x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ത്തി​രി​പ്പി​ന് വി​രാ​മം; പ്ല​സ് ടു ​സേ പ​രീ​ക്ഷാ​ഫ​ലം ശ​നി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും

വെബ് ഡെസ്ക്
Published: July 23, 2026 03:44 PM IST | Updated: July 23, 2026 03:51 PM IST

മന്ത്രി എൻ.ഷംസുദ്ദീൻ

തി​രു​വ​ന​ന്ത​പു​രം: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പ്ല​സ് ടു ​സേ , ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം ശ​നി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന പ​രീ​ക്ഷാ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

മൂ​ന്ന് ത​വ​ണ ഫ​ല​പ്ര​ഖ്യാ​പ​ന തീ​യ​തി മാ​റ്റി​വെ​ച്ച ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ അ​ന്തി​മ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ലൈ മൂ​ന്നി​ന് മു​ൻ​പ് ത​ന്നെ സേ, ​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​യി​രു​ന്നു​വെ​ങ്കി​ലും ഫ​ല​പ്ര​ഖ്യാ​പ​നം നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഡി​ഗ്രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഫ​ലം വൈ​കി​യ​ത് പ​രീ​ക്ഷ​യെ​ഴു​തി​യ ഒ​രു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​പ​ഠ​ന​ത്തെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. സെ​ൻ​സ​സ് ഡ്യൂ​ട്ടി​യെ തു​ട​ർ​ന്ന് മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ആ​വ​ശ്യ​ത്തി​ന് അ​ധ്യാ​പ​ക​രെ ല​ഭ്യ​മാ​കാ​ത്ത​താ​ണ് ഫ​ല പ്ര​ഖ്യാ​പ​നം വൈ​കി​യ​ത്.

Tags : Result PlusTwoSAY Exam published

Recent News

Corehub Up