Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palakkad

പാലക്കാട് അകത്തേത്തറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പാലക്കാട്: ജില്ലയിലെ അകത്തേത്തറയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് കുറച്ചുകാലമായി പുലിയുടെ സാന്നിധ്യമുള്ളതായും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

ഇതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ വനംവകുപ്പിന് കത്തി നൽകി. 20 ദിവസം മുമ്പാണ് വനംവകുപ്പ് അധികൃതർ പ്രദേശത്ത് കൂട് സ്ഥാപിച്ചത്.

കൂട്ടിൽ പുലി അകപ്പെട്ടതോടെ പ്രദേശവാസികൾ വലിയ ആശ്വാസത്തിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ ധോണിയിലെ ക്യാമ്പിലേക്ക് മാറ്റി.

Kerala

സ്കൂ​ട്ട​റി​നു പി​ന്നി​ൽ ബ​സി​ടി​ച്ചു; വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്കി​ടി: സ്കൂ​ട്ട​റി​നു പി​ന്നി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ല​ക്കി​ടി കൂ​ട്ടു പാ​ത​യ്ക്ക് സ​മീ​പം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്തി​രി​പ്പാ​ല സ്വ​ദേ​ശി ആ​സി​ഫി​ന്‍റെ മ​ക​ൾ ഫി​യ ഫാ​ത്തി​മ (12) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്‌​ച​രാ​വി​ലെ 9.45നാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ മ​റ്റ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ പാ​ല​ക്കാ​ട് നി​ന്ന് ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് ഇ​ടി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഫി​യ​ഫാ​ത്തി​മ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

 

Kerala

ട്രെ​യി​നി​ല്‍ മോ​ഷ​ണം പ​തി​വ്; ക​ള്ള​ൻ​മാ​രു​ടെ വീ​ട് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ട്രെ​യി​നി​ല്‍ നി​ന്ന് യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ സി​നി​മ സം​വി​ധാ​യ​ക​ൻ പി​ടി​യി​ൽ. ക​ള്ള​ൻ​മാ​രു​ടെ വീ​ട് എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ പാ​ല​ക്കാ​ട് ക​രി​മ്പ സ്വ​ദേ​ശി കാ​ജ ഹു​സൈ​ന്‍ (46) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍​വേ പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മ​ണ്ണാ​ര്‍​ക്കാ​ട് പൊ​റ്റ​ശേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ 80,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ നി​ന്ന് പ്ര​തീ​ക്ഷി​ച്ച സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​ന്‍ മോ​ഷ​ണ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്ന് പ്ര​തി പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ലി​സ് പി​ടി​യി​ലാ​കാ​തി​രി​ക്കാ​ന്‍ താ​ടി ഷേ​വ് ചെ​യ്ത് രൂ​പ​മാ​റ്റം വ​രു​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു പ്ര​തി.

നി​ല​വി​ല്‍ ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍​വേ പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൂ​ന്ന് കേ​സു​ക​ളി​ലെ​യും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് ന​ട​ന്ന ക​വ​ര്‍​ച്ച​ക​ളി​ലെ​യും തൊ​ണ്ടി മു​ത​ലു​ക​ളാ​യ അ​ഞ്ചോ​ളം ലാ​പ്‌​ടോ​പ്പു​ക​ളും മൊ​ബൈ​ല്‍ ഫോ​ണും പ്ര​തി​യി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

 

 

 

Kerala

സു​രേ​ഷ് ബാ​ബു​വി​നെ​തി​രാ​യ പ​രാ​തി; വി​നാ​ശ​കാ​ലെ വി​പ​രീ​ത​ബു​ദ്ധി എ​ന്നേ പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്ന് പി.​കെ.​ശ്രീ​മ​തി

ക​ണ്ണൂ​ർ: ഇ.​എ​ൻ.​സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ ഉ​യ​ർ​ന്ന പ​രാ​തി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ.​ശ്രീ​മ​തി. സ്ത്രീ​ക​ളെ​യോ പെ​ൺ​കു​ട്ടി​ക​ളെ​യോ പീ​ഡി​പ്പി​ച്ച​വ​ർ എ​ത്ര ഉ​ന്ന​ത സ്ഥാ​ന​ത്തു​ള്ള​വ​രാ​യാ​ലും അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ് സി​പി​എ​മ്മി​ന്‍റെ പാ​ര​മ്പ​ര്യ​മെ​ന്ന് ശ്രീ​മ​തി വ്യ​ക്ത​മാ​ക്കി.

ഒ​രു കാ​ര്യം ഞാ​ൻ വ്യ​ക്ത​മാ​ക്കാം. പെ​ൺ​കു​ട്ടി​ക​ളെ​യോ സ്ത്രീ​ക​ളെ​യോ പീ​ഡി​പ്പി​ച്ച​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അ​വ​ർ​ക്കെ​തി​രെ നി​ർ​ദ്ദാ​ക്ഷി​ണ്യം ന​ട​പ​ടി എ​ടു​ത്ത പാ​ര​മ്പ​ര്യം മാ​ത്ര​മേ സി​പി​എ​മ്മി​നു​ള്ളൂ. അ​ത് ഇ​നി​യും ഓ​ർ​ക്കാ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ വി​നാ​ശ​കാ​ലേ വി​പ​രീ​ത​ബു​ദ്ധി എ​ന്ന് മാ​ത്ര​മേ ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്ന് ശ്രീ​മ​തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

സു​രേ​ഷ് ബാ​ബു​വി​നെ​തി​രാ​യ പ​രാ​തി സി​പി​എം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഒ​തു​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ശ്രീ​മ​തി​യു​ടെ പ്ര​തി​ക​ര​ണം. വി​ഷ​യ​ത്തി​ൽ സി​പി​എം വ​നി​താ നേ​താ​വ് സു​ജ സൂ​സ​ൻ ജോ​ർ​ജും ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ലൈം​ഗി​കാ​തി​ക്ര​മം ഗൗ​ര​വ​ത​ര​മാ​യ ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും അ​തി​ന് നീ​തി​ന്യാ​യ​സം​ഹി​ത നി​ർ​ദേ​ശി​ക്കു​ന്ന നി​യ​മ​ന​ട​പ​ടി​ക​ളു​ണ്ടെ​ന്നും സു​ജ സൂ​സ​ൻ ജോ​ർ​ജ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

'ഒ​റി​ജി​ന​ൽ‌ ടി​ക്ക​റ്റ് തൊ​ല​ഞ്ച് പോ​യി​ട്ടേ​ൻ'; തി​രു​വോ​ണം ബംപ​റി​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി

പാ​ല​ക്കാ​ട്: തി​രു​വോ​ണം ബംപ​റി​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി രം​ഗ​ത്ത്. തി​രു​വോ​ണം ബംപ​റി​ന്‍റെ യ​ഥാ​ർ​ഥ ഭാ​ഗ്യ​ശാ​ലി താ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി സാ​ദി​ഖ് രം​ഗ​ത്തെ​ത്തി​യ​ത്.

പാ​ല​ക്കാ​ട് എ​സ്പി ഓ​ഫി​സി​ലാ​ണ് സാ​ദി​ഖ് എ​ന്ന​യാ​ൾ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. ത​ന്‍റെ പ​ക്ക​ൽ നി​ന്ന് യ​ഥാ​ർ​ഥ ടി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു​പോ​യെ​ന്നും മൊ​ബൈ​ൽ ഫോ​ണി​ൽ ടി​ക്ക​റ്റി​ന്‍റെ ചി​ത്ര​മു​ണ്ടെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. പാ​ല​ക്കാ​ട് നി​ന്നാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​തെ​ന്നാ​ണ് സാ​ദി​ഖ് പ​റ​യു​ന്ന​ത്.

Kerala

ശു​ദ്ധ അ​സം​ബ​ന്ധം; ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

തൊ​ടു​പു​ഴ: പാ​ല​ക്കാ​ട് സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ പ​രാ​തി​ക​ളി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ചി​ല വാ​ർ​ത്താ ശൃം​ഖ​ല​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന തെ​റ്റാ​യ വാ​ർ​ത്ത​യാ​ണെ​ന്നും ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

എ​ന്തു​കൊ​ണ്ട് നേ​തൃ മാ​റ്റം എ​ന്ന​ത് പാ​ല​ക്കാ​ട് ജി​ല്ലാ ഘ​ട​ക​ത്തോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. എ​കെ​ജി സെ​ന്‍റ​റി​ന്‍റെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭൂ​മി​യാ​ണ് അ​ള​ക്കു​ന്ന​തെ​ന്നും എ​കെ​ജി സെ​ന്‍റ​ർ ഇ​രി​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യ എ​ല്ലാ രേ​ഖ​ക​ളും ഉ​ള്ള ഭൂ​മി​യി​ലാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

തെ​റ്റു​തി​രു​ത്ത​ൽ തു​ട​ങ്ങി; സു​രേ​ഷ് ബാ​ബു​വി​നെ മാ​റ്റി​യ​ത് തെ​റ്റ് തി​രു​ത്ത​ലി​ന്‍റെ ഭാ​ഗ​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യെ മാ​റ്റി​യ​ത് തെ​റ്റ് തി​രു​ത്ത​ലി​ന്‍റെ ഭാ​ഗ​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ. തെ​റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ തി​രു​ത്താ​നും ക്ഷ​ണി​ക്കേ​ണ്ട​വ​രെ ക്ഷ​ണി​ക്കാ​നു​മാ​ണ് വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​ത്. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല.

ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് സു​രേ​ഷ് ബാ​ബു ഒ​ഴി​ഞ്ഞ​ത് പൂ​ർ​ണ​മാ​യും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. സം​ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളെ പ​രാ​തി​യു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ന​ട​പ​ടി​ക​ളി​ൽ പാ​ർ​ട്ടി​ക്ക് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ണ്ട്. തി​രു​ത്തേ​ണ്ട​ത് മു​ഴു​വ​ൻ പാ​ർ​ട്ടി തി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ കൂ​ടു​ത​ൽ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ക്കാ​ൻ സി​പി​എം ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സു​രേ​ഷ് ബാ​ബു​വി​നെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​ത​ട​ക്കം നേ​തൃ​ത്വം പ​രി​ഗ​ണി​ക്കും. വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​ക​ൾ​ക്ക് ശേ​ഷം ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​യി​രി​ക്കും തീ​രു​മാ​ന​മെ​ടു​ക്കു​ക.

സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ ശ​ക്ത​മാ​യ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളോ​ടെ​യാ​ണ് യു​വ​തി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യ​ത്. പാ​ല​ക്കാ​ട് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വ​ച്ചാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ത് പ​രാ​തി​യു​ടെ ഗൗ​ര​വം കൂ​ട്ടു​ന്ന​താ​യാ​ണ് നേ​തൃ​ത്വ​ത്തി വി​ല​യി​രു​ത്ത​ൽ.

Kerala

വി. ചെന്താമരാക്ഷൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി; ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി

പാലക്കാട്: പരാതികളെ തുടർന്നു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് നീക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത വിശാല ജില്ലാ സമിതി യോഗത്തിലാണ് സുരേഷ് ബാബുവിനെതിരെ നടപടിയും നേതൃമാറ്റവും സംബന്ധിച്ച തീരുമാനമുണ്ടായത്. മുൻ എംഎൽഎയായ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി.

ജില്ലാ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയിലെ വിഭാഗീയത പരിഹരിക്കുന്നതിലും വിമത നീക്കങ്ങൾ തടയുന്നതിലും സുരേഷ് ബാബു പരാജയപ്പെട്ടുവെന്ന് ഒറ്റപ്പാലം, പുതുശേരി തുടങ്ങിയ ഏരിയ കമ്മിറ്റികൾ യോഗത്തിൽ ശക്തമായ പരാതികൾ ഉയർന്നു വന്നിരുന്നു.

കോങ്ങാട്, തൃത്താല ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ വിഭാഗീയതയാണെന്ന് ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ ചില സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവും യോഗത്തിൽ ഉയർന്നു.

പാർട്ടി റിയൽ എസ്റ്റേറ്റ് മാഫിയയുടെ സ്വഭാവത്തിലേക്ക് മാറിയെന്നും നേതാക്കളുടെ സ്വത്തുവിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യമുയർന്നതായി റിപ്പോർട്ടിലുണ്ട്. പാർട്ടിയുടെ സംഘടനാ സംവിധാനവും പ്രവർത്തന ശൈലിയും നിലവിൽ വലിയ പ്രതിസന്ധിയിലാണെന്ന് വിലയിരുത്തിയാണ് നേതൃത്വത്തിന്‍റെ അടിയന്തര ഇടപെടൽ.

Kerala

വി​വാ​ഹ​വാ​ഗ്‌​ദാ​നം ന​ൽ​കി ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: മും​ബൈ സ്വ​ദേ​ശി​നി​ക്ക് വി​വാ​ഹ​വാ​ഗ്‌​ദാ​നം ന​ൽ​കി സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. മേ​ലേ പ​ട്ടാ​മ്പി ആ​ലി​ക്ക​ൽ മു​ഹ​മ്മ​ദ് അ​മീ​ർ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. യു​വ​തി​യി​ൽ നി​ന്ന് 43 ല​ക്ഷം രൂ​പ​യും അ​ഞ്ചു​പ​വ​ൻ സ്വ​ർ​ണ​വും ത​ട്ടി​യ​താ​യാ​ണ് പ​രാ​തി.

ഷൊ​ർ​ണൂ​ർ പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മും​ബൈ​യി​ലെ സ്വ​കാ​ര്യ​ക​മ്പ​നി​യി​ൽ ജോ​ലി​നോ​ക്കു​ന്ന യു​വ​തി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഷൊ​ർ​ണൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

സു​ഹൃ​ത്തു​വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ര​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യം പു​തു​ക്കി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വാ​ഹ​വാ​ഗ്‌​ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്ചെ​യ്തു‌.

 

Kerala

പാ​ല​ക്കാ​ട്ട് സ്മാ​ർ​ട്സി​റ്റി: 428.14 കോ​ടികൂ​ടി അ​നു​വ​ദി​ച്ചു; 424.18 ഏ​ക്ക​ർ കൈ​മാ​റി

പാ​ല​ക്കാ​ട്: കൊ​ച്ചി-​ബം​ഗ​ളൂ​രു വ്യ​വ​സാ​യ ഇ​ട​നാ​ഴി​യു​ടെ ഭാ​ഗ​മാ​യ പാ​ല​ക്കാ​ട്ട് സ്മാ​ർ​ട്സി​റ്റി പ​ദ്ധ​തി​ക്കു​ള്ള കേ​ന്ദ്ര​വി​ഹി​ത​ത്തി​ന്‍റെ അ​ഞ്ചാം ഗ​ഡു​വാ​യി 428.14 കോ​ടി രൂ​പ​യും ത​ത്തു​ല്യ സം​സ്ഥാ​ന ​വി​ഹി​ത​മാ​യി 424.18 ഏ​ക്ക​ർ ഭൂ​മി​യും കേ​ര​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​റി​ഡോ​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നു കൈ​മാ​റി. ഇ​തോ​ടെ സ്മാ​ർ​ട്സി​റ്റി പ​ദ്ധ​തി​ക്കു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന വി​ഹി​ത​ങ്ങ​ളു​ടെ 90 ശ​ത​മാ​ന​വും കോ​ർ​പ​റേ​ഷ​നു ല​ഭി​ച്ചു.

കേ​ര​ള സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള കി​ൻ​ഫ്ര​യും കേ​ന്ദ്രസ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​റി​ഡോ​ർ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ ട്ര​സ്റ്റും ചേ​ർ​ന്ന് തു​ല്യ ഓ​ഹ​രി​പ​ങ്കാ​ളി​ത്ത​ത്തോ​ടെ രൂ​പം​കൊ​ടു​ത്ത പ്ര​ത്യേ​കോ​ദ്ദേ​ശ്യ സ്ഥാ​പ​ന​മാ​ണ് സ്മാ​ർ​ട്സി​റ്റി​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന കേ​ര​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​റി​ഡോ​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്.

അ​ഞ്ച് ഗ​ഡു​ക്ക​ളാ​യി 1362.6 കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ എ​ൻ​ഐ​സി​ഡി​ഐ​ടി വ​ഴി കേ​ന്ദ്രസ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. 1313.18 ഏ​ക്ക​ർ സം​സ്ഥാ​ന​സ​ർ​ക്കാ​രും കൈ​മാ​റി. ആ​കെ 1489 കോ​ടി രൂ​പ ചെ​ല​വി​ട്ട് 1450 ഏ​ക്ക​റാ​ണു പ​ദ്ധ​തി​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കി​ൻ​ഫ്ര വ​ഴി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.

കേ​ന്ദ്ര​വി​ഹി​തം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ആ​നു​പാ​തി​ക​മാ​യ ഭൂ​മി കേ​ര​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​റി​ഡോ​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നു കൈ​മാ​റു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

ഒ​ന്നോ ര​ണ്ടോ ഗ​ഡു​ക്ക​ളാ​യി ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന തു​ക​യും ഭൂ​മി​യും ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. അ​ഞ്ചാം​ഘ​ട്ട​മാ​യി കൈ​മാ​റി​യ 424.18 ഏ​ക്ക​റി​ൽ 356.15 ഏ​ക്ക​ർ പു​തു​ശേ​രി സെ​ൻ​ട്ര​ലി​ലും 68.03 ഏ​ക്ക​ർ ക​ണ്ണ​ന്പ്ര​യി​ലു​മാ​ണ്. ഇ​തോ​ടെ പ​ദ്ധ​തി​ക്കാ​യി പു​തു​ശേ​രി സെ​ൻ​ട്ര​ലി​ൽ 1002.15 ഏ​ക്ക​റും ക​ണ്ണ​ന്പ്ര​യി​ൽ 311.03 ഏ​ക്ക​റു​മാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ കൈ​വ​ശ​മെ​ത്തി​യ​ത്.

രാ​ജ്യ​ത്തു ന​ട​പ്പാ​ക്കു​ന്ന 12 വ്യ​വ​സാ​യ സ്മാ​ർ​ട്സി​റ്റി​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ആ​ദ്യ പ​ദ്ധ​തി​യാ​ണ് പാ​ല​ക്കാ​ട്ടേ​ത്. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ൽ ആ​രം​ഭി​ച്ച അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട​തു​പോ​ലെ 2029 ഏ​പ്രി​ലി​ൽ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. അ​തോ​ടൊ​പ്പം ഭൂ​മി​യു​ടെ അ​ലോ​ട്ട്മെ​ന്‍റും പൂ​ർ​ത്തി​യാ​ക്കി സ്മാ​ർ​ട്സി​റ്റി പൂ​ർ​ണ​തോ​തി​ൽ സ​ജ്ജ​മാ​ക്കു​ക​യാ​ണു ല​ക്ഷ്യം.

അ​ലോ​ട്ട്മെ​ന്‍റി​നു​ള്ള ന​ട​പ​ടി​ക​ൾ ജ​നു​വ​രി​യി​ൽ തു​ട​ങ്ങാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. വ്യ​വ​സാ​യ​മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

വ്യ​വ​സാ​യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷും ജി​ല്ലാ ക​ള​ക്ട​റും എ​ൻ​ഐ​സി​ഡി​സി ഉ​ദ്യോ​ഗ​സ്ഥ​രും എ​ല്ലാ​ മാ​സ​വും പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്ന് കോ​ർ​പ​റേ​ഷ​ൻ എം​ഡി സ​ന്തോ​ഷ് കോ​ശി തോ​മ​സ് പ​റ​ഞ്ഞു.

സ്മാ​ർ​ട്സി​റ്റി​യു​ടെ രൂ​പ​ക​ൽ​പ​ന മു​ത​ൽ നി​ർ​മാ​ണ​വും മെ​യി​ന്‍റ​ന​ൻ​സും ഉ​ൾ​പ്പടെ​ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​ള്ള ഇ​പി​സി (എ​ൻ​ജി​നി​യ​റിം​ഗ്, പ്രൊ​ക്യു​ർ​മെ​ന്‍റ് ആ​ൻ​ഡ് ക​ണ്‍​സ്ട്ര​ക്‌​ഷ​ൻ) ക​രാ​റാ​ണു ന​ൽ​കി​യി​ട്ടു​ള്ള​ത്.

പാ​ല​ക്കാ​ട് ഐ​ഐ​ടി, തി​രു​ച്ചി​റ​പ്പ​ള്ളി എ​ൻ​ഐ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സാ​ങ്കേ​തി​ക​ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ടി​സ്ഥാ​നസൗ​ക​ര്യ​വി​ക​സ​ന​ത്തി​നു​ള്ള ഡി​സൈ​ൻ ത​യാ​റാ​ക്കു​ന്ന​ത്. പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് 20 കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ന്‍റെ സ​ബ്ഗ്രേ​ഡ് ജോ​ലി​ക​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

Kerala

‘സ​മ​ഗ്ര 2026’ ര​ണ്ടാം പ​തി​പ്പ് നാ​ളെ പാ​ല​ക്കാ​ട്; 100 കോ​ടി രൂ​പ​യു​ടെ വാ​യ്പാ വി​ത​ര​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ​​​വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ന്‍റെ വി​​​വി​​​ധ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യാ​​​യ ‘സ​​​മ​​​ഗ്ര 2026’ ര​​​ണ്ടാം പ​​​തി​​​പ്പും പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ 100 ദി​​​ന ക​​​ർ​​​മ്മ പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​മാ​​​പ​​​ന​​​വും നാ​​​ളെ പാ​​​ല​​​ക്കാ​​​ട് കോ​​​ട്ട​​​യി​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും.

പി​​​ന്നാ​​​ക്ക​​​ക്ഷേ​​​മ മ​​​ന്ത്രി കെ.എ. തു​​​ള​​​സി പ​​​രി​​​പാ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ, ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും പു​​​തി​​​യ വാ​​​യ്പാ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​ന​​​വും വി.കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ എം​​​പി നി​​​ർ​​​വ​​​ഹി​​​ക്കും. കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​പി മൈ​​​ക്രോ ക്രെ​​​ഡി​​​റ്റ് വാ​​​യ്പ വി​​​ത​​​ര​​​ണ​​​വും, എം.​​​പി. അ​​​ബ്ദു​​​സ​​​മ​​​ദ് സ​​​മ​​​ദാ​​​നി എം​​​പി വി​​​ദ്യാ​​​ഭ്യ​​​സ വാ​​​യ്പ വി​​​ത​​​ര​​​ണ​​​വും നി​​​ർ​​​വ​​​ഹി​​​ക്കും.

വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള പ​​​ലി​​​ശ​​​ര​​​ഹി​​​ത ‘പ്രി​​​യ​​​ദ​​​ർ​​​ശി​​​നി സ്വ​​​യം​​​തൊ​​​ഴി​​​ൽ വാ​​​യ്പ’, മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്കു​​​ള്ള ‘ജീ​​​വ​​​ൻ​​​ധാ​​​ര സീ​​​നി​​​യ​​​ർ സെ​​​ക്യൂ​​​ർ വാ​​​യ്പ’ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​ന​​​വും ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ക്കും.

അ​​​ന്നേദി​​​വ​​​സം പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി 100 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ വാ​​​യ്പാ​​​വി​​​ത​​​ര​​​ണ​​​മാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Kerala

ജെ​ന്നി​ഫ​റി​നെ വെ​ള്ള​ത്തി​ൽ ത​ള്ളി​യി​ട്ട് മു​ക്കി​ക്കൊ​ല​പ്പെ​ടു​ത്തി; മ​ര​ണം ഉ​റ​പ്പി​ച്ച ശേ​ഷം ഇ​ള​യ കു​ട്ടി​യെ​യും; കൊ​ഴി​ഞ്ഞാ​മ്പാ​റ കേ​സി​ൽ അ​മ്മ​യു​ടെ മൊ​ഴി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ ര​ണ്ട് കു​ട്ടി​ക​ളെ അ​മ്മ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് സം​ശ​യം. സ്വ​ത​ന്ത്ര ജീ​വി​ത​ത്തി​ന് കു​ട്ടി​ക​ൾ ത​ട​സ​മാ​യ​തി​നാ​ൽ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ യു​വ​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് അ​മ്മ നി​വേ​ദ്യ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം അ​ഞ്ചു​വ​യ​സു​കാ​രി മ​ക​ളെ​യാ​ണ് വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് നി​വേ​ദ്യ​യു​ടെ മൊ​ഴി.

അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ മ​ര​ണം ഉ​റ​പ്പി​ച്ച ശേ​ഷം ഇ​ള​യ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യു​വ​തി ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​ത്. വെ​ള്ള​ത്തി​ൽ ത​ള്ളി​യി​ട്ട് മു​തു​കി​ൽ പി​ടി​ച്ച് മു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

കൊ​ല​പാ​ത​ക കാ​ര​ണം വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.​പു​റ​ത്ത് നി​ന്ന് സ​ഹാ​യം കി​ട്ടി​യോ എ​ന്നാ​ണ് പൊ​ലി​സ് സം​ശ​യി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മേ​നോ​ൻ​പാ​റ മ​ണ​ൽ​കാ​ട് ജോ​ൺ കു​മാ​റി​ന്‍റെ മ​ക്ക​ളാ​യ അ​ഞ്ച് വ​യ​സു​ള്ള ജെ​ന്നി​ഫ​ർ ജൂ​ലി​യേ​റ്റ്, മൂ​ന്ന് വ​യ​സു​ള്ള റോ​ബി​ൻ ക്രി​സ്റ്റോ​ഫ​ർ എ​ന്നി​വ​രെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ലെ വെ​ള്ള തൊ​ട്ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി നി​വേ​ദ്യ മാ​ത്ര​മാ​ണ് ആ ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ചെ​റി​യ ടാ​ങ്ക് ആ​യ​തി​നാ​ൽ അ​ഞ്ച് വ​യ​സു​കാ​രി മു​ങ്ങി മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യി​രു​ന്നു. ഈ ​സം​ശ​യ​മാ​ണ് അ​മ്മ​യെ ചോ​ദ്യം​ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലേ​ക്ക് പൊ​ലി​സി​നെ ന​യി​ച്ച​ത്.

 

Kerala

പാ​ല​ക്കാ​ട്ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ര​ണം: മാ​താ​വ് ക​സ്റ്റ​ഡി​യി​ൽ

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു കു​ട്ടി​ക​ളെ കു​ളി​മു​റി​യി​ലെ വെ​ള്ള​ത്തൊ​ട്ടി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ അ​മ്മ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പൊ​ലി​സ്. മാ​താ​വ് നി​വേ​ദ്യ​യെ ആ​ണ് പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യു​ന്ന​ത്.

കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മാ​താ​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. വ​ട​ക​ര​പ്പ​തി പ​ഴ​ണി​യാ​ർ​പാ​ള​യം മ​ണ​ൽ​ക്കാ​ട് ജോ​ൺ​കു​മാ​റി​ന്‍റെ​യും നി​വേ​ദ്യ​യു​ടെ​യും മ​ക്ക​ളാ​യ ജെ​നി​ഫ​ർ ജൂ​ലി​യ​റ്റ് (അ​ഞ്ച്), റോ​ബി​ൻ ക്രി​സ്‌​റ്റി​ഫ​ർ (മൂ​ന്ന്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ലാ​ണ് നി​വേ​ദ്യ​യെ പൊ​ലി​സ് ക​സ്റ്റി​ഡ​യി​ലെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30-ന് ​മേ​നോ​ൻ​പാ​റ കൂ​രാ​ങ്കാ​ട്ടി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് സം​ഭ​വം. വി​റ​കു​വെ​ട്ടു തൊ​ഴി​ലാ​ളി​യാ​യ ജോ​ൺ​കു​മാ​റും കു​ടും​ബ​വും ര​ണ്ടു​മാ​സം മു​ൻ​പാ​ണ് കൂ​രാ​ങ്കാ​ട്ടി​ൽ താ​മ​സ​ത്തി​നെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജോ​ൺ​കു​മാ​ർ പ​ണി​ക്കു​പോ​യി. നി​വേ​ദ്യ​യും മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

വീ​ടി​നു മു​ൻ​വ​ശ​ത്ത് പ​ണി​ചെ​യ്‌​തു​കൊ​ണ്ടി​രു​ന്ന നി​വേ​ദ്യ ഏ​റെ നേ​ര​മാ​യി കു​ട്ടി​ക​ളു​ടെ ശ​ബ്ദം കേ​ൾ​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചു. സ​മീ​പ​വീ​ടു​ക​ളി​ലു​ൾ​പ്പെ​ടെ പോ​യി നോ​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് വീ​ട്ടു​മു​റ്റ​ത്തെ കു​ളി​മു​റി​യി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും തൊ​ട്ടി​യി​ലെ വെ​ള്ള​ത്തി​ൽ ച​ല​ന​മ​റ്റു കി​ട​ക്കു​ന്ന​തു ക​ണ്ട​തെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

നി​വേ​ദ്യ​യു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ നാ​ട്ടു​ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ൾ മ​രി​ച്ചു. മേ​നോ​ൻ​പാ​റ ഗ​വ. യു.​പി. സ്‌​കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​യ ജെ​നി​ഫ​ർ ജൂ​ലി​യ​റ്റ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി സ്‌​കൂ​ളി​ൽ പോ​യി​രു​ന്നി​ല്ല.

Kerala

ഭീ​ക​ര​വാ​ദ ബ​ന്ധം; പാ​ല​ക്കാ​ട് നി​ന്ന് ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ൽ ഭീ​ക​ര​വാ​ദ ബ​ന്ധം ആ​രോ​പി​ച്ച് ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ. ഭീ​ക​ര​സം​ഘ​ട​ന​യി​ലേ​ക്ക് യു​വാ​ക്ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​റ​സ്റ്റ്.

എ​ൻ​ഐ​എ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ വി​ള​യൂ​രി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ള​യൂ​ർ എ​ട​പ്പ​ല​ത്തെ വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി. പു​ല​ർ​ച്ചെ​യാ​ണ് എ​ൻ​ഐ​എ സം​ഘം പ​ട്ടാ​മ്പി വി​ള​യൂ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കേ​ര​ളം, ആ​സാം, പ​ശ്ചി​മ ബം​ഗാ​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 16 ഇ​ട​ങ്ങ​ളി​ലാ​ണ് എ​ൻ​ഐ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്ത്-​ഉ​ൽ-​മു​ജാ​ഹി​ദീ​ൻ ബം​ഗ്ലാ​ദേ​ശി​ന്‍റെ ഉ​പ​വി​ഭാ​ഗ​മെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​മാം മ​ഹ്‌​മ​ദൂ​ർ ക​ഫി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് പ​രി​ശോ​ധ​ന​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

Kerala

പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​ക​ളെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കാ​ണാ​താ​യി  

പാ​ല​ക്കാ​ട്: പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​ക​ളാ​യ 16 വ​യ​സു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ പാ​ല​ക്കാ​ട്ടെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കാ​ണാ​താ​യി. സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​കാ​ര്യ ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്.

സം​ഭ​വ​ത്തി​ൽ ക​സ​ബ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കൊ​ല്ല​ങ്കോ​ട്, മ​ങ്ക​ര പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ളി​ലെ അ​തി​ജീ​വി​ത​ക​ളെ കാ​ണാ​താ​യ​ത്.

 

Kerala

പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് ലോ​റി​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം

പാ​ല​ക്കാ​ട്: കു​ള​പ്പു​ള്ളി-​പാ​ല​ക്കാ​ട് പാ​ത​യി​ൽ മ​നി​ശീ​രി​യി​ൽ വാ​ഹ​നാ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് ലോ​റി​യി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം.

ബ​സ് ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ബ​സി​ൽ​നി​ന്ന് മ​ദ്യ​ത്തി​ന്‍റെ​തെ​ന്ന് ക​രു​തു​ന്ന കു​പ്പി​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​റ്റ​പ്പാ​ലം പൊ​ലി​സ് എ​ത്തി ഡ്രൈ​വ​റെ പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​യി.

തൃ​ശ്ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ വ​ശ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Kerala

പാ​ല​ക്കാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് വ​നി​ത​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

ആ​ശു​പ​ത്രി​യി​ൽ ഒ​പി ടി​ക്ക​റ്റ് ന​ൽ​കു​ന്ന കൗ​ണ്ട​റി​ന് മു​ന്നി​ലാ​ണ് സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണ​ത്. ഒ​പി​യി​ൽ ആ​ളു​ക​ൾ വ​രി​നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം. ആ​ളു​ക​ൾ നി​ൽ​ക്കാ​ത്ത ഭാ​ഗ​ത്താ​യ​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി.

നേ​ര​ത്തെ​യും സ​മാ​ന സം​ഭ​വ​മു​ണ്ടാ​യെ​ന്ന് രോ​ഗി​ക​ൾ പ​റ​ഞ്ഞു. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച എം​എ​ൽ​എ ര​മേ​ശ് പി​ഷാ​ര​ടി ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും രോ​ഗി​ക​ൾ ആ​രോ​പി​ച്ചു.

Kerala

ചി​റ്റൂ​ർ മു​ൻ എം​എ​ൽ​എ കെ. ​അ​ച്യു​ത​ൻ അ​ന്ത​രി​ച്ചു

പാ​ല​ക്കാ​ട്: ചി​റ്റൂ​ർ മു​ൻ എം​എ​ൽ​എ​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ. ​അ​ച്യു​ത​ൻ (76) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. 1996 മു​ത​ൽ 2016 വ​രെ ചി​റ്റൂ​ർ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ത​ത്ത​മം​ഗ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യു​ടെ ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ചി​റ്റൂ​ർ എം​എ​ൽ​എ സു​മേ​ഷ് അ​ച്യു​ത​ൻ മ​ക​നാ​ണ്.

 

Kerala

ഭ​വാ​നി പു​ഴ​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊ​ലി​സ്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. പു​തൂ​ർ ചാ​വ​ടി​യൂ​ർ ഭാ​ഗ​ത്തു​നി​ന്നാ​ണ് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം.

മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. പ​ശു​വി​നെ മേ​യ്ക്കാ​ൻ പോ​യ​വ​രാ​ണ് ചാ​ക്ക് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം പൊ​ലി​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​തൂ​ർ പൊ​ലി​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

 

Kerala

മ​ത​പ​ണ്ഡി​ത​ർ ഉ​പ​ദേ​ശി​ക്കേ​ണ്ട​ത് പു​രു​ഷ​ന്മാ​രെ; കാ​ന്ത​പു​ര​ത്തെ വി​മ​ർ​ശി​ച്ച് പാ​ലോ​ളി മു​ഹ​മ്മ​ദ്‌ കു​ട്ടി

പാ​ല​ക്കാ​ട്: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളെ ത​ള്ളി സി​പി​എം നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദ്‌ കു​ട്ടി. മ​ത​പ​ണ്ഡി​ത​ർ ഉ​പ​ദേ​ശി​ക്കേ​ണ്ട​ത് സ്ത്രീ​ക​ളെ​യ​ല്ല പു​രു​ഷ​ന്മാ​രെ​യാ​ണെ​ന്നും കാ​ന്ത​പു​രം ആ​യാ​ലും മ​റ്റേ​ത് മൗ​ല​വി ആ​യാ​ലും അ​താ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ദ്ധ​ത്തി​നി​റ​ങ്ങി​യ ച​രി​ത്ര​മാ​ണ് മു​സ്‌​ലിം സ്ത്രീ​ക​ൾ​ക്കു​ള്ള​ത്. ഇ​ന്ന് ഏ​റ്റ​വും അ​ടി​മ​ത്തം അ​നു​ഭ​വി​ക്കു​ന്ന​ത് മു​സ്‌​ലിം സ്ത്രീ​ക​ളാ​ണെ​ന്നും പാ​ലോ​ളി മു​ഹ​മ്മ​ദ്‌ കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ധി​കാ​ര ക​സേ​ര​യ്ക്ക് കോ​ട്ടം ത​ട്ടു​ന്ന​തൊ​ന്നും ലീ​ഗ് പ​റ​യാ​റി​ല്ലെ​ന്നും പാ​ലോ​ളി മു​സ്‌​ലിം ലീ​ഗി​നെ പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം കാ​ന്ത​പു​ര​ത്തി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും രം​ഗ​ത്തെ​ത്തി. കാ​ന്ത​പു​ര​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് യോ​ജി​പ്പി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​ത്ത​രം നി​ല​പാ​ടു​ക​ള്‍ പു​രോ​ഗ​മ​ന കേ​ര​ള​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. ശ​ക്തി​യാ​യ എ​തി​ർ​പ്പാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ളോ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ്ത്രീ​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യെ​ന്ന​ത് സ​ർ​ക്കാ​ർ ന​യം: കെ.​എ. തു​ള​സി

പാ​ല​ക്കാ​ട്: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​യെ ത​ള്ളി മ​ന്ത്രി കെ.​എ. തു​ള​സി. സ്ത്രീ​ക​ൾ പൊ​തു​വേ​ദി​യി​ൽ ഇ​റ​ങ്ങി​യാ​ൽ വ​ലി​യ നാ​ശ​മു​ണ്ടാ​കു​മെ​ന്ന​ട​ക്ക​മു​ള്ള കാ​ന്ത​പു​ര​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി​യാ​ണ് മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്.

സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്ന് കെ.​എ. തു​ള​സി പ​റ​ഞ്ഞു. അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യെ​ന്നും മ​ന്ത്രി കെ.​എ. തു​ള​സി കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി​യും കാ​ന്ത​പു​ര​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് പ​റ​യാ​ൻ മ​ന്ത്രി കെ.​എം. ഷാ​ജി വി​സ​മ്മ​തി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​ണ്.

 

 

Kerala

വാ​ഹ​നാ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ത​ർ‌​ക്കം; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി

പാ​ല​ക്കാ​ട്‌: പാ​ല​ക്കാ​ട്‌ കു​ള​പ്പു​ള്ളി​യി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കാ​റും സ്വ​കാ​ര്യ​ബ​സും ത​മ്മി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പെ​ട്രോ​ൾ പ​മ്പി​ൽ വ​ച്ചു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തി​ലാ​ണ് ബ​സ് ഡ്രൈ​വ​റെ കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. ബ​സ് ഡ്രൈ​വ​റെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. പി​കെ​എ​സ് ബ​സി​ലെ ഡ്രൈ​വ​ർ ഷ​മീ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

District News

പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ വി​ഭ​ജ​നം: കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധി​ക്ക​ണമെന്ന്

വ​ട​ക​ര: പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍ വെ​ട്ടി​മു​റി​ക്കാ​നു​ള്ള മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം കേ​ര​ള​ത്തോ​ട് കാ​ട്ടു​ന്ന രാ​ഷ്ട്രീ​യ വി​വേ​ച​ന​ത്തി​ന്‍റെ​യും അ​വ​ഗ​ണ​ന​യു​ടെ​യും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഉ​ള്ളാ​ള്‍ മു​ത​ല്‍ മം​ഗ​ലാ​പു​രം വ​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക ഭാ​ഗ​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ മൈ​സൂ​ര്‍ റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​ക്കി​യു​ള്ള ഗ​സ​റ്റ് വി​ജ്ഞാ​പ​നം കേ​ര​ള​ത്തി​ലെ എം​പി​മാ​രെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​യും പൂ​ര്‍​ണ​മാ​യും ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തി​യി​ട്ടു​ള്ള​താ​ണ്.

കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ഈ ​വി​വേ​ച​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ന്‍ ത​യാ​റാ​ക​ണം. പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ വെ​ട്ടി​മു​റി​ക്കു​ക വ​ഴി ചു​രു​ങ്ങി​യ​ത് 600 കോ​ടി​യു​ടെ ച​ര​ക്കു വ​രു​മാ​ന​മാ​ണ് കു​റ​യു​ന്ന​ത്. മൊ​ത്തം വാ​ര്‍​ഷി​ക വ​രു​മാ​ന​ത്തി​ല്‍ 70 ശ​ത​മാ​നം കു​റ​വ് സം​ഭ​വി​ക്കു​മെ​ന്ന​ത് നി​സാ​ര​മ​ല്ല. വ​രു​മാ​നം കു​റ​ഞ്ഞു​വെ​ന്ന് പ​റ​ഞ്ഞ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ട്രെ​യി​ൻ യാ​ത്ര​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ക​യും ജ​ന​ങ്ങ​ളെ തീ​രാ ദു​രി​ത​ത്തി​ലാ​ക്കു​ക​യും ചെ​യ്ത മോ​ദി ഭ​ര​ണ​ത്തി​ല്‍ ഇ​തി​ല​പ്പു​റ​വും ന​ട​ക്കു​മെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന് സ്വ​ന്ത​മാ​യി ഒ​രു റെ​യി​ല്‍​വേ സോ​ണ്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സം​സ്ഥാ​നം മു​ന്നോ​ട്ടു പോ​കു​മ്പോ​ഴാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ വി​ഭ​ജി​ച്ചു കൊ​ണ്ടു​ള്ള ഇ​രു​ട്ട​ടി.
ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക​ണ്ട് ന​ട​ത്തി​യ ഈ ​വി​ല കു​റ​ഞ്ഞ തീ​രു​മാ​നം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. ഏ​താ​ണ്ട് 70,000 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ ലോ​ക​ത്തി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ്.

ഇ​ത് ക​ഴി​ഞ്ഞ 10 വ​ര്‍​ഷം കൊ​ണ്ടു​ണ്ടാ​യ നേ​ട്ട​മാ​ണെ​ന്ന് ആ​രും ക​രു​ത​രു​ത്. കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി വി​ഭ​ജ​ന രാ​ഷ്ടീ​യ​ത്തെ പ്ര​തി​രോ​ധി​ക്കു​ക​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണം. പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ നി​ല​നി​ര്‍​ത്തു​ക മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ന് ഒ​രു റെ​യി​ല്‍​വേ സോ​ണ്‍ കൂ​ടി വേ​ണം എ​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം. ക​ഞ്ചി​ക്കോ​ട്ട് റെ​യി​ല്‍​വേ കോ​ച്ച് ഫാ​ക്ട​റി എ​ന്ന ചി​ര​കാ​ല സ്വ​പ്ന​ത്തി​ന്‍റെ ചി​റ​ക​രി​ഞ്ഞ​വ​ര്‍​ക്ക് കേ​ര​ള​ത്തി​ന്‍റെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Kerala

പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ വി​ഭ​ജ​നം; തി​രു​വോ​ണ ദി​വ​സം പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി യു​ഡി​എ​ഫ് എം​പി​മാ​ര്‍

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ല്‍ നി​ന്നും മം​ഗ​ലാ​പു​രം റെ​യി​ല്‍​വെ​സ്റ്റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ള്‍ മൈ​സു​രൂ ഡി​വി​ഷ​നി​ലേ​ക്ക് മാ​റ്റു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി യു​ഡി​എ​ഫ് എം​പി​മാ​ര്‍. തി​രു​വോ​ണ ദി​ന​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക.

തി​രു​വോ​ണ ദി​വ​സം പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍ ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് പ്ര​തി​ഷേ​ധം. എം​പി​മാ​രു​ടെ ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​ക്ക് പാ​ല​ക്കാ​ട് എം ​പി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

തി​രു​വോ​ണ ദി​വ​സം രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യാ​ണ് പ്ര​തി​ഷേ​ധം. യു​ഡി​എ​ഫി​ലെ മു​ഴു​വ​ന്‍ എം​പി​മാ​രും സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ന് എ​ത്തും. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ അ​വ​ഗ​ണ​ന അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് എം​പി​മാ​ര്‍ യോ​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

Kerala

റെയിൽവേ ഡി​വി​ഷ​ൻ വി​ഭ​ജ​നം: പാ​​​​ല​​​​ക്കാ​​​​ടിനു നഷ്ടം 1100 കോ​​​​ടി​​​​

കോ​​​​​ഴി​​​​​ക്കോ​​​​​ട്/​പാ​​​​​ല​​​​​ക്കാ​​​​​ട്: മം​​​​​ഗ​​​​​ളൂ​​​​​രു മേ​​​​​ഖ​​​​​ല മൈ​​​​​സൂ​​​​​രു ഡി​​​​​വി​​​​​ഷ​​​​​നി​​​​​ലേ​​​​​ക്ക് മാ​​​​​റ്റു​​​​​ന്ന​​​​​തോ​ടെ പാ​​​​​ല​​​​​ക്കാ​​​​​ട് റെ​യി​ൽ​വേ ഡി​​​​​വി​​​​​ഷ​​​​​ന് 1100 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ വാ​​​​​ർ​​​​​ഷി​​​​​ക​​​​​ന​​​​​ഷ്‌​​​​​ടം ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്.

പാ​​​​​ല​​​​​ക്കാ​​​​​ട് ഡി​​​​​വി​​​​​ഷ​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന വ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​ർ​​​​​ഗ​​​​​മാ​​​​​യ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ പ​​​​​ന​​​​​മ്പു​​​​​ർ സ്റ്റേ​​​​​ഷ​​​​​നും മൈ​​​​​സൂ​​​​​രു ഡി​​​​​വി​​​​​ഷ​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി മാ​​​​​റും. നി​​​​​ല​​​​​വി​​​​​ൽ ദി​​​​​വ​​​​​സം 2.75 കോ​​​​​ടി രൂ​പ വ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​ന്ന ഡി​​​​​വി​​​​​ഷ​​​​​നാ​​​​​ണ് പാ​​​​​ല​​​​​ക്കാ​​​​​ട്.

പാ​​​​​ല​​​​​ക്കാ​​​​​ട് ഡി​​​​​വി​​​​​ഷ​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട വ​​​​​രു​​​​​മാ​​​​​ന സ്രോ​​​​​ത​​​​​സ്‌ മം​​​​​ഗ​​​​​ളൂ​​​​​രു മേ​​​​​ഖ​​​​​ല​​​​​യാ​​​​​ണ്. മം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​നെ വേ​​​​​ർ​​​​​പെ​​​​​ടു​​​​​ത്തി പാ​​​​​ല​​​​​ക്കാ​​​​​ട് ഡി​​​​​വി​​​​​ഷ​​​​​നെ ലാ​​​​​ഭ​​​​​ക​​​​​ര​​​​​മ​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ക്കി മാ​​​​​റ്റാ​​​​​നു​​​​​ള്ള ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​നീ​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണു​​​​​ വി​​​​​ഭ​​​​​ജ​​​​​ന​​​​​മെ​​​​​ന്നാ​​​​​ണ് ആ​​​​​ക്ഷേ​​​​​പം. വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ വ‍്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

അ​​ടി​​യ​​ന്ത​​ര റി​​പ്പോ​​ർ​​ട്ട് തേ​​ടി റെ​​യി​​ൽ​​വേ മ​​ന്ത്രി

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: പാ​​​​​​ല​​​​​​ക്കാ​​​​​​ട് റെ​​​​​​യി​​​​​​ൽ​​​​​​വേ ഡി​​​​​​വി​​​​​​ഷ​​​​​​നി​​​​​​ൽ​​​​​നി​​​​​​ന്ന് മം​​​​​​ഗ​​​​​​ളൂ​​​​​​രു സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ മൈ​​​​​​സൂ​​​​​​രു ഡി​​​​​​വി​​​​​​ഷ​​​​​​നി​​​​​​ലേ​​​​​​ക്ക് മാ​​​​​​റ്റാ​​​​​​നു​​​​​​ള്ള റെ​​​​​​യി​​​​​​ൽ​​​​​​വേ ബോ​​​​​​ർ​​​​​​ഡി​​​​​​ന്‍റെ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് തേ​​​​​​ടി റെ​​​​​​യി​​​​​​ൽ​​​​​​വേ മ​​​​​​ന്ത്രി അ​​​​​​ശ്വി​​​​​​നി വൈ​​​​​​ഷ്ണ​​​​​​വ്. സം​​​​​​സ്ഥാ​​​​​​ന​​​​​​വു​​​​​​മാ​​​​​​യി യാ​​​​​​തൊ​​​​​​രു ച​​​​​​ർ​​​​​​ച്ച​​​​​​യും ന​​​​​​ട​​​​​​ത്താ​​​​​​തെ​​​​​​യു​​​​​​ള്ള തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ എ​​​​​​ഐ​​​​​​സി​​​​​​സി ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി കെ.​​​​​​സി. വേ​​​​​​ണു​​​​​​ഗോ​​​​​​പാ​​​​​​ൽ എം​​​​​​പി പ്ര​​​​​​തി​​​​​​ഷേ​​​​​​ധം അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണു ന​​​​​​ട​​​​​​പ​​​​​​ടി.

പാ​​​​​​ല​​​​​​ക്കാ​​​​​​ട് ഡി​​​​​​വി​​​​​​ഷ​​​​​​ൻ വി​​​​​​ഭ​​​​​​ജ​​​​​​നം സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച വാ​​​​​​ർ​​​​​​ത്ത പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​ന്ന​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ കെ.​​​​​​സി. വേ​​​​​​ണു​​​​​​ഗോ​​​​​​പാ​​​​​​ൽ എം​​​​​​പി റെ​​​​​​യി​​​​​​ൽ​​​​​​വേ മ​​​​​​ന്ത്രി​​​​​​യു​​​​​​മാ​​​​​​യി ച​​​​​​ർ​​​​​​ച്ച ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. ഡി​​​​​​വി​​​​​​ഷ​​​​​​ൻ വി​​​​​​ഭ​​​​​​ജ​​​​​​ന​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ എം​​​​​​പി​​​​​​മാ​​​​​​ർ ഒ​​​​​​റ്റ​​​​​​ക്കെ​​​​​​ട്ടാ​​​​​​യി പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​നി​​​​​​റ​​​​​​ങ്ങു​​​​​​മെ​​​​​​ന്നും റെ​​​​​​യി​​​​​​ൽ​​​​​​വേ മ​​​​​​ന്ത്രി​​​​​യെ അ​​​​​​റി​​​​​​യി​​​​​ച്ചു. ഓ​​​​​​ണ​​​​​​ക്കാ​​​​​​ല​​​​​​ത്ത് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു ല​​​​​​ഭി​​​​​​ച്ച ഇ​​​​​​രു​​​​​​ട്ട​​​​​​ടി​​​​​​യാ​​​​​​ണ് ഈ ​​​​​​തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ന്നും പാ​​​​​​ല​​​​​​ക്കാ​​​​​​ട് ഡി​​​​​​വി​​​​​​ഷ​​​​​​ൻ വി​​​​​​ഭ​​​​​​ജി​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​ത്തി​​​​​​ൽ​​​​​നി​​​​​​ന്നു റെ​​​​​​യി​​​​​​ൽ​​​​​​വേ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി പി​​​​​​ന്മാ​​​​​​റ​​​​​​ണ​​​​​​മെ​​​​​​ന്നും കെ.​​​​​​സി. വേ​​​​​​ണു​​​​​​ഗോ​​​​​​പാ​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

തീ​​​​രു​​​​മാ​​​​നം ഏ​​​​ക​​​​പ​​​​ക്ഷീ​​​​യം: മു​​ഖ്യ​​മ​​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ല​​​​ക്കാ​​​​ട് റെ​​​​യി​​​​ൽ​​​​വേ ഡി​​​​വി​​​​ഷ​​​​നി​​​​ൽ​​​​നി​​​​ന്ന് മം​​​​ഗ​ളൂ​രു സ്റ്റേ​​​​ഷ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഭാ​​​​ഗ​​​​ങ്ങ​​​​ൾ മൈ​​​​സൂ​​​​രു ഡി​​​​വി​​​​ഷ​​​​നി​​​​ലേ​​​​ക്ക് മാ​​​​റ്റാ​​​​നു​​​​ള്ള റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട മം​​​​ഗ​​​​ളൂ​രു ജം​​​​ഗ്ഷ​​​​ൻ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തി​​​​ലൂ​​​​ടെ പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​വി​​​​ഷ​​​​ന്‍റെ വ​​​​രു​​​​മാ​​​​നം ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യും. ഇ​​​​തു ഡി​​​​വി​​​​ഷ​​​​ൻ വി​​​​ക​​​​സ​​​​ന​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കും. റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​മാ​​​​ണ്.

സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യോ ഏ​​​​തെ​​​​ങ്കി​​​​ലും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ക​​​​യോ ചെ​​​​യ്യാ​​​​തെ​​​​യാ​​​​ണ് പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​വി​​​​ഷ​​​​നെ വി​​​​ഭ​​​​ജി​​​​ച്ച​​​​ത്. അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ സ​​​​മീ​​​​പി​​​​ക്കും. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കും കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി​​​​ക്കും ക​​​​ത്ത​​​​യ​​​​യ്ക്കും. സം​​​​സ്ഥാ​​​​ന​​​​ത്തെ എം​​​​പി​​​​മാ​​​​രു​​​​ടെ കൂ​​​​ടി സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ തീ​​​​രു​​​​മാ​​​​നം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​നു​മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തു​മെ​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​റി​യി​ച്ചു.

Kerala

പാലക്കാട്ട് എംഡിഎംഎ വേട്ട; ദമ്പതിമാരടക്കം മൂന്നുപേർ പിടിയിൽ

പാ​​​​ല​​​​ക്കാ​​​​ട്: ഓ​ണം സ്പെ​​​​ഷ​​​​ൽ ഡ്രൈ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി നോ​​​​ർ​​​​ത്ത് പോ​​​​ലീ​​​​സും ഡാ​​​​ൻ​​​​സാ​​​​ഫ് ടീ​​​​മും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പാ​​ല​​ക്കാ​​ട്ട് വ​​​​ൻ ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നു ശേ​​​​ഖ​​​​രം പി​​​​ടി​​​​കൂ​​​​ടി.

ഒ​​​​ല​​​​വ​​​​ക്കോ​​​​ട് ജം​​​​ഗ്ഷ​​​​നി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ​​​​യോ​​​​ടെ​​​​യാ​​​​ണ് കോ​​​​ട്ട​​​​യം കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് നി​​​​ഷി (26), മ​​​​ല​​​​പ്പു​​​​റം വേ​​​​ങ്ങ​​​​ര സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് അ​​​​സ​​​​റു​​​​ദീ​​​​ൻ (30), ക​​​​ർ​​​​ണാ​​​​ട​​​​ക ദ​​​​ക്ഷി​​​​ണക​​​​ന്ന​​​​ഡ സ്വ​​​​ദേ​​​​ശി ബീ​​​​ഫാ​​​​ത്തി​​​​മ (27) എ​​​​ന്നി​​​​വ​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ഒ​​​​രു കി​​​​ലോ​​​​ഗ്രാം എം​​​​ഡി​​​​എം​​​​എ​​​​യും, കൊ​​​​ക്കെ​​​​യ്ൻ, ബ്രൗ​​​​ൺ ഷു​​​​ഗ​​​​ർ, എ​​​​ൽ​​​​എ​​​​സ്ഡി സ്റ്റാ​​​​മ്പ്, ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വ് തു​​​​ട​​​​ങ്ങി​​​​യ മാ​​​​ര​​​​ക ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ളാ​​​​ണ് ഇ​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

പോലീസി​നെ വെ​ട്ടി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​വ​രെ ഒ​​​​ല​​​​വ​​​​ക്കോ​​​​ട് ജം​​​​ഗ്ഷ​​​​നി​​​​ൽ​ പോലീസ്‌​വാ​​​​ഹ​​​​നം കു​​​​റു​​​​കെ​​​​യി​​​​ട്ട് ത​​​​ട​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പു​​​​ല​​​​ർ​​​​ച്ചെ ര​​​​ണ്ടി​​​​ന് ആ​​​​രം​​​​ഭി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​റി​​​​ല​​​​ധി​​​​കം നീ​​​​ണ്ടു​​​​നി​​​​ന്നു.

പു​​​​ല​​​​ർ​​​​ച്ചെ അ​​​​ഞ്ചോ​​​​ടെ കാ​​​​റി​​​​ന്‍റെ ഡീ​​​​സ​​​​ൽ ടാ​​​​ങ്കി​​​​നു സ​​​​മീ​​​​പം പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി പൊ​​​​തി​​​​ഞ്ഞു സൂ​​​​ക്ഷി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​ണു ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ൾ ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്.

Kerala

പാ​ല​ക്കാ​ട് വ​ൻ എം​ഡി​എം​എ വേ​ട്ട; ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്ന് പേ​ർ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ഒ​രു​കോ​ടി രൂ​പ​യു​ടെ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ക്കാ​ട് ഒ​ല​വ​ക്കോ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു കി​ലോ എം​ഡി​എം​എ​യു​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് നി​സി​ൻ, വേ​ങ്ങ​ര സ്വ​ദേ​ശി അ​സ​റു​ദ്ദീ​ൻ, അ​സ​റു​ദ്ദീ​ന്‍റെ ഭാ​ര്യ​യും മം​ഗ​ലാ​പു​രം സ്വ​ദേ​ശി​നി​യു​മാ​യ ബീ​ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എം​ഡി​എം​എ​യ്ക്ക് പു​റ​മെ കൊ​ക്കെ​യ്ൻ, ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, എ​ൽ​എ​സ്ഡി സ്റ്റാ​മ്പ് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വാ​ട​ക​യ്ക്ക് എ​ടു​ത്ത ഇ​ന്നോ​വ കാ​റി​ലാ​ണ് സം​ഘം ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്തി​യ​ത്. ‌‌

ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് എം​ഡി​എം​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പി​ടി​യി​ലാ​യ​വ​ർ സ്ഥി​രം ല​ഹ​രി​ക്ക​ട​ത്തു​കാ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ത്തി​ന് പി​ന്നി​ൽ വ​ലി​യ ല​ഹ​രി​ക്ക​ട​ത്ത് റാ​ക്ക​റ്റു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Kerala

ദേഹത്ത് കെട്ടിയ തുണിസഞ്ചിക്കുള്ളിൽ 16 ലക്ഷം; മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് വേ​ല​ന്താ​വ​ള​ത്ത് ക​ട​ത്താ​ൻ ശ്ര​മി​ച്ച 16 ല​ക്ഷം രൂ​പ​യു​മാ​യി മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി പി​ടി​യി​ൽ. വേ​ല​ന്താ​വ​ളം ചെ​ക്ക്‌​പോ​സ്റ്റി​ലാ​ണ് സം​ഭ​വം. ശ​രീ​ര​ത്തി​ൽ തു​ണി​സ​ഞ്ചി കെ​ട്ടി​വ​ച്ച് അ​തി​നു​ള്ളി​ലാ​ണ് പ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പ​ട്ടാ​മ്പി​യി​ലേ​ക്ക് ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​തി. എ​ക്സൈ​സ് സം​ഘം ചെ​ക്ക്‌​പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

 

Kerala

പാ​ല​ക്കാ​ട് ഡെ​ങ്കി​പ്പ​നി; 13 വ​യ​സു​കാ​രി മ​രി​ച്ചു

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഡെ​ങ്കി​പ്പ​നി മ​ര​ണം. പാ​ല​ക്കാ​ട് എ​രു​ത്തേ​മ്പ​തി വ​ണ്ണാ​മ​ട സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി​ക്കൃ​ഷ്‌​ണ​ന്‍റെ​യും ചി​ത്ര​യു​ടെ​യും മ​ക​ൾ അ​ശ്വി​നി​യാ​ണ് (13) മ​രി​ച്ച​ത്.

ചി​റ്റൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ശ്വി​നി​ക്ക് പ​നി തു​ട​ങ്ങി​യ​ത്.

പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ആ​ദ്യം കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​നി കൂ​ടു​ത​ലാ​യ​തി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

Kerala

പോ​ത്തു​ണ്ടി കൊ​ല​പാ​ത​കം; സു​ധാ​ക​ര​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക്ക​ള്‍​ക്ക് ജോ​ലി ഉ​റ​പ്പാ​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പോ​ത്തു​ണ്ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക്ക​ള്‍​ക്ക് ജോ​ലി ന​ൽ‌​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സു​ധാ​ക​ര​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക്ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

സു​ധാ​ക​ര​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക്ക​ളാ​യ അ​ഖി​ല​യ്ക്കും അ​തു​ല്യ​ക്കും ജോ​ലി ഉ​റ​പ്പാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി കു​ടും​ബ​ത്തെ അ​റി​യി​ച്ചു. 2019ല്‍ ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത കൊ​ല്ല​പ്പെ​ട്ട​ത്. സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി ചെ​ന്താ​മ​ര ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം 2025 ജ​നു​വ​രി​യി​ലാ​യി​രു​ന്നു സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കാ​ട്ടി​ലേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ട്ട ചെ​ന്താ​മ​ര​യെ മ​ണി​ക്കൂ​റു​ക​ള്‍ തി​ര​ഞ്ഞെ ശേ​ഷ​മാ​യി​രു​ന്നു പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യ​ത്.

Kerala

പാ​ല​ക്കാ​ട്ട് വാ​ഹ​നാ​പ​ക​ടം; സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

പാ​ല​ക്കാ​ട്: തി​രു​വേ​ഗ​പ്പു​റ​യി​ൽ ലോ​റി​യും കാ​റും ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. എ​ട​പ്പ​ലം അ​മ്പാ​ടി കു​ന്ന​ത്ത് അ​നി​ൽ​കു​മാ​ർ (52) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.

കാ​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ലോ​റി​യി​ലും തു​ട​ർ​ന്ന് കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ൽ​കു​മാ​റി​നെ ഉ​ട​ൻ​ത​ന്നെ വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ഏ​റെ​നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കൊ​പ്പം പോലീസ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പാ​ല​ക്കാ​ട് തി​രു​വേ​ഗ​പ്പു​റ കൈ​പ്പു​റം അ​ഴ​ക​ന്‍​ക​ണ്ട​ത്തി​ല്‍ അ​യൂ​ബ്(58) ആ​ണ് പി​ടി​യി​ലാ​യ​ത്. യു​എ​ഇ​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​നി​ൽ നി​ന്ന് പ്ര​തി 1,22,600 രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. അ​യൂ​ബ് പ​രാ​തി​ക്കാ​ര​ന് വ്യാ​ജ ഓ​ഫ​ര്‍ ലെ​റ്റ​ര്‍, വ​ര്‍​ക്ക് പെ​ര്‍​മി​റ്റ്, വി​മാ​ന ടി​ക്ക​റ്റ് എ​ന്നി​വ ന​ല്‍​കി​യാ​ണ് പ​ണം കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

വാ​ട്സ്ആ​പ് പ്രൊ​ഫൈ​ലി​ൽ പ്ര​തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വ്യാ​ജ ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ പ​രാ​തി​ക്കാ​ര​ൻ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളും ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

പ്ര​തി പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ത​ന്നെ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്ന് ല​ഭി​ച്ച പ​ണം സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​യൂ​ബ് സ്വീ​ക​രി​ച്ച​ത്.

Kerala

വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ പ​തി​നാ​ലു​വ​യ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ചി​റ്റൂ​ർ ക​രി​ഞ്ഞാ​ലി​പ്പ​ള്ളം സ്വ​ദേ​ശി ഹ​രീ​ഷി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വീ​ട്ടി​ൽ നി​ന്നും സൈ​ക്കി​ളി​ൽ പു​റ​പ്പെ​ട്ട കു​ട്ടി​യെ​ക്കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

കാ​ണാ​താ​യ ഹ​രീ​ഷി​നെ വാ​ള​യാ​ർ പ​രി​സ​ര​ത്ത് വെ​ച്ച് ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി സൈ​ക്കി​ളി​ൽ വാ​ള​യാ​റി​ന് സ​മീ​പം സ​ഞ്ച​രി​ക്കു​ന്ന നി​ർ​ണാ​യ​ക​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

Kerala

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; ചെ​ന്താ​മ​ര​യു​ടെ ശി​ക്ഷാ​വി​ധി ഇ​ന്ന് ഉ​ണ്ടാ​കി​ല്ല

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ ശി​ക്ഷാ​വി​ധി ഇ​ന്ന് ഉ​ണ്ടാ​കി​ല്ല. പാ​ല​ക്കാ​ട് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി കേ​സി​ൽ ഇ​ന്ന് വി​ധി പ​റ​യു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ജ​ഡ്ജി​യു​ടെ ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് പ്ര​സ്താ​വ​ന മാ​റ്റി​വ​യ്ക്കാ​ൻ കാ​ര​ണം.

വി​ധി പ്ര​സ്താ​വ​ന മാ​റ്റി​വ​ച്ച​തോ​ടെ കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ മ​ക്ക​ളും ഇ​ന്ന് കോ​ട​തി​യി​ലെ​ത്തി​ല്ല. 2025 ജ​നു​വ​രി 27ന് ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പോ​ത്തു​ണ്ടി സ്വ​ദേ​ശി സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും അ​യ​ല്‍​വാ​സി ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ജാ​മ്യ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചാ​യി​രു​ന്നു നെ​ന്മാ​റ​യി​ലെ പോ​ത്തു​ണ്ടി​യി​ലേ​ക്കെ​ത്തി​യ​ത്.

 

Kerala

ത​യ്യ​ൽ​ക്ക​ട​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന; പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ത​യ്യ​ൽ​ക്ക​ട​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ ക​ട​യു​ട​മ പി​ടി​യി​ൽ. വി​ള​യൂ​ർ കൂ​രാ​ച്ചി​പ​ടി സ്വ​ദേ​ശി ബാ​ബു ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ത​യ്യ​ൽ​ക്ക​ട​യി​ലെ​ത്തു​ന്ന ആ​വ​ശ്യ​ക്കാ​ർ​ക്ക് കൈ​മാ​റാ​നാ​യി ഇ​യാ​ൾ തു​ണി​ക​ൾ​ക്കി​ട​യി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന​ത്. പ​ട്ടാ​മ്പി എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

 

Kerala

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം; പ്ര​തി​ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ജി​ജീ​ഷും സം​ഘ​വു​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് വൈ​കി​ട്ട് ആ​റോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

ജി​ജീ​ഷും സം​ഘ​വു​മെ​ത്തി​യ കാ​ർ ത​ട​ഞ്ഞ പോ​ലീ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ൾ പോ​ലീ​സി​നെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ത്തി​നു​ള്ളി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

കൊ​പ്പം: പ​ട്ടാ​മ്പി കൊ​പ്പ​ത്ത് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ളാ​ഞ്ചേ​രി തി​ണ്ട​ലം മാ​വ​ണ്ടി​യൂ​ർ വ​ട​ക്കു​മ്പ​റം വെ​ളു​ത്തൂ​ർ​തൊ​ടി​യി​ൽ അ​ഷ്റ​ഫ് (42) ആ​ണ് മ​രി​ച്ച​ത്.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്‌​ച പു​ല​ർ​ച്ചെ​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​ഷ്റ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ മു​സ്‌​ത​ഫ​യും ഓ​ട്ടോ​റി​ക്ഷ​യി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു.

ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു മ​രി​ച്ച അ​ഷ്റ​ഫും സ​ഹോ​ദ​ര​ൻ മു​സ്‌​ത​ഫ​യും.

Kerala

പ​ണം പ​ന്ത​യം വ​ച്ച് കോ​ഴി​പ്പോ​ര്; അ​ഞ്ച് പേ​ർ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ പ​ണം പ​ന്ത​യം വ​ച്ച് കോ​ഴി​പ്പോ​ര് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ പി​ടി​യി​ൽ. ഇ​വ​രി​ൽ നി​ന്ന് പ​ത്ത് പോ​ര് കോ​ഴി​ക​ളെ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

കൗ​സ​പ്പാ​റ സ്വ​ദേ​ശി രാ​ജ​ൻ (37), കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി വി​ഘ്നേ​ഷ് (31), പൊ​ള്ളാ​ച്ചി, മൂ​ല​നൂ​ർ സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ (33), പൊ​ള്ളാ​ച്ചി ഉ​ടു​മ​ൽ​പേ​ട്ട് സ്വ​ദേ​ശി ശെ​ന്തി​ൽ കു​മാ​ർ (51), തി​രു​പ്പൂ​ർ നെ​ഗ​മം സ്വ​ദേ​ശി മു​ത്തു​സ്വാ​മി (55) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യും പ്ര​ദേ​ശ​ത്ത് സ​മാ​ന​രീ​തി​യി​ൽ കോ​ഴി​പ്പോ​ര് പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​തി​ക​ളി​ൽ നി​ന്ന് പോ​ര് കോ​ഴി​ക​ളെ കൂ​ടാ​തെ 6,020 രൂ​പ​യും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പാ​ല​ക്കാ​ട്ട് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ആ​ര്യ​മ്പാ​വി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. ആ​ര്യ​മ്പാ​വ് കു​ണ്ടൂ​ർ​ക്കു​ന്ന് റോ​ഡി​ൽ കൊ​മ്പ​ത്ത് പ​ള്ള​ത്ത് കോ​ള​നി​യി​ൽ ദീ​പ (42) യും ​സു​കു​മാ​ര​നും (50) ആ​ണ് മ​രി​ച്ച​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം.

ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്ക​ൽ​പ്പി​ച്ച ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി എ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ 19കാ​രി​യാ​യ മ​ക​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു.

സു​കു​മാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദീ​പ​യെ നാ​ട്ടു​കാ​ര്‍ വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നാ​ട്ടു​ക​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ദീ​പ​യെ സു​കു​മാ​ര​ന്‍ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Kerala

പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം; അ​ധി​ക സീ​റ്റും ബാ​ച്ചും അ​നു​വ​ദി​ക്കും: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം നേ​രി​ടു​ന്ന മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ അ​ധി​ക സീ​റ്റും ബാ​ച്ചും അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. പാ​ല​ക്കാ​ട്ടും മ​ല​പ്പു​റ​ത്തും സീ​റ്റ് ക്ഷാ​മ​മു​ണ്ട്. ഇ​തി​നു​ള്ള പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ഴി​ക്കോ​ട് വി​ദ്യാ​ർ​ഥി ചാ​രാ​യം സ്കൂ​ളി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന സം​ഭ​വം ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന​തി​ന് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചീ​ത്ത പ​റ​ഞ്ഞും, ശി​ക്ഷി​ച്ചും വി​ദ്യാ​ർ​ഥി​ക​ളെ തി​രു​ത്താ​ൻ ക​ഴി​യി​ല്ല.

അ​ധ്യാ​പ​ക​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യാ​ൽ അ​ത് ദു​രു​പ​യോ​ഗം ചെ​യ്തേ​ക്കും. അ​തി​നാ​ൽ ചി​ല പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രാ​ണ് പി​എം ശ്രീ​യി​ൽ ഒ​പ്പി​ട്ട​തെ​ന്നും ഇ​തി​ന്‍റെ ജാ​ള്യ​ത മ​റ​ക്കാ​നാ​ണ് അ​വ​ർ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പാ​ല​ക്കാ​ട്ട് യു​വാ​വി​ന് നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ആ​നി​ക്കോ​ട് സ്വ​ദേ​ശി സ​തീ​ശ് കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

പു​റം​ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി ര​മേ​ശ് കോ​യ​ന്പ​ത്തൂ​രി​ൽ പി​ടി​യി​ലാ​യി.

പാ​ല​ക്കാ​ട് മാ​ത്തൂ​രി​ലാ​ണ് ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. അ​സു​ഖ​ബാ​ധി​ത​നാ​യ സു​ഹൃ​ത്ത് ര​തീ​ഷി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​യ​ൽ​വീ​ട്ടി​ലേ​ക്ക് പോ​യ​താ​ണ് സ​തീ​ശ്. ഇ​വി​ടെ​വ​ച്ച് ര​തീ​ഷി​ന്‍റെ സ​ഹോ​ദ​ര​നാ​യ ര​മേ​ശ് ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

നേ​ര​ത്തേ ര​മേ​ശ് സ​ഹോ​ദ​ര​നെ മ​ർ​ദി​ച്ച വി​വ​രം സ​തീ​ശ് പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. ഈ ​വൈ​രാ​ഗ്യ​മാ​കാം ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Kerala

ലേ​ണേ​ഴ്സ് ടെ​സ്റ്റി​ന് വാ​ഹ​നം ഓ​ടി​ച്ചെ​ത്തി; 5,000 രൂ​പ പി​ഴ ചു​മ​ത്തി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള ലേ​ണേ​ഴ്സ് ടെ​സ്റ്റി​നെ​ത്തി​യ യു​വ​തി​ക്കും ഭ​ർ​ത്താ​വി​നും 5,000 രൂ​പ പി​ഴ. ആ​ല​ത്തൂ​ർ സ​ബ് ആ​ർ​ടി​ഒ ആ​ണ് പി​ഴ ചു​മ​ത്തി​യ​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സി​ലേ​ക്ക് ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ചു​വ​ന്ന​തി​നാ​ണ് പി​ഴ.

ലൈ​സ​ൻ​സി​ല്ലാ​ത്ത​യാ​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ കൊ​ടു​ത്ത​തി​നും ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​നു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​വ​ർ വാ​ഹ​നം ഓ​ടി​ച്ചു​വ​രു​ന്ന​ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ​പ്പോ​ൾ‌ യു​വ​തി​യോ​ട് വാ​ഹ​ന​മോ​ടി​ച്ച് വ​ന്ന കാ​ര്യം ചോ​ദി​ച്ച് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ പി​ഴ ചു​മ​ത്തി​യ​ത്.

 

 

Kerala

ജെ​സി​ബി ക​ഴു​കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് തൃ​ക്ക​ടീ​രി​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വീ​ര​മം​ഗ​ലം ഒ​ടു​വ​ങ്ങാ​ട്ടി​ൽ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ക്ക് (33) ആ​ണ് മ​രി​ച്ച​ത്. ജെ​സി​ബി ക​ഴു​കു​ന്ന​തി​നി​ടെ മോ​ട്ടോ​റി​ൽ നി​ന്നും ഷോ​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ തൃ​ക്ക​ടീ​രി ബി​ഇ​എം സ്കൂ​ളി​ന് സ​മീ​പ​ത്ത് വ​ച്ച് ആ​യി​രു​ന്നു അ​പ​ക​ടം. ജെ​സി​ബി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മോ​ട്ടോ​റി​ൽ നി​ന്ന് അ​ബൂ​ബ​ക്ക​റി​ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​റു​പ്പ​ള​ശേ​രി മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Kerala

പാ​ല​ക്കാ​ട് കോ​ള​റ സ്ഥി​രീ​ക​രി​ച്ചെ​ന്നു മ​ന്ത്രി; ഇ​ല്ലെ​ന്നു ഡി​എം​ഒ

പാ​​​ല​​​ക്കാ​​​ട്: ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു​​​പേ​​​ർ​​​ക്കു കോ​​​ള​​​റ സ്ഥി​​​രീ​​​ക​​​രി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (ഡി​​​എം​​​ഒ) തി​​​രു​​​ത്തി.

വ​​​യ​​​റി​​​ള​​​ക്ക​​​വും ഛർ​​​ദ്ദി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടു​​​പേ​​​ർ​​​ക്കു കോ​​​ള​​​റ സം​​​ശ​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​രു​​​വ​​​രു​​​ടെ​​​യും പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​ണെ​​​ന്ന് ഡി​​​എം​​​ഒ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ‘കോ​​​ള​​​റ സ്ഥി​​​രീ​​​ക​​​രി​​​ച്ചു’ എ​​​ന്ന വി​​​വ​​​രം തി​​​രു​​​ത്തി ‘കോ​​​ള​​​റ സം​​​ശ​​​യം’ എ​​​ന്നാ​​​ക്കി.

Movies

പാ​ലക്കാ​ട്ട് എം​എ​ൽ​എ ഓ​ഫീ​സ് തു​റ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി; അ​ച്ഛ​നൊ​പ്പം എ​ല്ലാ​ത്തി​നും നി​ന്ന് ഗി​രി​ധ​റും ഗോ​വ​ർ​ധ​നും  

പാ​ലക്കാ​ട് എം​എ​ൽ​എ ഓ​ഫീ​സ് തു​റ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി. പാ​ല​ക്കാ​ട് എം​പി വി.​കെ. ശ്രീ​ക​ണ്ഠ​നാ​ണ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ​ത​ത്. ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ ഭാ​ര്യ സൗ​മ്യ, മ​ക്ക​ളാ​യ പൗ​ർ​ണ​മി, ഗി​രി​ധ​ർ, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഓ​ഫി​സ് ഉ​ദ്ഘാ​ട​ത്തി​നു മു​റി​ക്കാ​നു​ള്ള ക​ത്രി​ക​യ​ട​ക്കം എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യ​ത് ഗി​രി​ധ​റും ഗോ​വ​ർ​ദ്ധ​നും ചേ​ർ​ന്നാ​യി​രു​ന്നു. ചെ​റി​യ പി​ഷാ​ര​ടി മു​ന്നോ​ട്ട് നി​ൽ​ക്കൂ​വെ​ന്ന് ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞ​ത് എ​ല്ലാ​വ​രി​ലും ചി​രി പ​ട​ർ​ത്തി.

111 ദി​വ​സ​ത്തി​നു​ള്ളി​ൽ 111 വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ​യു​ടെ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​വ​ച്ച​തും, പു​തു​താ​യി തു​ട​ങ്ങു​ന്ന​തും സാ​ങ്കേ​തി​ക​ത്വ​ത്തി​ൽ കി​ട​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 111 പ​ദ്ധ​തി​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കു​ക​യെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ പ​റ​ഞ്ഞു.

എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ പൂ​ർ​ണ സേ​വ​നം ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കാ​നാ​യി ഈ ​കാ​ല​യ​ള​വി​ൽ സി​നി​മ​യും സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും ഒ​ഴി​വാ​ക്കാ​നാ​ണു തീ​രു​മാ​നം.

അ​വ​താ​ര​ക​ൻ, ന​ട​ൻ, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി. സ​ലിം കു​മാ​റി​ന്‍റെ 'കൊ​ച്ചി​ൻ സ്റ്റാ​ലി​യ​ൻ​സ്' എ​ന്ന മി​മി​ക്രി ട്രൂ​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്റെ ക​രി​യ​ർ ആ​രം​ഭി​ച്ച​ത്.

പി​ന്നീ​ട് ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​ക്കൊ​പ്പം ചേ​ർ​ന്ന് മ​ല​യാ​ളി​ക​ളെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച പി​ഷാ​ര​ടി, ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ത​ന്നെ ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ അ​നി​ഷേ​ധ്യ സാ​ന്നി​ധ്യ​മാ​യി മാ​റി.

2008-ൽ ​പോ​സി​റ്റീ​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ​ഭി​ന​യ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് 'പ​ഞ്ച​വ​ർ​ണ്ണ​ത​ത്ത', 'ഗാ​ന​ഗ​ന്ധ​ർ​വ്വ​ൻ' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ സം​വി​ധാ​യ​ക​നാ​യും ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ച്ചു.

Kerala

പാലക്കാട്ടെ പെൺകുട്ടിയുടെ ദുരൂഹ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവ്

കൊ​​​ച്ചി: പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

13 വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ 23 കു​​​ട്ടി​​​ക​​​ള്‍ ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​രി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ സി​​​ബി​​​ഐ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

11 കാ​​​രി​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൊ​​​ല്ല​​​ങ്കോ​​​ട് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ ഗു​​​രു​​​ത​​​ര ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് നി​​​ര്‍ദേ​​​ശം. പോ​​​സ്റ്റ്‌​​​മോ​​​ര്‍ട്ടം റി​​​പ്പോ​​​ര്‍ട്ട് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ള്‍ സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റാ​​​നും വാ​​​ള​​​യാ​​​ര്‍ നീ​​​തി സ​​​മ​​​ര​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ള്‍ ന​​​ല്‍കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​യി​​​ലെ ഉ​​​ത്ത​​​ര​​​വി​​​ല്‍ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. കേ​​​സ് വീ​​​ണ്ടും ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

വാ​​​ള​​​യാ​​​ര്‍, ക​​​സ​​​ബ, കൊ​​​ല്ല​​​ങ്കോ​​​ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍ 2010- 23 കാ​​​ല​​​യ​​​ള​​​വി​​​ല്‍ 23 കു​​​ട്ടി​​​ക​​​ള്‍ മ​​​രി​​​ച്ച​​​ത് ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. വാ​​​ള​​​യാ​​​ര്‍ പെ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും മ​​​ല​​​ബാ​​​ര്‍ സി​​​മ​​​ന്‍റ്സ് ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന വി. ​​​ശ​​​ശീ​​​ന്ദ്ര​​​ന്‍റെ മ​​​ക്ക​​​ളു​​​ടെ​​​യും മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ നി​​​ല​​​വി​​​ലെ സ്ഥി​​​തി എ​​​ന്തെ​​​ന്ന് സി​​​ബി​​​ഐ​​​യോ​​​ട് ആ​​​രാ​​​ഞ്ഞെ​​​ങ്കി​​​ലും റി​​​പ്പോ​​​ര്‍ട്ട് ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യി​​​ല്‍നി​​​ന്നു വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ തേ​​​ടാ​​​മെ​​​ന്നും കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദ റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍ക​​​ണ​​​മെ​​​ന്നും സി​​​ബി​​​ഐ​​​ക്ക് കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി. കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ള്‍ എ​​​ല്ലാ മാ​​​സ​​​വും ജി​​​ല്ലാ ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി​​​യും താ​​​ലൂ​​​ക്ക് ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് ക​​​മ്മി​​​റ്റി​​​യും കേ​​​ര​​​ള സ്റ്റേ​​​റ്റ് ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി (കെ​​​ല്‍സ) ചെ​​​യ​​​ര്‍മാ​​​നു ന​​​ല്‍ക​​​ണം.
കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണം. ജി​​​ല്ലാ ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ യൂ​​​ണി​​​റ്റ്, ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക​​​ള്‍, പോ​​​ലീ​​​സ്, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്, സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പ്, സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യു​​​ടെ ഏ​​​കോ​​​പ​​​നം ഉ​​​ണ്ടാ​​​ക​​​ണം. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, കു​​​ടും​​​ബ​​​ശ്രീ യൂ​​​ണി​​​റ്റു​​​ക​​​ള്‍, സാ​​​മൂ​​​ഹി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

Kerala

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത് 10 വ​ർ​ഷ​ത്തി​നി​ടെ 28 കു​ട്ടി​ക​ൾ; സി​ബി​ഐ​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി ഹൈ​ക്കോ​ട​തി

പാ​ല​ക്കാ​ട്‌: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 28 കു​ട്ടി​ക​ൾ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചെ​ന്ന സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ലി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ഹൈ​ക്കോ​ട​തി. ര​ണ്ട് മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് കോ​ട​തി നി​ർ‌​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ‌

കൊ​ല്ല​ങ്കോ​ട് 12കാ​രി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സി​ബി​ഐ​യ്ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക്രൈം ​ബ്രാ​ഞ്ച് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​ത ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്. സ​മാ​ന​മാ​യ മ​റ്റ് 23 കേ​സു​ക​ളി​ലും സി​ബി​ഐ​യോ​ട് കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടു​ക​യാ​യി​രു​ന്നു. വാ​ള​യാ​ർ കു​ട്ടി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ സി​ബി​ഐ ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശം ഉ​ണ്ടാ​യ​ത്.

വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 13 വ​യ​സ്സി​നു താ​ഴെ​യു​ള്ള 28 കു​ട്ടി​ക​ൾ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു​വെ​ന്ന് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സി​ബി​ഐ​യോ​ട് കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി​യി​രി​ക്കു​ന്ന​ത്.

Kerala

മൂ​ന്ന് വ​ർ​ഷ​മാ​യി നി​കു​തി​യ​ട​ച്ചി​ല്ല; പാ​ല​ക്കാ​ട്ട് സി​പി​എം ഓ​ഫീ​സു​ക​ൾ​ക്ക് ജ​പ്തി നോ​ട്ടീ​സ്

പാ​ല​ക്കാ​ട്: മൂ​ന്ന് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി നി​കു​തി അ​ട​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്ക് ജ​പ്തി നോ​ട്ടീ​സ്. പാ​ല​ക്കാ​ട്, ഷൊ​ർ​ണ്ണൂ​ർ ന​ഗ​ര​സ​ഭ​ക​ളാ​ണ് പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്കെ​തി​രേ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി എ​ടു​ത്ത​ത്.

കൊ​ള​പ്പു​ള്ളി, ഷൊ​ർ​ണ്ണൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സു​ക​ൾ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. കു​ള​പ്പു​ള്ളി പാ​ർ​ട്ടി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​കു​തി കു​ടി​ശി​ക 75,000 രൂ​പ​യും ഷൊ​ർ​ണൂ​രി​ൽ 25,000 രൂ​പ​യു​മാ​ണ്.

ഷൊ​ർ​ണ്ണൂ​ർ ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി സി​പി​എം ആ​ണ് ഭ​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി ഫ​ണ്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് നി​കു​തി കു​ടി​ശി​ക തീ​ർ​ക്കു​മെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി പി​രി​വ് ന​ട​ത്തി​യ ന​ഗ​ര​സ​ഭ ഷൊ​ർ​ണ്ണൂ​രാ​ണ്. എ​ന്നാ​ൽ അ​ത് നൂ​റ് ശ​ത​മാ​ന​ത്തി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​ന് പ്ര​ധാ​ന​കാ​ര​ണം സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ നി​ന്ന് നി​കു​തി ല​ഭി​ക്കാ​ത്ത​താ​യി​രു​ന്നു.

Kerala

തെരഞ്ഞെടുപ്പ് പരാജയം; എം.​ബി. രാ​ജേ​ഷി​നും ശാ​ന്ത​കു​മാ​രി​ക്കും ​രൂ​ക്ഷ​ വി​മ​ർ​ശ​നം

പാ​​​ല​​​ക്കാ​​​ട്: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ നേ​​​രി​​​ട്ട തി​​​രി​​​ച്ച​​​ടി​​​യു​​​ടെ കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു. തൃ​​​ത്താ​​​ല, കോ​​​ങ്ങാ​​​ട്, പാ​​​ല​​​ക്കാ​​​ട്, ചി​​​റ്റൂ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ തോ​​​ൽ​​​വി​​​യാ​​​ണ് പാ​​​ർ​​​ട്ടി വി​​​ശ​​​ദ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.

ജി​​​ല്ലാ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ മു​​​ൻ​​​മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷി​​​നും കെ. ​​​ശാ​​​ന്ത​​​കു​​​മാ​​​രി​​​ക്കും ​എ​​​തി​​​രേ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്നു. ഇ​​​രു ​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ശൈ​​​ലി​​​യും ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള അ​​​ക​​​ൽ​​​ച്ച​​​യും തൃ​​​ത്താ​​​ല, കോ​​​ങ്ങാ​​​ട് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​നു പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​യെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യി​​​രു​​​ന്നി​​​ട്ടും ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചു​​​വെ​​​ന്നു നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

‌പാ​​​ല​​​ക്കാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ വോ​​​ട്ടു​​​ചോ​​​ർ​​​ച്ച​​​യെ ജി​​​ല്ലാ ക​​​മ്മി​​​റ്റി ഗൗ​​​ര​​​വ​​​വി​​​ഷ​​​യ​​​മാ​​​യാ​​​ണ് ക​​​ണ്ട​​​ത്. പാ​​​ർ​​​ട്ടി​​​യു​​​ടെ സ്വാ​​​ധീ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​പോ​​​ലും തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ടു. മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പാ​​​ർ​​​ട്ടി​​​പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ജീ​​​വ​​​മാ​​​യ​​​തും എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കു രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​യി നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യ​​​തു​​​മാ​​​ണ് തി​​​രി​​​ച്ച​​​ടി​​​ക്കു കാ​​​ര​​​ണ​​​മാ​​​യ​​​ത്.

ജി​​​ല്ല​​​യി​​​ലെ നെ​​​ല്ലു​​​സം​​​ഭ​​​ര​​​ണ പ്ര​​​തി​​​സ​​​ന്ധി​​​യും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കെ​​​തി​​​രാ​​​യ ജ​​​ന​​​വി​​​കാ​​​രം ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും പെ​​​രു​​​മാ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ചും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​പ​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​​ണ്ട്. ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലി​​​ൽ കു​​​റ​​​വു​​​ണ്ടെ​​​ന്ന പ​​​രാ​​​തി​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​താ​​​യും ചി​​​ല നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​ഡം​​​ബ​​​ര ജീ​​​വി​​​ത​​​ശൈ​​​ലി പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ പ്ര​​​തി​​​കൂ​​​ല​​​ധാ​​​ര​​​ണ സൃ​​​ഷ്ടി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളും പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യും ജ​​​ന​​​ങ്ങ​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​ര്യാ​​​പ്ത​​​മാ​​​യി​​​ല്ല. ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും സം​​​ഘ​​​ട​​​നാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം സ​​​ജീ​​​വ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും ജി​​​ല്ലാ ക​​​മ്മി​​​റ്റി യോ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, കെ.​​​എ​​​സ്. സ​​​ലീ​​​ഖ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത​​​ത്. തോ​​​ൽ​​​വി​​​യു​​​ടെ കാ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി ആ​​​വ​​​ശ്യ​​​മാ​​​യ സം​​​ഘ​​​ട​​​നാ​​​പ​​​ര​​​വും രാ​​​ഷ്‌​​ട്രീ​​യ​​വു​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

Kerala

പാ​ല​ക്കാ​ട് ജി​ല്ലാ ജ​യി​ലി​ൽ അ​ഭി​ഭാ​ഷ​ക​യ്ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ലാ ജ​യി​ലി​നു​ള്ളി​ൽ വ​ച്ച് അ​ഭി​ഭാ​ഷ​ക​യ്ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ജാ​മ്യം കി​ട്ടി​യ ക​ക്ഷി​യെ ജ​യി​ലി​ൽ നി​ന്നി​റ​ക്കാ​ൻ എ​ത്തി​യ അ​ഭി​ഭാ​ഷ​ക മാ​യ മ​യൂ​രി​ക്ക് ആ​ണ് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​യു​ള്ള​ത്.

ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് വീ​ട്ടി​ലെ സ്വ​ർ​ണ​വു​മാ​യി ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം ക​ട​ന്നു​ക​ള​ഞ്ഞെ​ന്ന കേ​സി​ൽ ജാ​മ്യം നേ​ടി​യ ശ്രു​തി​യെ പു​റ​ത്തി​റ​ക്കാ​നാ​ണ് മാ​യ ജ​യി​ലി​ലെ​ത്തി​യ​ത്. ഈ ​സ​മ​യം ശ്രു​തി​യു​ടെ അ​മ്മ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രും ജ​യി​ൽ വ​ള​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ശ്രു​തി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​ര​ണ​മെ​ന്ന് അ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി ഇ​ത് നി​ര​സി​ച്ച​തോ​ടെ കൈ​യാ​ങ്ക​ളി​യാ​യി. ത​ട​യാ​ൻ ചെ​ന്ന അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ചു എ​ന്നാ​ണ് പ​രാ​തി. സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള സ​മ​യം പി​ന്നി​ട്ടി​ട്ടും നി​യ​മ​വി​രു​ദ്ധ​മാ​യി ജ​യി​ൽ വ​ള​പ്പി​നു​ള്ളി​ൽ ക​യ​റി മ​ർ​ദി​ച്ചു​വെ​ന്നും ജ​യി​ൽ അ​ധി​കൃ​ത​ർ നോ​ക്കി നി​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ മ​ല​മ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

'പ്ര​ശോ​ഭ് കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​യ്ക്കണം': ന​ഗ​ര​ത്തി​ൽ ഉ​ട​നീ​ളം ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ

പാ​ല​ക്കാ​ട്: ദ​ളി​ത് യു​വ​തി​യെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പാ​ല​ക്കാ​ട്ടെ കൗ​ൺ​സി​ല​ർ പ്ര​ശോ​ഭ് സി. ​വ​ത്സ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഉ​ട​നീ​ളം പ്ര​ശോ​ഭി​നെ​തി​രെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

ദ​ളി​ത് ര​ക്ഷാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. പാ​ല​ക്കാ​ടി​ന് അ​പ​മാ​നം എ​ന്ന വാ​ച​ക​മാ​ണ് ഫ്ല​ക്സ് ബോ​ർ​ഡി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ശോ​ഭി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച മ​ണ്ണാ​ർ​ക്കാ​ട് എ​സ്‍​സി/​എ​സ്ടി കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു. പ്ര​തി പു​റ​ത്തി​റ​ങ്ങി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ര ഗു​രു​ത​ര കു​റ്റ​കൃ​ത്യം ചെ​യ്ത​യാ​ൾ​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സം 27നാ​ണ് പ്ര​ശോ​ഭി​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്ന​ത്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സൗ​ഹൃ​ദം ന​ടി​ച്ച പ്ര​ശോ​ഭ്, താ​മ​സ​സ്ഥ​ല​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നും ഉ​ന്ന​ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യു​ള്ള ബ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം, പാ​ല​ക്കാ​ട് ടൗ​ൺ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​നി​ടെ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

 

Kerala

ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വം; കു​ട്ടി​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് കൈ ​മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​ന്ന കു​ട്ടി​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. കൈ ​ന​ഷ്ട​പ്പെ​ട്ട വി​നോ​ദി​നി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്നാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

വി​നോ​ദി​നി​ക്ക് സ​ർ‌​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ശി​പാ​ർ​ശ ന​ൽ​കി. അ​തേ​സ​മ​യം കു​ട്ടി​യു​ടെ ചി​കി​ത്സാ ചെ​ല​വും വി​ദ്യാ​ഭ്യാ​സ ചെ​ല​വും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യും ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

വി​നോ​ദി​നി​ക്ക് 21 വ​യ​സ് ആ​കു​ന്ന​തു​വ​രെ ചെ​ല​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. 2025 സെ​പ്റ്റം​ബ​ര്‍ 24ന് ​ആ​യി​രു​ന്നു പ​ല്ല​ശ​ന സ്വ​ദേ​ശി​നി വി​നോ​ദി​നി​യെ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് കൈ​യ്ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി പ്ലാ​സ്റ്റ​റി​ട്ട് വീ​ട്ടി​ലേ​ക്ക് വി​ട്ടു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ കൈ​യ്ക്ക് അ​ണു​ബാ​ധ​യു​ണ്ടാ​യി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ര്‍ 30ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് വി​നോ​ദി​നി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

 

 

 

Viral

പാലക്കാട്ട് 'ഇസ്‌ലാം ഫ്രണ്ട്‌ലി' ജിം വരുന്നു; സംഗീതത്തിന് നിരോധനം, സ്ത്രീ-പുരുഷന്മാർക്ക് പ്രത്യേക സമയം

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പു​തു​ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഫി​റ്റ്‌​ന​സ് സെ​ന്‍റ​ർ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യി​ൽ വ​രു​ത്താ​ൻ പോ​കു​ന്ന പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ രീ​തി​യി​ലു​ള്ള സാ​മൂ​ഹി​ക മാ​ധ്യ​മ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ജി​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും ഇ​സ്‌​ലാ​മി​ക ത​ത്വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​തി​ന്‍റെ ഉ​ട​മ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഈ ​പു​തി​യ മാ​റ്റ​ത്തെ 'ഇ​സ്‌​ലാം ഫ്ര​ണ്ട്‌​ലി' ശൈ​ലി എ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം ഈ ​ഫി​റ്റ്‌​ന​സ് സെ​ന്‍റ​റി​നു​ള്ളി​ൽ വ​ർ​ക്കൗ​ട്ട് സ​മ​യ​ങ്ങ​ളി​ൽ പ​ശ്ചാ​ത്ത​ല സം​ഗീ​തം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​പ്പെ​ടും. കൂ​ടാ​തെ, ഇ​സ്‌​ലാ​മി​ക നി​യ​മ​ങ്ങ​ൾ അ​നു​ശാ​സി​ക്കു​ന്ന ത​ര​ത്തി​ൽ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ മ​റ​ച്ചു​കൊ​ണ്ടു​ള്ള വ​സ്ത്ര​ധാ​ര​ണ രീ​തി അം​ഗ​ങ്ങ​ൾ പി​ന്തു​ട​രേ​ണ്ട​തു​ണ്ട്.

സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഒ​രു​മി​ച്ച് വ്യാ​യാ​മം ചെ​യ്യു​ന്ന രീ​തി അ​വ​സാ​നി​പ്പി​ച്ച് ഇ​രു​വി​ഭാ​ഗ​ത്തി​നും വെ​വ്വേ​റെ സ​മ​യ​ക്ര​മം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും, വ​നി​താ അം​ഗ​ങ്ങ​ൾ ഹി​ജാ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ന്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്നും ഉ​ട​മ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും ഈ ​സ്ഥാ​പ​നം ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ജി​മ്മി​ന്‍റെ പു​തി​യ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​യ്യാ​റു​ള്ള ഇ​ത​ര മ​ത​സ്ഥ​രാ​യ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​വി​ടെ വ​ന്ന് വ്യാ​യാ​മം ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഈ ​പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു സ്വ​കാ​ര്യ സം​രം​ഭ​ക​ന് രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​യ്ക്ക് വി​ധേ​യ​മാ​യി​ക്കൊ​ണ്ട് സ്വ​ന്തം താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കും ല​ക്ഷ്യ​ങ്ങ​ൾ​ക്കും അ​നു​സ​രി​ച്ച് ബി​സി​ന​സ് ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്നു.

പ്ര​ത്യേ​ക ജീ​വി​ത​ശൈ​ലി ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ഇ​ത്ത​രം ഇ​ട​ങ്ങ​ൾ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ഷം. എ​ന്നാ​ൽ, പൊ​തു​സ​മൂ​ഹ​ത്തി​ൽ ലിം​ഗ​വി​വേ​ച​ന​വും ഒ​രു പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള സാ​മൂ​ഹി​ക വേ​ർ​തി​രി​വും സൃ​ഷ്ടി​ക്കാ​ൻ മാ​ത്ര​മേ ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ഉ​പ​ക​രി​ക്കൂ എ​ന്ന് വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര-​പു​രോ​ഗ​മ​ന അ​ന്ത​രീ​ക്ഷ​ത്തി​ന് ഇ​ത്ത​രം യാ​ഥാ​സ്ഥി​തി​ക ചി​ന്താ​ഗ​തി​ക​ൾ വെ​ല്ലു​വി​ളി​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ക​ടു​ത്ത ആ​ശ​ങ്ക​ക​ളും ഇ​തോ​ടൊ​പ്പം ഉ​യ​രു​ന്നു​ണ്ട്.

ഏ​താ​യാ​ലും, സ്വ​കാ​ര്യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ മ​ത​പ​ര​മാ​യ ച​ട്ട​ക്കൂ​ടു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വ​ലി​യൊ​രു സം​വാ​ദ​ത്തി​നാ​ണ് ഈ ​സം​ഭ​വം ഇ​പ്പോ​ൾ തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

 

Kerala

മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി രാ​ജ​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ജ​യ​രാ​ജ​ന്‍റെ പ​രാ​തി​യി​ലാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മേ​യ് 29ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഫേ​സ്ബു​ക്കി​ലൂ​ടെ ആ​യി​രു​ന്നു അ​ധി​ക്ഷേ​പ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്.

സ​മൂ​ഹ​ത്തി​ൽ ല​ഹ​ള​യും വി​ദ്വേ​ഷ​വും ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ചി​ത്രം പ​ങ്കു​വ​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

 

Kerala

ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്: കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ പ്ര​ശോ​ഭി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

പാ​ല​ക്കാ​ട്: ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ പ്ര​ശോ​ഭി​നെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. തെ​ളി​വെ​ടു​പ്പി​നും വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യാ​ണ് കോ​ട​തി പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കൊ​ടു​ത്ത​ത്. പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ പ്ര​തി​യാ​യ പ്ര​ശോ​ഭ് ഒ​ളി​വി​ൽ പോ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ഊ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക്കെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്.

 

Kerala

സ്പെ​ഷ​ൽ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം സംസ്ഥാനതല ഉ​ദ്ഘാ​ട​നം

പാ​​​ല​​​ക്കാ​​​ട്: ബു​​​ദ്ധി​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ളെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ക​​​ല്ലേ​​​ക്കാ​​​ട് ചൈ​​​ത​​​ന്യ സ്പെ​​​ഷ​​​ൽ സ്കൂ​​​ളി​​​ൽ വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ എം​​​പി നി​​​ർ​​​വ​​​ഹി​​​ച്ചു. പെ​​​യ്ഡ് (പാ​​​ര​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഫോ​​​ർ ഇ​​​ന്‍റ​​​ല​​​ക്ച്വ​​​ലി ഡി​​​ഫ​​​റ​​​ന്‍റ് ഏ​​​ബി​​​ൾ​​​ഡ്) സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.


സ്പെ​​​ഷ​​​ൽ സ്കൂ​​​ളി​​​ൽ പ​​​ഠി​​​ച്ച് പ​​​രി​​​ശീ​​​ല​​​നം നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന നി​​​രാ​​​മ​​​യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​വ​​​റേ​​​ജ് ഒ​​​രു​ ല​​​ക്ഷം രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നും ബു​​​ദ്ധി​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്കു സൗ​​​ജ​​​ന്യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ള്ള പ്രാ​​​യ​​​പ​​​രി​​​ധി 35 വ​​​യ​​​സാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തും പ്ര​​​യ​​​ത്നി​​​ക്കു​​​മെ​​​ന്ന് എം​​​പി പ​​​റ​​​ഞ്ഞു.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ പ​​​കു​​​തി​​​യി​​​ല​​​ധി​​​കം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ക​​​ളും ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളും ഈ ​​​വ​​​ർ​​​ഷം ഈ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കേ​​​ണ്ട സ്കോ​​​ള​​​ർ​​​ഷി​​​പ് തു​​​ക പൂ​​​ർ​​​ണ​​​മാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ര​​​ക്ഷി​​​താ​​​ക്ക​​​ൾ പ​​​രാ​​​തി​​​പ്പെ​​​ട്ടു. ഈ ​​​വി​​​ഷ​​​യം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് എം​​​പി അ​​​റി​​​യി​​​ച്ചു.


പെ​​​യ്ഡ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ബോ​​​ബി പൂ​​​വ​​​ത്തു​​​ങ്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​മി ജോ​​​ർ​​​ജ്, ചൈ​​​ത​​​ന്യ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ടി. ​​​ര​​​തി, ഭാ​​​ഗ്യ​​​ല​​​ക്ഷ്മി, പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ല, അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഹ​​​രി​​​ഹ​​​ര കൃ​​​ഷ്ണ​​​ൻ, ശാ​​​ന്ത​​​കു​​​മാ​​​രി, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. എ​​​ലി​​​യാ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ലോ​ട്ട​റി​യ​ടി​ച്ചെ​ന്ന ധാ​ര​ണ​യി​ൽ വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​ത് ബ​ന്ധു​ക്ക​ൾ; ഒ​രാ​ൾ പി​ടി​യി​ൽ, മ​റ്റു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

പാ​ല​ക്കാ​ട്: വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ‌​ദി​ച്ച് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഞ്ചി​ക്കോ​ട് കെ​ടി​സി ജം​ഗ്ഷ​ൻ തേ​ജ​സി​ൽ ബി​നു​വി​നെ​യാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

മേ​യ് 28ന് ​ആ​യി​രു​ന്നു സം​ഭ​വം. വ​ണ്ടി​യു​ടെ ആ​ര്‍​സി ബു​ക്ക് പ​ണ​യം വ​ച്ച് പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ക​ൾ ബി​നു​വി​നെ വി​ളി​ച്ചു വ​രു​ത്തി​യ​ത്. ചാ​വ​ടി ചി​മ്മ​ണാം​പ​തി​യി​ലെ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തെ വീ​ട്ടി​നു​ള്ളി​ലെ​ത്തി​ച്ച് കെ​ട്ടി​യി​ട്ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ബി​നു​വി​ന് 15 ല​ക്ഷം രൂ​പ ലോ​ട്ട​റി​യ​ടി​ച്ചെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ധാ​ര​ണ. സ​മ്മാ​ന​തു​ക ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ർ​ദ​നം. ബി​നു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ച് കാ​റു​ക​ൾ ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ സം​ഘ​ത്തി​ൽ ഒ​രാ​ളു​ടെ പേ​രി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

മെ​യ് 30ന് ​ത​ട​ങ്ക​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ബി​നു​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ്ര​തി​ക​ൾ ബി​നു​വി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

 

Kerala

പാ​ല​ക്കാ​ട് വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കും; കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​ധ്യ​താ​പ​ഠ​ന​ത്തി​ന് ഉ​ത്ത​ര​വി​ട്ടെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പു​തി​യ വ്യാ​വ​സാ​യി​ക ഇ​ട​നാ​ഴി​യാ​യി വി​മാ​ന​ത്താ​വ​ളം വ​രു​ന്ന​തോ​ടെ വ​ലി​യ വി​ക​സ​ന സാ​ധ്യ​ത​ക​ൾ​ക്ക് വ​ഴി​തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ​ഴി സാ​ധ്യ​താ​പ​ഠ​ന​ത്തി​ന് ഉ​ത്ത​ര​വി​ട്ടെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട് വി​മാ​ന​ത്താ​വ​ളം വേ​ണ​മെ​ന്ന ആ​വ​ശ്യം താ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച​പ്പോ​ൾ പ​ല​രും പ​രി​ഹ​സി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം കൊ​ണ്ടു​വ​രാ​ൻ പ​രി​ശ്ര​മി​ച്ച​പ്പോ​ഴും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള പ​രി​ഹാ​സ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്നും വി.​കെ. ശ്രീ​ക​ണ്ഠ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ർ​ഷി​ക മേ​ഖ​ല​യാ​ൽ സ​മൃ​ദ്ധ​മാ​യ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് വി​മാ​ന​ത്താ​വ​ളം വ​ലി​യ രീ​തി​യി​ൽ തു​ണ​യാ​കും. പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഉ​ട​ൻ ത​ന്നെ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up