Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrest

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ധ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ൽ പ​ന്ത്ര​ണ്ട് വ​യ​സ്സു​കാ​രി​യെ വീ​ട്ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ര​ക്തം പു​ര​ണ്ട ക​ല്ല് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​നു മു​ൻ​പ് പെ​ൺ​കു​ട്ടി ക്രൂ​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് വാ​ർ​ധ പൊ​ലീ​സ് സൂ​പ്ര​ണ്ട് സൗ​ര​വ് കു​മാ​ർ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. മ​ര​ണ​ത്തി​ന്റെ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കാ​ൻ വി​ശ​ദ​മാ​യ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും അ​ജ്ഞാ​ത​ർ​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യം മൂ​ന്ന് പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു തൊ​ട്ട​ടു​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​ഹു​ൽ രാ​ജു മ​ഡാ​വി (30) എ​ന്ന തൊ​ഴി​ലാ​ളി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ഭോ​യ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി​യ​പ്പോ​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ​ൻ ജ​ന​രോ​ഷം അ​ര​ങ്ങേ​റി. പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും കേ​സ് അ​തി​വേ​ഗ കോ​ട​തി​യി​ൽ വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും റോ​ഡ് ഉ​പ​രോ​ധി​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

നാ​യ്ക്ക​ളെ അ​ഴി​ച്ച് വി​ട്ട് ഭീ​തി പ​ര​ത്തി ക​ഞ്ചാ​വ് കേ​സ് പ്ര​തി; സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി

പാ​ല​ക്കാ​ട്: മേ​ഘാ​ല​യ​യി​ൽ നി​ന്ന് സു​ഹൃ​ത്തു​ക്ക​ളു​ടെ പേ​രി​ൽ പോ​സ്റ്റ് ഓ​ഫീ​സ് പാ​ഴ്സ​ൽ വ​ഴി ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി എ​ക്സൈ​സ് സം​ഘം. കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി ജി​ജി​റ്റ്(19) ആ​ണ് പി​ടി​യി​ലാ​യ​ത്.

പു​ത്തൂ​രി​ലെ വാ​ട​ക​വീ​ട്ടി​ൽ പ്ര​തി ഒ​ളി​വി​ലു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ 20 ഓ​ളം നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ
നാ​യ്ക്ക​ൾ​ക്ക് ബി​സ്‌​ക്ക​റ്റ് ന​ൽ​കി ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രെ ത​ന്ത്ര​പൂ​ർ​വം കീ​ഴ്പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി നാ​ലി​ന് കൊ​ല്ല​ങ്കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മേ​ഘാ​ല​യ​യി​ൽ നി​ന്നും ക​ഞ്ചാ​വ് പാ​ഴ്സ​ലാ​യി എ​ത്തി​യി​രു​ന്നു. ഈ ​കേ​സി​ൽ കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ർ. സ​ഞ്ജ​യ്, ആ​ർ. രാ​ഹു​ൽ എ​ന്നി​വ​രെ അ​ന്ന് ത​ന്നെ എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ, സു​ഹൃ​ത്താ​യ ജി​ജി​റ്റാ​ണ് ത​ങ്ങ​ളു​ടെ പേ​രി​ൽ ക​ഞ്ചാ​വ് ഓ​ർ​ഡ​ർ ചെ​യ്ത​തെ​ന്ന് ഇ​വ​ർ മൊ​ഴി ന​ൽ​കി. ഇ​തോ​ടെ ജി​ജി​റ്റ് ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

Kerala

ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ൽ മോ​ഷ​ണം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ചെ​മ്പ് പ​ട്ട​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​സം ചി​രാ​ങ്ങ് സ്വ​ദേ​ശി ബി​ജ​നി ബോ​ക്ത്തോ റാ​യ് (27), പെ​രു​മ്പാ​വൂ​ർ മാ​വി​ൻ​ചു​വ​ട് ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ഗ​വാ​സ്ക​ർ (32) എ​ന്നി​വ​രെ​യാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ത​ങ്ക​ള​ത്തെ ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന​ക​ത്ത് എ​ർ​ത്തിം​ഗി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 164 കി​ലോ ഗ്രാം ​തൂ​ക്കം വ​രു​ന്ന ചെ​മ്പ് പ​ട്ട​ക​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്. വി​പ​ണി​യി​ൽ ഇ​തി​ന് ഏ​ക​ദേ​ശം 1,80,400 രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യാ​യ ബോ​ക്ത്തോ റാ​യും മ​റ്റ് ര​ണ്ട് പേ​രും ചേ​ർ​ന്നാ​ണ് എ​ക്സ്ചേ​ഞ്ചി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി കോ​ത​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി.

Kerala

പ​ര​സ്യ ല​ഹ​രി ഉ​പ​യോ​ഗം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ വീ​ണ്ടും പ​ര​സ്യ ല​ഹ​രി ഉ​പ​യോ​ഗം. ഹെ​റോ​യി​ന്‍ പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ പ​ര​സ്യ​മാ​യി ഉ​പ​യോ​ഗി​ച്ച ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. അ​ഞ്ചം​ഗ സം​ഘ​ത്തി​ല്‍ മൂ​ന്നു പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​സം സ്വ​ദേ​ശി​ക​ളാ​യ സ​ലാ​വു​ദീ​ന്‍, റ​ഫീ​ഖു​ല്‍ ഇ​സ്ലാം, ത​മി​ഴ്‌​നാ​ട് മ​ധു​ര സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഹെ​റോ​യി​നും ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച സി​റി​ഞ്ചും പോ​ലീ​സ് പി​ടി​കൂ​ടി. അ​ഞ്ചം​ഗ സം​ഘം പ​ര​സ്യ​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്ത​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ല​ഹ​രി വി​ല്‍​പ്പ​ന​ക്കാ​രെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

District News

ബു​ക്ക് സ്റ്റാ​ൾ ഗോ​ഡൗ​ണി​ൽ​ മോ​ഷണം: ര​ണ്ടു പേ​ർ പി​ടി​യി​ൽ

അ​ടി​മാ​ലി: ന​ള​ന്ദ ബു​ക്ക് സ്റ്റാ​ളി​ന്‍റെ ഗോ​ഡൗ​ണി​ൽനി​ന്നു ബു​ക്കു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​ പേ​ർ പി​ടി​യി​ലാ​യി. സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രാ​യ ര​ണ്ടു പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടി​മാ​ലി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി മു​ത്തു​വേ​ലി​ൽ പ്ര​ദീ​പ് (38), മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി മു​ട്ടു​ചി​റ​യി​ൽ ജ​സ്റ്റി​ൻ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ക്കു​ക​ൾ കാ​റി​ൽ ക​ട​ത്തിക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 20,000 രൂ​പ വി​ല​മ​തി​ക്കു​ന്ന നോ​ട്ട്ബു​ക്കു​ക​ളാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​മാ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ന​ള​ന്ദ ബു​ക്ക് സ്റ്റാ​ൾ. ഒ​ന്ന​ര​ മാ​സം മു​മ്പ് ഗോ​ഡൗ​ണി​ൽനി​ന്നു നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ ബു​ക്കു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ഥാ​പ​ന ഉ​ട​മ​യാ​യ റെ​ജി​കു​മാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി അ​ടി​മാ​ലി ജെ​ന്ന റെസി​ഡ​ൻ​സി റോ​ഡി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ ന​ള​ന്ദ ബു​ക്ക് സ്റ്റാ​ളി​ന്‍റെ ഗോ​ഡൗ​ണിന്‍റെ ഷ​ട്ട​ർ പെ​ട്ടെ​ന്ന് അ​ട​ച്ചുപൂ​ട്ടി പ്ര​ദീ​പ് കാ​റി​ൽ ക​യ​റു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പ്ര​ദീ​പിന്‍റെ കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ നാ​ലുകെ​ട്ട് നോ​ട്ടു​ബു​ക്കു​ക​ൾ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​ദീ​പി​നെ ചോ​ദ്യംചെ​യ്ത​പ്പോ​ൾ ന​ള​ന്ദ ബു​ക്ക് സ്റ്റാ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് പ്ര​ദീ​പ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ റെ​ജി​കു​മാ​റി​നെ പോ​ലീ​സ് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് മോ​ഷ​ണം വ്യ​ക്ത​മാ​യ​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നി​ല​വി​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജെ​സ്റ്റി​നാ​ണ് ഗോ​ഡൗ​ണി​ന്‍റെ താ​ക്കോ​ൽ ന​ൽ​കി​യ​തെ​ന്ന് പ​റ​ഞ്ഞു. ന​ള​ന്ദ ബു​ക്ക് സ്റ്റാ​ളി​ൽ എ​ത്തി ജ​സ്റ്റി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ താ​ക്കോ​ൽ ന​ൽ​കി​യ​ത് താ​നാണെ​ന്ന് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് അ​ഞ്ചം​ഗ സം​ഘം, കൊ​ല​വി​ളി; ര​ക്ഷ​ക​രാ​യി ബൈ​ക്ക് യാ​ത്രി​ക​നും ട്ര​ക്ക് ഡ്രൈ​വ​റും

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​വ​തി​യെ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. മൂ​വാ​റ്റു​പു​ഴ​യി​ലെ ഈ​സ്റ്റ് മാ​റാ​ടി​യി​ലു​ള്ള ആ​യു​ര്‍​വേ​ദ തി​രു​മ്മ​ല്‍ ചി​കി​ത്സാ കേ​ന്ദ്രം ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി സ്ഥാ​പ​നം പൂ​ട്ടി രാ​ത്രി പോ​കു​മ്പോ​ഴാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ സം​ഘം പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

രാ​ത്രി 11.15 ഓ​ടെ മൂ​വാ​റ്റു​പു​ഴ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് ന​ട​ന്നു​പോ​യ യു​വ​തി​യെ ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ഞ്ചു​പേ​രാ​ണ് പി​ന്തു​ട​ര്‍​ന്ന് ക​ട​ന്നു പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

കേ​സി​ല്‍ ഈ​സ്റ്റ് മാ​റാ​ടി ക​ര​യി​ല്‍ പ​ള്ളി​ക്ക​വ​ല സ്വ​ദേ​ശി അ​ജി​ത് (19), മീ​ങ്കു​ന്നം പാ​റ​ത്താ​ഴ​ത്ത് വീ​ട്ടി​ല്‍ അ​ദ്വൈ​ത് (20), പ​ഞ്ചാ​യ​ത്തു പ​ടി ഭാ​ഗ​ത്ത് ചാ​വാ​ട്ട് വീ​ട്ടി​ല്‍ ടോ​മി ഷാ​ജി (19), ചാ​ര​പ്പു​റ​ത്ത് പു​ത്ത​ന്‍​പു​ര​യി​ല്‍ വീ​ട്ടി​ല്‍ അ​ര്‍​ജു​ന്‍ സ​നി​ല്‍ (20), മ​ങ്ങ​മ്പ്ര തെ​ങ്ങ​നാ​ല്‍ വീ​ട്ടി​ല്‍ അ​ശ്വി​ന്‍ ര​ഘു (20) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡി​ലാ​ക്കി.

പാ​ലാ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ആ​യു​ര്‍​വേ​ദ തി​രു​മ്മ​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. നാ​ട്ടി​ലേ​ക്കു​ള്ള ബ​സ് പി​ടി​ക്കാ​ന്‍ സ്റ്റാ​ന്‍​ഡി​ലേ​ക്കു വേ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ യു​ക്ക​ളു​ടെ സം​ഘം യു​വ​തി​യു​ടെ സ​മീ​പം ബൈ​ക്കി​ലെ​ത്തി, ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു.

ഭ​യ​ന്ന് തി​രി​ഞ്ഞോ​ടി​യ യു​വ​തി​യെ ക​ണ്ട് അ​തു​വ​ഴി വ​ന്ന ബൈ​ക്കു​കാ​ര​ന്‍ ബൈ​ക്ക് നി​ര്‍​ത്തി. യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബൈ​ക്ക് നി​ന്നു​പോ​യി. ഈ ​സ​മ​യം ഒ​രു ട്ര​ക്ക് അ​തു​വ​ഴി വ​ന്നു.

റോ​ഡി​ന് ന​ടു​വി​ല്‍ ക​യ​റി യു​വ​തി ട്ര​ക്ക് നി​ര്‍​ത്തി​ച്ചു. മ​ല​യാ​ള​മ​റി​യാ​ത്ത ബം​ഗാ​ളി​യാ​യ ഡ്രൈ​വ​റോ​ട് യു​വ​തി​യും ര​ക്ഷി​ക്കാ​നെ​ത്തി​യ യു​വാ​വും അ​വ​സ്ഥ പ​റ​ഞ്ഞു. ബൈ​ക്കി​ലെ അ​ക്ര​മി​ക​ളെ ക​ണ്ട ഡ്രൈ​വ​ര്‍ ഇ​രു​വ​രേ​യും വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി കു​തി​ച്ചു പാ​ഞ്ഞു.

പി​ന്നാ​ലെ സി​നി​മ​യെ വെ​ല്ലു​ന്ന ത​ര​ത്തി​ല്‍ ആ​ക്രോ​ശ​വു​മാ​യി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​ക്ക​ളു​ടെ സം​ഘം ട്ര​ക്കി​നെ പി​ന്തു​ട​ര്‍​ന്നു. ട്ര​ക്കി​ല്‍ ആ​യു​ധ​ങ്ങ​ള്‍ കൊ​ണ്ട​ടി​ച്ച് അ​ക്ര​മി​ക​ള്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു. 15 കി​ലോ​മീ​റ്റ​റോ​ള​മാ​ണ് യു​വാ​ക്ക​ള്‍ ട്ര​ക്കി​നെ പി​ന്തു​ട​ര്‍​ന്ന​ത്. ട്ര​ക്കി​ന് പി​ന്നി​ല്‍ കാ​റി​ലെ​ത്തി​യ​വ​ര്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​രു​ന്നു.

വാ​ഹ​ന​ത്തി​ല്‍ വ​ച്ച് യു​വ​തി പോ​ലീ​സി​ന്‍റെ ന​മ്പ​ര്‍ ത​പ്പി​യെ​ടു​ത്ത് വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് സ​മീ​പ​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തി​നി​ടെ രാ​മ​മം​ഗ​ലം മേ​ഖ​ല​യി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന പോ​ലീ​സി​ന് മു​ന്നി​ലേ​ക്ക് ട്ര​ക്ക് എ​ത്തി.

ട്ര​ക്ക് നി​ര്‍​ത്തി​യ​പ്പോ​ള്‍, മു​ന്നി​ല്‍ പോ​ലീ​സി​നെ ക​ണ്ട് പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ചം​ഗ സം​ഘം പി​ന്തി​രി​ഞ്ഞു. യു​വ​തി​യി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ പി​റ​വം പോ​ലീ​സ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ന് വി​വ​രം കൈ​മാ​റി.

പി​ന്നാ​ലെ കാ​റി​ല്‍ വ​ന്ന​വ​രും ത​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ചു. ഈ ​ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. തു​ട​ര്‍​ന്ന് വെ​ളു​പ്പി​ന് അ​ക്ര​മി​സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട അ​ഞ്ചു​യു​വാ​ക്ക​ളെ​യും വീ​ട്ടി​ല്‍ നി​ന്നും പി​ടി​കൂ​ടി. വ​ധ​ശ്ര​മം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​വ​ര്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

National

ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി; ഭാ​ര്യ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭാ​ര്യ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് മ​ഞ്ജ​ർ​ഗ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭാ​ര്യ സു​മ, ഇ​വ​രു​ടെ കാ​മു​ക​ൻ, കൃ​ത്യ​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത ഒ​രു ന​ഴ്സ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ർ​ച്ച് 13ന് ​ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സ​ന്ദീ​പ് ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മ​രി​ച്ചു​വെ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നി​ല്ല.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​ൾ എ​ങ്ങ​നെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം വ​ന്ന് മ​രി​ച്ച​തെ​ന്ന സ്റ്റ‌ാ​റ്റ​സ് സു​മ​യു​ടെ കാ​മു​ക​ൻ പു​ന്ദാ​ലി​ക് രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

മ​ന​പൂ​ർ​വം ബൈ​ക്ക് അ​പ​ക​ട​മു​ണ്ടാ​ക്കി സ​ന്ദീ​പി​നെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യെ​ന്നും തു​ട​ർ​ന്ന് ഡ്രി​പി​ല്‍ വി​ഷം ചേ​ര്‍​ത്തും ഉ​റ​ക്ക ഗു​ളി​ക ന​ല്‍​കി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ മൊ​ഴി ന​ൽ​കി. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഇ​വ​ർ കൃ​ത്രി​മം കാ​ട്ടി​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

National

അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡ​നം; ഫു​ട്ബോ​ൾ കോ​ച്ച് പി​ടി​യി​ൽ

മും​ബൈ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഫു​ട്ബോ​ൾ കോ​ച്ച് പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ അ​ഭി​ജി​ത് മെ​ൻ​ഡ​ൽ (36) ആ​ണ് പി​ടി​യി​ലാ​യ​ത്. കാ​യി​ക രം​ഗ​ത്ത് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ വാ​ഗ്‌​ദാ​നം ചെ​യ്‌​താ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മൂ​ന്ന് വ​ർ​ഷ​മാ​യി ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പ​ക​ർ​ത്തി. പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ പെ​ൺ​കു​ട്ടി ഇ​യാ​ളി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മ​ണി​ക്പൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പീ​ഡ​നം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, പോ​ക്സോ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

International

ഭി​ക്ഷാ​ട​നം: അ​ഞ്ച് ബം​ഗ്ലാ​ദേ​ശി​ക​ളെ റി​യാ​ദ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

റി​യാ​ദ്: സൗ​ദി​യി​ലെ റി​യാ​ദ് ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തി​വ​ന്ന അ​ഞ്ച് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളെ റി​യാ​ദ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. പി​ടി​യി​ലാ​യ​വ​ർ ഭി​ക്ഷാ​ട​നം പ്ര​ധാ​ന തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് നി​ന്ന് ഭി​ക്ഷാ​ട​നം പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കാ​നു​ള്ള സു​ര​ക്ഷാ വ​കു​പ്പു​ക​ളു​ടെ ക​ർ​ശ​ന​മാ​യ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. യാ​ച​ന പോ​ലു​ള്ള സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രെ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം രാ​ജ്യ​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ ക്യാ​മ്പ​യി​നാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റി​യാ​ദി​ലും പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​ക്കും.

പൊ​തു​ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ കാ​രു​ണ്യ​ഹ​സ്ത​ങ്ങ​ളും സം​ഭാ​വ​ന​ക​ളും യ​ഥാ​ർ​ഥ​ത്തി​ൽ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള അ​ർ​ഹ​രാ​യ ആ​ളു​ക​ളി​ലേ​ക്ക് ത​ന്നെ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി രാ​ജ്യ​ത്ത് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി മാ​ത്രം ധ​ന​സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റാ​ൻ പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം പ​റ​ഞ്ഞു.

 

Kerala

ഓപ്പറേഷന്‍ തൂഫാന്‍: 11 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി മുനമ്പം പോലീസ് നടത്തിയ റെയ്ഡില്‍ 11.8 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം കോണ്‍വെന്‍റ് പള്ളിപ്പറമ്പില്‍ റിഷില്‍ റോക്കി (30) ആണ് അറസ്റ്റിലായത്. പള്ളിപ്പുറം, മുനമ്പം ഭാഗങ്ങളില്‍ പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ടെറസിന് മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്ത ഭാഗത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുനമ്പം എസ്‌ഐ എം.എസ്. ഷെറിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. വിനേഷ്, തരുണ്‍കുമാര്‍, മുഹമ്മദ് യാസിര്‍ എന്നീ പോലീസ് ഉദ്യോഗസ്ഥരും എസ്‌ഐക്കൊപ്പം ഉണ്ടായിരുന്നു.

Kerala

കൗ​ൺ​സി​ല​റെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വെ​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന കൗ​ൺ​സി​ല​റെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ സു​ഗ​ത​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു വി​ഭാ​ഗം പോ​ലീ​സി​നെ വ​ള​ഞ്ഞു.

സ്ഥി​തി​ഗ​തി​ക​ൾ കൈ​വി​ടു​മെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ എ​സ്എ​ച്ച്ഓ വി​പി​ൻ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കൗ​ൺ​സി​ല​റെ പോ​ലീ​സി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. നേ​ര​ത്തെ ത​ന്നെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള സു​ഗ​ത​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വം വ​ലി​യ രീ​തി​യി​ൽ വി​വാ​ദ​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​വെ​ച്ചി​രു​ന്നു.

വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​യാ​യ സു​ഗ​ത​ൻ ഏ​റെ നാ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴാം തീ​യ​തി​ക്ക് മു​ൻ​പാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം കോ​ട​തി ന​ൽ​കി​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് വെ​ടി​വെ​പ്പ് അ​ട​ക്ക​മു​ള്ള നാ​ട​കീ​യ രം​ഗ​ങ്ങ​ളി​ലൂ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കാ​ഞ്ഞ​ങ്ങാ​ട്ട് താ​മ​സം; ബം​ഗ്ലാ​ദേ​ശി യു​വ​തി പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കാ​ഞ്ഞ​ങ്ങാ​ട് താ​മ​സി​ച്ചി​രു​ന്ന ബം​ഗ്ലാ​ദേ​ശി യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൊ​സ്‌​ദു​ർ​ഗ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ൽ​മ കാ​ത്തു​ൽ (31) പി​ടി​യി​ലാ​യ​ത്.

അ​റ​സ്റ്റി​ലാ​യ സ​ൽ​മ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി താ​ൻ കേ​ര​ള​ത്തി​ലു​ണ്ടെ​ന്നും മ​ല​പ്പു​റ​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും സ​ൽ​മ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി.

മ​ല​പ്പു​റ​ത്തു​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി ജോ​ലി വാ​ഗ്ദ‌ാ​നം ചെ​യ്തു. തു​ട​ർ​ന്നാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് എ​ത്തി​യ​തെ​ന്ന് യു​വ​തി പറഞ്ഞു. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

15 വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; അ​ഞ്ച് പേ​ർ പി​ടി​യി​ൽ

ദി​സ്പൂ​ർ: ആ​സാ​മി​ലെ ബി​ശ്വ​നാ​ഥ് ജി​ല്ല​യി​ൽ ഓ​ടു​ന്ന കാ​റി​ൽ 15 വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ലാ​യി. ആ​ഹാ​രം വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ന്നെ കാ​റി​ൽ ക​യ​റ്റി​യ​തെ​ന്നും പി​ന്നീ​ട് കൂ​ട്ട​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

ഓ​ടു​ന്ന കാ​ർ ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഒ​ന്നി​ലേ​റെ പു​രു​ഷ​ന്മാ​ർ പ​ല​ത​വ​ണ ത​ന്നെ പീ​ഡ‍​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി.

അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ സ​മ​യ​ത്ത് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൂ​ട്ട​ബ​ലാ​ത്സം​ഗം എ​ന്നീ വ​കു​പ്പു​ക​ളും പ്ര​തി​ക​ൾ​ക്കു​മേ​ൽ ചു​മ​ത്തി​യി​ട്ടു​ണ്ട്.

National

ഭാ​ര്യ​യെ കൊ​ന്ന് വീ​ടു​പൂ​ട്ടി മു​ങ്ങി; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ മാ​ൽ​വാ​നി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി സെ​ലി​മ ഖാ​ത്തൂ​ൻ (33) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഷം​സു​ദ്ദീ​ൻ അ​ബ്ദു​ൽ മ​ത്തീ​നെ ഒ​ഡീ​ഷ​യി​ൽ നി​ന്ന് മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​യ് 18നാ​ണ് സെ​ലി​മ​യെ അ​യ​ൽ​വാ​സി​ക​ൾ അ​വ​സാ​ന​മാ​യി ​ക​ണ്ട​ത്. അ​തി​നു​ശേ​ഷം ഇ​വ​രു​ടെ വീ​ട് പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 22 ന് ​വീ​ടി​നു​ള്ളി​ൽ നി​ന്ന് ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ സം​ശ​യം തോ​ന്നി​യ അ​യ​ൽ​വാ​സി​ക​ൾ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ വീ​ട്ടി​ൽ എ​ലി ച​ത്തു കി​ട​ക്കു​ന്നു​ണ്ടെ​ന്ന് ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. ദു​ർ​ഗ​ന്ധം അ​സ​ഹ​നീ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ മാ​ൽ​വാ​നി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സെ​ലി​മ​യു​ടെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യെ വ​ക​വ​രു​ത്തി​യ ശേ​ഷം ഷം​സു​ദ്ദീ​ൻ സം​സ്ഥാ​നം വി​ട്ട​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ ഒ​ഡീ​ഷ​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Kerala

14 വ​യ​സു​കാ​രി​യെ 2022 മു​ത​ൽ പീ​ഡിപ്പിച്ചു; ഒടുവിൽ 52കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ

കൊ​ല്ലം: അ​ഞ്ച​ലി​ൽ 14 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ അ​തി​ക്രൂ​ര​മാ​യി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ 52കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. അ​ഞ്ച​ൽ ത​ഴ​മേ​ൽ സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​രി​ച​യ​ത്തി​ലു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് ഷാ​ഹു​ൽ ഹ​മീ​ദ് ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. 2022 മു​ത​ലാ​യി​രു​ന്നു 14കാ​രി​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം തു​ട​ങ്ങി​യ​ത്. പ്ര​തി​യു​ടെ വീ​ട്ടി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും വ​ച്ച് പീ​ഡി​പ്പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം.

ഒ​ടു​വി​ൽ പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് അ​ഞ്ച​ലി​ൽ നി​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ഷാ​ഹു​ൽ ഹ​മീ​ദി​നെ​തി​രെ ചു​മ​ത്തി. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

National

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ശു​ഭം ഖൈ​ർ​നാ​ർ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ എ​ന്ന് സം​ശ​യി​ക്കു​ന്ന മ​നീ​ഷ് യാ​ദ​വും ക​സ്റ്റ​ഡി​യി​ലാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ കേ​സി​ൽ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഒ​മ്പ​തു​പേ​ർ അ​റ​സ്റ്റി​ലാ​യി.

ശു​ഭം ഖൈ​ർ​ന​ർ​ക്കാ​ണ് 120 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ നീ​റ്റ് പ​രീ​ക്ഷ​യു​ടെ മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​ർ ല​ഭി​ച്ച​ത്. ഇ​യാ​ൾ ഇ​തി​ന്‍റെ സോ​ഫ്റ്റ് കോ​പ്പി വാ​ട്‌​സാ​പ്പി​ലൂ​ടെ ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലു​ള്ള ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൈ​മാ​റി. അ​വി​ടെ​നി​ന്നും ചോ​ദ്യ​പ്പേ​ർ രാ​ജ​സ്ഥാ​ൻ, കേ​ര​ളം, ഉ​ത്ത​രാ​ഖ​ണ്ഡ്, ജ​മ്മു​കാ​ഷ്മീ​ർ, ബി​ഹാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് പ്ര​ച​രി​ച്ചു.

ഇ​ക്കൂ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ൽ പ​ഠി​ക്കു​ന്ന രാ​ജ​സ്ഥാ​നി​ലെ ചു​രു സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കും ല​ഭി​ച്ചു. ഈ ​വി​ദ്യാ​ർ​ഥി​നി ചോ​ദ്യ​പേ​പ്പ​ർ ചു​രു​വി​ൽ ഹോ​സ്‌​റ്റ​ൽ ന​ട​ത്തു​ന്ന ത​ന്‍റെ പി​താ​വി​ന് കൈ​മാ​റി. അ​യാ​ൾ അ​ത് ത​ന്‍റെ ഹോ​സ്‌​റ്റ​ലി​ലെ കു​ട്ടി​ക​ൾ​ക്കും സീ​ക്ക​റി​ലെ ഒ​രു കോ​ച്ചിം​ഗ് സെ​ന്‍റ​റി​നും കൈ​മാ​റി.

ഈ ​കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന സൂ​ച​ന എ​ൻ​ടി​എ അ​ധി​കൃ​ത​ർ​ക്കും പോ​ലീ​സി​നും ല​ഭി​ച്ച​ത്. മാ​തൃ​ക ചോ​ദ്യ​പേ​പ്പ​റി​ലെ ചോ​ദ്യ​ങ്ങ​ൾ യ​ഥാ​ർ​ത്ഥ ചോ​ദ്യ​പേ​പ്പ​റി​ലെ 140 ചോ​ദ്യ​ങ്ങ​ളു​മാ​യി സാ​മ്യം ക​ണ്ടെ​ത്തി​യ​ത്തോ​ടെ​യാ​ണ് ക്ര​മ​ക്കേ​ട് പു​റ​ത്ത​റി​യു​ന്ന​ത്.

Kerala

ദ​മ്പ​തി​ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; പ്ര​തി​പി​ടി​യി​ൽ

കാ​യം​കു​ളം: അ​യ​ൽ​വാ​സി​ക​ളാ​യ ദ​മ്പ​തി​ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​പ്പ​ള്ളി വാ​ര​ണ​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ന്ന​ത്തേ​രി​ൽ വീ​ട്ടി​ൽ ഷാ​ജി (52) ആ​ണ് പി​ടി​യി​ലാ​യ​ത്.

പു​തു​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ്ര​ൻ, ഭാ​ര്യ ഷീ​ജ എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​ജേ​ന്ദ്ര​ന്‍റെ പു​ര​യി​ട​ത്തി​ൽ ഷാ​ജി ക​രി​യി​ല വാ​രി​യി​ട്ട​ത് ഷീ​ജ ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ ഷാ​ജി ഷീ​ജ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജേ​ന്ദ്ര​ന് കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി ഷാ​ജി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ ലഹരി വേട്ട; എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത് രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍. എറണാകുളത്തെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്നുമാണ് മൂന്നു യുവാക്കള്‍ ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായത്. ഉനൈസ്, റോണിഷ്, അക്വിന്‍ എന്നിവരാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടി.

ഇവര്‍ മുമ്പും ലഹരി കേസുകളില്‍ പ്രതിയായവരാണ്. ജയിലില്‍ വച്ചാണ് മൂന്നു പേരും പരിചയപ്പെടുന്നത്. കൊച്ചിയിലേക്ക് വ്യാപകമായി ലഹരി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍. ലഹരി വില്‍പ്പന നടത്താനായാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്.

കൊച്ചി ഡാന്‍സാഫ് യൂണിറ്റ് എസ്‌ഐ വിനോദിന്‍റെ സംഘമാണ് വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ ഹോട്ടലില്‍ നിന്നും ലഹരി സംഘത്തെ പിടികൂടിയത്.

National

ന​ടു​റോ​ഡി​ൽ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ നെ​ല​മം​ഗ​ല​യി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ബി​ഹാ​ർ സ്വ​ദേ​ശി സ​ഞ്ജ​യാ​ണ് ഭാ​ര്യ സോ​ണാ​ലി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. ത​ക്ക​സ​മ​യ​ത്ത് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സോ​ണാ​ലി ര​ക്ഷ​പ്പെ​ട്ട​ത്.

സോ​ണാ​ലി വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത് ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ സ​ഞ്ജ​യ് യു​വ​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് സോ​ണാ​ലി​യു​ടെ ക​ഴു​ത്ത​റ​ക്കാ​ൻ ശ്ര​മി​ച്ചു. സം​ഭ​വം ക​ണ്ട് നി​ന്ന നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞ് സോ​ണാ​ലി​യെ ര​ക്ഷി​ച്ചു.

ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലു​ള്ള കു​ടും​ബ വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി. സ​ഞ്ജ​യു​ടെ​യും സോ​ണാ​ലി​യു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് താ​മ​സം മാ​റി​യ​ത്.

സ​ഞ്ജ​യ് വീ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സ​ഞ്ജ​യ്ക്കൊ​പ്പം ക​ഴി​യാ​ൻ സോ​ണാ​ലി വി​സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തി​ലു​ള്ള പ​ക​യാ​ണ് വ​ധ​ശ്ര​മ​ത്തി​ലേ​യ്ക്ക് എ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ​ഞ്ജ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

National

ടി​സി​എ​സി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സ്: എ​ച്ച്ആ​ർ മാ​നേ​ജ​ർ നി​ദ ഖാ​ൻ പി​ടി​യി​ൽ

മു​ബൈ: മ​ഹാ​രാ​ഷ്ട്ര നാ​സി​ക്കി​ലെ ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ലെ (ടി​സി​എ​സ്) ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ പ്ര​ധാ​ന പ്ര​തി​യാ​യ എ​ച്ച്ആ‍​ർ മാ​നേ​ജ​ർ നി​ദ ഖാ​ൻ അ​റ​സ്റ്റി​ൽ. ഛത്ര​പ​തി സാം​ബാ​ജി ന​ഗ​റി​ൽ നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 25 ദി​വ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ലൈം​ഗി​ക പീ​ഡ​നം, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം എ​ന്നീ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നി​ദ ഖാ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. താ​ൻ ഗ‍​ർ​ഭി​ണി​യാ​ണെ​ന്നും ത​നി​ക്കും കു​ഞ്ഞി​നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ദ ഖാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

ടി​സി​എ​സി​ന്‍റെ നാ​സി​ക് ബി​പി​ഒ യൂ​ണി​റ്റി​ൽ നി​ന്ന് ഞെ​ട്ടി​പ്പി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്. ചി​ല ജീ​വ​ന​ക്കാ​ർ ലൈം​ഗി​ക പീ​ഡ​നം, മാ​ന​സി​ക പീ​ഡ​നം, മ​ത​പ​രി​വ​ർ​ത്ത​ന ശ്ര​മ​ങ്ങ​ൾ എ​ന്നി​വ നേ​രി​ട്ട​താ​യി പ​രാ​തി ന​ൽ​കി. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​വും ആ​രോ​പി​ച്ച് എ​ട്ടോ​ളം വ​നി​താ ജീ​വ​ന​ക്കാ​ർ പ​രാ​തി​യു​മാ​യി വ​ന്ന​പ്പോ​ഴാ​ണ് കൊ​ടും ക്രൂ​ര​ത​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്.

പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന്, പോ​ലീ​സ് നി​ര​വ​ധി ടീ​മു​ക​ളെ രൂ​പീ​ക​രി​ക്കു​ക​യും നി​ദ ഖാ​നെ ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യു​മാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മ്പ​ത് എ​ഫ്ഐ​ആ​റു​ക​ളാ​ണ് പോ​ലീ​സ് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ൽ ഏ​ഴ് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്ന​ത്.

അ​റ​സ്റ്റി​ലാ​യ ഡാ​നി​ഷ് ഷെ​യ്ഖ്, തൗ​സി​ഫ് അ​ത്ത​ർ, റാ​സ മേ​മ​ൻ, ഷാ​രൂ​ഖ് ഖു​റേ​ഷി, ഷാ​ഫി ഷെ​യ്ഖ്, ആ​സി​ഫ് അ​ഫ്താ​ബ് അ​ൻ​സാ​രി, എ​ച്ച്ആ​ർ മേ​ധാ​വി അ​ശ്വി​നി ചൈ​നാ​നി എ​ന്നി​വ​രെ ടി​സി​എ​സ് ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു.

Kerala

  വന്‍ പലിശ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം: യുവതി അറസ്റ്റില്‍

 കൊ​ച്ചി: വ​ന്‍ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി വ​ണ്ട​ന്‍​മേ​ട് കൊ​ച്ചാ​റ പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ സോ​ണി​യ​മോ​ള്‍ സെ​ബാ​സ്റ്റി​യ​നെ(38)​ആ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്ഐ പി.​പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഭാ​ര​ത് ല​ജ്‌​ന ഹൗ​സിം​ഗ് കോ ​ഓ​പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡ് കോ​ത​മം​ഗ​ലം എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ 50 ല​ക്ഷം രൂ​പ ഡെ​പ്പോ​സി​റ്റ് ചെ​യ്താ​ല്‍ 12 ശ​ത​മാ​നം പ​ലി​ശ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ജീ​വ​ന​ക്കാ​രി എ​ന്ന് സ്വ​യം പ​റ​ഞ്ഞു പ​രി​ച​യ​പ്പെ​ടു​ത്തി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്വ​ദേ​ശി യു​ടെ 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ സ​മാ​ന കേ​സു​ക​ളു​ണ്ട്. ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

നി​യ​മ​വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: നി​യ​മ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. മൂ​വാ​റ്റു​പു​ഴ ആ​നി​ക്കാ​ട് ശ​ശി​ക​ല ഭ​വ​നി​ല്‍ അ​ശ്വി​ന്‍ രാ​ജീ​വ്(22)​നെ​യാ​ണ് എ​ട​ത്ത​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണ​ലി​മു​ക്ക്-​തേ​വ​ക്ക​ല്‍ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ലെ​ത്തി​യ പ്ര​തി ന​ഗ്‌​ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ക്കാ​നും ഇ​യാ​ള്‍ ശ്ര​മി​ച്ചു.

സ്‌​കൂ​ട്ട​റി​ന്റെ ന​മ്പ​റു​ള്‍​പ്പെ​ടെ വ​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി​നി പ​രാ​തി കൊ​ടു​ത്ത​ത്. എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ ഉ​ള്‍​പ്പ​ടെ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യി​ലേ​ക്ക് പോ​ലീ​സ് എ​ത്തി​യ​ത്. ഇ​യാ​ളെ ആ​ലു​വ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

National

മാ​താ​വി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ

ദി​സ്പൂ​ർ: ആ​സാ​മി​ലെ കാ​ർ​ബി ആം​ഗ്ലോ​ഗി​ൽ മാ​താ​വി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി പി​ടി​യി​ൽ. ഡെ​റാ​മു​ഖ് ലാ​ലു​ഗ് സ്വ​ദേ​ശി​നി പൂ​ജ മ​ല​ഗ് (19) ആ​ണ് അ​മ്മ​യാ​യ അ​നു​മൈ മ​ല​ഗ് (42) നെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച പി​താ​വ് പ്രേ​മേ​ന്ദ്ര മ​ല​ഗി​നും സ​ഹോ​ദ​രി​ക്കും പ​രി​ക്കേ​റ്റു.

പൂ​ജ​യും അ​നു​മൈ​യും ത​മ്മി​ൽ മു​ന്പ് ത​ർ​ക്ക​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ പൂ​ജ ല​ഹ​രി​മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​താ​വാം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പൂ​ജ​യെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സ്ഥ​ല​ത്ത് നി​ന്ന് കൊ​ല​പാ​ത​ക​ത്തി​നു​പ​യോ​ഗി​ച്ച ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു; പ്ര​തി അ​റ​സ്റ്റി​ൽ

റാ​യ്പൂ​ര്‍: ഛത്തീ​സ്ഗ​ഡി​ലെ കൊ​ർ​ബാ​യി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു. സം​ഭ​വ​ത്തി​ൽ സാ​ലി​ക് റാം ​യാ​ദ​വ് (58) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ​യോ​ടു​ള​ള സം​ശ​യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം.

ബു​ധ​നാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ക​യും ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് ശ​രീ​രം ചാ​ക്കി​ലാ​ക്കു​ക​യും ത​ല​യു​മാ​യി തെ​രു​വി​ലൂ​ടെ ന​ട​ക്കു​ക​യും ചെ​യ്തു.

ഉ​ട​ന്‍ ത​ന്നെ പോ​ലീ​സെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി. ഭാ​ര്യ​യു​മാ​യി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​വെ​ന്നും സം​ശ​യം മൂ​ല​മാ​ണ് കൊ​ല ചെ​യ്ത​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ്, കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം പി​ടി​ച്ചെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

 

Kerala

യുവതികളുടെ പേരിൽ മുറിയെടുത്ത് എം​ഡി​എം​എ വി​ൽ​പ്പ​ന; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ലോ​ഡ്‌​ജി​ൽ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വ​തി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ​റ്റ് ചെ​യ്തു.​ ബേ​പ്പൂ​ർ സ്വ​ദേ​ശി അ​യോ​ധ്യാ ഹൗ​സി​ൽ കെ.​വി.​അ​മ​ൽ​കു​മാ​ർ (30), പ​യ്യാ​ന​ക്ക​ൽ സ്വ​ദേ​ശി എ.​ടി. ഷാ​ഹു​ൽ ഹ​മീ​ദ് (26), പേ​രാ​മ്പ്ര സ്വ​ദേ​ശി പ​ന്തീ​രി​ക്ക​ര ആ​വ​ടു​ക്ക​യി​ൽ കാ​മ്യ​ക (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​രി​ങ്ങാ​ടം​പ​ള്ളി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്‌​ജി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച 108.28 ഗ്രാം ​എം​ഡി​എം​എ​യും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. അ​മ​ൽ മു​മ്പും എം​ഡി​എം​എ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും ഇ​യാ​ളു​ടെ​പേ​രി​ൽ ഒ​ട്ടേ​റെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ലെ വി​വി​ധ ലോ​ഡ്‌​ജു​ക​ളി​ൽ താ​മ​സി​ച്ച് ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് അ​മ​ലി​ന്‍റെ രീ​തി. സം​ശ​യി​ക്കാ​തി​രി​ക്കാ​ൻ യു​വ​തി​ക​ളു​ടെ പേ​രി​ൽ മു​റി​യെ​ടു​ത്താ​ണ് ഇ​വ​ർ താ​മ​സി​ക്കാ​റു​ള്ള​തെന്നും പോലീസ് പറഞ്ഞു.

Kerala

ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; അ​നന്ത​ര​വ​ന്‍റെ അ​ടി​യേ​റ്റ് അ​മ്മാ​വ​ൻ മ​രി​ച്ചു

പാ​ല​ക്കാ​ട്: ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ അ​നന്ത​ര​വ​ന്‍റെ അ​ടി​യേ​റ്റ് അ​മ്മാ​വ​ൻ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വ​ട​ക​ര​പ്പ​തി കൗ​ണ്ട​ന്നൂ​രി​ല്‍ ശെ​ന്തി​ല്‍ കു​മാ​ര്‍ (45) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി പ്ര​ഭാ​ക​ര​നെ കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശെ​ന്തി​ൽ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വി​വാ​ഹി​ത​നാ​യ ശെ​ന്തി​ൽ​കു​മാ​ർ സ​ഹോ​ദ​രി​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ക്കു​ന്ന​ത്.

ശെ​ന്തി​ൽ​കു​മാ​റും പ്ര​ഭാ​ക​ര​നും ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷ​മാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശെ​ന്തി​ൽ​കു​മാ​റി​നെ ആ​ദ്യം വേ​ല​ന്താ​വ​ള​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

National

ഡ​ൽ​ഹി​യി​ൽ വ​ധു​വി​ന് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; അ​യ​ൽ​വാ​സി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ വി​ഹാ​ർ ന​ഗ​റി​ൽ വി​വാ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ 21 വ​യ​സു​കാ​രി​യാ​യ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ 26 വ​യ​സു​കാ​രി പി​ടി​യി​ലാ​യി. പ്ര​തി​യാ​യ യു​വ​തി​യും പ്ര​തി​ശ്രു​ത വ​ര​നും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ച​യ​ത്തി​ലാ​ണെ​ന്നും ഇ​യാ​ളു​ടെ വി​വാ​ഹം ന​ട​ക്കാ​ൻ പോ​കു​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്രതികാര​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ദി​രാ വി​ഹാ​റി​ലെ യു​വ​തി​യു​ടെ വീ​ട്ടി​ൽ മെ​ഹ​ന്തി ച​ട​ങ്ങ് ന​ട​ക്കു​ക​യാ​യി​രു​ന്നു സം​ഭ​വം. മെ​ഹ​ന്തി ഇ​ടാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി യു​വ​തി​യു​ടെ വീ​ട്ടി​ൽ എ​ത്തു​ന്ന​ത്. വീ​ട്ടി​ലെ​ത്തി​യ പ്ര​തി കു​റ​ച്ചു​നേ​രം അ​വി​ടെ ചി​ല​വ​ഴി​ക്കു​ക​യും പി​ന്നീ​ട് കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​പ്പി​യി​ലെ ആ​സി​ഡ് യു​വ​തി​യു​ടെ നേ​രെ ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​യു​ധം കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​യു​ടെ ക​ണ്ണ്, മു​ഖം, ക​ഴു​ത്ത്, കൈ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റു. യു​വ​തി​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഏ​പ്രി​ൽ 19 ന് ​യു​വ​തി​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും വി​വാ​ഹം ന​ട​ക്കാ​നി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ബ​ന്ധു​ക്ക​ൾ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

National

ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സു​ൽ​ത്താ​ൻ​പു​രി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു. അ​യ​ൽ​വാ​സി​ക​ളാ​യ മ​റ്റ് കു​ട്ടി​ക​ളു​മാ​യി നേ​ര​ത്തെ ഉ​ണ്ടാ​യ നി​സാ​ര ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് പേ​ര​ട​ങ്ങു​ന്ന സം​ഘം കു​ട്ടി​യെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ണ്ടു നി​ന്ന നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്. സ​മീ​പ​വാ​സി​ക​ളി​ൽ നി​ന്ന് മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി വ​രു​ന്നു.

NRI

സ​ലൂ​ണു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന; കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കു​വൈ​റ്റ് സി​റ്റി: കോ​മേ​ഴ്‌​സ്യ​ൽ ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​രു​ഷ​ന്മാ​രു​ടെ വി​വി​ധ സ​ലൂ​ണു​ക​ളി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ സൗ​ന്ദ​ര്യ​വ​സ്തു​ക്ക​ളും ഷേ​വിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ളും പ​ല​യി​ട​ത്തും ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നം, ഐ​എ​സ്ഐ ബ​ന്ധം ക​ണ്ടെ​ത്തി, അ​ഞ്ച്പേ​ർ അ​റ​സ്റ്റി​ൽ

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ച​ണ്ഡീ​ഗ​ഡി​ൽ ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച്പേ​ർ അ​റ​സ്റ്റി​ൽ. ച​ണ്ഡീ​ഗ​ഡ് പോ​ലീ​സും പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ കൗ​ണ്ട​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വിം​ഗും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ്ര​നേ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

ഷ​മി (ബ​ൽ​വീ​ന്ദ​ർ ലാ​ൽ), ജ​സി (ജ​സ്വി​ർ സിം​ഗ്), ച​ന്നി (ച​ര​ൺ​ജി​ത് സിം​ഗ്), റൂ​ബ​ൽ ചൗ​ഹാ​ൻ, മ​ൻ​ദീ​പ് എ​ന്ന അ​ഭി​ജോ​ത് ശ​ർ​മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ട് പ്ര​ധാ​ന കു​റ്റ​വാ​ളി​ക​ളാ​യ ഗു​ർ​തേ​ജ് സിം​ഗ്, അ​മ​ൻ​പ്രീ​ത് സിം​ഗ് എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ, സം​ഘ​ത്തി​ന് പാ​ക്കി​സ്ഥാ​ന്‍റെ ഐ‌​എ​സ്‌​ഐ​യു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും പോ​ർ​ച്ചു​ഗ​ലി​ലും ജ​ർ​മ​നി​യി​ലു​മു​ള്ള​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി.

പ്ര​തി​ക​ൾ ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ൾ, ആ​യു​ധ​ങ്ങ​ൾ, വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ‍​യ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. പോ​ർ​ച്ചു​ഗ​ല്ലി​ലു​ള്ള ബ​ൽ​ജോ​ത് സിം​ഗ് എ​ന്ന ജോ​ട്ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മ​ണം ഏ​കോ​പി​പ്പി​ച്ച​ത്.

 

 

 

National

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ആ​ക്ര​മി​ക്കാ​ൻ പ​ദ്ധ​തി; നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ല​ക്നോ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്താ​നും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ വ​ധി​ക്കാ​നും പ​ദ്ധ​തി​യി​ട്ട യു​വാ​ക്ക​ളെ യു​പി ഭീ​ക​ര​വി​രു​ദ്ധ സേ​ന അ​റ​സ്റ്റ് ചെ​യ്തു. മീ​റ​റ്റ് സ്വ​ദേ​ശി സാ​ഖി​ബ് (ഡെ​വി​ൾ), അ​റ​ബാ​ബ്, വി​കാ​സ്, ലോ​കേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ​വ​ർ​ക്ക് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ല​ക്നോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ൾ, ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ടു​പോ​കു​ന്ന ട്ര​ക്കു​ക​ൾ എ​ന്നി​വ ത​ക​ർ​ത്ത് രാ​ജ്യ​ത്ത് ഭീ​തി പ​ട​ർ​ത്തു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യ‌ം.

ചി​ല പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും ഇ​വ​ർ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ ഐ​എ​സ്ഐ ഹാ​ൻ​ഡ്‌​ല​ർ​മാ​രു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് എ​ടി​എ​സ് അ​റി​യി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും എ​ൻ​ക്രി​പ്റ്റ​ഡ് ആ​പ്പു​ക​ൾ വ​ഴി​യു​മാ​ണ് ഇ​വ​ർ പാ​ക് ബ​ന്ധം നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

National

ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ ഭീ​ക​ര​ൻ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യി​ട്ടി​രു​ന്ന ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ ഭീ​ക​ര​ൻ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ പ​ടി​യി​ലാ​യി. ജ​മ്മു കാ​ശ്മീ​രി​ലെ കം​ഗ​ൻ ശ്രീ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഷ​ബീ​ർ അ​ഹ​മ്മ​ദ് ലോ​ൺ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ്യ​ൽ സെ​ല്ലും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ബം​ഗ്ലാ​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്ത്യാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. പാ​കി​സ്ഥാ​ന്‍റെ പ​ങ്ക് മ​റ​ച്ചു​വ​യ്ക്കാ​ൻ ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ​യും ഇ​ന്ത്യ​യി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​രെ​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.

മു​സാ​ഫ​റാ​ബാ​ദി​ലെ ഭീ​ക​ര​വാ​ദ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് ഉ​ന്ന​ത പ​രി​ശീ​ല​നം ല​ഭി​ച്ച ഭീ​ക​ര​നാ​ണ് ഷ​ബീ​ർ. ല​ഷ്‌​ക​ർ ത​ല​വ​ൻ​മാ​രാ​യ ഹാ​ഫി​സ് സ​യീ​ദ്, സാ​ക്കി ഉ​ർ​റ​ഹ്മാ​ൻ ല​ഖ്വി എ​ന്നി​വ​രു​മാ​യി ഇ​യാ​ൾ​ക്ക് ഏ​റെ നാ​ള​ത്തെ ബ​ന്ധ​മു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി.

2007ൽ ​എ​കെ-47 തോ​ക്കു​ക​ളും ഗ്ര​നേ​ഡു​ക​ളു​മാ​യി ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ആ​ദ്യ​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. 2018 വ​രെ തി​ഹാ​ർ ജ​യി​ലി​ൽ ത​ട​വി​ൽ ക​ഴി​ഞ്ഞ ശേ​ഷം പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി ബം​ഗ്ലാ​ദേ​ശി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്ന് ല​ഷ്‌​ക​ർ ശൃം​ഖ​ല​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ക​യും ഇ​ന്ത്യ​യെ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി​യി​ലും ദ​ക്ഷി​ണേ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ല​ഷ്‌​ക​ർ ബ​ന്ധ​മു​ള്ള മോ​ഡ്യു​ളു​ക​ളെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ത​ക​ർ​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷ​ബീ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് റി​ക്രൂ​ട്ട്‌​മെ​ന്‍റെ ചാ​ന​ലു​ക​ൾ, ഫ​ണ്ടിം​ഗ് ന​ട​ന്ന വ​ഴി​ക​ൾ, ഇ​ന്ത്യ​യി​ലെ മ​റ്റ് ല​ക്ഷ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Kerala

കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം: യൂ​ട്യൂ​ബ​ര്‍ യാ​സ​ര്‍ എ​ട​പ്പാ​ൾ പി​ടി​യി​ൽ

കൊ​ച്ചി: സി​പി​എം നേ​താ​വ് കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ യൂ​ട്യൂ​ബ​ര്‍ യാ​സ​ര്‍ എ​ട​പ്പാ​ളി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ദേ​ശ​ത്താ​യി​രു​ന്ന യാ​സ​റി​നെ​തി​രെ ലു​ക്ക്ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മൂ​ന്നാം പ്ര​തി​യാ​ണ് യാ​സ​ര്‍ എ​ട​പ്പാ​ള്‍. കേ​സി​ല്‍ കെ.​എം.​ഷാ​ജ​ഹാ​ന്‍, പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​രു​വ​ര്‍​ക്കും കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. അ​പ​വാ​ദ പ്ര​ചാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഷൈ​ന്‍ പ​രാ​തി ന​ല്‍​കി​യ​ത്. സ്ത്രീ​ത്വ​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്ന വ​കു​പ്പു​ക​ള്‍ ഉ​ൾ​പ്പ​ടെ ചു​മ​ത്തി​യാ​യി​രു​ന്നു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

National

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മോ​ഷ്ടി​ച്ച കാ​ർ രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തി; യു​വാ​വ് പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ വീ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്ത കാ​ർ രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ഹ​രി​ഭ​ജ​ൻ (24) പി​ടി​യി​ലാ​യി. ഏ​ക​ദേ​ശം എ​ട്ട് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വാ​ഹ​നം ബാ​ലാ​ജി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്.

വീ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ വി​ൻ​ഡോ ഗ്ലാ​സും വി​ൻ​ഡോ​ഷീ​ൽ​ഡും ത​ക​ർ​ത്ത ശേ​ഷം ഹ​രി​ഭ​ജ​ൻ വ​യ​റു​ക​ൾ നേ​രി​ട്ട് ബ​ന്ധി​പ്പി​ച്ചാ​ണ് സ്റ്റാ​ർ​ട്ട് ചെ​യ്ത് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ നി​ന്ന് വാ​ഹ​നം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക‌​ണ്ടെ​ത്തി.

ഹ​രി​ഭ​ജ​ന്‍റെ കു​ടും​ബം മു​ന്പും നി​ര​വ​ധി വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച് രാ​ജ​സ്ഥാ​നി​ലെ​ത്തി​ച്ച് രേ​ഖ​ക​ളി​ല്ലാ​തെ കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് കാ​ർ ഓ​ടി​ച്ച് ക​യ​റ്റി​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് കാ​ർ ഓ​ടി​ച്ച് ക​യ​റ്റി​യ മൂ​ന്നു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്‍റോ​ൺ​മെ​ന്‍റ് ഗേ​റ്റ് വ​ഴി സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് കാ​ർ ഓ​ടി​ച്ച് ക​യ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ ​കാ​ണി​ച്ചെ​ങ്കി​ലും ഇ​വ​ർ നി​ർ​ത്തി​യി​ല്ല. പി​ന്നീ​ട് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മൂ​ന്ന് പേ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി വ​ണ്ടി ഓ​ടി​ച്ച​പ്പോ​ൾ തെ​റ്റി​പ്പോ​യ​താ​ണെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ഗേ​റ്റ് ശ്ര​ദ്ധി​ച്ചി​ല്ലെ​ന്നും ഇ​വ​ർ മൊ​ഴി ന​ൽ​കി. എ​റ​ണാ​കു​ള​ത്ത് നി​ന്ന് ക​ഴ​ക്കൂ​ട്ട​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Kerala

കായംകുളത്ത് യുവാക്കൾക്ക് നേരെ വധശ്രമം; മൂന്ന് പ്രതികൾ അറസ്റ്റിൽ

കായംകുളം: മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.

കായംകുളം കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളിൽ വീട്ടിൽ ആദിൽ അഫ്സർ (20), കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ ലക്ഷം വീട്ടിൽ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ(21), പത്തിയൂർ എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.

കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ഈമാസം ആറിന് പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷനിലെ ചായക്കടയ്ക്കു മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥലത്തു വച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ കൂട്ടമായി യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്.

കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ വള്ളികുന്നം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ ഹരി, സിപിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Kerala

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ക​ട​ത്ത്; ഒ​രാ​ൾ പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക​യി​ൽ നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക‌​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ്പ​ള​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി സി.​കെ.​മു​ഹ​മ്മ​ദ്‌ സ​ഫീ​റാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 17,226 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് കേ​ര​ള​ത്തി​ൽ വി​ൽ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

കാ​സ​ര്‍​ഗോ​ഡ്: വ്യാ​ജ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍. കാ​സ​ര്‍​ഗോ​ഡ് നാ​ല​ത്ത​ടു​ക്ക​യി​ലെ ജ​സീ​ല ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പൊ​വ്വ​ല്‍ സ്വ​ദേ​ശി ആ​യി​ഷ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് ആ​യി​ഷ​യെ വി​ദ്യാ​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​സീ​ല ഒ​മ്പ​തു പ​വ​നോ​ളം സ്വ​ർ​ണം മോ​ഷ്ടി​ച്ചു എ​ന്നാ​യി​രു​ന്നു ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ന​ടു​ത്തു​ള്ള അ​യ​ൽ വീ​ട്ടു​കാ​ർ ആ​രോ​പി​ച്ചി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ജ​സീ​ല ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു മു​മ്പാ​യി ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് ഒ​രു വീ​ഡി​യോ ജ​സീ​ല റെ​ക്കോ​ർ​ഡ് ചെ​യ്തി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​നു​ശേ​ഷ​മാ​ണ് ജ​സീ​ല വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ​ണ​പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ആ​യി​ഷ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

Kerala

കുഞ്ഞിന് നീതി വേണം, സാധാരണക്കാരന്‍റെ സ്വപ്‌നങ്ങള്‍ക്ക് വിലയില്ലേ; ജാസ്‌ലിയയുടെ കുടുംബം

കൊച്ചി: ജാസ്‌ലിയ ജോണ്‍സന്‍റെ അപകടത്തില്‍ നീതി ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയുടെ കുടുംബവും അധ്യാപകരും. ജാസ്‌ലിയ കൊല്ലപ്പെട്ട് ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയായ കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക് പി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് കുടുംബവും അധ്യാപകരും രംഗത്തെത്തിയത്.

പ്രതി വലിയ കുടുംബത്തിലെ ആളായതിനാലാണോ അറസ്റ്റ് ചെയ്യാത്തത്. സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതത്തിന് വിലയില്ലേ എന്നാണ് ജാസ്‌ലിയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്ന പഞ്ചപ്പാവം ആയിരുന്നു മകള്‍. എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. പ്രതി ഡോക്ടര്‍ ആവുകയാണെങ്കില്‍ എത്ര പേരുടെ ജീവന്‍ പൊലിയും.

വണ്ടി നിര്‍ത്തി മകളെ ആശുപത്രിയിലാക്കാനുള്ള മനസു പോലും കാണിച്ചില്ല. ഞങ്ങള്‍ക്ക് നീതി കിട്ടണമെന്നും അമ്മ പ്രതികരിച്ചു. ഇത്രയും ദിവസമായിട്ടും പ്രതിയെ പിടിക്കാതെ അവിടെയുണ്ട്, ഇവിടെയുണ്ട് എന്നാണ് പോലീസ് പറയുന്നതെന്നും ജാസ്‌ലിയയുടെ പിതാവ് പറഞ്ഞു.

പോലീസ് ഇത്രയും ദിവസം നോട്ടീസ് മാത്രം അയച്ച് പ്രതിക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴാണ് നാലു സ്‌ക്വാഡ് ആയി അന്വേഷണത്തിന് ഇറങ്ങിയത്. അപകടം നടന്ന ദിവസമോ പിറ്റേന്നോ പ്രതിയെ പിടിച്ചിരുന്നെങ്കില്‍ മദ്യപിച്ചാണോ എന്നതൊക്കെ കണ്ടുപിടിക്കാമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ജാസ്‌ലിയക്ക് നീതി കിട്ടണമെന്ന് അധ്യാപകരും വ്യക്തമാക്കി.

ഫെബ്രുവരി 28ന് ആണ് ജാസ്‌ലിയയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്.

 

 

Kerala

പൊ​ങ്കാ​ല ഭ​ക്ത​രി​ൽ നി​ന്ന് അ​ന​ധി​കൃ​ത പി​രി​വ്; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തി​യ പി​ടി​എ പ്ര​സി​ഡ​ന്‍റും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും അ​റ​സ്റ്റി​ൽ. പൊ​ങ്കാ​ല​യി​ടാ​ൻ എ​ത്തി​യ ഭ​ക്ത​രി​ൽ നി​ന്ന് പ​ണം പി​രി​ച്ച എ​സ്എം​വി ഗ​വ​ൺ​മെന്‍റ് സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​ർ​ണ​നും മ​റ്റൊ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​രു കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി ഇ​വ​ർ 400 രൂ​പ വാ​ങ്ങി​യെ ന്ന് ​പോ​ലീ​സ് പ​റ​ഞ്ഞു. ത​മ്പാ​നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു. സ്കൂ​ൾ കോ​ർ​പ​റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും പ​ണം പി​രി​ക്കാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് മേ​യ​ർ വി.​വി.​രാ​ജേ​ഷ് പ​റ​ഞ്ഞു.

പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് പ​ല സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും പി​രി​വ് ന​ട​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പൊ​ങ്കാ​ല​യി​ടാ​നെ​ത്തു​ന്ന ഭ​ക്ത​രി​ൽ നി​ന്ന് അ​ന​ധി​കൃ​ത പ​രി​വ് ന​ട​ത്ത​രു​തെ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

National

സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സ്; ന​ടി​യ​ട​ക്കം 11 പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നും കാ​സ്റ്റിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യു​മാ​യ അ​നീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ ന​ടി​യ​ട​ക്കം 11 പേ​ർ പി​ടി​യി​ൽ. ദു​നി​യ വി​ജ​യ് നാ​യ​ക​നാ​യ ഭീ​മ​യി​ൽ അ​ഭി​ന​യി​ച്ച ന​ടി ഐ​ശ്വ​ര്യ ഉ​ൾ​പ്പെ​ടെയുള്ളവരാണ് പി​ടി​യി​ലാ​യ​ത്.

അ​നീ​ഷി​നെ ന​ടി ഉ​ൾ​പ്പെ​ടു​ന്ന സം​ഘം മും​ബൈ​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് കേ​സ്. അ​നീ​ഷി​ന് മു​ൻ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന ആ​ശീ​ർ​വാ​ദ് എ​ന്ന​യാ​ളാ​ണ് കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ആ​ശീ​ർ​വാ​ദ് ക​ട​മാ​യി വാ​ങ്ങി​യ ര​ണ്ട​ര ല​ക്ഷം രൂ​പ അ​നീ​ഷി​ന് തി​രി​കെ ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് അ​നീ​ഷ് ത​മി​ഴ്നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ക​മി​താ​ക്ക​ളു​ടെ ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തിയ കേസിലെ പ്രതി; വ​നി​താ പോ​ലീ​സു​കാ​രി​യു​ടെ കൈ​വി​ര​ൽ ഒ​ടി​ച്ച് ര​ക്ഷ​പെ​ട്ടു: അറസ്റ്റ്

കാ​സ​ർ​ഗോ​ഡ്: അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ കൈ​വി​ര​ൽ ഒ​ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി അ​റ​സ്റ്റി​ൽ.

ഹൊ​സ​ബെ​ട്ടു​വി​ലെ മൊ​യ്നു​ദ്ദീ​ൻ സ​മാ​യെ​യാ​ണ് (33) ഇ​ന്ന് പു​ല​ർ​ച്ചെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് മം​ഗ​ളൂ​രു ക​ല്ലാ​പ്പു പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യേ​യും യു​വാ​വി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി പ​ണം ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് മൊ​യ്നു​ദ്ദീ​ൻ സ​മാ.

ജ​നു​വ​രി 14ന് ​ഉ​ച്ച​യ്ക്ക് 12ന് ​ഹൊ​സ​ങ്ക​ടി​യി​ലാ​ണ് സം​ഭ​വം. ഉ​ള്ളാ​ൽ താ​ലൂ​ക്കി​ലെ കൈ​ര​ങ്ക​ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ് (41), പെ​ൺ സു​ഹൃ​ത്ത് ദ​ക്ഷി​ണ ക​ന്ന​ഡ സ്വ​ദേ​ശി​യാ​യ 30കാ​രി എ​ന്നി​വ​രാ​ണ് അ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ഇ​രു​വ​രും ഉ​ണ്ടാ​യി​രു​ന്ന മു​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ മൊ​യ്നു​ദ്ദീ​ൻ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം യു​വാ​വി​നേ​യും പെ​ൺ​സു​ഹൃ​ത്തി​നേ​യും ഒ​രു​മി​ച്ചി​രു​ത്തി ന​ഗ്ന ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും പ​ക​ർ​ത്തി. തു​ട​ർ​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം 5,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണു​മാ​യി സം​ഘം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വും യു​വ​തി​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ്ര​തി​ക​ൾ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ് പോ​ലീ​സ് മം​ഗ​ളൂ​രു​വി​ലെ​ത്തി. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​റു​ടെ കൈ​വി​ര​ൽ ഒ​ടി​ച്ച് മൊ​യ്നു​ദ്ദീ​ൻ സ​മാ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കൂ​ട്ടു പ്ര​തി​ക​ളാ​യ മ​ഞ്ചേ​ശ്വ​രം പി​ടാ​ര​ര് മൂ​ല​യി​ൽ ഹാ​രി​സ് (40), ബ​ഡാ​ജെ ക​ജൂ​ർ മാ​ലി​യി​ലെ ടി.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ർ (43) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Kerala

ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ യുവാവ് ലേ​ബ​ര്‍​റൂം അ​ടി​ച്ചു ത​ക​ര്‍​ത്തു

കണ്ണൂർ: ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത് ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യു​വാ​വി​ന്‍റെ അ​തി​ക്ര​മം. ലേ​ബ​ര്‍​റൂം അ​ടി​ച്ചു ത​ക​ര്‍​ത്ത കാ​ഞ്ഞ​ങ്ങാ​ട് ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ റാ​ഷി​ദി​നെ (24) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ലേ​ബ​ര്‍ റൂ​മി​ല്‍ പ്ര​വേ​ശി​പ്പി​ച്ച റാ​ഷി​ദി​ന്‍റെ ഭാ​ര്യ​യെ അ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​യാ​ള്‍ ബ​ഹ​ളം വ​ച്ച​ത്. ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ സ​നി​ല​യെ ചീ​ത്ത​വി​ളി​ക്കു​ക​യും ലേ​ബ​ര്‍ റൂ​മി​ലെ വാ​തി​ലു​ക​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ക്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ 15,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ സ​നി​ല​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

Kerala

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ്: സം​വി​ധാ​യ​ക​ന്‍ ഷം​സു​ദ്ദീ​ന്‍ അ​റ​സ്റ്റി​ല്‍

തൃ​പ്പൂ​ണി​ത്തു​റ: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ അ​ഭി​ലാ​ഷം സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ഷം​സു​ദ്ദീ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​നി​മ​യു​ടെ ചെ​ല​വ് കൂ​ട്ടി​യെ​ന്നും സി​നി​മ​യു​ടെ മാ​സ്റ്റ​ര്‍ പ്രി​ന്‍റ് കൈ​ക്ക​ലാ​ക്കി വ​ഞ്ചി​ക്കു​ക​യും ചെ​യ്‌​തെ​ന്ന നി​ര്‍​മാ​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ഷം​സു​ദ്ദീ​ന്‍ താ​മ​സി​ച്ചി​രു​ന്ന കാ​ക്ക​നാ​ടു​ള്ള ( ഒ​ലി​വ്) ഫ്‌​ളാ​റ്റി​ല്‍ നി​ന്നാ​ണ് ചൊവ്വാഴ്ച രാ​ത്രി പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സെ​ത്തി​യ​പ്പോ​ള്‍ വാ​തി​ല്‍ തു​റ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യാ​ണ് പോ​ലീ​സ് സം​വി​ധാ​യ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സം​വി​ധാ​യ​ക​ന്‍ ഉ​ള്‍​പ്പെ​ടെ ആ​റു​പേ​ര്‍​ക്ക് എ​തി​രെ​യാ​യി​രു​ന്നു കേ​സ്. ഏ​ക​ദേ​ശം നാ​ലു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ക്ര​മ​ക്കേ​ടി​ലൂ​ടെ നി​ര്‍​മാ​താ​വി​ന്‍റെ സ്ഥാ​പ​ന​ത്തി​ന് നേ​രി​ട്ട് 97 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​വും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ലാ​ഭ​മ​ട​ക്കം ഏ​ക​ദേ​ശം നാ​ലു​കോ​ടി രൂ​പ​യു​ടെ ആ​കെ ന​ഷ്ട​വും ഉ​ണ്ടാ​യെ​ന്ന നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​റു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു ഹി​ല്‍​പാ​ല​സ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

NRI

"ഓ​പ്പ​റേ​ഷ​ന്‍ സേ​ഫ് ഡ്രൈ​വ്': വ്യാ​പ​ക പ​രി​ശോ​ധ​ന, നി​ര​വ​ധി ഡ്രൈ​വ​ര്‍​മാ​ർ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ നി​ര​ത്തു​ക​ളി​ല്‍ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്രം​പ് ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം ഡ്രൈ​വ​ര്‍​മാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും പി​ടി​കൂ​ടി.

ഫെ​ഡ​റ​ല്‍ മോ​ട്ടോ​ര്‍ കാ​രി​യ​ര്‍ സേ​ഫ്റ്റി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യ "ഓ​പ്പ​റേ​ഷ​ന്‍ സേ​ഫ് ഡ്രൈ​വ്' എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ന​ട​പ​ടി. ജ​നു​വ​രി 13 മു​ത​ല്‍ 15 വ​രെ ന​ട​ന്ന മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യു​ടെ വി​വ​ര​ങ്ങ​ള്‍ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഷോ​ണ്‍ ഡ​ഫി ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് പു​റ​ത്തു​വി​ട്ട​ത്.

പി​ടി​കൂ​ടി​യ​വ​രി​ല്‍ ഏ​ക​ദേ​ശം 500-ഓ​ളം ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത് അ​വ​ര്‍​ക്ക് അ​ടി​സ്ഥാ​ന​പ​ര​മാ​യ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​നം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്. റോ​ഡ് ചി​ഹ്ന​ങ്ങ​ള്‍ വാ​യി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ക​ഴി​യാ​ത്ത​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു എ​ന്ന് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

8,215 പ​രി​ശോ​ധ​ന​ക​ളി​ലാ​യി 704 ഡ്രൈ​വ​ര്‍​മാ​രെ​യും 1,231 വാ​ഹ​ന​ങ്ങ​ളെ​യും സ​ര്‍​വീ​സി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്തു. മ​ദ്യ​പി​ച്ച് വ​ണ്ടി​യോ​ടി​ച്ച​തി​നും രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച​തി​നു​മാ​യി 56 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​മേ​രി​ക്ക​ന്‍ കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​നും ക​ര്‍​ശ​ന​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ഷോ​ണ്‍ ഡ​ഫി വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ ന​ട​ന്ന പ​ല വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യ ഡ്രൈ​വ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി.

Kerala

പീ​ഡ​ന​ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ

കൊ​ല്ലം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. പ​ര​വൂ​ർ കൂ​ന​യി​ൽ സ്വ​ദേ​ശി രാ​ജി​ത്ത് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് പ്ര​തി യു​വ​തി​യു​ടെ വീ​ടി​ന്‍റെ ജ​ന​ൽ പൊ​ളി​ച്ച് ഉ​ള്ളി​ൽ ക​യ​റി​യ​ത്. തു​ട​ർ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. യു​വ​തി ഉ​ണ​ർ​ന്ന​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്കെ​തി​രെ ന​ര​ഹ​ത്യ​ശ്ര​മം, എ​ൻ​ഡി​പി​എ​സ് തു​ട​ങ്ങി​യ കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.

Kerala

കൈക്കൂലി വാങ്ങി റവന്യൂ ഇന്‍സ്‌പെക്ടര്‍; കൈയോടെ പൊക്കി വിജിലന്‍സ്

കൊച്ചി: മരട് നഗരസഭയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ സൈജു പിടിയില്‍. 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സൈജു പിടിയിലായത്. കെട്ടിട പെര്‍മിറ്റ് നല്‍കുന്നതിനായാണ് സൈജു കൈക്കൂലി ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറില്‍ താമസിക്കുന്ന ഒരു യുവതിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്.

വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായാണ് യുവതി നഗരസഭയെ സമീപിച്ചത്. സൈജു സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ സൈജു 2000 രൂപ കൈക്കൂലി വാങ്ങി. കാര്യങ്ങള്‍ ശരിയാക്കാത്തതിനാല്‍ യുവതി വീണ്ടും സമീപച്ചപ്പോള്‍ 3000 രൂപ കൂടി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് യുവതി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സിന്‍റെ നിര്‍ദേശപ്രകാരം പണം നല്‍കി. ഇതിനിടെ വിജിലന്‍സ് എത്തി കൈക്കൂലി നല്‍കിയ പണം പിടിക്കുകയായിരുന്നു. അതേസമയം, ആറു മാസം മുമ്പാണ് സൈജു മരട് നഗരസഭയില്‍ സ്ഥലം മാറി വന്നത്. ഇതിനിടയില്‍ ഇയാള്‍ക്കെതിരെ പലതവണ പരാതികള്‍ വന്നിരുന്നു.

Kerala

സ്പാ ​ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: ഗു​ണ്ടാ പി​രി​വ് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് സ്പാ ​ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ കാ​പ്പ കേ​സ് പ്ര​തി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​പ്പ കേ​സ് പ്ര​തി തി​രു​വ​ല്ല കു​റ്റ​പ്പു​ഴ പാ​പ്പാ​ന​വേ​ലി​ൽ ‘മ​ര​ണം സു​ബി​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ബി​ൻ അ​ല​ക്സാ​ണ്ട​ർ (27), മു​പ്പി​രി​യി​ൽ ബെ​ർ​ലി​ൻ​ദാ​സ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ളി​വി​ലു​ള്ള മ​റ്റ് മൂ​ന്ന് പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്.

പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ പ്ര​തി​ക​ൾ, സ്പാ​യി​ൽ​നി​ന്ന് 25,000 രൂ​പ ബ​ലം​പ്ര​യോ​ഗി​ച്ച് ത​ട്ടി​യെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്. 50,000 രൂ​പ​യാ​ണ് പ്ര​തി​ക​ൾ ഗു​ണ്ടാ പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

10,000 രൂ​പ ന​ൽ​കാ​മെ​ന്ന് ഉ​ട​മ സ​മ്മ​തി​ച്ചെ​ങ്കി​ലും അ​ത് പോ​രെ​ന്ന് പ​റ​ഞ്ഞ് റി​സ​പ്ഷ​നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ മു​റി​യി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​നാ​ണ് സം​ഭ​വം. അ​ന്നു​ത​ന്നെ സ്പാ ​ജീ​വ​ന​ക്കാ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. അ​റ​സ്റ്റ് ചെ​യ്ത ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

തി​രു​വ​ല്ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, മോ​ഷ​ണം, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി 11 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സു​ബി​ൻ. കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. ബെ​ർ​ലി​ൻ ദേ​ഹോ​പ​ദ്ര​വ​ക്കേ​സി​ൽ പ്ര​തി​യാ​ണ്.

 

 

National

കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി: ഭാ​ര്യ അ​റ​സ്റ്റി​ൽ

ജ​യ്പു​ർ: കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തിയ കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ 30ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ആ​ഷി​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കേ​സി​ൽ ആ​ഷി​ന്‍റെ ഭാ​ര്യ അ​ഞ്ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ദ്യം വാ​ഹ​നാ​പ​ക​ട​മാ​ണെ​ന്ന് ക​രു​തി​യ സം​ഭ​വ​മാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ആ​ഷി​ഷും അ​ഞ്ജു​വും വി​വാ​ഹി​ത​രാ​യ​ത്.

ന​ട​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ത​ങ്ങ​ളെ ഒ​രു വാ​ഹ​നം ഇ​ടി​ച്ചെ​ന്നും ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് യു​വ​തി മൊ​ഴി ന​ൽ​കി​യ​ത്. കാ​റി​ലു​ള്ള​വ​ർ ത​ന്‍റെ സ്വ​ർ​ണാ​ഭാ​ര​ണ​ങ്ങ​ളും മ​റ്റും ക​വ​ർ​ന്നു​വെ​ന്നും ഇ​വ​ർ പ​റ​ഞ്ഞി​രു​ന്നു.‌‌‌

ആ​ഷി​ഷി​ന്‍റെ ശ​രീ​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ന് പു​റ​മെ ക​ണ്ട പ​രി​ക്കു​ക​ളി​ൽ പോ​ലീ​സി​ന് നേ​ര​ത്തേ ത​ന്നെ സം​ശ​യം തോ​ന്നി​യി​രു​ന്നു. ​മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ ക​ഴു​ത്തു ഞെ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ഷി​ഷ് മ​രി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യ​തോ​ടെ സം​ശ​യം അ​ഞ്ജു​വി​ലേ​ക്ക് നീ​ളു​ക​യാ​യി​രു​ന്നു. 

എ​ന്നാ​ൽ അ​പ​ക​ട​ത്തി​ലും ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും അ​ഞ്ജു​വി​ന് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലാ​തി​രു​ന്ന​തും സം​ശ​യം ബ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ഞ്ജു കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്നെ കൊ​ള്ള​യ​ടി​ച്ചെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ അ​ഞ്ജു ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റും കാ​മു​ക​നാ​യ സ​ഞ്ജു​വി​ന് ന​ൽ​കി​യി​രു​ന്നു. സം​ഭ​വ ദി​വ​സം ന​ട​ക്കാ​ൻ പോ​യ ആ​ഷി​ഷി​നെ അ​ഞ്ജു​വി​ന്‍റെ കാ​മു​ക​ൻ രോ​ഹി​ത്തും സു​ഹൃ​ത്ത് സി​ദ്ധാ​ർ​ഥും ചേ​ർ​ന്ന് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​നാ​പ​ക​ട​മെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ കാ​റി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Kerala

പോ​ലീ​സു​കാ​ർ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

കൊ​ല്ലം: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കൊ​ട്ടാ​ര​ക്ക​ര​യി​ൽ വ​ച്ച് ക​ൺ​ട്രോ​ൾ റൂം ​എ​സ്ഐ രാ​ജേ​ഷ് കു​മാ​ർ, സി​പി​ഒ നി​ക്സ​ൺ എ​ന്നി​വ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച വെ​ങ്കി​ടേ​ഷ്, മ​നീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ദ്യ​പി​ച്ച് ര​ണ്ട് പേ​ർ വാ​ഹ​ന​ത്തി​ൽ വ​രു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ൽ​വ​ച്ച് പോ​ലീ​സ് ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​കോ​പി​ത​ര​യി പ്ര​തി​ക​ൾ പോ​ലീ​സു​കാ​രെ അ​സ​ഭ്യം വി​ളി​ക്കു​ക​യും എ​സ്ഐ​യു​ടെ ഷ​ർ​ട്ട് വ​ലി​ച്ചു കീ​റാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ത് ത​ട​യാ​നെ​ത്തി​യ സി​പി​ഒ​യെ പ്ര​തി​ക​ൾ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​ക​ൾ സെ​ല്ലി​ൽ കി​ട​ന്നും പോ​ലീ​സു​കാ​രെ വെ​ല്ലു​വി​ളി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

 

 

 

Kerala

സമ്മേളനത്തിന് വരുന്നില്ലേയെന്ന് ചോദിച്ച് വിളിച്ചു, ഫോണെടുത്തത് സിഐ; ക​ഞ്ചാ​വു​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ പി​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ൻ​ തു​ട​ർ​ന്ന് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ റാ​ന്നി പെ​രു​മ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ഞ്ജു മ​നോ​ജ് (24) മു​ഹ​മ്മ​ദ് ആ​ഷി​ഖ് (19) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

സ​ഞ്ജു ഇ​ന്നു ന​ട​ക്കു​ന്ന ഡി​വൈ​എ​ഫ്‌​ഐ പ​ത്ത​നം​തി​ട്ട ബ്ലോ​ക്ക് സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ക്കേ​ണ്ട ആ​ളാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​വ​രു​ടെ കാ​ര്‍ കു​റു​കെ പോ​ലീ​സ് വാ​ഹ​നം നി​ര്‍​ത്തി ത​ട​ഞ്ഞി​ട്ടാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പി​ടി​കൂ​ടി​യ ഉ​ട​ന്‍ ത​ന്നെ ഇ​രു​വ​രു​ടേ​യും മൊ​ബൈ​ല്‍ ഫോ​ണ്‍ സി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള സ​ഞ്ജു​വി​ന്‍റെ ഫോ​ണി​ലേ​ക്ക് ഡി​വൈ​എ​ഫ്‌​ഐ പ്രാ​ദേ​ശി​ക നേ​താ​വ് വി​ളി​ച്ച​പ്പോ​ഴാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ വി​വ​രം അ​റി​ഞ്ഞ​ത്.

 

 

Kerala

മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട; 31 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട. 31 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ തോ​ല്‍​പ്പെ​ട്ടി​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​മ​റി​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു മു​ഹ​മ്മ​ദ് സാ​മ​റി​ന്‍. എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ പ​ണം ക​ണ്ടെ​ത്തി​യ​ത്.

പ​ണം കൊ​ടു​വ​ള്ളി​യി​ൽ ഒ​രാ​ൾ​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി പ​ണം ആ​ദാ​യ നി​കു​തി വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് അ​റി​യി​ച്ചു.

 

National

കൊ​റി​യ​ൻ യു​വ​തി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: കൊ​റി​യ​ൻ യു​വ​തി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 19ന് ​ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ഫാ​ൻ അ​ഹ​മ്മ​ദാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ യു​വ​തി​യു​ടെ ബാ​ഗേ​ജ് പ​രി​ശോ​ധി​ച്ച​ത് അ​ഫാ​ൻ അ​ഹ​മ്മ​ദാ​യി​രു​ന്നു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ ബാ​ഗി​ൽ നി​ന്നും ബീ​പ് ശ​ബ്ദം കേ​ട്ട​തോ​ടെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് അ​ഫാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് പു​രു​ഷ​ന്മാ​രു​ടെ വി​ശ്ര​മ​മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നും അ​വി​ടെ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മ ശ്ര​മ​മു​ണ്ടാ​യെ​ന്നും യു​വ​തി പ​റ​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

 

 

 

Kerala

ഡോ​ക്ട​റെ അ​സ​ഭ്യം വി​ളി​ച്ച കേ​സ്; യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​റെ അ​സ​ഭ്യം വി​ളി​ക്കു​ക​യും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പൂ​വാ​ർ ക​രും​കു​ളം സ്വ​ദേ​ശി എ​സ്.​ആ​ദ​ർ​ശാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ദ​ർ​ശ് മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ഈ ​സ​മ​യം ഡ്യൂ​ട്ടി ഡോ​ക്ട​ർ സീ​റ്റി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ഡോ​ക്ട​റെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും ഇ​യാ​ൾ അ​സ​ഭ്യം വി​ളി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റെ അ​ധി​ക്ഷേ​പി​ച്ച​തി​നും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്ന് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് പ​റ​ഞ്ഞു.

 

 

 

NRI

അ​ഞ്ചും ഏ​ഴും വ​യ​സു​ള്ള മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി; ഇ​ന്ത്യ​ൻ വം​ശ​ജ യു​എ​സി​ൽ അ​റ​സ്റ്റി​ൽ

ന്യൂ​ജ​ഴ്‌​സി: സ്വ​ന്തം മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ യു​എ​സി​ൽ അ​റ​സ്റ്റി​ൽ. ഹി​ൽ​സ്‌​ബ​റോ​യി​ലെ വ​സ​തി​യി​ൽ അ​ഞ്ചും ഏ​ഴും വ​യ​സു​ള്ള മ​ക്ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രി​യ​ദ​ർ​ശി​നി ന​ട​രാ​ജ​നെ (35) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ളു​ടെ പി​താ​വാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന മ​ക്ക​ളെ ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഷെ​ൽ കോ​ർ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രി​യ​ദ​ർ​ശി​നി പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് സോ​മ​ർ​സെ​റ്റ് കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

വില്പനയ്ക്കായി എംഡിഎംഎ എത്തിച്ചു നല്‍കിയ യുവാവ് പിടിയില്‍

കോഴഞ്ചേരി: ബംഗളൂരുവില്‍ നിന്നും വില്പനയ്ക്കായി എംഡിഎംഎ എത്തിച്ചു നല്‍കിയ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂര്‍ പുന്നക്കപ്പടി പാമ്പാടിമണ്ണില്‍ ഷിനോ ബി. ഏബ്രഹാം (27) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബര്‍ 23നു കടത്തിക്കൊണ്ടുവന്ന 20.848 ഗ്രാം എംഡിഎംഎ യുമായി ആറന്മുള സ്വദേശിയായ തുണ്ടുമണ്ണില്‍ വീട്ടില്‍ രാഹുല്‍ മോഹനെ(31) മാരാമണ്‍ നെടുംപ്രയാറിലെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കോയിപ്രം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജീവ് പിടികൂടിയിരുന്നു.

തുടര്‍ന്ന് ലഹരിമരുന്നിന്‍റെ ലഭ്യതയെ സംബന്ധിച്ചു കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നിരന്തര അന്വേഷണം നടത്തിയതില്‍ അന്വേഷണം ഷിനോയിലേക്ക് എത്തുകയായിരുന്നു. ഷിനോയാണ് ബംഗളൂരുവില്‍ നിന്നും രാഹുലിന് എംഡിഎംഎ എത്തിച്ചു നല്‍കിയിരുന്നതെന്ന വിവരം ലഭിച്ചു.

‌വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതിയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്ന് ആറന്മുള പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ സുനി മോന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജീവ്, സിപിഒമാരായ ജയേഷ്, പരശുറാം, അഖില്‍, ബിനു, ജിതിന്‍ എന്നിവരടങ്ങിയ സംഘമാണ് ഷിനോയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Kerala

എ​സ്ഐ​യു​ടെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ എ​സ്ഐ​യു​ടെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ. മാ​ളി​ക​പ്പു​റം 15-ാം ന​മ്പ​ർ അ​ര​വ​ണ കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര​ൻ മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ർ അ​റ​യ്ക്ക​ൽ തെ​ക്ക​തി​ൽ ജി​ഷ്ണു സ​ജി​കു​മാ​റി​നെ​യാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ചെ​ന്നൈ​യി​ലെ എ​സ്ഐ വ​ടി​വേ​ലി​ന്‍റെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ 10,000 രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു. സ​ന്നി​ധാ​ന​ത്തെ കൗ​ണ്ട​റു​ക​ളി​ൽ അ​പ്പം, അ​ര​വ​ണ എ​ന്നി​വ ന​ൽ​കു​ന്ന​ത് ധ​ന​ല​ക്ഷ്മി ബാ​ങ്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഒ​രു സ്വ​കാ​ര്യ​ക​മ്പ​നി​യാ​ണ്. ഈ ​ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ജി​ഷ്ണു.

വ​ടി​വേ​ൽ അ​പ്പ​വും അ​ര​വ​ണ​യും പ്ര​സാ​ദ​വും വാ​ങ്ങി​യ​ശേ​ഷം എ​ടി​എം കാ​ർ​ഡ് സ്വൈ​പ്പ് ചെ​യ്യാ​ൻ ജി​ഷ്‌​ണു​വി​ന് ന​ൽ​കി. ഈ ​സ​മ​യം ജി​ഷ്‌​ണു ര​ഹ​സ്യ പി​ൻ ന​മ്പ​ർ മ​ന​സി​ലാ​ക്കി. സ്വൈ​പ്പ് ചെ​യ്യാ​ൻ ന​ൽ​കി​യ കാ​ർ​ഡി​ന് പ​ക​രം കൈ​യി​ൽ ക​രു​തി​യ മ​റ്റൊ​രു കാ​ർ​ഡാ​ണ് ഇ​യാ​ൾ എ​സ്എ​ക്ക് തി​രി​ച്ചു​ന​ൽ​കി​യ​ത്.

ഇ​ത​റി​യാ​തെ എ​സ്എ​യും സം​ഘ​വും ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി. തു​ട​ർ​ന്ന് ജി​ഷ്‌​ണു മോ​ഷ്‌​ടി​ച്ച എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് സ​ന്നി​ധാ​ന​ത്തെ ധ​ന​ല​ക്ഷ്മ‌ി ബാ​ങ്ക് ശാ​ഖ​യി​ൽ​നി​ന്ന് 10,000 രൂ​പ പി​ൻ​വ​ലി​ച്ചു.

പ​ണം പി​ൻ​വ​ലി​ച്ചെ​ന്ന സ​ന്ദേ​ശം എ​സ്എ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

Kerala

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി​ക്കും മ​ന്ത്രി​ക്കും പ​ങ്കു​ണ്ട്: സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ര്‍: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ക​രി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. കൊ​ള്ള​യി​ൽ ത​ന്ത്രി​ക്കും മ​ന്ത്രി​ക്കും പ​ങ്കു​ണ്ട്. ഇ​രു​വ​രും ചേ​ർ​ന്നു​ള്ള കൂ​ട്ടു​ക​ച്ച​വ​ട​മാ​ണ് ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ൽ ക​യ​റ്റി​യ​തും സം​ര​ക്ഷി​ച്ച​തും ആ​രാ​ണെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാം. രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ത​ന്ത്രി​യേ​ക്കാ​ള്‍ മു​ക​ളി​ലാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ്. ത​ന്ത്രി​യെ മ​ന്ത്രി​യാ​യി​രു​ന്നു നി​യ​ന്ത്രി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്തി​ട്ട് എ​ന്താ​യി. അ​തി​ന്‍റെ ഫ​ല​മെ​ന്തെ​ന്ന് അ​റി​യാ​ൻ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും അ​വ​കാ​ശ​മു​ണ്ട്. ത​നി​ക്ക് പ​റ​യാ​നു​ള്ളത് എ​സ്ഐ​ടി കേ​ട്ടു​വെ​ന്നാ​ണ് ക​ട​കം​പ​ള്ളി പ​റ​ഞ്ഞ​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​മു​ഖം രേ​ഖ​പ്പെ​ടു​ത്താ​നാ​ണോ അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​യ​ത്. കേ​സി​ൽ ഉ​ന്ന​ത​രെ പി​ടി​കൂ​ടേ​ണ്ട​തു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞു. ഉ​ന്ന​ത​രു​ടെ നി​ർ​ദേ​ശം ഇ​ല്ലാ​തെ സ്വ​ർ​ണം മോ​ഷ്ടി​ക്കാ​ൻ ക​ഴി​യി​ല്ല.

അ​ന്ത​ർ​ദേ​ശീ​യ ബ​ന്ധ​മു​ള്ള കൊ​ള്ള​യാ​ണ് ന​ട​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Kerala

കു​റ്റ​വാ​ളി ആ​രാ​യാ​ലും പി​ടി​ക്ക​പ്പെ​ടും; ത​ങ്ങ​ളു​ടെ കൈ​ക​ള്‍ ശു​ദ്ധം: ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ത​ന്ത്രി​യു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ച്ച് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പാ​ർ​ട്ടി നി​ല​പാ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ള്‍ ആ​രാ​യാ​ലും നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രും.

കു​റ​ച്ച് സ​മ​യ​മെ​ടു​ത്താ​യാ​ലും ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ലെ എ​ല്ലാ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രും. ക​ള​വ് പ​റ​യാ​ന്‍ എ​ളു​പ്പ​മാ​ണ്. പ​ക്ഷെ സ​ത്യം ചെ​യ്ത് കാ​ണി​ച്ച് ജ​ന​ങ്ങ​ളെ വി​ശ്വ​സി​പ്പി​ക്കാ​ന്‍ അ​ല്‍​പം കാ​ല​താ​മ​സ​മു​ണ്ടാ​കും. ത​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് വീ​ഴ്ച്ച​യു​ണ്ടാ​യ​തി​നാ​ലാ​കാം അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​രെ​യും ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​രോ പാ​ര്‍​ട്ടി​യോ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ത​ങ്ങ​ളു​ടെ കൈ​ക​ള്‍ ശു​ദ്ധ​മാ​ണ്. ത​ന്ത്രി​യെ ദൈ​വ​തു​ല്യ​നെ​ന്ന് പ​ത്മ​കു​മാ​ര്‍ വി​ളി​ച്ചെ​ങ്കി​ല്‍ അ​തേ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ടു​ത്ത് എ​ങ്ങ​നെ​യെ​ത്തി. കോ​ൺ​ഗ്ര​സി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്ക് പോ​ലും അ​വി​ടെ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്നി​ല്ല. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സോ​ണി​യ ഗാ​ന്ധി​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ​റ​യു​ന്നി​ല്ല.

പോ​റ്റി എ​ങ്ങ​നെ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ടു​ത്തു​വ​രെ എ​ത്തി​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം വേ​ണം. ഇ​തി​നെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഒ​രു കു​റ്റ​വും ചെ​യ്തി​ട്ടി​ല്ലെ​ന്ന് ക​ണ്ഠ​ര​ര് രാ​ജീ​വ​ര്  

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്. താ​ൻ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

ആ​രെ​ങ്കി​ലും കു​ടു​ക്കി​യ​താ​ണോ​യെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ സ്വാ​മി ശ​ര​ണ​മെ​ന്ന മ​റു​പ​ടി​യു​മാ​ണ് ത​ന്ത്രി ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ പൂ​ർ​ത്തി​യാ​ക്കി ത​ന്ത്രി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി രാ​ജീ​വ​ർ​ക്ക് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥ‌ാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റെ​ന്നാ​ണ് സൂ​ച​ന. ത​ന്ത്രി​ക്ക് പോ​റ്റി​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്ന് മ​റ്റു പ്ര​തി​ക​ൾ മൊ​ഴി​ ന​ൽ​കി​യി​രു​ന്നു.

Kerala

ക​ണ്ഠ​ര​ര് രാ​ജീ​വ​ർ ഒ​രു കു​റ്റ​വും പ​ഴി​യും കേ​ൾ​പ്പി​ക്കാ​ത്ത വ്യ​ക്തി: രാ​ഹു​ൽ ഈ​ശ്വ​ർ

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ച്ച് രാ​ഹു​ല്‍ ഈ​ശ്വ​ര്‍. ത​ന്ത്രി ത​ന്‍റെ ബ​ന്ധു​വാ​ണ്. ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ ബ്ലാ​ക്ക് മാ​ർ​ക്ക് കേ​ൾ​പ്പി​ക്കാ​ത്ത വ്യ​ക്തി​യാ​ണ് ക​ണ്ഠ​ര​ര് രാ​ജീ​വ​രെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ശ​ബ​രി​മ​ല​യി​ലെ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​യ്ക്ക് ത​ന്ത്രി​യെ ബ​ലി​യാ​ടാ​ക്കി മ​റ്റാ​രെ​യെ​ങ്കി​ലും ര​ക്ഷ​പെ​ടു​ത്താ​നാ​കു​മെ​ന്ന് വി​ചാ​രി​ച്ചു ചെ​യു​ന്ന​താ​ണോ എ​ന്ന​റി​യി​ല്ലെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ൽ ഇ​ന്നേ​വ​രെ അ​ദ്ദേ​ഹം ഒ​രു വി​വാ​ദ​ത്തി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ഒ​രു കു​റ്റ​വും പ​ഴി​യും കേ​ൾ​പ്പി​ച്ചി​ട്ടി​ല്ല.

ബ്രാ​ഹ്മ​ണ സം​ഘ​ട​ന​ക​ള്‍, ഹി​ന്ദു സം​ഘ​ട​ന​ക​ള്‍, വി​ശ്വാ​സ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ത​ന്ത്രി​കു​ടും​ബാം​ഗം കൂ​ടി​യാ​യ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. ശ​ബ​രി​മ​ല കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഒ​മ്പ​ത് ഇ​ട​ക്കാ​ല വി​ധി​ക​ളി​ല്‍ ഒ​ന്നി​ല്‍ പോ​ലും ക​ണ്ഠ​ര​ര് രാ​ജീ​വ​രെ കു​റി​ച്ച് പ​രാ​മ​ര്‍​ശ​മി​ല്ല.

ത​ന്ത്രി​ക്കെ​തി​രെ അ​നാ​വ​ശ്യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​ത്. എ​ല്ലാ​വ​ര്‍​ക്കും നീ​തി വേ​ണ​മെ​ന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ​ത്.

Latest News

Corehub Up