x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ ആ​പ് ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യ യു​വാ​വ് പിടിയിൽ

വെബ് ഡെസ്ക്
Published: July 23, 2026 03:22 AM IST | Updated: July 23, 2026 03:22 AM IST

ആ​സി​ഫ്

ആ​ലു​വ: വ്യാ​ജ ആ​പ് വ​ഴി പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​വൂ​ർ കാ​ഞ്ഞി​ര​ക്കാ​ട് റ​യോ​ൺ​പു​രം കൊ​ന്നം​കു​ടി വീ​ട്ടി​ൽ ആ​സി​ഫ് (28) നെ​യാ​ണ് എ​ട​ത്ത​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ചു​ണ​ങ്ങം​വേ​ലി ഭാ​ഗ​ത്തു​ള്ള എ​ടി​എം ക്യാ​ബി​ന​ക​ത്ത് വ​ച്ച് എ​ട​ത്ത​ല പെ​ങ്ങാ​ട്ടു​ശേ​രി സ്വ​ദേ​ശി​യെ പേ​ടി​എ​മ്മി​ന്‍റെ വ്യാ​ജ ആ​പ് ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. ആ​സി​ഫി​ന്‍റെ ഫോ​ണി​ലെ പേ​ടി​എ​മ്മി​ന്‍റെ വ്യാ​ജ ആ​പ് ഉ​പ​യോ​ഗി​ച്ച് പെ​ങ്ങാ​ട്ടു​ശേ​രി സ്വ​ദേ​ശി​യു​ടെ ഗൂ​ഗി​ൾ പേ ​ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് 6,000 രൂ​പ പ​രാ​തി​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു ന​ൽ​കി​യ​താ​യി വി​ശ്വ​സി​പ്പി​ച്ച് പ​ണം അ​യ​ച്ചു​ന​ൽ​കാ​തെ 6,000 രൂ​പ കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു. ആ​സി​ഫി​നെ​തി​രെ പെ​രു​മ്പാ​വൂ​ർ, ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews arrest

Recent News

Corehub Up