x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തി കാ​ട്ടി യു​വ​തി​യെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: August 12, 2026 02:12 AM IST | Updated: August 12, 2026 02:12 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ക​ഴു​ത്തി​ല്‍ ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. പെ​രു​വ​യ​ല്‍ സ്വ​ദേ​ശി മ​യ​ങ്ങോ​ട്ട്ചാ​ലി​ല്‍ വീ​ട്ടി​ല്‍ നി​യാ​സി (30)നെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഈ ​മാ​സം ഏ​ഴി​നാ​ണ് സം​ഭ​വം. മേ​രി​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ അ​സ്മ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും പ​ണം ചോ​ദി​ച്ച​ത് ന​ല്‍​കാ​ത്ത​തി​ലു​ള്ള വി​രോ​ധം​വ​ച്ച് യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യും ക​ഴു​ത്തി​ല്‍ ക​ത്തി​വ​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. വീ​ടി​ന്‍റെ ജ​ന​ൽ​വാ​തി​ലും വീ​ട്ടി​ലു​ള്ള സാ​ധ​ന​ങ്ങ​ളും പ്ര​തി അ​ടി​ച്ചു​ന​ശി​പ്പി​ച്ചു. നി​യാ​സി​ന്‍റെ പേ​രി​ല്‍ ച​ങ്ങ​നാ​ശേ​രി, കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews arrest

Recent News

Corehub Up