ സമ്പാദിക്കുന്നു. ഈ മൂന്നു ജോലിക്കും താൻ മലയാളികളായ പലരെയും പലവട്ടം സമീപിച്ചതാണെന്നും പക്ഷേ, ജോലി അറിയാമായിരുന്നിട്ടും പലരും ഒഴിഞ്ഞുമാറുകയാണുണ്ടായതെന്നുമാണ് കടയുടമസ്ഥൻ പറഞ്ഞത്.
ഇനി മറ്റൊരു സംഭവം നോക്കൂ, ഈ ഹോട്ടലിനോടു ചേർന്ന് ഒരു വലിയ കെട്ടിടത്തിന്റെ പണി നടക്കുകയാണ്. അവിടത്തെ ജോലിക്കാർ ഞാൻ ചായ കുടിക്കുന്ന കടയിൽനിന്നാണ് ഭക്ഷണമൊക്കെ കഴിക്കുന്നത്. അതിൽ 98 ശതമാനം പേരും ഇതര സംസ്ഥാനത്തുനിന്നു വന്നവരാണ്. “മലയാളികളാരും ജോലിക്കാരായി ഇല്ലേ?” എന്നു ഞാൻ ഹോട്ടലുടമയോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്; “ഇല്ല സർ, കെട്ടിടത്തിന്റെ സ്ട്രക്ചർ പൂർത്തിയായി തേയ്പും കഴിഞ്ഞ് വൈറ്റ് സിമന്റും അടിച്ചു കഴിഞ്ഞാൽ ചിലപ്പോൾ പെയിന്റിംഗ്, വയറിംഗ്, ഡെക്കറേഷൻ പണികൾക്കായി അപൂർവം മലയാളികൾ വരുന്നതു കാണാം” എന്നാണ്.
കഠിനാധ്വാനമുള്ള ജോലികൾ മറ്റുള്ളവരും ഫിനിഷിംഗ് വർക്ക് നമ്മളും എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. അതായത്, തൊട്ടും തലോടിയും പണമുണ്ടാക്കുകയും അത് ബൗദ്ധികമാണെന്നു വരുത്തിത്തീർക്കുകയും ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് മലയാളി ചുരുങ്ങിപ്പോയിരിക്കുന്നു.
ഇനി ചിന്തിച്ചു നോക്കൂ; എന്തടിസ്ഥാനത്തിലാണ് കേരളീയർ തൊഴിലില്ലായ്മ എന്നു പറഞ്ഞു മുറവിളി കൂട്ടുന്നത്. ഈ രണ്ടുദാഹരണങ്ങൾ മാത്രം മതി, ഇവിടെ തൊഴിലില്ല എന്ന ധാരണ മാറ്റാനും നമ്മുടെ ഉദാസീനതയും മടിയുമാണ് കാരണമെന്നു തിരിച്ചറിയാനും. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെയും വിവിധ പഠനങ്ങളുടെയും അടിസ്ഥാനത്തിൽ 31 ലക്ഷം മുതൽ 40 ലക്ഷം വരെ ഇതരസംസ്ഥാന തൊഴിലാളികൾ നിലവിൽ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2030 ആകുമ്പോൾ ഇത് 75 ലക്ഷം വരെയാകാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അപ്പോൾ നമ്മുടെ തൊഴിലില്ലായ്മ കണക്കിന് എന്തടിസ്ഥാനമാണുള്ളത്?
ഈ അവസരത്തിൽ മലയാളത്തിലെ ഒരു പ്രസിദ്ധ സിനിമാനടന്റെ കോമഡി ഷോ ഞാനോർത്തു പോവുകയാണ്. “2046ലെ കേരള അസംബ്ലി ഇലക്ഷനു ശേഷം നടന്ന മന്ത്രിസഭാ രൂപീകരണത്തിൽ രണ്ട് മലയാളികൾ മന്ത്രിമാരായി ചുമതല ഏറ്റെടുത്തു!” അതിശയോക്തിപരമാണെങ്കിലും എല്ലാറ്റിനും ഇതര സംസ്ഥാനക്കാരെ ആശ്രയിക്കുന്ന മലയാളിയുടെ ഇന്നത്തെ അവസ്ഥയെ ഇതിൽക്കൂടുതൽ എങ്ങനെയാണ് വരച്ചു കാണിക്കുക?
മലയാളികളുടെ മക്കൾ സോഫ്റ്റ്വെയർ എൻജിനിയറാകാനും മറ്റും അമേരിക്കയിലോ ജർമനിയിലോ കാനഡയിലോ ഫ്രാൻസിലോ ഒക്കെ പോയി പഠിക്കുകയും ജോലി നോക്കുകയും ചെയ്യുന്നുണ്ട്. എന്റെ മകനുൾപ്പെടെയുള്ളവർ പോക്കറ്റ് മണിക്കുവേണ്ടി അവിടത്തെ റെസ്റ്ററന്റുകളിലാണ് ജോലി നോക്കുന്നത്. അവിടെ ആ ജോലി ചെയ്യാൻ അവർക്ക് ഒരു മടിയുമില്ല. പിന്നെന്തിനു നമ്മൾ സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ മടിക്കണം.
ഇനി, കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നോക്കുകയാണെങ്കിൽ പൂജ്യം ശതമാനം എന്നു കാണാം. കാരണം, സ്ത്രീകൾ കായികാധ്വാനമുള്ള ഏതു ജോലിയും തങ്ങളുടെ കഴിവനുസരിച്ചു ചെയ്യുകയും പണം സമ്പാദിക്കുകയും ചെയ്യുന്നു. എഴുപതു വയസുള്ള വനിതകൾപോലും തൊഴിലുറപ്പു പണികൾക്ക് മടികൂടാതെ പോകുന്നത് അധ്വാനിക്കണമെന്നും പണമുണ്ടാക്കണമെന്നുമുള്ള ചിന്തയോടെയാണ്.
നമ്മൾ പുരുഷന്മാരായതിനാൽ അന്തസുള്ള ജോലികൾ മാത്രമേ ചെയ്യൂ എന്ന ധാരണയാണ് ആദ്യം മാറേണ്ടത്. ശാരീരികാധ്വാനം തനിക്കു പറ്റില്ലെന്നും ബൗദ്ധികമായതു ചെയ്യാനുള്ളവരാണ് തങ്ങളെന്നുമുള്ള ചിന്തയും മാറണം. നമ്മുടെ സ്വന്തം നാട്ടിൽ എന്തു ജോലി ചെയ്യുന്നതും അഭിമാനമാണെന്നും നാണക്കേടല്ലെന്നും ചിന്തിച്ചുതുടങ്ങിയാൽ തൊഴിലില്ലായ്മ എന്ന പ്രശ്നം മാറിക്കിട്ടും. കേരളത്തിലെ റസ്റ്ററന്റുകളിൽ മാത്രം എന്തു ജോലിയും ചെയ്യാൻ മലയാളി തയാറായാൽതന്നെ തൊഴിലില്ലായ്മ പകുതി കുറയും.
വിദേശത്തു പഠിച്ചുകൊണ്ട് ഹോട്ടൽ പണിയെടുക്കുന്നവരുമായ മക്കളെയും, സംരംഭകരും തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജോലിക്കു പോകുന്നവരുമായ സ്ത്രീകളെയും കണ്ടുപഠിക്കാൻ യുവാക്കൾ, പ്രത്യേകിച്ചും പുരുഷന്മാർ ഇനിയെങ്കിലും തയാറാകണം. ഏതു ജോലി ചെയ്യുന്നതും അതിലൂടെ ധനം സമ്പാദിക്കുന്നതും അഭിമാനമായി കാണുകതന്നെ വേണം.
Kerala
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുത്തു. പാലക്കാട് വിറ്റ SB 517026 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.
ആകെ അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളിൽ 41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം 54 പേർക്കും ലഭിക്കും.
കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 1,81,513 എണ്ണം സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കും.
Kerala
തിരുവനന്തപുരം: ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു.
www.kerala.gov.in, www.prd.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. 20284 പേർ പരീക്ഷ എഴുതിയതിൽ 3163 പേർ വിജയിച്ചു. വിജയ ശതമാനം 15.59.
പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനാകും.
ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
Education
തിരുവനന്തപുരം: 2026-27 വർഷത്തെ എംബിഎ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (കെ മാറ്റ് 2026) സെഷൻ I പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ൽ ഫലം ലഭ്യമാണ്. അപേക്ഷകർക്ക് വെബ്സൈറ്റിൽനിന്ന് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.
University News
മൂന്നാം സെമസ്റ്റർ (സിസിഎസ്എസ് - 2020 പ്രവേശനം) എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, നാലാം സെമസ്റ്റർ ( സിസിഎസ്എസ് - 2014 പ്രവേശനം ) എംഎസ്സി ഫിസിക്സ് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - V - യുജി) വിവിധ ബിവോക് (2022, 2023, 2024 പ്രവേശനം) ഏപ്രിൽ 2026, (2019, 2020, 2021 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി നാല് മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ്) ഇന്റഗ്രേറ്റഡ് എംഎസ്സി - ബോട്ടണി വിത് കംപ്യൂട്ടേഷൻ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എംഎ - ഇംഗ്ലീഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (2021 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, (2020 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി നാല് മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ട്, നാല് സെമസ്റ്റർ (സിബിസിഎസ്എസ് - യുജി) വിവിധ യുജി (2020 പ്രവേശനം മുതൽ) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി രണ്ട് മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2019 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.
University News
2025 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എഫ്വൈയുജിപി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയ ത്തിലുണ്ടായ മാർക്ക് വ്യത്യാസം സ്റ്റുഡന്റ് പ്രൊഫൈലിൽ ലഭിക്കും.
സൂക്ഷ്മപരിശോധന/പുനർമൂല്യനിർണ്ണയം തീയതി ദീർഘിപ്പിച്ചു
2025 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ് കരിയർ റിലേറ്റഡ് കോഴ്സുകളുടെ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും അപേക്ഷിക്കുവാനുള്ള തീയതി 30 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ/ ബിഎസ്സി/ബികോം സിബിസിഎസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഓൺലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി
30 ലേക്ക് നീട്ടി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
വിദൂരവിദ്യാഭ്യാസ വിഭാഗം 2026 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ കാര്യവട്ടം ക്ലിഫിലെ ലാബിൽ 29, 30 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഡിസംബറിൽ വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് &മാനേജ്മെന്റ് (356) &ബിവോക് ഫുഡ് പ്രോസസ്സിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ 2026 ജനുവരി 27 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ തീയതി പുനഃക്രമീകരിച്ചു
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗ് 2025 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2020 സ്കീം- റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2020 - 2022 അഡ്മിഷൻ) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 2026 ഫെബ്രുവരി 05, 06, 09 തീയതികളിൽ നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 19, 20, 21 എന്നീ തീയതികളിലേക്ക് പുനഃക്രമീകരിച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർക്ക് എൻട്രി തീയതി നീട്ടി
2025 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എഫ്വൈയുജിപി പരീക്ഷയുടെ മൂല്യനിർണ്ണയം നടക്കുന്ന അതാത് കോളജുകളിൽ സർവകലാശാലയിൽ നിന്നും നൽകിയിട്ടുള്ള ലിങ്ക് മുഖേന ഓൺലൈനായി നടത്തി വരുന്ന മാർക്ക് എൻട്രി
28 വരെ നീട്ടി.
Kerala
തലശേരി: പാനൂർ പാറാട്ട് ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് വാഹനം തകർക്കുകയും മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കുകയും വടിവാൾ ഉയർത്തി ഭീഷണി ഉയർത്തുകയും ചെയ്ത സംഘത്തിലെ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകരെ കർണാടകയിലെ ഒളിയിടത്തിൽ നിന്ന് പോലീസ് അറസ്റ്റുചെയ്തു.
ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായി മാറിയ പാറാട്ടെ വടിവാൾ പ്രയോഗം നടത്തിയ പാറാട്ട് മൊട്ടേമ്മൽ ശരത്ത് (29), കുങ്കിച്ചീന്റവിട അതുൽ (32), പുത്തൂർ കല്ലായിന്റവിട അശ്വന്ത് (25), പട്ടർ വലിയത്ത് ശ്രീജിൻ (24), ശ്രുതിലയത്തിൽ ശ്രേയസ് (26) എന്നിവരെയാണ് കൂത്തുപറമ്പ് എസിപി എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൈസൂർ ബോഘാടിയയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കർണാടകയിലേക്കു കടന്ന പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്തശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ആയുധങ്ങൾ കണ്ടെടുക്കുകയും തെളിവെടുപ്പു നടത്തുകയും ചെയ്യുമെന്നു പോലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പുഫലം വന്ന ദിവസം ആഹ്ലാദപ്രകടനത്തിനിടെയാണു പാറാട്ട് അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മുഖ്യപ്രതി ശരത്ത് വാളുമായി ഒരു വീട്ടിൽ അതിക്രമിച്ചു കയറുകയും ഗൃഹനാഥനു നേരെ വാളുയർത്തുകയും ചെയ്യുന്ന ചിത്രം പുറത്തു വന്നിരുന്നു.
സംഭവത്തിൽ പ്രതികളായ നാല് സിപിഎം പ്രവർത്തകരെ നേരത്തെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ജീവൻ (30), റനീഷ് (31), ശ്രീജു (30), സച്ചിൻ (32) എന്നിവരെയാണ് നേരത്തെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരേയാണു സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
പാറാട്ടെ അക്രമത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരേയും പോലീസ് കേസെടുക്കുകയും പ്രതികൾക്കായി റെയ്ഡ് നടത്തുകയും ചെയ്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. നടക്കുന്ന് തെറ്റായ പ്രചാരണമാണെന്നും ശിവൻകുട്ടി പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചർച്ചയുണ്ടായിട്ടില്ലെന്നും ശിവൻകുട്ട് വ്യക്തമാക്കി. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു.
ജനവിധി മാനിക്കുന്നു. എല്ലാ തീരുമാനവും ഒറ്റക്കെട്ടായാണ് എടുത്തത്. വോട്ടിംഗ് പാറ്റേണിനെ ഭരണ വിരുദ്ധ വികാരമായി കാണാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. രാഷ്ട്രീയ പോരാട്ടം നടന്ന ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പം പിടിച്ചു.
സർക്കാരിനോടുള്ള എതിർപ്പല്ല. മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നും പാർട്ടി വിലയിരുത്തി. ശബരിമല സ്വർണക്കൊള്ള തിരിച്ചടി ആയിട്ടുണ്ട്. അതിനെ മറികടക്കണം.
തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. സാമുദായിക സമവാക്യങ്ങൾ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും വിമർശനം ഉയർന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന ചർച്ചാവിഷയം തന്നെയായിരുന്നു. പിഎം ശ്രീ ഒപ്പിടൽ, ലേബർ കോഡ് ഒപ്പിടൽ ഇതൊക്കെ തെരഞ്ഞെടുപ്പിൽ ചർച്ചയായി.
നരേന്ദ്ര മോദിയെയോ അമിത് ഷായെയോ വിമർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയും ചർച്ചയായി. ജനവിധിയെ അട്ടിമറിക്കാനുള്ള നടപടി ഉണ്ടാകില്ല. ബിജെപിയെ അകറ്റിനിർത്താൻ സിപിമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല.
ബിജെപി മുഖ്യ ശത്രു തന്നെയാണെന്നും എന്നാൽ ജനവിധി അട്ടിമറിക്കാൻ കോൺഗ്രസില്ലെന്നും അദേഹം പറഞ്ഞു. മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ കണ്ണൂർ പാനൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്ത്തകര് അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം പാനൂരിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് യുഡിഎഫ് പ്രവർത്തകരുടെ വീടുകളിൽ കയറിയ ഇവർ വടിവാളു വീശുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേമയം രാമന്തളിയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിലും പയ്യന്നൂരിൽ യുഡിഎഫ് ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പയ്യന്നൂർ പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്തൽ നടപടികളിലേക്കു കടക്കാൻ സിപിഎമ്മും എൽഡിഎഫും. തെരഞ്ഞെടുപ്പു വിധി അവലോകനം ചെയ്യാൻ തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും.
ശബരിമല സ്വർണപ്പാളി വിവാദം തദ്ദേശ തെരഞ്ഞെടുപ്പു വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം നേതാക്കളെ തള്ളിപ്പറയാൻ എൽഡിഎഫ് സർക്കാരിനും പാർട്ടിക്കും കഴിയാതിരുന്നത് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ന്യൂനപക്ഷ വിഭാഗങ്ങളെ അവഗണിച്ചെന്ന പരാതിയും സിപിഎമ്മിലെ ചില മുതിർന്ന നേതാക്കൾ ഉന്നയിക്കുന്നുണ്ട്. എൽഡിഎഫ് നേതൃയോഗവും തിങ്കളാഴ്ച ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി തന്നെയാണ് ഇടതുമുന്നണി യോഗത്തിലേയും പ്രധാന വിലയിരുത്തൽ.
Kerala
കൊട്ടാരക്കര: കെഎസ്യുവിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരേ വിമർശനവുമായി യൂത്ത് കോൺഗ്രസും. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ് ആണ് ഫേസ്ബുക്കിലൂടെ വിമർശിച്ചത്.
‘കൊട്ടാരക്കര നഗരസഭയിലേത് കൊടിക്കുന്നിലിന്റെ വിജയം’ എന്നാണ് പരിഹാസം. കൊട്ടാരക്കര നഗരസഭ എൽഡിഎഫ് നിലനിർത്തി. യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെട്ടു. എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്?, ശക്തമായ അടിവേരുകൾ അറുക്കപ്പെട്ട മഹാവൃക്ഷം പോലെ കോൺഗ്രസ് കൊട്ടാരക്കരയിൽ കത്തിത്തീരുകയാണെന്നും, നിങ്ങൾ പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടിത്തം വിടുക എന്നും അജു ജോർജ് വിമർശിക്കുന്നു.
"ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നേതാവ് പിടി മുറുക്കി ശിങ്കടികൾക്ക് വഴങ്ങി AമുതൽZവരെയുള്ള കാര്യങ്ങളിൽ ഇടപെട്ട് എല്ലാം നശിപ്പിക്കുകയാണ്. ശക്തമായ അടിവേരുകൾ അറുക്കപ്പെട്ട മഹാവൃഷം പോലെ കോൺഗ്രസ് കൊട്ടാരക്കരയിൽ കത്തിത്തീരുന്നു. ആർക്ക് വേണ്ടിയാണ് നിങ്ങളൊക്കെ നിലകൊള്ളുന്നത്...? എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്...? നിങ്ങൾ പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടുത്തം വിടുക....പാർട്ടിയെ സ്വതന്ത്രമായി വിടുക' എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം, കൊടിക്കുന്നിൽ സുരേഷ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫികർ ആരോപിച്ചിരുന്നു. സംസ്ഥാനമാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയിൽ ഇല്ലാതെ പോയതിനു കാരണം ഇതാണെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വിമർശനം.
പാര്ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പാര്ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്ട്ടിക്കോ ജനങ്ങള്ക്കോ ആവശ്യമില്ലെന്നും അന്വര് പറയുന്നു. കൊടിക്കുന്നില് സുരേഷ് എംപിയുമായി ബന്ധപ്പെട്ട വിഷയില് പാര്ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
ന്യൂഡൽഹി: എം.എം. മണിയുടെ പ്രസ്താവന മനോഭാവം വ്യക്തമാക്കുന്നതാണെന്നും എം.എം. മണി സത്യസന്ധൻ ആയത് കൊണ്ട് സത്യം തുറന്നു പറഞ്ഞുവെന്നും മറ്റുള്ളവർ മനസിൽ സൂക്ഷിച്ചുവെന്നും കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്.
വലിയ സന്തോഷത്തിലാണ്. സർക്കാരിന്റെ പരാജയം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
സർക്കാർ പണം വാരി എറിഞ്ഞു. പിആർ വർക്ക് കൊണ്ട് ജനം വോട്ട് ചെയ്യും എന്ന് സർക്കാർ കരുതി. കൊല്ലത്ത് നടന്നത് കൂട്ടായ പ്രവർത്തനമാണ്. ഈ കോലം മാറും, ഈ കൊല്ലം കൊല്ലം മാറും എന്നതായിരുന്നു ടാഗ് ലൈൻ.
തിരുവനന്തപുരത്തെ സിപിഎം പരാജയത്തിൽ, മേക്കപ്പിന് ഒക്കെ പരിധി ഉണ്ടെന്ന് പറയുന്നപോലെ ക്യാപ്സൂളിന് ഒക്കെ ഒരു പരിധി ഉണ്ടെന്നും പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു.
ആഗ്രഹിച്ച ലക്ഷ്യം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ലോക്സഭയിൽ ബിജെപി ജയിച്ച തൃശൂരിൽ ഒരു ചലനവും ബിജെപി ഉണ്ടാക്കിയില്ല. ഞങ്ങൾക്ക് ഒരു ലക്ഷ്യം മാത്രമാണെന്നും അത് ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം യാഥാർഥ്യമാക്കുമെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം പ്രതീക്ഷിച്ചെങ്കിലും ആ രീതിയിലുള്ള മുന്നേറ്റമുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകളുമായി മുന്നോട്ടു പോകും. എൻഡിഎ മുന്നേറ്റം ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.
തലസ്ഥാന നഗരത്തില് എന്ഡിഎയ്ക്ക് മേല്ക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തില് വര്ഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയില് വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്.
വര്ഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങള് അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്കുന്നത്.
എല്ലാത്തരം വര്ഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതല് ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതയും ഈ ഫലം അടിവരയിടുന്നുണ്ട്. അത്തരം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആകെ പിന്തുണ ആര്ജ്ജിച്ചു മുന്നോട്ടു പോകാനുള്ള ചര്ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി വരും നാളുകളില് കടക്കും.
എല്ഡിഎഫിന്റെ അടിത്തറ കൂടുതല് ഭദ്രമാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാരിന്റെ വികസന ജനക്ഷേമ പദ്ധതികള്ക്കുള്ള ജന പിന്തുണ വര്ധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി പ്രവര്ത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: കേരളത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതിയിൽ മത്സരിച്ച സിപിഎമ്മിന്റെ രേഷ്മ മറിയം റോയിക്ക് ഞെട്ടിക്കുന്ന തോൽവി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രേഷ്മ 1052 വോട്ടുകൾക്കാണ് തോറ്റത്.
രേഷ്മ 12632 വോട്ട് നേടി. യുഡിഎഫിന്റെ അമ്പിളി ടീച്ചർ 13684 വോട്ട് നേടി ജയിച്ചപ്പോൾ ബിഡിജെ എസിന്റെ നന്ദിനി സുധീർ 4063 വോട്ട് നേടി. 2020ൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു രേഷ്മ.
കഴിഞ്ഞ തവണയാണ് രേഷ്മ പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിക്കുമ്പോള് 21 ആയിരുന്നു രേഷ്മയുടെ പ്രായം. നാമനിര്ദേശ പത്രിക സമര്പ്പിക്കാനുള്ള അവസാനതീയതിക്ക് തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്.
70 വോട്ടിന്റെ ഭൂരിപക്ഷത്തില് യുഡിഎഫില്നിന്ന് 11-ാം വാര്ഡ് പിടിച്ചെടുത്ത് രേഷ്മ വിജയിക്കുകയും ചെയ്തു. യുഡിഎഫില്നിന്ന് വര്ഷങ്ങള്ക്ക് ശേഷം ഭരണം പിടിച്ചെടുത്തപ്പോള് ഏറ്റവും പ്രായംകുറഞ്ഞ അംഗത്തെ തന്നെ പ്രസിഡന്റ് ആക്കി സിപിഎം കൈയടിയും നേടി.
Kerala
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിച്ച ഭര്ത്താവിനെ പരാജയപ്പെടുത്തിയ നാട്ടുകാർക്ക് നന്ദി പറഞ്ഞ് സ്ഥാനാര്ഥിയുടെ ഭാര്യ.
മാന്നാര് ഗ്രാമപഞ്ചായത്തിലെ നാലാം വാര്ഡിലെ സിപിഎം സ്ഥാനാര്ഥി സജികുമാര് പരടയിലിന്റെ ഭാര്യ സിന്ധു പരടയിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങള്ക്ക് നന്ദി പറഞ്ഞത്. ബിജെപി സ്ഥാനാര്ഥി കലാധരനാണ് സജികുമാറിനെ തോല്പ്പിച്ചത്.
മാന്നാര് ഗ്രാമപ്പഞ്ചായത്ത് നാലാം വാര്ഡ് നിവാസികള്ക്ക് നന്ദി !' -എന്നായിരുന്നു സിന്ധു പരടയിലിന്റെ ആദ്യ പോസ്റ്റ്. ഇതിനു പിന്നാലെ എന്തിനാണ് നന്ദി പറഞ്ഞതെന്ന് വിശദീകരിച്ച് സിന്ധു മറ്റൊരു പോസ്റ്റുകൂടി പങ്കുവയ്ക്കുകയായിരുന്നു.
ഔദ്യോഗിക സ്ഥാനത്തുള്ള ഒരാള്ക്ക് പറ്റിയതല്ല വാര്ഡ് മെമ്പറുടെ പണി എന്നും പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത ആള്ക്ക് മാത്രമേ വാര്ഡ് മെമ്പറാകാന് കഴിയൂ എന്നും സിന്ധു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
സജികുമാര് പിഎസ്സി പരീക്ഷയെഴുതി അഭിമുഖം കഴിഞ്ഞ് കുട്ടമ്പേരൂര് സര്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി കഴിഞ്ഞ 20 വര്ഷമായി ജോലി ചെയ്യുകയാണ്. അഞ്ച് വര്ഷത്തിനുള്ളില് തങ്ങള് രണ്ടുപേരും വിരമിക്കും. പെന്ഷന് പറ്റിക്കഴിഞ്ഞാല് വിദേശത്തേക്ക് പറക്കാനാണ് തന്റെ ഉറച്ച തീരുമാനം.
പക്ഷേ പഞ്ചായത്തും പിടിച്ച് നില്ക്കുന്ന ഇദ്ദേഹം ഒരിക്കലും ആ വഴിക്ക് വരില്ല. തെരഞ്ഞെടുപ്പില് നില്ക്കരുതെന്ന് എത്ര നിര്ബന്ധിച്ചിട്ടും പാര്ട്ടിയുടെ തീരുമാനം എന്നുപറഞ്ഞ് മനസില്ലാ മനസോടെ നില്ക്കുകയായിരുന്നു. ഒരു പരിശ്രമവും കൂടാതെ എനിക്ക് സൗകര്യം ഒപ്പിച്ചുതന്നതിനാണ് താന് നന്ദി പറഞ്ഞതെന്നും സിന്ധു ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.