Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ISL

ഐ​എ​സ്എ​ൽ; ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഇ​ന്ന് ഒ​ഡീ​ഷ എ​ഫ്‌​സി​യെ നേ​രി​ടും

കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ ഇ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഒ​ഡീ​ഷ എ​ഫ്‌​സി​യെ നേ​രി​ടും. കൊ​ച്ചി​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി 7.30നാ​ണ് മ​ത്സ​രം. പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് എ​ട്ട് പോ​യി​ന്‍റു​ക​ൾ ബ്ലാ​സ്റ്റേ​ഴ്‌​സ് നേ​ടി​യ​പ്പോ​ൾ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും ആ​റ് പോ​യി​ന്‍റാ​ണ് ഒ​ഡീ​ഷ​യ്ക്കു​ള്ള​ത്.

ര​ണ്ട് മ​ഞ്ഞ​ക്കാ​ര്‍​ഡു​ക​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് കോ​ച്ച് ആ​ഷി വെ​സ്റ്റ് വു​ഡി​ന് പു​റ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന മ​ത്സ​ര​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് പീ​റ്റ​ര്‍ ഹാ​ര്‍​ഡ്‌​ലി​യാ​യി​രി​ക്കും മ​ത്സ​ര​ത്തി​നി​ട​യി​ല്‍ ക​ളി​ക്കാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക. ജം​ഷ​ഡ്പു​ര്‍ എ​ഫ്സി​ക്കെ​തി​രെ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച്ച​വെ​ച്ച മൊ​റോ​ക്ക​ന്‍ മി​ഡ്ഫീ​ല്‍​ഡ​ര്‍ ക​രിം ബെ​നാ​രി​ഫ് ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ഉ​ണ്ടാ​യേ​ക്കി​ല്ല.

അ​തേ സ​മ​യം കോ​ച്ച് ആ​ഷി വെ​സ്റ്റ് വു​ഡി​ന്‍റെ​യും ക​രീം ബെ​രാ​രി​ഫി​ന്‍റെ​യും അ​സാ​ന്നി​ധ്യം ഇ​ന്ന​ത്തെ മ​ത്സ​ര​ത്തെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് ബ്ലാ​സ്റ്റേ​ഴ്‌​സ് അ​സി​സ്റ്റ​ന്‍റ് കോ​ച്ച് പീ​റ്റ​ര്‍ ഹാ​ര്‍​ഡ്‌​ലി പ​റ​ഞ്ഞു. ജം​ഷ​ഡ്പൂ​രി​നെ​തി​രെ നി​ഹാ​ല്‍ സു​ധീ​ഷും വി​ബി​ന്‍ മോ​ഹ​നും അ​ട​ക്ക​മു​ള്ള​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up